For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാവിഷ്ണു നേരിട്ട് അനുഗ്രഹം ചൊരിയുന്ന കാര്‍ത്തിക മാസം; ആരാധന ഇങ്ങനെ

|

ഹിന്ദു കലണ്ടര്‍ അനുസരിച്ച് കാര്‍ത്തിക മാസം ഏറ്റവും പവിത്രമായ മാസമായി കണക്കാക്കപ്പെടുന്നു. ഹിന്ദു സംസ്‌കാരത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. കര്‍വാ ചൗത്ത് മുതല്‍ ദീപാവലി വരെയുള്ള ഈ കാലയളവില്‍ നിരവധി ഉത്സവങ്ങളും വരുന്നു. ഈ കാലയളവില്‍, ഭക്തര്‍ ഉപവസിക്കുകയും നെയ്യ് വിളക്കുകള്‍ കത്തിക്കുകയും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും പുണ്യസ്‌നാനം ചെയ്യുകയും ചെയ്യുന്നു. കാര്‍ത്തിക മാസം തപസ്സിനും ഉത്തമമാണ്.

Most read: വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍Most read: വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍

ഹിന്ദു കലണ്ടറിലെ എട്ടാമത്തെ ചാന്ദ്ര മാസമാണ് കാര്‍ത്തിക. ഈ പുണ്യ മാസത്തില്‍ ലോകത്തിന്റെ പരിപാലകനായ മഹാവിഷ്ണുവിനെ ആരാധിക്കാന്‍ ഏറ്റവും ഉചിതമായ സമയമായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ, ഈ മാസത്തില്‍ തുളസിയെ ആരാധിക്കുന്നതും നല്ലതായി കണക്കാക്കപ്പെടുന്നു.

കാര്‍ത്തിക മാസം 2021

കാര്‍ത്തിക മാസം 2021

ഈ വര്‍ഷം, കാര്‍ത്തിക മാസം 2021 ഒക്ടോബര്‍ 21ന് ആരംഭിക്കും. ഇത് 2021 നവംബര്‍ 19 വരെ നീണ്ടുനില്‍ക്കും. ഈ മാസത്തില്‍ സൂര്യന്റെയും ചന്ദ്രന്റെയും കിരണങ്ങള്‍ മനസ്സിനും ശരീരത്തിനും നല്ല ഫലം നല്‍കുമെന്ന് ഹിന്ദു ഭക്തര്‍ വിശ്വസിക്കുന്നു. നിരവധി ആളുകള്‍ വിളക്കുകള്‍ കത്തിച്ച് ഭഗവാന്‍ കൃഷ്ണനെ ആരാധിക്കുന്നു.

പ്രാധാന്യം

പ്രാധാന്യം

പുരാണങ്ങള്‍ അനുസരിച്ച് മഹാവിഷ്ണുവിന്റെ 'മത്സ്യ അവതാരം' പിറവികൊണ്ടത് കാര്‍ത്തിക പൂര്‍ണിമയിലാണെന്ന് വിശ്വസിക്കുന്നു. ഈ മാസത്തില്‍ ചന്ദ്രന്‍ അതിന്റെ പൂര്‍ണ്ണ ശക്തിയില്‍ ഉദിക്കുന്നു. അതിനാല്‍ ഭക്തര്‍ അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നിന്ന് തടസ്സങ്ങള്‍ ഒഴിവാക്കാന്‍ വിവിധ ദേവതകളെ ഈ സമയം ആരാധിക്കുന്നു.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

