Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാരയോഗം; ഈ രാശിക്കാരുടെ ഭാഗ്യം സടകുടഞ്ഞ് എഴുന്നേല്ക്കും; അപൂര്‍വ്വ നേട്ടങ്ങള്‍
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമങ്ങള്‍ കാരണം അപൂര്‍വമായ നിരവധി യോഗങ്ങള്‍ രൂപപ്പെടാറുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം രൂപം കൊള്ളുന്ന അത്തരം നിരവധി അപൂര്‍വ യോഗകളുണ്ട്. അത് മനുഷ്യജീവിതത്തില്‍ വളരെ ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ തക്ക കെല്പുള്ളതുമാണ്. അതിലൊന്നാണ് കേദാര യോഗം. ഈ സമയം, ഏപ്രില്‍ 23ന് കേദാര യോഗം രൂപപ്പെടുന്നുണ്ട്.
ജ്യോതിഷത്തില്‍ ഇത് വളരെ അപൂര്‍വമായി കണക്കാക്കപ്പെടുന്നു. ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തവണ കേദാര യോഗം രൂപപ്പെടാന്‍ പോകുന്നത്. എല്ലാ യോഗങ്ങളിലും വച്ച് വളരെ ശുഭകരമായ യോഗമായി ഇത് കണക്കാക്കപ്പെടുന്നു. ഈ യോഗത്തില്‍ ജനിച്ചവരുടെ ജീവിതത്തില്‍ ഒരു തരത്തിലുള്ള ബുദ്ധിമുട്ടോ പ്രശ്നങ്ങളോ ഉണ്ടാകില്ല.
അത്തരം ആളുകള്‍ അവരുടെ കഠിനാധ്വാനത്തിന്റെ ശക്തിയില്‍ എല്ലാം നേടുന്നു. ഈ യോഗ സമയത്ത് ജനിച്ചവര്‍ ബുദ്ധിശക്തിയുള്ളവരും ശക്തരുമായിരിക്കും. ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ വലിയ ബഹുമാനവും ലഭിക്കും. ഏപ്രില്‍ 23ന് രൂപപ്പെടുന്ന ഈ യോഗത്തില്‍ ബുധന്‍, സൂര്യന്, വ്യാഴം, രാഹു എന്നിവര്‍ മേടം രാശിയിലും ചന്ദ്രന്, ശുക്രന് എന്നിവ ഇടവത്തിലും ശനി കുംഭത്തിലുമായിരിക്കും. ഈ മംഗളകരമായ യോഗം ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. ഏപ്രില്‍ 23ന് രൂപപ്പെടുന്ന കേദാര യോഗത്തിന്റെ ഫലത്താല്‍ ഭാഗ്യം തിളങ്ങുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
സൂര്യന്, ബുധന്‍, വ്യാഴം, രാഹു എന്നിവ നിങ്ങളുടെ ജാതകത്തിന്റെ ആദ്യ ഭാവത്തില്‍ കൂടിച്ചേരും. കേദാര യോഗത്തിന്റെ ഫലമായി ഈ സമയം നിങ്ങള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. മേടം രാശിക്കാര്‍ക്ക് ആകസ്മികമായി ധനം ലഭിക്കും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില പുതിയ ജോലികള്‍ ആരംഭിക്കാനും സാധിക്കും.

ചിങ്ങം
കേദാരയോഗ ഫലത്താല്‍ നിങ്ങള്‍ക്ക് ജോലിയില്‍ പ്രമോഷന് ലഭിക്കും. ബിസിനസ്സില്‍ നിങ്ങളുടെ ലാഭം പെട്ടെന്ന് വര്‍ദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. പങ്കാളിത്ത ബിസിനസിലും നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകും. ഈ യോഗം നിങ്ങള്‍ക്ക് വളരെ ശുഭകരമാണെന്ന് തെളിയിക്കും. ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും.

ധനു
കേദാരയോഗത്തിന്റെ സ്വാധീനം മൂലം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. കാലങ്ങളായി തുടരുന്ന തര്‍ക്കങ്ങളില്‍ നിന്നോ കോടതി കേസുകളില്‍ നിന്നോ നിങ്ങള്‍ക്ക് ഉടന്‍ പരിഹാരം ലഭിക്കും. നിങ്ങളുടെ ആരോഗ്യവും മുമ്പത്തേക്കാള്‍ മെച്ചപ്പെടും. നിങ്ങളുടെ ജോലി, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ പുരോഗതി ഉണ്ടാകും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും.

മകരം
കേദാര യോഗത്തിന്റെ സ്വാധീനം മൂലം നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷം വരാന്‍ പോകുന്നു. സ്ഥലമോ കെട്ടിടമോ വാഹനമോ വാങ്ങാന്‍ നല്ല അവസരങ്ങള്‍ കൈവരും. നിങ്ങള്‍ ഏതെങ്കിലും നിയമ തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടുകയും നിങ്ങളുടെ ശത്രുക്കളെ ജയിക്കുകയും ചെയ്യും. സന്താനഭാഗത്തുനിന്ന് സന്തോഷമുണ്ടാകും. ഈ സമയം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.

ജ്യോതിഷത്തിലെ കേദാര യോഗം
ജ്യോതിഷത്തില്‍ കേദാര യോഗത്തെ വളരെ അപൂര്‍വവും ഐശ്വര്യപ്രദവുമായ യോഗമായി കണക്കാക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ഏതെങ്കിലും നാല് വീടുകളില്‍ ഏഴ് ഗ്രഹങ്ങളും ഉള്ളപ്പോള്‍ ഈ യോഗമുണ്ടാകുമെന്ന് പറയപ്പെടുന്നു. ഈ യോഗം ശാരീരികവും ഭൗതികവുമായ അഭിവൃദ്ധി, വരുമാനത്തില്‍ വര്‍ദ്ധനവ്, ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ എന്നിങ്ങനെ വിവിധ സൗഭാഗ്യങ്ങള്‍ സമ്മാനിക്കുമെന്ന് പറയപ്പെടുന്നു. ചില രാശിചിഹ്നങ്ങളില്‍ ജനിച്ച ആളുകള്‍ക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

കേദാരയോഗ ഫലം
ജാതകത്തില്‍ കേദാര യോഗയുള്ള വ്യക്തികള്‍ക്ക് അവരുടെ ഭൗതിക സുഖങ്ങളില്‍ വര്‍ദ്ധനവുണ്ടാകുന്നു. അത്തരം വ്യക്തികളുടെ ജീവിതത്തില്‍ സന്തോഷവും വര്‍ദ്ധിക്കുന്നു. ഭൂമി, സമ്പത്ത്, സമൃദ്ധി എന്നിവയില്‍ നിന്ന് അവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കുന്നു. കാര്‍ഷിക മേഖലയില്‍ അത്തരക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ലഭിക്കുന്നതായിരിക്കും. കേദാരയോഗം ആളുകള്‍ക്ക് നല്ല ആരോഗ്യം നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു. ഒരു വ്യക്തിക്ക് ശാരീരികവും മാനസികവുമായ ആരോഗ്യവും, കൂടാതെ ദീര്‍ഘായുസ്സും ഉണ്ടാകും.



Click it and Unblock the Notifications

