ഇവവീട്ടിലുണ്ടെങ്കില്‍ ദാരിദ്ര്യം ഒരിക്കലും മാറില്ല

Posted By:
Subscribe to Boldsky

വീട്ടില്‍ ദാരിദ്ര്യമുണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. വീട്ടില്‍ അസ്വസ്ഥതകളും സൈ്വര്യക്കേടുകളും ധാരാളമായി ഉണ്ടാവുകയും ചെയ്യുന്നു. ഐശ്വര്യക്കേടിന് കാരണം പലപ്പോഴും നമ്മള്‍ തന്നെ ആണെങ്കിലോ അതുണ്ടാക്കുന്ന പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളും പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. ചില കാര്യങ്ങളില്‍ നമ്മിള്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വീട്ടിലെ ഐശ്വര്യക്കേട് വീട്ടിലെ ഓരോ അംഗത്തേയും ബാധിക്കുന്നു. ഇത്തരം പ്രതിസന്ധികളില്‍ നിന്ന് നമ്മള്‍ രക്ഷനേടാന്‍ വീട്ടില്‍ നിന്നും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്.

തിരി തെളിയിക്കൂ വടക്കോട്ട്, സമ്പത്ത് കുമിഞ്ഞ്കൂടും

നമ്മുടെ അശ്രദ്ധ മൂലം വീട്ടില്‍ ഉണ്ടാവുന്ന ഐശ്വര്യക്കേട് പലപ്പോഴും ദാരിദ്ര്യത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.അതുകൊണ്ട് തന്നെ ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒഴിവാക്കി അത് പല തരത്തില്‍ നിങ്ങളുടെ ഐശ്വര്യത്തെ തിരികെ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. എന്തൊക്കെ കാര്യങ്ങളിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇനി പറയുന്ന പത്ത് കാര്യങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ അത് ഐശ്വര്യക്കേടും ദാരിദ്ര്യവും വിളിച്ച് വരുത്തുന്നു. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

കിടപ്പു മുറിയിലെ ടിവി

കിടപ്പു മുറിയിലെ ടിവി

കിടപ്പു മുറിയിലെ ടിവി ആദ്യം ഒഴിവാക്കണം. കാരണം അതില്‍ നിന്ന് പ്രസരിക്കുന്ന തരംഗങ്ങള്‍ വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജമാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ഓണ്‍ ചെയ്തിരിക്കുന്ന സമയത്ത് കണ്ണീര്‍ സീരിയലുകളും മറ്റും നമുക്ക് ചുറ്റും നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു.

വിളക്ക് വെക്കാതിരിക്കുന്നത്

വിളക്ക് വെക്കാതിരിക്കുന്നത്

എല്ലാ വീടുകളിലും സന്ധ്യാസമയത്ത് വിളക്ക് വെക്കുന്ന പതിവുണ്ട്. എന്നാല്‍ ചിലരെങ്കിലും ഇന്നത്തെ കാലത്ത് അതിന് മുതിരാതിരിക്കുന്നുണ്ട്. ഇതും വീട്ടിലെ ഐശ്വര്യം ഇല്ലാതാക്കുന്ന ഒന്നാണ്. സന്ധ്യാ സമയത്ത് ദീപം കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മദ്യപാനം

മദ്യപാനം

വീട്ടില്‍ മദ്യം കയറ്റുന്നത് പോലും അശുഭമായിട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മദ്യപാനം വീട്ടില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള വഴക്കിന് കാരണമാകുന്നു.

 കണ്ണാടി വെക്കുമ്പോള്‍

കണ്ണാടി വെക്കുമ്പോള്‍

ബെഡ്‌റൂമില്‍ ഡ്രസ്സിംഗ് ടേബിളില്‍ കണ്ണാടി വെക്കുമ്പോള്‍ കിടക്കയില്‍ നിന്നും കാണും വിധം കണ്ണാടികള്‍ വെക്കാതിരിക്കുക. മാത്രമല്ല വീട്ടില്‍ പൊട്ടിയ കണ്ണാടികള്‍ വെക്കാതിരിക്കുകയും ചെയ്യുക.

കറുത്ത ബെഡ് ഷീറ്റ്

കറുത്ത ബെഡ് ഷീറ്റ്

കറുത്ത ബെഡ്ഷീറ്റ് വീട്ടില്‍ ഉപയോഗിക്കാതിരിക്കുക. മാത്രമല്ല കറുത്ത നിറമുള്ള ജനല്‍ക്കര്‍ട്ടനുകളും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് പോസിറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

പെയിന്റിംഗുകള്‍

പെയിന്റിംഗുകള്‍

പെയിന്റിംഗുകള്‍ വീട്ടില്‍ വെക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് വേണം വെക്കേണ്ടത്. യുദ്ധം ഓടുന്ന കുതിര തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഒരിക്കലും വീട്ടില്‍ വെക്കരുത്. ഇത് ദാരിദ്ര്യം കൊണ്ട് വരാന്‍ കാരണമാകും.

ഫര്‍ണിച്ചറുകള്‍

ഫര്‍ണിച്ചറുകള്‍

ധാരാളം ഫര്‍ണിച്ചറുകള്‍ വീട്ടില്‍ വെക്കാറുണ്ട്. എന്നാല്‍ കൂര്‍ത്ത ഭാഗങ്ങളുള്ള ഫര്‍ണീച്ചറുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അപകടം വരുത്തുക മാത്രമല്ല അശുഭകരമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മുഷിഞ്ഞ വസ്ത്രങ്ങള്‍

മുഷിഞ്ഞ വസ്ത്രങ്ങള്‍

ഓരോ ദിവസവും മാറ്റിയിടുന്ന വസ്ത്രങ്ങള്‍ മുറിയില്‍ കൂട്ടിയിടാതെ എന്നും അലക്കിയിടാന്‍ ശ്രദ്ധിക്കുക. മുഷിഞ്ഞ വസ്ത്രങ്ങള്‍ കൂട്ടിയിടുന്നത് നെഗറ്റീവ് ഊര്‍ജ്ജം വിളിച്ച് വരുത്താന്‍ കാരണമാകുന്നു.

ബാത്ത്‌റൂമുകള്‍ ശ്രദ്ധിക്കണം

ബാത്ത്‌റൂമുകള്‍ ശ്രദ്ധിക്കണം

അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍ ആണെങ്കില്‍ സാധാരണത്തേതിനേക്കാള്‍ വൃത്തിയില്‍ സൂക്ഷിക്കണം. മാത്രമല്ല വെന്റിലേറ്ററുകള്‍ തുറന്നിടാന്‍ ശ്രദ്ധിക്കാം. വീട്ടില്‍ എപ്പോഴും കാറ്റും വെളിച്ചവും കടന്നു വരാന്‍ ശ്രദ്ധിക്കണം.

മോശം ഭക്ഷണങ്ങള്‍

മോശം ഭക്ഷണങ്ങള്‍

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ബാക്കിയുള്ള ഭക്ഷണങ്ങള്‍ കേടുവരാത്ത രീതിയില്‍ വെക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല കേടായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആണെങ്കില്‍ വീട്ടില്‍ ഐശ്വര്യക്കേടും ദാരിദ്ര്യവും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

English summary

keeping these things in your house can lead to poverty

There are many other reasons behind for this debts. Here we explained how to clear your debts fast and easy according to vastu