Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Karthika Nakshatra 2022: കാര്‍ത്തിക നക്ഷത്രത്തെ പിടിച്ചാല്‍ കിട്ടില്ല; ഫലങ്ങള്‍ അത്ഭുതപ്പെടുത്തും
ഓരോ നക്ഷത്രത്തിനും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്. കാര്‍ത്തിക നക്ഷത്രത്തിന് ഈ വര്‍ഷത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്. ഹിന്ദു ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ത്തിക നക്ഷത്രത്തിന്റെ 2022-ലെ പ്രവചനങ്ങള്‍ അറിയാന്‍ വായിക്കൂ. ജനുവരി, മാര്‍ച്ച്, ഏപ്രില്‍, ജൂലൈ, സെപ്റ്റംബര്‍, നവംബര്‍ എന്നിവ കാര്‍ത്തിക നക്ഷത്രത്തിന് 2022-ല്‍ നല്ല മാസങ്ങളാണ്. 2022 ഫെബ്രുവരി, മാര്‍ച്ച്, ജൂണ്‍, ഡിസംബര്‍ മാസങ്ങള്‍ മോശം മാസങ്ങളാണ്. 2022 മെയ്, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ കാണും.

2022-ല്‍ കാര്‍ത്തിക നക്ഷത്ര പാദം 1-ലെ മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ലോട്ടറിയടിക്കുന്നത് ഉള്‍പ്പടെയുള്ള പണ കാര്യങ്ങളില്‍ ഭാഗ്യമുണ്ടാകും. കാര്‍ത്തിക നക്ഷത്ര പാദം 2 ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ബന്ധങ്ങളിലും വിവാഹത്തിലും പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. കാര്‍ത്തിക നക്ഷത്ര പാദം 3 ഇടവം രാശിയില്‍ ജനിച്ചവര്‍ ജോലിസ്ഥലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാര്‍ത്തിക നക്ഷത്ര പാദം 4 ഇടവം രാശിയില്‍ ജനിച്ചവര്‍ ആശുപത്രി സന്ദര്‍ശനവും കുടുംബത്തില്‍ രോഗപ്രശ്‌നങ്ങളും അനുഭവിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

കരിയറില്‍ ശ്രദ്ധിക്കാന്‍
അടുത്തിടെ നടന്ന ഒരു മോശം സംഭവത്തെ അടിസ്ഥാനമാക്കി കരിയര്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരുടെയും മാനേജ്മെന്റിന്റെയും സഹായം നിങ്ങളെ അഭിവൃദ്ധിപ്പെടുത്തും. നിങ്ങളില്‍ ചിലര്‍ ഇപ്പോഴത്തെ ജോലി ഉപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലും തുടങ്ങാന്‍ തീരുമാനിക്കും. ഇതെല്ലാം സാമ്പത്തിക നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

സാമ്പത്തിക കാര്യങ്ങളില്‍
സാമ്പത്തികമായി സ്തംഭനാവസ്ഥയിലായിരിക്കും. സ്വത്തില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അല്‍പം ശ്രദ്ധിക്കണം. പിതൃ സ്വത്തുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ഓഹരി, വാതുവെപ്പ്, ഊഹക്കച്ചവടം എന്നിവയില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാം. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവും. വസ്തുസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം. കുടുംബത്തിലെ ആരോഗ്യപരമായ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. നിങ്ങള്‍ ഒരു വാഹനം വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കും.

ബിസിനസില്‍ ശ്രദ്ധിക്കാന്‍
ബിസിനസിന്റെ കാര്യത്തില്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവര്‍ പലപ്പോഴും ബിസിനസില്‍ നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. യന്ത്രങ്ങളിലെ പെട്ടെന്നുള്ള തകരാര്‍ മൂലം ബിസിനസില്‍ നഷ്ടം. മത്സരം വര്‍ദ്ധിക്കും. ചിലര്‍ക്ക് ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ഇതെല്ലാം കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

സ്വകാര്യ ജീവിതം
മറ്റുള്ളവരുടെ വാക്കുകള്‍ ശ്രദ്ധിച്ചുകൊണ്ട് ഒരു നിഗമനത്തിലെത്തി തിടുക്കത്തില്‍ നടപടിയെടുക്കരുത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ചിന്തിക്കുക. സാമാന്യബുദ്ധിയിലൂടെയും ബുദ്ധിശക്തിയിലൂടെയും നിങ്ങള്‍ പല ദുഷ്‌കരമായ സാഹചര്യങ്ങളെയും തരണം ചെയ്യുന്നു. അധികം ആലോചിക്കാതെ നിങ്ങള്‍ ചെയ്ത ഒരു പ്രവൃത്തിയെക്കുറിച്ച് നിങ്ങള്‍ വിഷമിക്കുകയും ആശങ്കപ്പെടുകയും ചെയ്യും. അതുകൊണ്ട് എന്ത് തീരുമാനം എടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം.

