For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാഗ്യം കൂടെനിര്‍ത്താന്‍ കാര്‍ത്തിക പൂര്‍ണിമയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

|

ഹൈന്ദവ വിശ്വാസങ്ങള്‍ പ്രകാരം കാര്‍ത്തിക പൂര്‍ണിമയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഈ ദിവസത്തെ പൂര്‍ണ്ണ ചന്ദ്രനെ ത്രിപുരി പൂര്‍ണിമ എന്നും വിളിക്കുന്നു. ഈ ദിവസമാണ് ശിവന്‍ ത്രിപുരാസുരനെ നശിപ്പിച്ചതെന്നാണ് വിശ്വാസം. അന്നുമുതല്‍ ഭഗവാന്‍ ശങ്കരനെ ത്രിപുരാരി എന്നും വിളിക്കുന്നു. ഈ വര്‍ഷം നവംബര്‍ 19ന് വെള്ളിയാഴ്ച കാര്‍ത്തിക പൂര്‍ണിമ ആഘോഷിക്കും. യഥാര്‍ത്ഥത്തില്‍, കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തില്‍ വരുന്ന പൗര്‍ണമിയെ കാര്‍ത്തിക പൂര്‍ണിമ എന്ന് വിളിക്കുന്നു. കാര്‍ത്തിക പൂര്‍ണിമ ഉത്സവം അഞ്ച് ദിവസം നീണ്ടുനില്‍ക്കും. ഇത് പ്രബോധിനി ഏകാദശി നാളില്‍ ആരംഭിച്ച് പൗര്‍ണ്ണമി നാളില്‍ അവസാനിക്കും.

Most read: കാര്‍ത്തിക പൂര്‍ണിമയില്‍ ഇവ ചെയ്താല്‍ സമൃദ്ധിയും ഭാഗ്യവും എന്നും കൂടെMost read: കാര്‍ത്തിക പൂര്‍ണിമയില്‍ ഇവ ചെയ്താല്‍ സമൃദ്ധിയും ഭാഗ്യവും എന്നും കൂടെ

കാര്‍ത്തിക പൂര്‍ണിമയുടെ പ്രാധാന്യം

കാര്‍ത്തിക പൂര്‍ണിമയുടെ പ്രാധാന്യം

പുരാണങ്ങള്‍ അനുസരിച്ച്, കാര്‍ത്തിക പൂര്‍ണിമ ദിവസം മതപരമായും ആത്മീയമായും വളരെ പ്രധാനമാണ്. കാര്‍ത്തിക പൂര്‍ണിമ ദിനം ദേവതകളെ പ്രീതിപ്പെടുത്തുന്ന ദിവസമാണ്. അതുകൊണ്ടാണ് ഈ ദിവസം ആളുകള്‍ ഗംഗാനദിയില്‍ മുങ്ങി ദാനധര്‍മ്മങ്ങളും ദക്ഷിണയും ചെയ്തുകൊണ്ട് പുണ്യം നേടുന്നത്. ഈ ദിവസത്തെ കാര്‍ത്തിക സ്‌നാനവും മഹാവിഷ്ണുവിനെ ആരാധിക്കലും ഭക്തര്‍ക്ക് മഹത്തായ ഭാഗ്യം നല്‍കുന്നു. കാര്‍ത്തിക പൂര്‍ണിമയില്‍ പുണ്യ നദിയിലോ ജലാശയത്തിലോ കുളിക്കണമെന്നാണ് വിശ്വാസം. കൂടാതെ ഈ ദിനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തണം.

