For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാപങ്ങളകറ്റും കാര്‍ത്തിക മാസം; ഈ നിയമങ്ങള്‍ പാലിച്ച് വ്രതമെടുത്താല്‍ ഫലമുറപ്പ്

|

ഹിന്ദു ചാന്ദ്ര കലണ്ടറിലെ ഏറ്റവും വിശുദ്ധമായ മാസത്തിലൂടെയാണ് ഇപ്പോള്‍ നാം കടന്നുപോകുന്നത്. ഒക്ടോബര്‍ 21 മുതല്‍ കാര്‍ത്തിക മാസം ആരംഭിച്ചുകഴിഞ്ഞു. തപസ്സുകള്‍ അനുഷ്ഠിക്കുന്നതിനുള്ള മാസങ്ങളില്‍ ഏറ്റവും മികച്ചതായി കാര്‍ത്തിക മാസത്തെ കണക്കാക്കുന്നു. പുരാണങ്ങളില്‍ കാര്‍ത്തിക മാസത്തിന്റെ പ്രത്യേക പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പുരാണഗ്രന്ഥങ്ങള്‍ അനുസരിച്ച്, കാര്‍ത്തിക പോലെ ഒരു മാസമില്ല, സത്യയുഗം പോലെ യുഗമില്ല, വേദങ്ങള്‍ പോലെയുള്ള ഗ്രന്ഥങ്ങളില്ല, ഗംഗയെപ്പോലെ തീര്‍ത്ഥാടനകേന്ദ്രമില്ല.

Most read: പുണ്യം തുളുമ്പുന്ന കാര്‍ത്തിക മാസം; ജീവിതം ധന്യമാകാന്‍ ചെയ്യേണ്ടത്Most read: പുണ്യം തുളുമ്പുന്ന കാര്‍ത്തിക മാസം; ജീവിതം ധന്യമാകാന്‍ ചെയ്യേണ്ടത്

കാര്‍ത്തിക മാസത്തെ ഐശ്വര്യദായകമായ മാസമായി കണക്കാക്കുന്നു. ഭഗവാന്‍ വിഷ്ണുവിനെയും അദ്ദേഹത്തിന്റെ അവതാരങ്ങളെയും പ്രീതിപ്പെടുത്താന്‍ ഈ മാസം വളരെ ഉത്തമമാണ്. വിശ്വാസമനുസരിച്ച്, കാര്‍ത്തിക മാസത്തില്‍ ചില നിയമങ്ങള്‍ പാലിക്കുന്നത് ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. ദേവപ്രീതിക്കായി ഭക്തര്‍ കാര്‍ത്തിക മാസത്തില്‍ എന്താണ് ചെയ്യേണ്ടതെന്നും എന്തൊക്കെ ചെയ്യരുതെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ബ്രാഹ്‌മമുഹൂര്‍ത്തത്തിലെ കുളി

ബ്രാഹ്‌മമുഹൂര്‍ത്തത്തിലെ കുളി

മതവിശ്വാസമനുസരിച്ച്, കാര്‍ത്തിക മാസത്തിലെ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ കുളിക്കുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഈ മാസം പുണ്യനദിയിലോ വീട്ടിലോ ഗംഗാജലം കലര്‍ത്തി കുളിക്കണമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ചെയ്താല്‍ ഐശ്വര്യം കൈവരുമെന്ന് പറയപ്പെടുന്നു. രാവിലെ കുളിച്ചതിന് ശേഷം ലക്ഷ്മി നാരായണനെ പൂജിക്കണം. ഇതോടൊപ്പം വിഷ്ണുസഹസ്രനാമവും പാരായണം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് മംഗളകരമായ ഫലങ്ങള്‍ ലഭിക്കും, എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും.

തുളസിച്ചെടിയെ ആരാധിക്കുക

തുളസിച്ചെടിയെ ആരാധിക്കുക

കാര്‍ത്തിക മാസത്തില്‍ ഭഗവാന്റെ പ്രിയപ്പെട്ട തുളസിയെ ആരാധിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. കാര്‍ത്തിക മാസത്തില്‍, ഒരു മാസം മുഴുവന്‍ തുളസി ചുവട്ടില്‍ വിളക്ക് കത്തിക്കുന്നത് നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും. ഈ മാസത്തില്‍ തുളസി മാതാവിനെയും ഷാലിഗ്രാമത്തെയും വിവാഹം കഴിക്കുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും നീങ്ങി സന്തോഷം കൈവരുമെന്നാണ് വിശ്വാസം.

