Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഐശ്വര്യപൂര്‍ണമായ ദാമ്പത്യബന്ധത്തിന് കര്‍വ ചൗത്ത് വ്രതം; ആചാരങ്ങള്‍ ഇങ്ങനെ
വ്രതങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള മതമാണ് ഹിന്ദുമതം. ഒക്ടോബര്‍ മാസത്തില്‍ അത്തരത്തില്‍ നിരവധി വ്രതങ്ങളും ഉത്സവങ്ങളും വരുന്നുണ്ട്. അത്തരത്തില്‍ പ്രധാനമുള്ളൊരു ആഘോഷമാണ് കര്‍വ ചൗത്ത്. വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ആഘോഷമാണ് കര്‍വാ ചൗത്ത്. പ്രധാനമായും ഇത് ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലുമാണ് ആഘോഷിച്ചുവരുന്നത്.
ഈ ദിവസം വിവാഹിതരായ സ്ത്രീകള്‍ സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ വ്രതം അനുഷ്ഠിക്കുകയും ഭര്‍ത്താവിന്റെ ക്ഷേമത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കാനായി അവിവാഹിതരായ സ്ത്രീകളും ഈ ദിവസം വ്രതമെടുക്കാറുണ്ട്. കര്‍വ ചൗത്ത് വ്രതത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

കര്‍വാ ചൗത്ത് 2022 ശുഭമുഹൂര്‍ത്തം
എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ പൂര്‍ണിമയ്ക്ക് ശേഷമുള്ള നാലാം ദിവസമാണ് കര്‍വാ ചൗത്ത് ആഘോഷിക്കുന്നത്. വിവാഹിതരായ സ്ത്രീകള്‍ മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ച്, ചന്ദ്രനെ കണ്ടതിന് ശേഷം വൈകുന്നേരം അവരുടെ വ്രതം മുറിക്കുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 13ന് വ്യാഴാഴ്ച പുലര്‍ച്ചെ 01:59ന് ചതുര്‍ത്ഥി തിഥി ആരംഭിക്കുന്നു. കര്‍വാ ചൗത്ത് ശുഭമുഹൂര്‍ത്തം വൈകുന്നേരം 05:54 മുതല്‍ 07:09 വരെ ആരംഭിക്കും. കര്‍വാ ചൗത്ത് ഉപവാസ സമയം രാവിലെ 06:20 മുതല്‍ രാത്രി 08:09 വരെ ആയിരിക്കും. ഒക്ടോബര്‍ 14ന് വെള്ളിയാഴ്ച പുലര്‍ച്ചെ 03:08-ന് ചതുര്‍ത്ഥി തിഥി അവസാനിക്കും.

കര്‍വാ ചൗത്ത് പ്രാധാന്യം
ചാന്ദ്ര കാര്‍ത്തിക മാസത്തിലെ നാലാം ദിവസമാണ് ഇത് വരുന്നത്. ഹൈന്ദവ സംസ്‌കാരത്തില്‍ ഈ ഉത്സവത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഹിന്ദു ഗ്രന്ഥങ്ങള്‍ അനുസരിച്ച്, ഒരിക്കല്‍ ദൈവങ്ങളും അസുരന്മാരും തമ്മില്‍ ഒരു യുദ്ധം നടന്നു, അതില്‍ അസുരന്മാര്‍ യുദ്ധത്തില്‍ ആധിപത്യം സ്ഥാപിച്ചു. ഇത് എല്ലാ ദേവന്മാരുടെയും ഭാര്യമാരെയും ആശങ്കാകുലരാക്കി. അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ജീവന്റെ സംരക്ഷണത്തിനായി ബ്രഹ്‌മദേവനെ സമീപിച്ചു. ബ്രഹ്‌മദേവന്‍ അവരോട് കര്‍വാ ചൗത്ത് വ്രതം ആചരിക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം അവര്‍ കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ഥി തിഥിയില്‍ കര്‍വാ ചൗത്ത് ഉപവാസം ആചരിക്കുകയും ഭര്‍ത്താക്കന്‍മാരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. അന്നുമുതല്‍, വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും ക്ഷേമത്തിനും വേണ്ടി കര്‍വാ ചൗത്ത് വ്രതം ആചരിച്ചുവരുന്നു.

കര്‍വാ ചൗത്ത് വ്രതാനുഷ്ഠാന രീതി
അമ്മായിയമ്മ നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ കഴിച്ചാണ് സ്ത്രീകള്‍ കര്‍വാ ചൗത്ത് വ്രതം ആരംഭിക്കുന്നത്. സിന്ദൂരം, ബിന്ദി, മംഗല്യസൂത്രം, വളകള്‍, മെഹന്ദി മുതലായവയും സ്ത്രീകള്‍ ധരിക്കണം. വ്രതം അനുഷ്ഠിക്കുന്ന എല്ലാ സ്ത്രീകളും കൈകളില്‍ മെഹന്തി പുരട്ടുന്നു. കര്‍വ ചൗത്തിന് ഒരു ദിവസം മുമ്പെങ്കിലും മെഹന്ദി പ്രയോഗിക്കണം. വ്രതം മുറിക്കുമ്പോള്‍ ആദ്യം വെള്ളം കുടിച്ച് ശരീരത്തിന് ജലാംശം നല്‍കി വ്രതം തുറക്കുക. ഉപവാസത്തിന് ശേഷം ഒരു പാത്രം തൈര് കഴിക്കുക, അത് നിങ്ങളുടെ ശരീരത്തെയും ദഹനവ്യവസ്ഥയെയും തണുപ്പിക്കും. അസിഡിറ്റി ഒഴിവാക്കാന്‍ നോമ്പ് തുറന്ന ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

