Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക!
ലക്ഷ്മീദേവി ജീവിതം മാറ്റിമറിക്കും, കാര്‍ത്തിക പൂര്‍ണിമ നാളില്‍ രാശിപ്രകാരം ഈ പ്രതിവിധി
ഹിന്ദു മതവിശ്വാസപ്രകാരം ഏതൊരു വ്രതാനുഷ്ഠാനത്തെയും പോലെ കാര്‍ത്തിക പൂര്‍ണിമയ്ക്കും പ്രത്യേക പ്രാധാന്യമുണ്ട്. കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി ദിവസം കാര്‍ത്തിക പൂര്‍ണിമ എന്നറിയപ്പെടുന്നു, ഈ ദിവസം ഭക്തര്‍ പ്രധാനമായും മഹാവിഷ്ണുവിനെ ആരാധിക്കുകയും ഗംഗ പോലുള്ള പുണ്യനദികളില്‍ സ്നാനം ചെയ്യുകയും ചെയ്യുന്നു. കാര്‍ത്തിക പൂര്‍ണ്ണിമ നാളില്‍ നദികളില്‍ കുളിക്കുന്നതും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും ഐശ്വര്യഫലങ്ങള്‍ സമ്മാനിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറപ്പെടുകയും പാപങ്ങളില്‍ നിന്ന് മുക്തി ലഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ദിവസം നിങ്ങളുടെ രാശി പ്രകാരം ചില കാര്യങ്ങള്‍ ദാനം ചെയ്യുകയും ചില പ്രത്യേക പരിഹാരങ്ങള്‍ ചെയ്യുകയും ചെയ്താല്‍, നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴും സന്തോഷമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുമാത്രമല്ല, ഈ പ്രതിവിധികളിലൂടെ ജീവിതത്തില്‍ മോക്ഷം കൈവരിക്കുകയും ദാമ്പത്യ ജീവിതത്തില്‍ ഐക്യം നിലനില്ക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ കാര്‍ത്തിക പൂര്‍ണിമ നവംബര്‍ 27 തിങ്കളാഴ്ച ആഘോഷിക്കും. ഈ ദിവസം നിങ്ങള്‍ രാശിപ്രകാരം ചെയ്യേണ്ട ചില പ്രതിവിധികള്‍ ഇതാ.

മേടം
മേടം രാശിക്കാര്‍ കാര്‍ത്തിക പൂര്‍ണ്ണിമ നാളില്‍ ഉദയസൂര്യന് അര്‍ഘ്യം അര്‍പ്പിക്കുകയും സൂര്യന്റെ മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്താല്‍, ജീവിതത്തില്‍ എപ്പോഴും സന്തോഷമുണ്ടാകും. ഈ ദിവസം നിങ്ങള്‍ അതിരാവിലെ എഴുന്നേറ്റു ഉദയ സൂര്യന് വെള്ളം സമര്‍പ്പിക്കുക. ഈ ദിവസം ചെമ്പ് പാത്രത്തില്‍ കുങ്കുമം ഇട്ട് സൂര്യന് വെള്ളം സമര്‍പ്പിക്കുക, കഴിയുമെങ്കില്‍ ആദിത്യ ഹൃദയ സ്തോത്രവും ചൊല്ലുക.
ഇടവം
നിങ്ങളുടെ രാശി ഇടവം ആണെങ്കില്‍, കാര്‍ത്തിക പൂര്‍ണിമ നാളില്‍ നിങ്ങള്‍ ഗംഗയിലോ മറ്റേതെങ്കിലും പുണ്യനദിയിലോ കുളിക്കുക. ഇത് നിങ്ങളെ പല ദോഷങ്ങളില്‍ നിന്നും മോചിപ്പിക്കുകയും വീടിന്റെ ഐശ്വര്യം നിലനിര്‍ത്തുകയും ചെയ്യും. ഈ ദിവസം നിങ്ങള്‍ക്ക് നദിയില്‍ കുളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് തുള്ളി ഗംഗാജലം ചേര്‍ത്ത് കുളിക്കുക. ഈ പരിഹാരം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം സൃഷ്ടിക്കാന്‍ സഹായിക്കും.