Most read:മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെMost read:മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെ

നിലത്ത് കിടന്ന് ഉറങ്ങുക

നിലത്ത് കിടന്ന് ഉറങ്ങുക

കാര്‍ത്തിക മാസത്തിലെ പ്രധാന നിയമങ്ങളിലൊന്ന് നിലത്ത് കിടന്ന് ഉറങ്ങുക എന്നത്. നിലത്ത് ഉറങ്ങുന്നത് മനസ്സില്‍ വിശുദ്ധിയും ആത്മീയതയും വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലൂടെ നിങ്ങളുടെ ശ്രദ്ധ ഭഗവാന്റെ സ്തുതിയില്‍ കേന്ദ്രീകരിക്കാന്‍ കഴിയും. മനസ്സിന്റെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാകുന്നു.

എണ്ണ പുരട്ടരുത്

എണ്ണ പുരട്ടരുത്

കാര്‍ത്തിക മാസത്തില്‍ ദേഹത്ത് എണ്ണ പുരട്ടുന്നത് നിഷിദ്ധമാണ്. കാര്‍ത്തിക മാസം മുഴുവനും അതായത് നാരക ചതുര്‍ദശി നാളില്‍ ഒരിക്കല്‍ മാത്രമേ ശരീരത്തില്‍ എണ്ണ മസാജ് ചെയ്യാവൂ എന്ന് പറയപ്പെടുന്നു.

Most read:മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെMost read:മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെ

വിളക്ക്

വിളക്ക്

ഹിന്ദു മതവിശ്വാസമനുസരിച്ച് വിളക്ക് ദാനം ചെയ്യുന്നതിലൂടെ ആഗ്രഹങ്ങള്‍ സഫലമാകും. ശാരദ പൂര്‍ണിമ മുതല്‍ കാര്‍ത്തിക മാസം വരെ വിളക്ക് ദാനം പറഞ്ഞിട്ടുണ്ട്. ഈ മാസത്തിലെ എല്ലാ ദിവസവും ഒരു പുണ്യനദിയിലോ തുളസിയിലോ വിളക്ക് കൊളുത്തണമെന്നാണ് വിശ്വാസം. അങ്ങനെ ചെയ്യുന്നത് സന്തോഷവും ഐശ്വര്യവും കൈവരുത്തുമെന്ന് പറയപ്പെടുന്നു.

ദാനം

ദാനം

കാര്‍ത്തിക മാസത്തിലെ ചില സാധനങ്ങള്‍ ദാനം ചെയ്യുന്നതിനെ മഹാദാനമായി കണക്കാക്കുന്നു. അന്നദാനത്തിനും ഗോദാനത്തിനും ഈ മാസത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസം ദരിദ്രരെ സഹായിക്കണം.

ബ്രഹ്‌മചര്യം പാലിക്കുക

ബ്രഹ്‌മചര്യം പാലിക്കുക

കാര്‍ത്തിക മാസത്തില്‍ പരമാവധി ബ്രഹ്‌മചര്യം പാലിക്കുകയും ഒരു സന്യാസിയെപ്പോലെ സംയമനം പാലിക്കുകയും മറ്റുള്ളവരെ വിമര്‍ശിക്കാതിരിക്കുകയും കുറച്ച് സംസാരിക്കുകയും വേണം. ഈ മാസം ആരോടും ദേഷ്യപ്പെടരുത്. നിങ്ങള്‍ സംയമനം പാലിക്കണം.

Most read:വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍Most read:വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഒഴിവാക്കുക

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഒഴിവാക്കുക

ഹിന്ദു മതഗ്രന്ഥങ്ങള്‍ അനുസരിച്ച്, ഈ പുണ്യമാസത്തില്‍ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു, കാരണം അത് 'ഭൂതഗണങ്ങളുടെ' ജീവിതത്തിലേക്ക് നയിക്കുന്നു. മെഡിക്കല്‍ സയന്‍സ് അനുസരിച്ച്, ഈ മാസത്തില്‍ മൃഗങ്ങള്‍ പ്രത്യുല്‍പാദന പ്രക്രിയയിലാണ്, കൂടാതെ നിരവധി രോഗങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഇവ കഴിക്കുന്നത് മനുഷ്യ ശരീരത്തിന്റെ ദഹനപ്രക്രിയയെ ദുര്‍ബലപ്പെടുത്തും.

ശര്‍ക്കര കഴിക്കുക

ശര്‍ക്കര കഴിക്കുക

ശരീരത്തെ ചൂടുപിടിക്കുന്നത് മുതല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് വരെ, ശര്‍ക്കര അതിന്റെ മാന്ത്രിക ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. മലിനീകരണം, രക്തസമ്മര്‍ദ്ദം, കാലാനുസൃതമായ ചുമ, ജലദോഷം എന്നിവയില്‍ നിന്ന് ശരീരത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ കാര്‍ത്തിക മാസത്തില്‍ ദിവസവും ശര്‍ക്കര കഴിക്കുന്നത് നല്ലതാണ്. കാര്‍ത്തിക മാസത്തില്‍ ശരീരത്തിന്റെ ഊര്‍ജനിലയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കാന്‍ 50 ഗ്രാം ശര്‍ക്കരയ്ക്കൊപ്പം ദിവസവും ഒരു ഗ്ലാസ് പാലും കഴിക്കുക.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

തണുത്ത വെള്ളം ഒഴിവാക്കുക

തണുത്ത വെള്ളം ഒഴിവാക്കുക

ഈ പുണ്യമാസം ശൈത്യകാലത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്നു, കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമ്പോള്‍ ശീതീകരിച്ചതോ തണുത്തതോ ആയ വെള്ളം ഒഴിവാക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും ചുമയ്ക്കും ജലദോഷത്തിനും കാരണമാകുന്നു. ആരോഗ്യം നിലനിര്‍ത്താന്‍ ആസ്ത്മ ബാധിതര്‍ പൂര്‍ണമായും തണുത്ത വെള്ളം ഒഴിവാക്കണം.

കറുത്ത ഉപ്പ് ഉപയോഗിക്കുക

കറുത്ത ഉപ്പ് ഉപയോഗിക്കുക

കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ അസിഡിറ്റിയിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ ശര്‍ക്കര, കറുത്ത ഉപ്പ്, റോക്ക് സാള്‍ട്ട് എന്നിവയുടെ മിശ്രിതം ഉണ്ടാക്കി രാത്രിയില്‍ കഴിക്കുക. ഇത് അസിഡിറ്റി നിയന്ത്രിക്കാന്‍ സഹായിക്കും.

തുളസി ഇലകള്‍ ഉപയോഗിക്കുക

തുളസി ഇലകള്‍ ഉപയോഗിക്കുക

പല ഹിന്ദു കുടുംബങ്ങളും ഈ പുണ്യമാസത്തില്‍ തുളസി ചെടിയെ ആരാധിക്കുന്നു. അതുപോലെ മലിനീകരണം ഒഴിവാക്കുന്നതിന് ഭക്ഷണത്തില്‍ തുളസി ഇലകള്‍ ചേര്‍ക്കാനും ശ്രമിക്കുക. കാലാവസ്ഥയിലെ വ്യതിയാനം മൂലം പൊടി-കണികകളും ബാക്ടീരിയകളും ഭക്ഷണത്തെ എളുപ്പത്തില്‍ മലിനമാക്കുമെന്നും തുളസി ഇലകളുടെ ഉപയോഗം അവയെ അകറ്റുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

കയ്പക്ക ഒഴിവാക്കുക

കയ്പക്ക ഒഴിവാക്കുക

കാര്‍ത്തിക മാസത്തില്‍ കയ്‌പേറിയ കായ്കള്‍ പാകമാകുമെന്നും ചില സമയങ്ങളില്‍ അമിതമായി പാകമാകുന്നത് മൂലം വിത്തുകളില്‍ ബാക്ടീരിയകള്‍ ഉണ്ടാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം കയ്പക്ക കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കും മറ്റ് ഭക്ഷ്യജന്യ രോഗങ്ങള്‍ക്കും കാരണമാകും.

English summary

Kartik Month 2021 Rules, Do's and Don'ts in Malayalam

As the holy month of Kartik is here, here are some rules you should keep in mind if you're planning to observe a fast. Take a look.
Story first published: Tuesday, October 26, 2021, 9:40 [IST]
X
Desktop Bottom Promotion