Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
വിജയത്തിന് അടിത്തറ പാകും, 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാര രാജയോഗം, ഭാഗ്യം തിളങ്ങുന്ന 3 രാശി
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചിഹ്നങ്ങള്‍ മാറ്റുകയും ശുഭ, അശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയുടെ സ്വാധീനം മനുഷ്യജീവിതത്തിലും രാജ്യത്തിലും ലോകത്തിലും ദൃശ്യമാകുന്നു. ഈ യോഗങ്ങളുടെ ഫലം ചിലര്‍ക്ക് ശുഭകരവും ചിലര്‍ക്ക് അശുഭകരവുമാണ്. ജ്യോതിഷപ്രകാരം ഇപ്പോള്‍ 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാര രാജയോഗം രൂപപ്പെട്ടിരിക്കുന്നു.
ഈ സമയത്ത് 7 ഗ്രഹങ്ങള്‍ നാല് രാശികളിലായി നിലകൊള്ളുന്നു. ഈ രാജയോഗത്തിന്റെ രൂപീകരണത്തിന്റെ ഫലം എല്ലാ രാശികളിലേയും ആളുകളില്‍ കാണപ്പെടും. എന്നാല്‍ ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികളുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് കേദാര രാജയോഗം കൊണ്ട് ഭാഗ്യം തിളങ്ങാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
കേദാര രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയുടെ ഭാഗ്യസ്ഥാനത്ത് ചൊവ്വ, ശുക്രന്, ബുധന്‍ എന്നിവ സ്ഥിതി ചെയ്യുന്നു. കൂടാതെ സൂര്യഗ്രഹം പത്താം ഭാവത്തിലും ശനി ദേവന് ആയ് സ്ഥാനത്തും സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. പുതിയ ജോലിയിലും വിജയം കൈവരിക്കും. നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമാകും. നിക്ഷേപത്തില്‍ നിന്ന് ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കേദാര രാജയോഗം അനുകൂലമാണെന്ന് തെളിയും. കാരണം നിങ്ങളുടെ ജാതകത്തിന്റെ എട്ടാം ഭാവത്തില്‍ സൂര്യദേവന് സഞ്ചരിക്കുമ്പോള്‍ ശനി പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നു. അതിനാല്‍ ഈ സമയത്ത് ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സില്‍ നല്ല പുരോഗതി കൈവരിക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് ഈ സമയത്ത് വിവാഹാലോചനകള്‍ വന്നേക്കാം. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിവാഹം കഴിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമാണ്. മത്സര പരീക്ഷയിലും വിജയം നേടാനാകും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. ജോലിയിലും വിജയം കൈവരിക്കും.
തുലാം
കേദാര രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയം. ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. നിങ്ങള്‍ ഫിലിം ലൈനിന്റെയോ സ്പോര്‍ട്സുമായോ ബന്ധപ്പെട്ടവരാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് മികച്ച വിജയം നേടാനാകും. രാഷ്ട്രീയവുമായി ബന്ധമുള്ളവര്‍ക്ക് ചില സ്ഥാനമാനങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഇടയ്ക്കിടെ അപ്രതീക്ഷിതമായി പണം ലഭിക്കും. സമ്പാദ്യം വര്‍ധിക്കും. കുടുംബത്തില്‍ ഒരു വിവാഹത്തിന് അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മത്സരങ്ങളില്‍ വിജയം കൈവരിക്കാനാകും. തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കും.
കേദാര യോഗത്തിന്റെ പ്രാധാന്യം
ജ്യോതിഷത്തില്‍ കേദാര യോഗത്തെ വളരെ അപൂര്‍വവും ഐശ്വര്യപ്രദവുമായ യോഗമായി കണക്കാക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ഏതെങ്കിലും നാല് ഭാവങ്ങളില്‍ ഏഴ് ഗ്രഹങ്ങളും ഉള്ളപ്പോള്‍ ഈ യോഗമുണ്ടാകുമെന്ന് പറയപ്പെടുന്നു. ഈ യോഗം ശാരീരികവും ഭൗതികവുമായ അഭിവൃദ്ധി, വരുമാനത്തില്‍ വര്‍ദ്ധനവ്, ജീവിതത്തിന്റെ എല്ലാ മേഖലകളിലും നല്ല ഫലങ്ങള്‍ എന്നിങ്ങനെ വിവിധ നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ചില രാശിചിഹ്നങ്ങളില്‍ ജനിച്ച വ്യക്തികള്‍ക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.
ജാതകത്തില്‍ രൂപപ്പെടുന്ന കേദാര യോഗം, വ്യക്തികള്‍ക്ക് അവരുടെ ഭൗതിക സുഖങ്ങളില്‍ വര്‍ദ്ധനവ് നല്കുന്നു. ഇതോടൊപ്പം, അത്തരം വ്യക്തികളുടെ ജീവിതത്തില്‍ മാതൃ സന്തോഷവും വര്‍ദ്ധിക്കുന്നു. ഭൂമി, സമ്പത്ത്, സമൃദ്ധി എന്നിവയില്‍ നിന്ന് അവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കുന്നു. കേദാര യോഗം ഒരു വ്യക്തിക്ക് നല്ല ആരോഗ്യവും നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ ദീര്‍ഘായുസ്സും ഉണ്ടായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
