For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്‍ത്തിക നക്ഷത്രത്തിന് അലസത കൂടുതല്‍ ഇതാണ് ഫലം

|

ഓരോ നക്ഷത്രത്തിന്റേയും മാറ്റങ്ങള്‍ ഓരോ തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. കാര്‍ത്തിക നക്ഷത്രത്തിന്റെ കാര്യത്തില്‍ ചില പ്രത്യക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അത് എന്തൊക്കെയെന്ന കാര്യം പലപ്പോഴും പലര്‍ക്കും അറിയില്ല. എന്നാല്‍ ഇന്ന് കാര്‍ത്തിക നക്ഷത്രത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

സെപ്റ്റംബര്‍ 29 വരെ ശനി മാറ്റം ഓരോ രാശിയിലുംസെപ്റ്റംബര്‍ 29 വരെ ശനി മാറ്റം ഓരോ രാശിയിലും

ഈ നക്ഷത്രക്കാരുടെ പൊതു സ്വഭാവവും ഇവരില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നുള്ളതും എല്ലാം അറിഞ്ഞിരിക്കാം. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരും നമുക്കിടയില്‍ ധാരാളമുണ്ട്. ചിലര്‍ക്ക് നക്ഷത്രഫലം അവരുടെ അനുഭവമായിട്ട് തന്നെ വരുമ്പോള്‍ ചിലരില്‍ അത് നേര്‍വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ നക്ഷത്രഫലം അനുസരിച്ച് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കാര്‍ത്തിക നക്ഷത്രക്കാരുടെ ഫലം ഇതെല്ലാമാണ്.

സമൂഹ ജീവികള്‍

സമൂഹ ജീവികള്‍

കാര്‍ത്തിക നക്ഷത്രക്കാര്‍ സമൂഹ ജീവികളാണ്. എപ്പോഴും ഇവര്‍ക്ക് ആളുകള്‍ ചുറ്റും വേണം. പല തരക്കാരുടേയും പല സ്വഭാവക്കാരുടേയും ഇടയില്‍ കഴിയുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്. മറ്റുള്ളവരോട് എത്ര ദേഷ്യമുണ്ടെങ്കില്‍ പോലും അത് പുറത്ത് കാണിക്കാതെ സന്തോഷത്തോടെ പെരുമാറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഭംഗിയുള്ള വസ്തുക്കളോട് ഇവര്‍ എപ്പോഴും വലിയ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ശുക്രനാണ് ഇടവം രാശിയുടെ അധിപതി. ഇവര്‍ അലങ്കാരത്തിലും വേഷവിധാനത്തിലും അതുകൊണ്ട് തന്നെ വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും.

അലസന്‍മാരായിരിക്കും

അലസന്‍മാരായിരിക്കും

അലസന്‍മാരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. പല കാര്യങ്ങളും വലിയ മന്ദതയോടെയാണ് ഇവര്‍ ചെയ്ത് തീര്‍ക്കുന്നത്. വളരെ സമയമെടുത്താണ് ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നത്. എന്നാല്‍ മടിയാണെങ്കില്‍ പോലും ഒരു ജോലി ഏറ്റെടുത്ത് കഴിഞ്ഞാല്‍ അത് വൃത്തിയായി പൂര്‍ത്തീകരിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നു. വളരെയധികം നിര്‍ബന്ധിച്ചാല്‍ മാത്രമേ പല കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യുകയുള്ളൂ. ചെയ്ത് കഴിഞ്ഞാല്‍ അതുമായി മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് യാതൊരു മടിയും കാണില്ല എന്നുള്ളതാണ് സത്യം.

ദൃഢനിശ്ചയക്കാര്‍

ദൃഢനിശ്ചയക്കാര്‍

ഏത് കാര്യത്തിനും ദൃഢനിശ്ചയം ആണ് ഇവര്‍ക്കുള്ള ഗുണം. തുടക്കത്തിന് അല്‍പം ബുദ്ധിമുട്ടുമെങ്കിലും വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിനും ദൃഢനിശ്ചയത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ആത്മാര്‍ത്ഥത തന്നെയാണ് ഇവരുടെ മുഖമുദ്ര. ഏത് കാര്യത്തിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരെ ഒരു കാര്യം ഏല്‍പ്പിച്ച് ധൈര്യമായി മുന്നോട്ട് പോകാവുന്നതാണ് അതിനെ വളരെയധികം കൃത്യതയോടെ തന്നെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. നിര്‍ബന്ധബുദ്ധി ഇവര്‍ക്കുണ്ടാവുന്നു. അഭിപ്രായത്തിന് എതിര് പറയുന്നവരായിരിക്കും പലപ്പോഴും ഇവര്‍.

ധൂര്‍ത്തുണ്ടാവില്ല

ധൂര്‍ത്തുണ്ടാവില്ല

ഒരിക്കലും ധൂര്‍ത്ത് ഉണ്ടാവില്ല ഇവര്‍ക്ക്. കഷ്ടപ്പാടിനെപ്പറ്റി ആലോചിച്ച് ജീവിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ധൂര്‍ത്തിന്റെ കാര്യത്തില്‍ ഇവരെ പേടിക്കേണ്ട ആവശ്യമില്ല. പണമിടപാടുകള്‍ നടത്താന്‍ ഇവര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാവില്ല. ഭാവിയെപ്പറ്റി ആകുലതപ്പെടാതെ ജീവിക്കുന്നവരായിരിക്കും ഇവര്‍. ഏത് പരിതസ്ഥിതിയുമായും പൊരുത്തപ്പെടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. വലിയ തടസ്സങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും എന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിച്ചാല്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ മുന്നോട്ട് തന്നെ പോവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ശത്രുക്കളെപ്പോലും മിത്രങ്ങളായി മാറ്റുന്നവരായിരിക്കും ഇവര്‍.

