Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സര്‍വ്വൈശ്വര്യം, ദാമ്പത്യഭദ്രത; കാര്‍ത്തിക മാസത്തിലെ അവസാന പ്രദോഷ വ്രതം, ഭഗവാനെ ഇങ്ങനെ ഭജിക്കൂ
ഹിന്ദുമതത്തില്‍ പ്രദോഷ വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ശിവനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് പറയുന്നു. പ്രദോഷ വ്രത നാളില്‍ പ്രദോഷകാലത്ത്, അതായത് വൈകുന്നേരങ്ങളില്‍ പരമേശ്വരനെ ആരാധിക്കുന്നു. പ്രദോഷകാലത്ത് ശിവന് വളരെ സന്തോഷവാനായിരിക്കുമെന്ന് പറയപ്പെടുന്നു. എല്ലാ മാസത്തെയും ത്രയോദശി തിഥിയില്‍ പ്രദോഷ വ്രതം ആചരിക്കുന്നു.
പ്രദോഷ വ്രതം എല്ലാ മാസവും രണ്ട് തവണ ആചരിക്കുന്നു. ഒന്ന് കൃഷ്ണ പക്ഷത്തിലും മറ്റൊന്ന് ശുക്ല പക്ഷത്തിലും. ഇപ്പോള്‍ കാര്‍ത്തിക മാസത്തിലെ അവസാന പ്രദോഷവ്രതം വന്നിരിക്കുകയാണ്. കാര്‍ത്തിക മാസത്തിലെ അവസാന പ്രദോഷവ്രതം എന്നാണെന്നും വ്രതരീതികളും ആരാധനാരീതിയും എന്തൊക്കെയാണെന്നും അറിയാന്‍ ലേഖനം വായിക്കൂ.

പ്രദോഷ വ്രതം ശുഭമുഹൂര്‍ത്തം
കാര്‍ത്തിക മാസത്തിലെ ശുക്ല ത്രയോദശി തിഥി നവംബര്‍ 24 വെള്ളിയാഴ്ച രാത്രി 07:06 ന് ആരംഭിക്കുന്നു. നവംബര്‍ 25ന് വൈകിട്ട് 05.22ന് ഇത് സമാപിക്കും. ഈ സാഹചര്യത്തില്‍ നവംബര്‍ 24 വെള്ളിയാഴ്ച പ്രദോഷവ്രതം ആചരിക്കും. പ്രദോഷ വ്രതം വെള്ളിയാഴ്ച വരുന്നതിനാല്‍ ഇതിനെ ശുക്രപ്രദോഷ വ്രതം എന്ന് പറയുന്നു. ഈ ദിവസം പൂജയുടെ അനുകൂല സമയം വൈകുന്നേരം 07:06 മുതല്‍ 08:06 വരെയാണ്. സന്ധ്യാസമയത്ത് ശിവന് സന്തോഷവാനാണെന്നും ഈ സമയത്ത് പൂജിച്ച് പ്രസാദിപ്പിച്ചാല്‍ തന്റെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും പരമേശ്വരന് നിറവേറ്റുമെന്നും പറയപ്പെടുന്നു.
ശുക്ര പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം
ഹിന്ദുമതത്തില്‍ പ്രദോഷ വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അതില്‍ത്തന്നെ ശുക്രപ്രദോഷ വ്രതം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. കാരണം ഈ ദിവസം ശിവനെ മാത്രമല്ല ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. വെള്ളിയാഴ്ച ദിവസം ലക്ഷ്മീ ദേവിയെ ആചാരപ്രകാരം പൂജിച്ചാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു.
ശുക്രപ്രദോഷ വ്രതം പൂജാരീതി
ശുക്രപ്രദോഷ വ്രതാനുഷ്ഠാനം നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം നിങ്ങളുടെ കൈയില്‍ വെള്ളം എടുത്ത് ഉപവസിക്കാന്‍ തീരുമാനിക്കുക. തുടര്‍ന്ന് പൂജാമുറി വൃത്തിയാക്കി വീട്ടില്‍ മുഴുവന്‍ ഗംഗാജലം തളിക്കുക. ഇതിനുശേഷം ശിവനെ പൂജിച്ച് ജലാഭിഷേകം നടത്തുക. അതിനുശേഷം ചന്ദനത്തിലകം പുരട്ടുക. ദിവസം മുഴുവന്‍ ഭോലേനാഥിനെ ആരാധിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുക.
ഈ വസ്തുക്കള്‍ ദാനം ചെയ്യുക
ഭക്ഷണം ദാനം ചെയ്യുന്നത് ഹിന്ദുമതത്തിലെ ഏറ്റവും നല്ല ദാനമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, പ്രദോഷ വ്രതാനുഷ്ഠാനത്തില്‍ നിങ്ങള്‍ നിര്‍ധനര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് മഹാദേവന്റെ അനുഗ്രഹം ലഭിക്കുകയും കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകുകയും ചെയ്യുന്നു.
വസ്ത്രങ്ങള്‍ ദാനം ചെയ്യുക
പ്രദോഷ വ്രത നാളില്‍ വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കുന്നു. ഭക്തര്‍ക്ക് തന്റെ കരിയറില്‍ വിജയം നേടാനാകുന്നു. എന്നാല്‍ പഴയ വസ്ത്രങ്ങള്‍ ഒരിക്കലും ദാനം ചെയ്യരുത്. പുതിയത് തന്നെ ദാനമായി നല്‍കുക.
മഹാദേവന്റെ അനുഗ്രഹത്തിന്
പ്രദോഷ വ്രതാനുഷ്ഠാനത്തില്‍ ഉലുവ ദാനം ചെയ്യുന്നത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ബിസിനസ്സില്‍ ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം, തിങ്കളാഴ്ചയും പ്രദോഷ വ്രത നാളിലും പഞ്ചസാര, അരി, പാല് തുടങ്ങിയ വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ഒരു വ്യക്തിയുടെ ജാതകത്തിലെ ചന്ദ്രനെ ശക്തിപ്പെടുത്തുന്നു.



Click it and Unblock the Notifications
