Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണ് ബനാറസ്. പുരാതന നാഗരികതയ്ക്ക് സാക്ഷ്യം വഹിച്ച നഗരമാണ് കാശി അഥവാ ബനാറസ്. മഹാദേവന്റെ നഗരമായ കാശി-ബനാറസിനെ കുറിച്ച് പല കാര്യങ്ങളും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് കാശി. മോക്ഷപ്രാപ്തിക്കായി ജീവിതകാലത്തുതന്നെ കാശിയിലെത്തി മരണാനന്തര ക്രിയകള്‍ നടത്തുന്നവരുണ്ട്. ഇവിടെയുള്ള ഘാട്ടുകളും ഗംഗാ ആരതിയും കാണാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് വര്‍ഷാവര്‍ഷം കാശിയിലേക്ക് എത്തുന്നത്.
വാരണാസിയിലെ ആത്മീയതയുടെ സുഗന്ധവും ഈ നഗരത്തിന്റെ സൗന്ദര്യവും എല്ലാവരേയും ആകര്‍ഷിക്കുന്നു. ഈ നഗരം വളരെ മനോഹരവും അതുപോലെ നിഗൂഢതകള്‍ നിറഞ്ഞതുമാണ്. ഇന്ന് ഞമ്മള് നിങ്ങളോട് പറയാന്‍ പോകുന്നത് കാശിയുടെ ചില രഹസ്യങ്ങളെ കുറിച്ചാണ്. പുരാണങ്ങളുമായി ബന്ധപ്പെട്ട കാശിയെക്കുറിച്ചുള്ള ചില രഹസ്യങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശിവന്റെ ത്രിശൂലവും കാശിയും
കാശിയുമായി ബന്ധപ്പെട്ട ഏറ്റവും പുരാതനമായ വിശ്വാസം ശിവന്റെ ത്രിശൂലത്തിലാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടതെന്നാണ്. ശിവന് തന്റെ ത്രിശൂലം സമര്‍പ്പിക്കുകയും അതിനുശേഷം കാശി നഗരം നിര്‍മ്മിക്കപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് ഈ നഗരം ഹിന്ദുമതത്തിന് വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നത്.
മഹാദേവന്റെ വസതി
കാശിയെ ശിവന്റെ നഗരം എന്നാണ് വിളിക്കുന്നത്. ശിവന് കാശിയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്നും അതിനാല്‍ ഭൂമിയിലെ തന്റെ വസതിയായി വിഷ്ണുവിനോട് കാശി ആവശ്യപ്പെട്ടുവെന്നും പറയപ്പെടുന്നു. അന്നുമുതല്‍ ശിവന് ഇവിടെ വസിക്കുന്നു. ശിവന്റെ വളരെ പുരാതനമായ ജ്യോതിര്‍ലിംഗം ഇവിടെയുണ്ട്. കാശിയുമായി ബന്ധപ്പെട്ട പുരാണ വിശ്വാസമനുസരിച്ച്, മഹാദേവന്റെ ത്രിശൂലത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ഹിന്ദുമതത്തിന്റെ തുടക്കം
ഹിന്ദുമതത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആര്യന്മാരാണ് ഇത് ആരംഭിച്ചതെന്നും അവര്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് വന്നവരാണെന്നും ചിലര്‍ പറയുന്നു. എന്നാല്‍ കാശിയില്‍ നിന്നാണ് ഹിന്ദുമതം ഉത്ഭവിച്ചതെന്നും അത് ഹിന്ദു സംസ്കാരത്തിന്റെ കേന്ദ്രമാണെന്നും വിശ്വസിക്കപ്പെടുന്നു. എന്നാല്‍ മുസ്ലീങ്ങള്‍, ജൈനര്‍, പാഴ്സികള്‍, ജൂതന്മാര്, ജാപ്പനീസ് ബുദ്ധമതക്കാര്‍ തുടങ്ങിയ ആളുകളും കാശി നഗരത്തില്‍ താമസിക്കുന്നുണ്ട്.
കാശിക്ക് പല പേരുകള്‍
കാശി, ബനാറസ്, വാരണാസി എന്നിങ്ങനെ പല പേരുകളില്‍ കാശി ഇന്ന് അറിയപ്പെടുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിന് പുരാതന കാലത്ത് നിരവധി പേരുകള്‍ ഉണ്ടായിരുന്നു. അവിമുക്തം, ആനന്ദന്, രുദ്രവാസ്, മഹാശംശാന് എന്നിവയായിരുന്നു അവ. പലര്‍ക്കും ഇത് അറിയില്ല. ഇത് മോക്ഷത്തിന്റെ നഗരമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ കാശിയെ മഹാസ്മശാനം എന്നും വിളിക്കുന്നു.