കര്‍വ ചൗത്തില്‍ ഈ സാധനങ്ങള്‍ വീട്ടിലെത്തിക്കൂ
കര്‍വ ചൗത്ത് നാളില്‍ പുതിയ വെള്ളിമോതിരം വാങ്ങി ധരിക്കുന്നത് വളരെ ശുഭകരമാണെന്ന് പറയുന്നു. ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മയില്‍പ്പീലി വളരെ ഗുണപ്രദമാണ്. കര്‍വ ചൗത്ത് ദിനത്തില്‍ ഇത് വീട്ടിലേക്ക് കൊണ്ടുവരുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. കിടപ്പുമുറിയിലോ ഭാര്യാഭര്‍ത്താക്കന്‍മാര്‍ കാണുന്ന ഏതെങ്കിലും സ്ഥലത്തോ ചുമരില്‍ ഈ മയില്‍പ്പീലി വയ്ക്കുക. മയില്‍പ്പീലി സ്‌നേഹത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

ചുവന്ന കുപ്പി വളകള്‍
ചുവപ്പ് നിറം സ്‌നേഹത്തെ പ്രതിനിധീകരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, കര്‍വ ചൗത്ത് വ്രതത്തില്‍ ചുവന്ന വളകള്‍ വാങ്ങുന്നത് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നു. വൃത്താകൃതിയിലുള്ള വളകള്‍ ബുധനെയും ചന്ദ്രനെയും പ്രതീകപ്പെടുത്തുന്നു. സ്ഫടിക വളകള്‍ പവിത്രവും മംഗളകരവുമാണ്. സ്ഫടിക വളകളില്‍ നിന്നുള്ള ശബ്ദം ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ നശിപ്പിക്കുമെന്ന് പറയപ്പെടുന്നു.

ഇവ വാങ്ങാന്‍ പാടില്ല
വിവാഹിതരായ സ്ത്രീകള്‍ക്ക് കര്‍വ ചൗത്ത് വ്രതാനുഷ്ഠാനത്തില്‍ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളോ ഈ നിറവുമായി ബന്ധപ്പെട്ട മേക്കപ്പ് വസ്തുക്കളോ വാങ്ങരുത്. ആരാധനയില്‍ വെള്ള നിറത്തിലുള്ള വസ്ത്രങ്ങളോ വളകളോ ഉള്‍പ്പെടുത്തരുത്. വ്രതമെടുക്കുന്ന സ്ത്രീകള്‍ ഈ ദിവസം കത്തി, കത്രിക, സൂചി തുടങ്ങിയ മൂര്‍ച്ചയുള്ള സാധനങ്ങള്‍ വാങ്ങരുത്. അങ്ങനെ ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

കര്‍വ ചൗത്തില്‍ ഈ പ്രതിവിധി ചെയ്യുക
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അനാവശ്യ കലഹമുണ്ടെങ്കില്‍ ധാരാളം വെള്ളപ്പൂക്കള്‍ വെള്ളത്തിലിട്ട് അര്‍ഘ്യം അര്‍പ്പിക്കുക. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹം കുറയുന്നുണ്ടെങ്കില്‍ വെള്ളചന്ദനവും മഞ്ഞപ്പൂവും വെള്ളത്തില്‍ ചേര്‍ത്ത് അര്‍ഘ്യം അര്‍പ്പിക്കുക. ആരോഗ്യം മൂലം ദാമ്പത്യജീവിതം തടസ്സപ്പെടുകയാണെങ്കില്‍, കുറച്ച് പാലും അരിയും വെള്ളത്തില്‍ ചേര്‍ത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ചന്ദ്രന് അര്‍ഘ്യം അര്‍പ്പിക്കണം. ജോലി കാരണമോ മറ്റെന്തെങ്കിലും കാരണത്താലോ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അകല്‍ച്ച ഉണ്ടായാല്‍ ശംഖില്‍ ജലം നിറച്ച് ചന്ദ്രന് അര്‍പ്പിക്കുക.

കര്‍വ ചൗത്തില്‍ ഗ്രഹങ്ങളുടെ ശുഭസ്ഥാനം
കര്‍വ ചൗത്ത് സമയത്ത് വ്യാഴം, ബുധന്‍, ശനി എന്നിവര്‍ അവരവരുടെ രാശികളില്‍ ഇരിക്കുന്നത് സന്തോഷവും ഭാഗ്യവും എളുപ്പമാക്കും. സൂര്യനും ബുധനും ഒരുമിച്ചായിരിക്കും. അവര്‍ക്ക് വ്യാഴത്തിന്റെ സ്വാധീനവും ഉണ്ടാകും. ഇത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പരസ്പര ബന്ധവും വിശ്വാസവും ശക്തിപ്പെടുത്തും. ഈ വര്‍ഷം കര്‍വാ ചൗത്തില്‍ ശുക്രന്‍-വ്യാഴം ബന്ധം നിലനില്‍ക്കും, അതിനാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉടന്‍ ഫലം ലഭിക്കും. 13 വര്‍ഷത്തിനു ശേഷം ഈ സമയം മീനം രാശിയിലെ വ്യാഴം നിലകൊള്ളുന്നതും ശുഭകരമാണ്. ഇത് ദാമ്പത്യ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കും.



Click it and Unblock the Notifications