മിഥുനം
മിഥുന രാശിയിലുള്ളവര്‍ കാര്‍ത്തിക പൂര്‍ണിമ ദിനത്തില്‍ ബ്രാഹ്മണര്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ഭക്ഷണം നല്‍കുകയും അവര്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും ദാനം ചെയ്യുകയും ചെയ്യുക. ഈ പരിഹാരത്തിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും. ദാനകര്‍മ്മങ്ങള്‍ എല്ലായ്പ്പോഴും ഫലദായകമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീടിന് ഐശ്വര്യം കൊണ്ടുവരാനുള്ള എളുപ്പമാര്‍ഗ്ഗമാണിത്.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ കാര്‍ത്തിക പൂര്‍ണ്ണിമ നാളില്‍ വെള്ളനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുകയും ഭക്ഷണത്തില്‍ വെള്ളനിറം ഉള്‍പ്പെടുത്തുകയും ചെയ്താല്‍, നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന് ശക്തമാകുകയും വീട്ടില്‍ എല്ലായ്പ്പോഴും സന്തോഷം നിലനില്ക്കുകയും ചെയ്യുന്നു. ഈ ദിവസം ചന്ദ്രന് വെള്ളം സമര്‍പ്പിക്കുമ്പോള്‍ കുറച്ച് തുള്ളി പാല് കൂടി അതില്‍ ചേര്‍ത്താല്‍, അത് നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ കാര്‍ത്തിക പൂര്‍ണിമ നാളില്‍ സത്യനാരായണന്റെ കഥ പാരായണം ചെയ്യണം. നിങ്ങളുടെ ചുറ്റുമുള്ള ആളുകളോടും കുടുംബാംഗങ്ങളോടും കൂടി നിങ്ങള്‍ സത്യനാരായണന്റെ കഥ പാരായണം ചെയ്യുക. ഈ ദിവസം വീട്ടില്‍ ഒരു നിങ്ങള്‍ക്ക് പൂജയും നടത്താം. ഈ ദിവസം കഴിയുന്നത്ര ആളുകള്‍ക്ക് പ്രസാദവും വിതരണം ചെയ്താല്‍ അതിന്റെ ഗുണം നിങ്ങളുടെ ജീവിതത്തില്‍ ലഭിക്കും.
കന്നി
കന്നി രാശിക്കാര്‍ കാര്‍ത്തിക പൂര്‍ണിമ നാളില്‍ ലക്ഷ്മി ദേവിക്ക് പായസം അര്‍പ്പിച്ചാല്‍ ജീവിതത്തില്‍ എപ്പോഴും സന്തോഷമുണ്ടാകും. കാര്‍ത്തിക പൂര്‍ണിമ ദിനത്തില്‍, ലക്ഷ്മി ദേവിയോടൊപ്പം ചന്ദ്രനും പായസം സമര്‍പ്പിക്കുകയും ഈ പ്രസാദം മുഴുവന്‍ കുടുംബത്തോടൊപ്പം കഴിക്കുകയും വേണം. ഈ പരിഹാരത്തിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷമുണ്ടാകും.
തുലാം
തുലാം രാശിക്കാര്‍ കാര്‍ത്തിക പൂര്‍ണ്ണിമ നാളില്‍ തുളസിയെ പൂജിക്കുകയും തുളസിക്ക് ജലം അര്‍പ്പിക്കുകയും ചെയ്താല്‍ അതിന്റെ ഫലം പൂര്‍ണ്ണമായി ലഭിക്കും. ഈ ദിവസം തുളസിക്ക് ചുവന്ന സാരിയും ചുവന്ന വളകളും സമര്‍പ്പിച്ചാല്‍ അത് വിശേഷാല്‍ ഫലം ചെയ്യും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ കാര്‍ത്തിക പൂര്‍ണിമ നാളില്‍ ചന്ദ്രന് അര്‍ഘ്യം അര്‍പ്പിക്കുകയും മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ പ്രതിവിധിയിലൂടെ ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുകയും വിജയസാധ്യതകള്‍ കൈവരിക്കുകയും ചെയ്യും.
ധനു
ധനു രാശിക്കാര്‍ കാര്‍ത്തിക പൂര്‍ണിമ നാളില്‍ മഹാവിഷ്ണുവിന് പഞ്ചാമൃതം അര്‍പ്പിച്ചാല്‍ അത് വിശേഷാല്‍ ഫലദായകമായി കണക്കാക്കപ്പെടുന്നു. പഞ്ചാമൃതം തയ്യാറാക്കുമ്പോള്‍ തുളസി ദളം ചേര്‍ക്കുക. ഈ പരിഹാരത്തിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം ലഭിക്കും. സമൃദ്ധിയുടെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കും.
മകരം
മകരം രാശിക്കാര്‍ കാര്‍ത്തിക പൂര്‍ണ്ണിമ ദിനത്തില്‍ പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്താല്‍, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ഇത് നിങ്ങളുടെ ജീവിത പുരോഗതിക്ക് വളരെ നല്ല പരിഹാരമാണ്. ഈ ദിവസം ദരിദ്രര്‍ക്ക മഞ്ഞ വസ്ത്രവും ദാനം ചെയ്യുക.
കുംഭം
കുംഭം രാശിക്കാര്‍ കാര്‍ത്തിക പൂര്‍ണ്ണിമ നാളില്‍ നദിയില്‍ കുളിക്കുന്നത് അവരുടെ ദോഷങ്ങള്‍ അകറ്റാന്‍ സഹായിക്കും. ഈ ദിവസം, അതിരാവിലെ എഴുന്നേറ്റു പുണ്യനദിയില്‍ കുളിക്കുകയും സൂര്യനെ വന്ദിക്കുകയും ചെയ്യുക. ഈ പരിഹാരത്തിലൂടെ നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ മാറി സന്തോഷമുണ്ടാകും.
മീനം
നിങ്ങളുടെ രാശി മീനം ആണെങ്കില്‍ കാര്‍ത്തിക പൂര്‍ണിമ നാളില്‍ നിങ്ങള്‍ ഒരു പെണ്‍കുട്ടിക്ക് ആവശ്യമുള്ള സാധനങ്ങള്‍ ദാനം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരുന്നതായിരിക്കും.



Click it and Unblock the Notifications