കാലഭൈരവന്
ബനാറസിന്റെ കാവല്‍ക്കാരനായാണ് കാലഭൈരവനെ കണക്കാക്കുന്നത്. ഇവിടത്തെ കാലഭൈരവ ക്ഷേത്രം വളരെ ചെറുതാണ്. എന്നാല്‍ അതിന്റെ വിശ്വാസം അത്ര ചെറുതല്ല. കാലഭൈരവനെ ദര്‍ശിക്കാതെ ആത്മാവിന്റെ സ്വര്‍ഗത്തിലേക്കുള്ള പാത പൂര്‍ത്തിയാകില്ലെന്നാണ് വിശ്വാസം. ഒരാള്‍ക്ക് മരണശേഷം മോക്ഷം വേണമെങ്കില്‍ അയാള്‍ ജീവിതകാലത്ത് കാലഭൈരവനെ ദര്‍ശിക്കണം.
പാതാളത്തില്‍ നിന്ന് വരുന്ന വെള്ളം
ബനാറസില്‍ ലോലാര്‍ക്ക് എന്ന പേരില്‍ ഒരു കുളമുണ്ട്. ഈ കുളത്തിലെ വെള്ളം എവിടെ നിന്നാണ് വരുന്നതെന്ന് ഇതുവരെ ആര്‍ക്കും കണ്ടെത്താനായിട്ടില്ല. സ്കന്ദപുരാണത്തിലും ഇതിന്റെ പരാമര്‍ശമുണ്ട്. ഇതിലെ വെള്ളം മഴയില്‍ നിന്നോ ഏതെങ്കിലും കുളത്തില്‍ നിന്നോ ജലസ്രോതസ്സില്‍ നിന്നോ വരുന്നതല്ല. ഈ കുളത്തിലെ വെള്ളം പാതാളത്തെ നിറയ്ക്കുമെന്നാണ് വിശ്വാസം. സ്കന്ദ പുരാണത്തിലും ഇത് പരാമര്‍ശിക്കപ്പെടുന്നുണ്ട്. ശുക്ല പക്ഷത്തിലെ ഭാദ്രപദത്തില്‍ സൂര്യന്റെ കിരണങ്ങള്‍ ഈ കുണ്ഡത്തില്‍ പതിക്കുകയും ബാലാസന യോഗ പോലുള്ള ഒരു രൂപം രൂപപ്പെടുകയും ചെയ്യുന്നതിനാല്‍ ഇതിനെ സൂര്യ കുണ്ഡ് എന്നും വിളിക്കുന്നു. ഈ സമയത്ത് ഇവിടെ കുളിക്കുന്ന സ്ത്രീക്ക് സന്താനഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.
രോഗം മാറ്റുന്ന വെള്ളം
ബനാറസില്‍ മൃത്യുഞ്ജയ മഹാദേവ ക്ഷേത്രത്തിന് സമീപം ഒരു ധന്വന്തരി കിണറുണ്ട്. ഈ കിണറിലെ വെള്ളം 45 ദിവസം കുടിച്ചാല്‍ അസുഖം മാറുമെന്നാണ് വിശ്വാസം. ധന്വന്തരി ഭഗവാന് വര്‍ഷങ്ങളോളം ഈ കിണറ്റില്‍ തപസ്സു ചെയ്തിരുന്നതായും തപസ്സു ചെയ്തതുകൊണ്ടാണ് വൈദ്യസിദ്ധി കിട്ടിയതെന്നും വിശ്വസിക്കപ്പെടുന്നു. എട്ട് ഘട്ടുകളിലായി എട്ട് വ്യത്യസ്ത രുചികളുള്ള വെള്ളമാണ് ഈ വെള്ളത്തിന്റെ പ്രത്യേകത.
മനുഷ്യശരീരം പോലെ ബനാറസ്
ബനാറസുമായി ബന്ധപ്പെട്ട ഏറ്റവും സവിശേഷമായ രഹസ്യങ്ങളില്‍ ഒന്നാണിത്. ബനാറസ് മനുഷ്യശരീരം പോലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബനാറസില്‍ ഓരോ ഘാട്ടിലും ക്ഷേത്രങ്ങളുണ്ട്. അതിനു പിന്നില്‍ ഒരു നിഗൂഢത ഒളിഞ്ഞിരിപ്പുണ്ട്, അത് മനുഷ്യശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യ ശരീരത്തിലെ നാഡികളുടെ എണ്ണത്തിന് തുല്യമായ 72000 ക്ഷേത്രങ്ങള്‍ ബനാറസില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. മനുഷ്യശരീരത്തിന്റെ മാതൃകയിലാണ് ബനാറസ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications
