For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്‍ത്തിക പൂര്‍ണിമയില്‍ ഇവ ചെയ്താല്‍ സമൃദ്ധിയും ഭാഗ്യവും എന്നും കൂടെ

|

പല മതങ്ങളിലും കാര്‍ത്തിക പൂര്‍ണിമ ഒരു പ്രധാന ദിവസമാണ്. ഈ വര്‍ഷം, നവംബര്‍ 19 നാണ് കാര്‍ത്തിക പൂര്‍ണിമ വരുന്നത്. ആത്മീയ കാരണങ്ങളാലും വിശ്വാസങ്ങളാലും ഹിന്ദുക്കള്‍ക്ക് ഈ ദിവസം പ്രധാനമാണ്. കാരണം ഈ ദിവസം ദേവ് ദീപാവലി എന്ന ഉത്സവം ദീപാവലി പോലെ ആഘോഷിക്കപ്പെടുന്നു. കാര്‍ത്തിക പൂര്‍ണിമ നാളില്‍ എല്ലാ ദേവതകളും ദീപാവലി ആഘോഷിക്കാന്‍ ഭൂലോകത്ത് എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പം നേടാന്‍ ശിവപഞ്ചാക്ഷരി മന്ത്രം ഇങ്ങനെ ചൊല്ലൂMost read: ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പം നേടാന്‍ ശിവപഞ്ചാക്ഷരി മന്ത്രം ഇങ്ങനെ ചൊല്ലൂ

ഈ പുണ്യ ദിവസത്തില്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ചന്ദ്രനെയും ആരാധിക്കുന്നത് പ്രത്യേക പ്രാധാന്യമുള്ളതാണ്. കാര്‍ത്തിക പൂര്‍ണിമ നാളില്‍ സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൈവരാന്‍ ചെയ്യേണ്ട ലളിതമായ പ്രതിവിധിയെക്കുറിച്ച് നമുക്ക് നോക്കാം.

കാര്‍ത്തിക പൗര്‍ണമി 2021

കാര്‍ത്തിക പൗര്‍ണമി 2021

ശുക്ല പക്ഷത്തിന്റെ അവസാന തീയതിയിലാണ് പൂര്‍ണിമ തിഥി. ഇത്തവണ 2021 നവംബര്‍ 19 വെള്ളിയാഴ്ചയാണ് കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമി വരുന്നത്. എല്ലാ പൗര്‍ണ്ണമികള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പല പ്രത്യേക പുരാണ കഥകളും ഈ ദിവസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിവസം ദേവ് ദീപാവലിയായി ആഘോഷിക്കുന്നു, ഈ ദിവസം വിഷ്ണുവിനും ലക്ഷ്മി ദേവിക്കും പ്രിയപ്പെട്ടതാണ്. ദാനധര്‍മ്മങ്ങള്‍ക്കും സ്‌നാനത്തിനും വ്രതാനുഷ്ഠാനത്തിനും ഈ ദിവസം വളരെ വിശേഷപ്പെട്ടതാണ്.

വീട് വൃത്തിയാക്കുക

വീട് വൃത്തിയാക്കുക

സമ്പത്ത് നേടുന്നതിനുള്ള ഒരു പൂജയ്ക്ക് ഈ ദിവസം വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിക്കുക. വീട് ശരിയായി വൃത്തിയാക്കുകയും വീടിന്റെ പ്രധാന കവാടം അലങ്കരിക്കുകയും ചെയ്യുക. കൂടാതെ, പ്രവേശന കവാടത്തില്‍ ഒരു സ്വസ്തിക ചിഹ്നം വരയ്ക്കുക. അങ്ങനെ, നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യാനും ദേവിയുടെ അനുഗ്രഹം നേടാനും കഴിയും.