കാര്‍ത്തിക മാസത്തിലെ വ്രതം

കാര്‍ത്തിക മാസത്തിലെ വ്രതം

ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഈ മാസത്തില്‍ ഉപവാസം അനുഷ്ഠിക്കുന്നത് ഏറ്റവും പുണ്യകരമായ കാര്യമായി കണക്കാക്കപ്പെടുന്നു. ഈ മാസം അനേകം ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നതിനാല്‍, അവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. ഹിന്ദു മതഗ്രന്ഥങ്ങള്‍ അനുസരിച്ച്, കാര്‍ത്തിക മാസത്തില്‍ ഒരാള്‍ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഈ കാലയളവില്‍ പല വീടുകളും മാംസാഹാരം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഈ മാസത്തില്‍ മൃഗങ്ങള്‍ പുനരുല്‍പാദന പ്രക്രിയയിലാണെന്നും വിവിധ രോഗങ്ങള്‍ വികസിപ്പിക്കുകയും അവയെ ഭക്ഷിക്കുന്നത് ദോഷകരമാണെന്നും വിശ്വസിക്കപ്പെടുന്നു.

ശര്‍ക്കര കഴിക്കാം

ശര്‍ക്കര കഴിക്കാം

കാര്‍ത്തിക മാസത്തില്‍ നിങ്ങള്‍ ഉപവസിക്കുകയാണെങ്കില്‍, പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര കഴിക്കാം. കാരണം ഇത് നിങ്ങളെ ഊഷ്മളമാക്കുകയും പ്രതിരോധശേഷി നിലനിര്‍ത്തുകയും ചെയ്യും. പല ഭക്തരും ഉപവാസസമയത്ത് സാധാരണ ഉപ്പ് കഴിക്കാത്തതിനാല്‍, അവര്‍ക്ക് ഭക്ഷണത്തില്‍ ഹിമാലയന്‍ ഉപ്പ് ഉപയോഗിക്കാം. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കും.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

തൈര് കഴിക്കരുത്

തൈര് കഴിക്കരുത്

കാര്‍ത്തിക മാസത്തില്‍ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പലരും വിശ്വസിക്കുന്നു. എന്നിരുന്നാലും, തൈരിന് പകരം നിങ്ങള്‍ക്ക് പാല്‍ കഴിക്കാം. മഹാവിഷ്ണു കാര്‍ത്തിക മാസത്തില്‍ മത്സ്യരൂപത്തില്‍ ആരാധിക്കപ്പെടുന്നതിനാല്‍ ഭക്തര്‍ മത്സ്യം കഴിക്കുന്നത് ഒഴിവാക്കണം. കുളിക്കു ശേഷം ശരീരത്തില്‍ എണ്ണ തേക്കുന്ന ശീലമുള്ളവര്‍ കാര്‍ത്തിക മാസത്തില്‍ ഇത് ഒഴിവാക്കണം. എന്നിരുന്നാലും, നാരക ചതുര്‍ദശി ദിവസം ശരീരത്തില്‍ എണ്ണ പുരട്ടാം.

തുളസി പൂജ

തുളസി പൂജ

വര്‍ഷം മുഴുവനും തുളസിയെ ആരാധിക്കുന്നത് നല്ലതായി കണക്കാക്കപ്പെടുന്നു. എന്നാല്‍ കാര്‍ത്തിക മാസത്തില്‍ തുളസിയെ ആരാധിക്കുന്നത് അങ്ങേയറ്റം ഫലദായകമാണ്. കാര്‍ത്തിക മാസത്തില്‍ തുളസിയെ ആരാധിക്കുന്നത് അകാല മരണ സാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു. കാര്‍ത്തിക മാസത്തില്‍, തുടര്‍ച്ചയായി ഒരു മാസത്തേക്ക് തുളസിക്ക് കീഴില്‍ ഒരു വിളക്ക് കത്തിച്ചാല്‍, പരമോന്നത പുണ്യം കൈവരിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും സ്ഥാപിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍

English summary

Kartik Month 2021 start And End Date; Importance And Worship Method in Malayalam

Kartik Month or Kartik Maas is one of the holiest months as per the Hindu calendar. Know the start and end date of karthik month and worship methods.
Story first published: Friday, October 22, 2021, 12:58 [IST]
X
Desktop Bottom Promotion