Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വേല്മുരുകന് തുണ; സന്താനസൗഖ്യത്തിനും കുടുംബ ഐശ്വര്യത്തിനും സ്കന്ദ ഷഷ്ഠി വ്രതം
സുബ്രഹ്മണ്യ പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് സ്കന്ദഷഷ്ഠി വ്രതം. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷ പ്രഥമ കഴിഞ്ഞ് വരുന്ന ആറാം തിഥിയിലാണ് സ്കന്ദഷഷ്ഠി വ്രതംം. ഇത്തവണ നവംബര്‍ 18 ശനിയാഴ്ചയാണ് സ്കന്ദഷഷ്ഠി വ്രതം വരുന്നത്. ഈ ദിവസം ഭക്തര്‍ മുരുകനെ ആരാധിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നു.
പരമേശ്വരന്റെയും പാര്‍വതീ ദേവിയുടെയും പുത്രനായി അവതരിച്ച മുരുകന് ശൂരപത്മാസുരനെ നിഗ്രഹിച്ച ദിവസമാണ് സ്കന്ദ ഷഷ്ഠി എന്ന് പറയപ്പെടുന്നു. സ്കന്ദഷഷ്ഠി വ്രതം എടുക്കുന്നവര്‍ക്ക് ജീവിതത്തിലെ കഷ്ടതകള്‍ മാറ്റി വേല്മുരുകന് ഐശ്വര്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. സ്കന്ദഷഷ്ഠിയുടെ വ്രതനിയമവും പൂജാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

സ്കന്ദഷഷ്ഠി വ്രതനിയമം
ആറു ദിവസമായും 3 ദിവസമായും തലേദിവസവും സ്കന്ദഷഷ്ഠി ദിവസം മാത്രമായും ഭക്തര്‍ക്ക് വ്രതം എടുക്കാവുന്നതാണ്. ആറു ദിവസം വിധിപ്രകാരം സ്കന്ദഷഷ്ഠി വ്രതം നോറ്റാല്‍ ആറു ഷഷ്ഠി വ്രതം അനുഷ്ഠിച്ച ഫലം ലഭിക്കും. ഈ വ്രതം നോല്‍ക്കുന്നവര്‍ മത്സ്യവും മാംസവും അടങ്ങിയ ഭക്ഷണം പൂര്‍ണമായും വെടിയണം. വ്രതമെടുക്കുന്നവര്‍ ബ്രഹ്മചര്യം പാലിക്കണം.
ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ. ഒരു ദിവസം മാത്രമായി വ്രതമെടുക്കുന്നവര്‍ തലേന്ന് ഒരിക്കലൂണും അന്ന് ഉപവാസവും അനുഷ്ഠിക്കണം. ആറു ദിവസം വ്രതമെടുക്കുന്നവര്‍ക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ മാത്രവും കഴിക്കാം. തലേന്നും സ്കന്ദഷഷ്ഠി ദിവസം മാത്രമായും വ്രതം നോല്‍ക്കുന്നവര്‍ക്ക് ആരോഗ്യസ്ഥിതി പോലെ ലഘുഭക്ഷണം കഴിക്കാം.
സ്കന്ദഷഷ്ഠി പൂജാവിധി
സ്കന്ദഷഷ്ടിയില് ആറുദിവസത്തെ വ്രതാനുഷ്ഠാനം പരിപൂര്‍ണ ഫലം നല്‍കും. ഈ ദിവസങ്ങളില്‍ സുബ്രഹ്മണ്യഭുജംഗം, സ്കന്ദഷഷ്ടി കവചം, സ്കന്ദ പുരാണം തുടങ്ങിയവ പാരായണം ചെയ്യുന്നത് ഉത്തമമാണ്. ആദ്യത്തെ 5 ദിവസം ദേഹശുദ്ധി വരുത്തി മനശുദ്ധിയോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ആഹാരനിയന്ത്രണം പാലിച്ച് നല്ല മനസോടെ കഴിയുക. മാംസ ഭക്ഷണവും മദ്യവും ഒഴിവാക്കണം. വ്രതദിവസവും തലേദിവസവും പകലുറക്കം പാടില്ല.
ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളില്‍ ലഘുഭക്ഷണവും കഴിക്കാം. ഷഷ്ഠിവ്രതം എടുക്കുന്നവര്‍ ആറാം ദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത് വ്രതം അവസാനിപ്പിക്കുകുയം ചെയ്യാം. സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് കുളിച്ച് ധ്യാനത്തിന് ശേഷം, കാര്‍ത്തികേയന്റെ ശിശുരൂപത്തെ ജലം കൊണ്ട് ശുദ്ധീകരിക്കുക. അതിനുശേഷം പുഷ്പം, ചന്ദനം, ചന്ദനത്തിരി, വിളക്ക്, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ മുരുകന് സമര്‍പ്പിക്കുക.
സ്കന്ദഷഷ്ഠി വ്രതമെടുത്താലുള്ള ഗുണങ്ങള്‍
സന്താനലാഭം, സന്തതികളുടെ ശ്രേയസ്, ശത്രുദോഷമുക്തി, രോഗനാശം, ദാമ്പത്യസൗഖ്യം, സന്താനലാഭം, ശത്രുനാശം എന്നിവയാണ് സ്കന്ദഷഷ്ഠി വ്രതമെടുത്താല്‍ കൈവരുന്ന പുണ്യഫലങ്ങള്‍. സന്തതികളുടെ ഐശ്വര്യത്തിനായി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്. ഭര്‍ത്താവിന്റെയും സന്താനങ്ങളുടെയും ഐശ്വര്യത്തിനായും ഈ വ്രതം ആചരിക്കാം.
സ്കന്ദഷഷ്ഠിക്ക് നടത്തേണ്ട വഴിപാടുകള്‍
സ്കന്ദ ഷഷ്ഠി ദിവസം സുബ്രഹ്മണ്യക്ഷേത്രത്തില്‍ പാല്, എണ്ണ, കരിക്ക്, ഭസ്മം എന്നിവ അഭിഷേകമായും തൃമധുരം, പായസം എന്നിവ നേദ്യമായും നിങ്ങള്‍ക്ക് സമര്‍പ്പിക്കാം. മുരുകന് പ്രിയങ്കരമായ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതും ഭഗവാന്റെ നാമം ജപിക്കുന്നതും ഐശ്വര്യപ്രദമാണ്.
സുബ്രഹ്മണ്യ പ്രീതിക്കായി മന്ത്രങ്ങള്‍
സുബ്രഹ്മണ്യഗായത്രി:
സനല്ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ തന്വോ
സ്കന്ദഃ പ്രചോദയാത്
കുമാരമന്ത്രം:
ഓം നമഃ കുമാരമൂര്‍ത്തയേ
സൗഭാഗ്യവര്‍ദ്ധനായ തേജസ്വിനേ
മോദമയായ ശിവാത്മജായ നമഃ
കുമാരമന്ത്രം:
ഓം നമഃ ഷണ്മുഖായ
രുദ്രസൂതായ സുന്ദരാംഗായ
കുമാരായ ശുഭവര്ണ്ണായ നമഃ
സുബ്രമണ്യ മൂലമന്ത്രം:
ഓം വചത്ഭുവേ നമഃ
ഷഷ്ഠിദേവീ മന്ത്രം
ഓം ഹ്രീം ഷഷ്ഠീദേവ്യെ സ്വാഹാ



Click it and Unblock the Notifications