Most read:സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലംMost read:സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം

 പൂര്‍ണ ചന്ദ്രനെ കാണുക

പൂര്‍ണ ചന്ദ്രനെ കാണുക

കാര്‍ത്തിക പൂര്‍ണിമയില്‍ പൂര്‍ണ ചന്ദ്രനെ കാണാന്‍ മറക്കരുത് എന്നൊരു വിശ്വാസമുണ്ട്. ആ ഒരു കാഴ്ച ദൈവികമായ പോസിറ്റീവ് ഫലങ്ങള്‍ നിങ്ങളില്‍ വര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഖീര്‍ തയ്യാറാക്കി വീടിന് പുറത്ത് ചന്ദ്രനു സമര്‍പ്പിക്കുക. കാര്‍ത്തിക പൂര്‍ണിമ നാളില്‍ ചന്ദ്രദേവന് രാത്രിയില്‍ പാലും ഗംഗാജലവും അക്ഷതയും കലര്‍ത്തി അര്‍ഘ്യം അര്‍പ്പിക്കണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, ജാതകവുമായി ബന്ധപ്പെട്ട ചന്ദ്രദോഷം നീങ്ങും. അര്‍ഘ്യം അര്‍പ്പിച്ച ശേഷം 'ഓം സോമായൈ നമഃ' എന്ന മന്ത്രം ജപിക്കാന്‍ മറക്കരുത്.

ദാനധര്‍മ്മം

ദാനധര്‍മ്മം

ഈ ദിവസത്തെ ദാനങ്ങളുടെ പ്രാധാന്യവും പുരാണങ്ങളില്‍ പറയുന്നുണ്ട്. കാര്‍ത്തിക പൂര്‍ണിമ ദിവസത്തെ ദീപ ദാനം കൂടുതല്‍ ശുഭകരമായി കണക്കാക്കുന്നു. ഗംഗയില്‍ കുളിച്ച ശേഷം നദീതീരത്ത് ദീപാരാധന നടത്തണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ വരാനിരിക്കുന്ന ഭാഗ്യം വര്‍ദ്ധിപ്പിക്കും.

Most read:വ്യാഴമാറ്റം; ഈ രാശിക്കാര്‍ക്ക് ഇനി അവസരങ്ങളുടെ ശുഭകാലംMost read:വ്യാഴമാറ്റം; ഈ രാശിക്കാര്‍ക്ക് ഇനി അവസരങ്ങളുടെ ശുഭകാലം

മഹാവിഷ്ണു ആരാധന

മഹാവിഷ്ണു ആരാധന

മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ഈ ദിവസം ആരാധിക്കുക. സത്യനാരായണ പൂജയ്ക്ക് പൂര്‍ണിമ ദിവസം വളരെ ഉത്തമമായി കണക്കാക്കുന്നു. മഹാവിഷ്ണുവിന്റെ മറ്റൊരു രൂപമാണ് സത്യനാരായണന്‍. ഇതുകൂടാതെ തുളസിയെയും ആരാധിക്കണം. കാര്‍ത്തിക പൂര്‍ണിമയില്‍ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ മഹാലക്ഷ്മി സ്തുതി പാരായണം ചെയ്യണം. ഇതോടെ ലക്ഷ്മി സന്തുഷ്ടയാകുകയും നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം നിറയ്ക്കുകയും ചെയ്യുന്നു.

തുളസീ പൂജ

തുളസീ പൂജ

കാര്‍ത്തിക പൂര്‍ണ്ണിമ നാളില്‍ ആചാരപ്രകാരം തുളസിയെ പൂജിച്ച ശേഷം വൈകുന്നേരം നെയ്യ് വിളക്ക് തെളിയിക്കണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് സന്തോഷവും ഭാഗ്യവും ലഭിക്കും. കാര്‍ത്തിക പൂര്‍ണിമ നാളില്‍ ആല്‍ മരത്തെ പ്രത്യേകം പൂജിക്കണം. കാര്‍ത്തിക പൂര്‍ണിമ നാളില്‍, കുളിച്ച് ധ്യാനിച്ച്, ആല്‍ മരത്തിന്റെ വേരുകളില്‍ മധുരജലം ഒഴിച്ചാല്‍ ലക്ഷ്മീദേവി നിങ്ങളുടെ വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കും.

