Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ഭര്‍ത്താവിന് ആയുരാരോഗ്യസൗഖ്യത്തിന് ഭാര്യ എടുക്കണം ഈ വ്രതം
ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പല വിധത്തിലുള്ള വ്രതങ്ങള്‍ ഉണ്ട്. എന്നാല്‍ ഉത്തരേന്ത്യയിലെ സ്ത്രീകള്‍ എടുക്കുന്ന വ്രതാനുഷ്ഠാനമാണ് കര്‍വ്വാ ചൗത്ത്. ഈ ദിനത്തില്‍ സ്ത്രീകള്‍ കൈക്കൊള്ളേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്താണ് കര്‍വ്വാ ചൗത്ത് ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ദിവസം, വിവാഹിതരായ സ്ത്രീകള്‍ മാത്രമല്ല, അവിവാഹിതരായ പെണ്‍കുട്ടികള്‍ പോലും ഒരു ദിവസം മുഴുവന്‍ ഉപവസിക്കുന്നു. വിവാഹിതരായവര്‍ ഭര്‍ത്താവിന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവിവാഹിതരായ സ്ത്രീകള്‍ മികച്ച ജീവിതപങ്കാളിയെ ലഭിക്കുന്നതിന് വേണ്ടിയും വ്രതമെടുക്കുന്നുണ്ട്.
ഈ വ്രതം ഗണപതി ഭക്തര്‍ ആചരിക്കുന്ന സംഷ്കതി ചതുര്‍ത്ഥി വ്രതവുമായി യോജിച്ച് പോവുന്നതാണ്. ഈ ദിനത്തില്‍ സ്ത്രീകള്‍ അഖണ്ഡ സൗഭാഗ്യവതിയുടെ പ്രതിരൂപമായ ദേവി പാര്‍വ്വതിക്ക് പ്രാര്‍ത്ഥിക്കുന്നു. കര്‍വാ ചൗത്ത് 2021 തീയതി, വ്രത നിയമങ്ങള്‍, സമയം, പൂജ ശുഭ മുഹൂര്‍ത്തം എന്നിവ അറിയാന്‍ വായിക്കുക. ഈ വര്‍ഷം, കര്‍വാ ചൗത്ത് ഒക്ടോബര്‍ 24 ന് ആചരിക്കും. കൂടുതല്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിക്കാം.

കര്വ്വൗചൗത്ത് സമയം
കര്‍വാ ചൗത്ത് 2021 ചതുര്‍ത്ഥി തിഥി
ചതുര്‍ത്ഥി തിഥി ഒക്ടോബര്‍ 24 ന് പുലര്‍ച്ചെ 3:01 ന് ആരംഭിച്ച് ഒക്ടോബര്‍ 25 ന് 5:43 ന് അവസാനിക്കുന്നു. കര്‍വാ ചൗത്ത് 2021 ഉപവാസ സമയം.കര്‍വാ ചൗത്ത് 2020 അപ്വാസ് സമയം ഒക്ടോബര്‍ 24 ന് രാവിലെ 6:27 മുതല്‍ 8:07 വരെയാണ്. കര്‍വാ ചൗത്ത് പൂജാ മുഹൂര്‍ത്തം വൈകുന്നേരം 5:43 മുതല്‍ 6:59 വരെയാണ്. കര്‍വാ ചൗത്ത് രാത്രി 8:07 ന് ചന്ദ്രന് ഉദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കര്‍വാ ചൗത്തിന്റെ പ്രാധാന്യം?
കര്‍വ്വാ ചൗത്ത് ദിനത്തില്‍ സ്ത്രീകള്‍ ശുദ്ധമായ വസ്ത്രങ്ങള്‍ പാര്‍വ്വതി സങ്കല്പ്പത്തോടെ അവരുടെ ദിവസം ആരംഭിക്കുകയും വളരെ ആത്മാര്‍ത്ഥതയോടെ വ്രതം ആചരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, അവര്‍ ദിവസം മുഴുവന്‍ ദേവീ സ്തുതിഗീതങ്ങള്‍ ആലപിക്കുകയും ആത്മീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. പിന്നീട് വൈകുന്നേരം, ഒരു പൂജ നടത്തുകയും, ചന്ദ്രനെ കണ്ടതിനു ശേഷം നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുന്നു.

വ്രതഫലം
ഈ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘവും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതം ഈ വ്രതദിനത്തിലൂടെ അനുഗ്രഹിക്കപ്പെടുമെന്നാണ് വിശ്വാസം. ഈ ദിനത്തില്‍ വ്രതമെടുക്കുന്നതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന തടസ്സങ്ങളെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പാര്‍വ്വതി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതാക്കുന്നുണ്ട് ദേവിയുടെ അനുഗ്രഹം.



Click it and Unblock the Notifications
