For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭര്‍ത്താവിന് ആയുരാരോഗ്യസൗഖ്യത്തിന് ഭാര്യ എടുക്കണം ഈ വ്രതം

|

ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പല വിധത്തിലുള്ള വ്രതങ്ങള്‍ ഉണ്ട്. എന്നാല്‍ ഉത്തരേന്ത്യയിലെ സ്ത്രീകള്‍ എടുക്കുന്ന വ്രതാനുഷ്ഠാനമാണ് കര്‍വ്വാ ചൗത്ത്. ഈ ദിനത്തില്‍ സ്ത്രീകള്‍ കൈക്കൊള്ളേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്താണ് കര്‍വ്വാ ചൗത്ത് ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ദിവസം, വിവാഹിതരായ സ്ത്രീകള്‍ മാത്രമല്ല, അവിവാഹിതരായ പെണ്‍കുട്ടികള്‍ പോലും ഒരു ദിവസം മുഴുവന്‍ ഉപവസിക്കുന്നു. വിവാഹിതരായവര്‍ ഭര്‍ത്താവിന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവിവാഹിതരായ സ്ത്രീകള്‍ മികച്ച ജീവിതപങ്കാളിയെ ലഭിക്കുന്നതിന് വേണ്ടിയും വ്രതമെടുക്കുന്നുണ്ട്.

വരുന്ന ആഴ്ച 12 രാശിയുടേയും സമ്പൂര്‍ണഫലംവരുന്ന ആഴ്ച 12 രാശിയുടേയും സമ്പൂര്‍ണഫലം

ഈ വ്രതം ഗണപതി ഭക്തര്‍ ആചരിക്കുന്ന സംഷ്‌കതി ചതുര്‍ത്ഥി വ്രതവുമായി യോജിച്ച് പോവുന്നതാണ്. ഈ ദിനത്തില്‍ സ്ത്രീകള്‍ അഖണ്ഡ സൗഭാഗ്യവതിയുടെ പ്രതിരൂപമായ ദേവി പാര്‍വ്വതിക്ക് പ്രാര്‍ത്ഥിക്കുന്നു. കര്‍വാ ചൗത്ത് 2021 തീയതി, വ്രത നിയമങ്ങള്‍, സമയം, പൂജ ശുഭ മുഹൂര്‍ത്തം എന്നിവ അറിയാന്‍ വായിക്കുക. ഈ വര്‍ഷം, കര്‍വാ ചൗത്ത് ഒക്ടോബര്‍ 24 ന് ആചരിക്കും. കൂടുതല്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിക്കാം.

കര്‍വ്വൗചൗത്ത് സമയം

കര്‍വ്വൗചൗത്ത് സമയം

കര്‍വാ ചൗത്ത് 2021 ചതുര്‍ത്ഥി തിഥി

ചതുര്‍ത്ഥി തിഥി ഒക്ടോബര്‍ 24 ന് പുലര്‍ച്ചെ 3:01 ന് ആരംഭിച്ച് ഒക്ടോബര്‍ 25 ന് 5:43 ന് അവസാനിക്കുന്നു. കര്‍വാ ചൗത്ത് 2021 ഉപവാസ സമയം.കര്‍വാ ചൗത്ത് 2020 അപ്വാസ് സമയം ഒക്ടോബര്‍ 24 ന് രാവിലെ 6:27 മുതല്‍ 8:07 വരെയാണ്. കര്‍വാ ചൗത്ത് പൂജാ മുഹൂര്‍ത്തം വൈകുന്നേരം 5:43 മുതല്‍ 6:59 വരെയാണ്. കര്‍വാ ചൗത്ത് രാത്രി 8:07 ന് ചന്ദ്രന്‍ ഉദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കര്‍വാ ചൗത്തിന്റെ പ്രാധാന്യം?

കര്‍വാ ചൗത്തിന്റെ പ്രാധാന്യം?

കര്‍വ്വാ ചൗത്ത് ദിനത്തില്‍ സ്ത്രീകള്‍ ശുദ്ധമായ വസ്ത്രങ്ങള്‍ പാര്‍വ്വതി സങ്കല്‍പ്പത്തോടെ അവരുടെ ദിവസം ആരംഭിക്കുകയും വളരെ ആത്മാര്‍ത്ഥതയോടെ വ്രതം ആചരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, അവര്‍ ദിവസം മുഴുവന്‍ ദേവീ സ്തുതിഗീതങ്ങള്‍ ആലപിക്കുകയും ആത്മീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. പിന്നീട് വൈകുന്നേരം, ഒരു പൂജ നടത്തുകയും, ചന്ദ്രനെ കണ്ടതിനു ശേഷം നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുന്നു.

വ്രതഫലം

വ്രതഫലം

ഈ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘവും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതം ഈ വ്രതദിനത്തിലൂടെ അനുഗ്രഹിക്കപ്പെടുമെന്നാണ് വിശ്വാസം. ഈ ദിനത്തില്‍ വ്രതമെടുക്കുന്നതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന തടസ്സങ്ങളെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പാര്‍വ്വതി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതാക്കുന്നുണ്ട് ദേവിയുടെ അനുഗ്രഹം.

English summary

Karwa Chauth 2021 Date, Time, Shubh Muhurat, Moonrise Time and Significance In Malayalam

Here we are sharing Karwa Chauth 2021 date, shubh muhurat, upvas time, significance and other important details in malayalam. Take a look.
Story first published: Monday, October 18, 2021, 12:12 [IST]
X
Desktop Bottom Promotion