Most read:വിവാഹ തടസ്സങ്ങള്‍ നീങ്ങാന്‍ തുളസി വിവാഹം; ആചാരം ഇങ്ങനെMost read:വിവാഹ തടസ്സങ്ങള്‍ നീങ്ങാന്‍ തുളസി വിവാഹം; ആചാരം ഇങ്ങനെ

പുണ്യനദിയിലെ സ്‌നാനം

പുണ്യനദിയിലെ സ്‌നാനം

പുണ്യനദിയിലെ സ്‌നാനത്തിലൂടെ നിങ്ങള്‍ ചെയ്ത പാപങ്ങള്‍ കഴുകിക്കളയാമെന്ന് ഹിന്ദുമതത്തില്‍ വിശ്വാസമുണ്ട്. എല്ലാ പാപ കര്‍മ്മങ്ങളും അല്ലെങ്കില്‍ വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളും ഈ ഉത്സവത്തില്‍ കഴുകിക്കളയാമെന്ന് പറയപ്പെടുന്നു.

നല്ല ദാമ്പത്യബന്ധത്തിന്

നല്ല ദാമ്പത്യബന്ധത്തിന്

കാര്‍ത്തിക പൂര്‍ണിമയുടെ സന്ധ്യയില്‍ വിശേഷാല്‍ ചന്ദ്രദര്‍ശനം നടത്തണം. ഈ ദിവസം, ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ചന്ദ്രനെ ദര്‍ശിക്കുകയും പശുവിന്‍ പാല്‍ വച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍, അവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും.

Most read:ലക്ഷ്മീദേവി വീട്ടിലെത്തും ദന്തേരാസ് ദിനം; ഈ ദിനം ഇവ ചെയ്താല്‍ ഐശ്വര്യംMost read:ലക്ഷ്മീദേവി വീട്ടിലെത്തും ദന്തേരാസ് ദിനം; ഈ ദിനം ഇവ ചെയ്താല്‍ ഐശ്വര്യം

സമ്പത്തിനു സമൃദ്ധിക്കും

സമ്പത്തിനു സമൃദ്ധിക്കും

സമ്പത്തും സമൃദ്ധിയും ആഗ്രഹിക്കുന്നവര്‍ കാര്‍ത്തിക പൂര്‍ണിമ നാളില്‍ ശ്രീ സൂക്തം, കനകധാരാ സ്‌തോത്രം, വിഷ്ണു സഹസ്രനാമം എന്നിവ പാരായണം ചെയ്യണം. ലക്ഷ്മി ദേവി ആരാധനയ്ക്കൊപ്പം ഇതില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ ഭക്തിപൂര്‍വ്വം പാരായണം ചെയ്താല്‍ ലക്ഷ്മി ദേവി തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കും.

ഇവ ചെയ്യരുത്

ഇവ ചെയ്യരുത്

കാര്‍ത്തിക പൂര്‍ണിമ നാളില്‍ മുഷിഞ്ഞ വസ്ത്രം ധരിക്കുകയോ, വീട് വൃത്തിഹീനമാക്കുകയോ ചെയ്യരുത്. നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ദിവസം നിങ്ങള്‍ ആരുമായും വഴക്കു കൂടരുത്. കാര്‍ത്തിക പൂര്‍ണിമ നാളില്‍, നിങ്ങളുടെ വീട്ടിലെ മുതിര്‍ന്ന അംഗങ്ങളെ വേദനിപ്പിക്കരുത്, മറിച്ച് എല്ലാവിധത്തിലും അവരെ സന്തോഷിപ്പിച്ച് അവരുടെ അനുഗ്രഹം നേടാന്‍ ശ്രമിക്കുക.

English summary

Kartik Purnima 2021 Remedies : Do these remedies on kartika purnima for wealth and prosperity in Malayalam

Kartik Purnima 2021 Remedies in Malayalam: Here are some simple measures to follow on Kartik Purnima to get happiness and prosperity. Take a look.
X
Desktop Bottom Promotion