കാര്‍ത്തിക പൂര്‍ണിമ വിശ്വാസം

കാര്‍ത്തിക പൂര്‍ണിമ വിശ്വാസം

മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ഏറ്റവും അനുകൂലമായ ദിവസങ്ങളിലൊന്നാണ് കാര്‍ത്തിക പൂര്‍ണിമ. ഈ ദിവസം നടത്തുന്ന മംഗളകരമായ ചടങ്ങുകള്‍ വീട്ടില്‍ സന്തോഷം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം നെയ്യ് ദാനം ചെയ്യുന്നത് സമ്പത്ത് വര്‍ധിപ്പിക്കുമെന്നും ഗ്രഹദോഷങ്ങള്‍ അകറ്റുമെന്നും വിശ്വസിക്കപ്പെടുന്നു. കാര്‍ത്തിക പൂര്‍ണിമ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പരമശിവന്റെ അനുഗ്രഹവും ലഭിക്കും.

Most read:ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പം നേടാന്‍ ശിവപഞ്ചാക്ഷരി മന്ത്രം ഇങ്ങനെ ചൊല്ലൂMost read:ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പം നേടാന്‍ ശിവപഞ്ചാക്ഷരി മന്ത്രം ഇങ്ങനെ ചൊല്ലൂ

കാര്‍ത്തിക പൂര്‍ണിമ പൂജാ രീതി

കാര്‍ത്തിക പൂര്‍ണിമ പൂജാ രീതി

കാര്‍ത്തിക പൂര്‍ണിമ നാളില്‍ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ കുളിക്കണം. കഴിയുമെങ്കില്‍ പുണ്യനദിയില്‍ കുളിച്ച് വ്രതാനുഷ്ഠാനം നടത്തുക. അതിനുശേഷം നെയ്യ് വിളക്ക് കത്തിച്ച് ലക്ഷ്മി നാരായണനെ പൂജിക്കുക. ഈ ദിവസം സത്യനാരായണന്റെ കഥ ചെയ്യുന്നതിലൂടെ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കും. ഈ ദിവസം മഹാവിഷ്ണുവിനു ഖീര്‍ സമര്‍പ്പിക്കണം. ഈ ദിവസം, വൈകുന്നേരം ലക്ഷ്മി-നാരായണന് ആരതി നടത്തിയ ശേഷം, തുളസിക്ക് സമീപം നെയ്യ് വിളക്ക് കത്തിക്കണം. കാര്‍ത്തിക പൂര്‍ണിമ നാളില്‍ വീട്ടിലും വിളക്ക് കത്തിക്കണം. ഈ ദിവസം കഴിയുമെങ്കില്‍, പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക.

തുളസി പൂജ

തുളസി പൂജ

ഈ ദിവസമാണ് തുളസി ദേവി ഭൂമിയില്‍ എത്തിയതെന്നാണ് വിശ്വാസം. അതുകൊണ്ട് ഈ ദിവസം മഹാവിഷ്ണുവിന് തുളസി അര്‍പ്പിക്കുന്നതിലൂടെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പുണ്യം ലഭിക്കുന്നു. കാര്‍ത്തിക പൂര്‍ണിമ നാളില്‍ തുളസിത്തറയില്‍ വിളക്ക് കത്തിച്ച് യഥാവിധി പൂജിക്കണം. ഇത് ചെയ്യുന്നതിലൂടെ, വീട്ടില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും നിലനില്‍ക്കും. കാര്‍ത്തിക പൂര്‍ണ്ണിമ നാളില്‍ വീടിന്റെ വാതിലില്‍ മാവിന്റെ ഇലകള്‍ വയ്ക്കണം. ഈ ദിവസം ശിവലിംഗത്തില്‍ ഗംഗാജലവും തേനും പാലും സമര്‍പ്പിച്ചാല്‍ പരമേശ്വരന്‍ സന്തുഷ്ടനാകുന്നു. ഈ ദിവസം വൈകുന്നേരം വിളക്ക് ദാനം ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി പ്രസാദിക്കുകയും വീട്ടില്‍ ഐശ്വര്യമുണ്ടാകുകയും ചെയ്യുന്നു. കാര്‍ത്തിക പൂര്‍ണിമ നാളില്‍ പ്രധാന വാതിലിലും പൂജാമുറിയിലും തുളസി, വെള്ളം, വിളക്കുകള്‍ വയ്ക്കുന്നതിലൂടെ പൂര്‍വികര്‍ പ്രസാദിക്കുമെന്നാണ് വിശ്വാസം.