കുടുംബം
കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ഐക്യം നിലനില്‍ക്കും. കുട്ടികള്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. സന്താനങ്ങളുടെ വിവാഹ സംബന്ധമായ കാര്യങ്ങളില്‍ നിരാശയും ദേഷ്യവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണക്കാരുമായോ അധികാരത്തിലിരിക്കുന്നവരുമായോ ഉള്ള സൗഹൃദം മൂലം വമ്പിച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ ആചാരാനുഷ്ഠാനങ്ങളും മംഗള കര്‍മ്മങ്ങളും ഉണ്ടാകും. പിക്‌നിക്കുകള്‍ അല്ലെങ്കില്‍ മറ്റ് വിനോദ യാത്രകള്‍ക്കുള്ള സാധ്യതയുണ്ട്. അതെല്ലാം ജീവിതത്തില്‍ ആഘോഷങ്ങളിലേക്ക് വഴിവെക്കുന്നു.

ശ്രദ്ധിക്കേണ്ടത്
വൈദ്യുതി, വാഹനം, തീ, ആസിഡുകള്‍, വാതകം അല്ലെങ്കില്‍ ആയുധങ്ങള്‍ എന്നിവ കാരണം അപകടങ്ങള്‍ അല്ലെങ്കില്‍ മരണത്തോടടുത്ത അനുഭവം ഉണ്ടാവുന്നതിനുള്ള സാധ്യത കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് 2022-ല്‍ ഉണ്ടാവുന്നുണ്ട്. സുഹൃത്തുക്കളുമായി വഴക്കിടുക. യാത്രകളില്‍ നിന്ന് നേട്ടം. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ വിജയം. പുകവലി, മദ്യപാനം അല്ലെങ്കില്‍ മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍. പഠനത്തില്‍ പുരോഗതി. വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം നടത്തുന്നതിനുള്ള സാഹചര്യം, ചിലര്‍ക്ക് ആഗ്രഹപ്രകാരമുള്ള വിവാഹം എന്നിവയെല്ലാം ഈ വര്‍ഷം നടക്കും. ദാമ്പത്യത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അത് അവസാനിപ്പിക്കാന്‍ തീരുമാനിക്കും.

കാര്‍ത്തിക നക്ഷത്രം സമ്പൂര്‍ണഫലം
വിട്ടുവീഴ്ചകള്‍ പല കാര്യത്തിലും എടുക്കുന്നതിനും ഇവര്‍ തയ്യാറാവും. 2022 ല്‍ ജനിച്ച കാര്‍ത്തിക നക്ഷത്ര പാദം 1ലാണ് ജനിച്ചതെങ്കില്‍ കരിയറിലും പുതിയ തൊഴില്‍ കാര്യങ്ങളിലും ചില വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകും. കാര്‍ത്തിക നക്ഷത്ര പാദം 2 -ല്‍ ജനിച്ചവരെങ്കില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കും ഇവര്‍. കാര്‍ത്തിക നക്ഷത്ര പാദം 3 -ല്‍ ജനിച്ചവരെങ്കില്‍ ഒരു പുതിയ സ്ഥലത്തേക്ക് മാറേണ്ടി വരും. കാര്‍ത്തിക നക്ഷത്ര പാദം 4 -ല്‍ ജനിച്ച ആളുകള്‍ കുടുംബത്തിലും വ്യക്തിപരമായ ഇഷ്ടങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കും.

പുതിയ വാഹനം വാങ്ങുന്നതിനുള്ള സാധ്യത
നിങ്ങള്‍ക്ക് ഒരു പുതിയ വാഹനം വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. പൂര്‍വ്വിക സമ്പത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും. ചിലര്‍ക്ക് കുടുംബത്തില്‍ അധിക വരുമാനം ഉണ്ടാകും. കുട്ടികള്‍ വരുത്തുന്ന അപ്രതീക്ഷിത സാമ്പത്തിക നാശനഷ്ടം പലപ്പോഴും കാര്യങ്ങളില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും പലതും തുടങ്ങാനാവാതെ നിശ്ചലമാവുകയും ചെയ്യുന്നുണ്ട്. വലിയ സംഭവങ്ങളൊന്നുമില്ലാതെ ദാമ്പത്യ ജീവിതം നിശ്ചലമാകും. ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ പ്രൊഫഷണലുകളുടെ ഉപദേശം സ്വീകരിച്ചേക്കാം.



Click it and Unblock the Notifications











