Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കാര്‍ത്തിക നക്ഷത്രം 2021-ലെ സമ്പൂര്‍ണഫലം ഇതാണ്
കാര്‍ത്തിക നക്ഷത്രം, 27 നക്ഷത്രക്കാരില്‍ മൂന്നാമത്തെ നക്ഷത്രമാണ്. എന്നാല്‍ 2021-ല്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോരുത്തരും ജനിച്ച സമയം, ഗ്രഹം എന്നീ മാറ്റങ്ങള്‍ അനുസരിച്ച് പല വിധത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ജന്മ നക്ഷത്രവും മാറി വരുന്നത്. അത് എന്തൊക്കെയെന്നത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്.

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഇതില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും ഈ വര്‍ഷം ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് കാര്‍ത്തിക നക്ഷത്രക്കാരുടെ പ്രത്യേകതകള്‍ എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ ഇവരെ കാത്തിരിക്കുന്നത് എന്തൊക്കെയാണ് ഈ വര്‍ഷം എന്നറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.

കാര്‍ത്തിക നക്ഷത്രം സമ്പൂര്‍ണഫലം
വിട്ടുവീഴ്ചകള്‍ പല കാര്യത്തിലും എടുക്കുന്നതിനും ഇവര്‍ തയ്യാറാവും. 2021 ല്‍ ജനിച്ച കാര്‍ത്തിക നക്ഷത്ര പാദം 1ലാണ് ജനിച്ചതെങ്കില്‍ കരിയറിലും പുതിയ തൊഴില്‍ കാര്യങ്ങളിലും ചില വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകും. കാര്‍ത്തിക നക്ഷത്ര പാദം 2 -ല്‍ ജനിച്ചവരെങ്കില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കും ഇവര്‍. കാര്‍ത്തിക നക്ഷത്ര പാദം 3 -ല്‍ ജനിച്ചവരെങ്കില്‍ ഒരു പുതിയ സ്ഥലത്തേക്ക് മാറേണ്ടി വരും. കാര്‍ത്തിക നക്ഷത്ര പാദം 4 -ല്‍ ജനിച്ച ആളുകള്‍ കുടുംബത്തിലും വ്യക്തിപരമായ ഇഷ്ടങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കും.

കാര്‍ത്തിക നക്ഷത്രം സമ്പൂര്‍ണഫലം
തൊഴിലിന്റെ അടിസ്ഥാനത്തില്‍ ദമ്പതികള്‍ തമ്മില്‍ പിരിഞ്ഞ് താമസിക്കേണ്ടതായി വരുന്നുണ്ട്. വിദ്യാര്ത്ഥികളെങ്കില് ഇവര്‍ക്ക് നല്ല തുടക്കമായിരിക്കും എന്ന കാര്യത്തിലും സംശയം വേണ്ട. മികച്ച വിജയം ഇവര്‍ കൈവരിക്കും എന്നുള്ളതാണ് സത്യം. നല്ല മാസങ്ങള്‍ ഫെബ്രുവരി, ഏപ്രില്‍, ഓഗസ്റ്റ്, 2021 ഒക്ടോബര്‍ നല്ല മാസങ്ങളാണ്. 2021 ജനുവരി, മെയ്, ജൂലൈ, നവംബര്‍ മോശം മാസങ്ങളാണ്. മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍, ഒക്ടോബര്‍ 2021 എന്നിവ കുഴപ്പമില്ലാതെ മുന്നോട്ട് പോവുന്ന മാസങ്ങളായിരിക്കും.

കാര്‍ത്തിക നക്ഷത്രം സമ്പൂര്‍ണഫലം
വ്യക്തിസ്വാതന്ത്ര്യം പരമാവധി ഇവര്‍ പ്രയോജനപ്പെടത്തുന്നു. ഇത് കൂടാത ലഭിക്കുന്ന അവസരങ്ങള്‍ നല്ലതുപോലെ പ്രയോജനപ്പെടുത്തുന്നവരും ആയിരിക്കും. കുടുംബത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് കൂടുതല്‍ അപകടത്തിലേക്ക് എത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് മികച്ചതാണ്.

കാര്‍ത്തിക നക്ഷത്രം സമ്പൂര്‍ണഫലം
പുതിയ ജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു നല്ല വര്‍ഷമാണ്. ഓഫീസില്‍ അല്പം ശ്രദ്ധിച്ച് ഇടപെടേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജോലി നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. എങ്കിലും ശത്രുക്കള്‍ ഈ വര്‍ഷം വളരെ സജീവമായിരിക്കും. നിലവിലെ ജോലി രാജിവച്ചശേഷം നിങ്ങളില്‍ ചിലര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചേക്കാം. എന്നാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് അത് വീണ്ടും നീങ്ങിപ്പോവുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം തന്നെയാണ് കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ഉണ്ടാവുന്ന ഏറ്റവും മികച്ച ഫലം.

കാര്‍ത്തിക നക്ഷത്രം സമ്പൂര്‍ണഫലം
നിങ്ങള്‍ക്ക് ഒരു പുതിയ വാഹനം വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. പൂര്‍വ്വിക സമ്പത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും. ചിലര്‍ക്ക് കുടുംബത്തില്‍ അധിക വരുമാനം ഉണ്ടാകും. കുട്ടികള്‍ വരുത്തുന്ന അപ്രതീക്ഷിത സാമ്പത്തിക നാശനഷ്ടം പലപ്പോഴും കാര്യങ്ങളില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും പലതും തുടങ്ങാനാവാതെ നിശ്ചലമാവുകയും ചെയ്യുന്നുണ്ട്. വലിയ സംഭവങ്ങളൊന്നുമില്ലാതെ ദാമ്പത്യ ജീവിതം നിശ്ചലമാകും. ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ പ്രൊഫഷണലുകളുടെ ഉപദേശം സ്വീകരിച്ചേക്കാം.

കാര്‍ത്തിക നക്ഷത്രം സമ്പൂര്‍ണഫലം
പ്രണയിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ.് അതുകൊണ്ട് തന്നെ പുതിയ പ്രണയബന്ധം ദുരന്തത്തില്‍ അവസാനിക്കും. ആരില്‍ നിന്നും അപ്രതീക്ഷിത സഹായം സ്വീകരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന് പതിവായി ആശുപത്രി സന്ദര്‍ശനങ്ങള്‍ ആവശ്യമായി വന്നേക്കാം. മെച്ചപ്പെട്ട ആരോഗ്യത്തിനായി നിങ്ങളുടെ ദൈനംദിന ശീലങ്ങളില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ തീരുമാനിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് നിങ്ങളെ അബദ്ധത്തില്‍ എത്തിക്കുന്നു.

കാര്‍ത്തിക നക്ഷത്രം സമ്പൂര്‍ണഫലം
യാത്രകള്‍ തിരക്കേറിയതും കൂടുതല്‍ വിജയകരവുമല്ല. വിദേശ യാത്രാ പദ്ധതികള്‍ ഷെഡ്യൂള്‍ അനുസരിച്ച് നടക്കുന്നതിനും നീണ്ടുപോകുന്നതിനും സാധ്യതയുണ്ട്. നിങ്ങള്‍ക്കും ഒരു കുടുംബാംഗത്തിനും അപകട സാധ്യതകള്‍ കൂടുതലാണ്. ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ സന്ധിവേദന, നീര്‍ക്കെട്ട്, കഫക്കെട്ട് തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലിയുള്ളവര്‍ക്ക് സാമ്പത്തിക നേട്ടം പല കോണില്‍ നിന്നും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