Most read:വ്യാഴമാറ്റം; ഈ രാശിക്കാര്‍ക്ക് ഇനി അവസരങ്ങളുടെ ശുഭകാലംMost read:വ്യാഴമാറ്റം; ഈ രാശിക്കാര്‍ക്ക് ഇനി അവസരങ്ങളുടെ ശുഭകാലം

കാര്‍ത്തിക പൂര്‍ണിമയില്‍ ഈ കാര്യങ്ങള്‍ ചെയ്യുക

കാര്‍ത്തിക പൂര്‍ണിമയില്‍ ഈ കാര്യങ്ങള്‍ ചെയ്യുക

കാര്‍ത്തിക പൂര്‍ണിമയില്‍ പുണ്യനദിയില്‍ കുളിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ പുണ്യനദിയില്‍ കുളിക്കുന്നത് ഐശ്വര്യം നല്‍കുമെന്ന് പറയപ്പെടുന്നു. നദിയില്‍ കുളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കുളിക്കുമ്പോള്‍ ഗംഗാജലം വെള്ളത്തില്‍ കലക്കി കുളിക്കുന്നതും ഗുണം ചെയ്യും. ഈ ദിവസം ഉദയ സൂര്യന് വെള്ളവും അര്‍പ്പിക്കണം.

ദാനധര്‍മ്മം ചെയ്യുക

ദാനധര്‍മ്മം ചെയ്യുക

കാര്‍ത്തിക പൂര്‍ണ്ണിമ നാളില്‍ ദാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം. ഈ ദിവസം ഭക്ഷണം, വസ്ത്രം മുതലായവ ദാനം ചെയ്യുന്നത് പുണ്യം നല്‍കുന്നു. ഈ ദിവസം അരി ദാനം ചെയ്യുന്നത് ജാതകത്തിലെ ചന്ദ്രന്റെ സ്ഥാനം ബലപ്പെടുത്തുന്നു. കാര്‍ത്തിക പൂര്‍ണിമ നാളില്‍ പുണ്യസ്ഥലത്തുള്ള പുണ്യ നദിയിലോ തടാകത്തിലോ വിളക്ക് അര്‍പ്പിക്കുക. ഈ ദിവസം ദേവ് ദീപാവലിയായി ആഘോഷിക്കുന്നു. ഈ ദിവസം ഒരു വിളക്ക് ദാനം ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് ദേവതകളുടെ അനുഗ്രഹം ലഭിക്കും.

കാര്‍ത്തിക പൂര്‍ണിമയില്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്

കാര്‍ത്തിക പൂര്‍ണിമയില്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്

കാര്‍ത്തിക പൂര്‍ണിമയില്‍ ആരുമായും തര്‍ക്കിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. ഇത് മാത്രമല്ല, ആരെയും അധിക്ഷേപിക്കുന്ന വാക്കുകള്‍ പോലും ഉപയോഗിക്കരുത്. പൗര്‍ണ്ണമി ദിനത്തില്‍ നിഷിധ ഭക്ഷണം, മദ്യം മുതലായവയില്‍ നിന്ന് അകലം പാലിക്കുക. കൂടാതെ, ഈ ദിവസം ദരിദ്രരെ സഹായിക്കുക, ആരെയും അപമാനിക്കുകയും ചെയ്യരുത്.

Most read:സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലംMost read:സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം

English summary

Kartik Purnima 2021 : Know Do's and Don'ts on kartik purnima in Malayalam

The day of Kartik Purnima is a day to please the deities. Here are the Do's and Don'ts on kartik purnima. Take a look.
Story first published: Wednesday, November 17, 2021, 8:15 [IST]
X
Desktop Bottom Promotion