കലകളോട് താല്‍പ്പര്യം

കലകളോട് താല്‍പ്പര്യം

കലകളോടും സംഗീതത്തോടും വളരെയധികം താല്‍പ്പര്യം ഉള്ളവരായിരിക്കും ഇവര്‍. സംഗീതത്തോടും കലകളോടും കൂടി ഇവര്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ഉദ്ദേശ ശുദ്ധിയില്‍ വളരെയധികം മുന്നോട്ട് പോവുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. സ്വതന്ത്ര സ്വഭാവക്കാരായതു കൊണ്ട് തന്നെ ഇവര്‍ക്ക് മറ്റൊരാള്‍ നിയന്ത്രിക്കുന്നത് ഇഷ്ടമല്ല. ഈശ്വര വിശ്വാസികള്‍ ആയിരിക്കും ഇവര്‍. ഭരിക്കുന്നതിന് ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ഇവര്‍ പലപ്പോഴും ഇവരുടെ ആഗ്രഹങ്ങള്‍ പുറത്ത് കാണിക്കാതെ അടക്കി നിര്‍ത്തുന്നതിന് ശ്രദ്ധിക്കും.

നിര്‍ബന്ധബുദ്ധിക്കാര്‍

നിര്‍ബന്ധബുദ്ധിക്കാര്‍

നിര്‍ബന്ധബുദ്ധിയാണ് ഇവര്‍ക്ക് ഉണ്ടാവുന്നത്. അത് പലപ്പോഴും ഇവരെ കുഴിയില്‍ ചാടിക്കുന്നുണ്ട്. വലിയ പദ്ധതികളൊന്നും തന്നെ നിങ്ങളെ ബാധിക്കുന്നില്ല എന്നുള്ളതാണ് ഇവരുടെ പ്രത്യേകതകള്‍. വ്യാകുലപ്പെടാതെ ഏത് കാര്യവും മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സമ്പാദിച്ച വസ്തുക്കളോട് വളരെയധികം സ്‌നേഹവും മമതയും ഉണ്ടാവുന്നുണ്ട്. സ്വപ്രയത്‌നം കൊണ്ട് മുന്നോട്ട് പോവുന്നവരായിരിക്കും ഇവര്‍. പിതാവിന്റെ സ്‌നേഹത്തോടായിരിക്കും ഇവര്‍ക്ക് കൂടുതല്‍ മമത. പലപ്പോഴും തെറ്റായ തീരുമാനം എടുക്കുന്നത് ഇവരെ വലക്കുന്നുണ്ട്.

സന്താനദോഷം

സന്താനദോഷം

വിവാഹത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വിവാഹം കഴിക്കുന്നത് വിശാഖം നക്ഷത്രത്തില്‍ ഉള്ള വ്യക്തിയെ ആണെങ്കില്‍ ഇവരില്‍ വേധദോഷമുള്ളതിനാല്‍ സന്താനനാശമുള്ളതിനാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സ്വന്തം കാര്യത്തില്‍ താല്‍പ്പര്യമുള്ളവരായിരിക്കും. മധുരമായി സംസാരിച്ച് സദസ്സ് കീഴടക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. കാര്‍ത്തിക കീര്‍ത്തി കേള്‍ക്കും എന്നാണ് വെയ്പ്പ്. എന്നാല്‍ സല്‍ക്കീര്‍ത്തിയാവും അല്ലെങ്കില്‍ ദുഷ്‌കീര്‍ത്തിയാവുന്നതിനുള്ള സാധ്യതയുണ്ട്. കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പൊതുവേ കോപിഷ്ഠകളായിരിക്കും. ഗൃഹഭരണത്തില്‍ ഇവര്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്.

ഉയര്‍ന്ന വിദ്യാഭ്യാസം

ഉയര്‍ന്ന വിദ്യാഭ്യാസം

ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവില്‍ ദൂരെപ്പോയി പഠിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസം, ഇവരില്‍ സാധ്യത വളരെ കൂടുതലാണ്. ഉയര്‍ന്ന നിലയില്‍ എത്തുന്നവപായിരിക്കും ഇവര്‍. നക്ഷത്രദേവത അഗ്നിയാണ്. ഇവര്‍ പാചക വൃത്തിയില്‍ ശോഭിക്കുന്നവരായിരിക്കും. കണ്ണിന് അസുഖങ്ങള്‍, തൊണ്ട വേദന, തലച്ചോര്‍ സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഇവരെ ബാധിക്കുന്നതാണ്. പലപ്പോഴും ജീവിതത്തില്‍ ആഗ്രഹിച്ച നേട്ടങ്ങള്‍ എല്ലാം സ്വന്തമാക്കുന്നവരായിരിക്കും ഇവര്‍.

English summary

karthika nakshatra prediction in malayalam

karthika nakshatra prediction in malayalam. Take a look.
Story first published: Thursday, May 14, 2020, 20:09 [IST]
X
Desktop Bottom Promotion