Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
മീനത്തില്‍ ജീവിതം മാറി മറിയും: 6 നക്ഷത്രക്കാര്‍ ഏപ്രില്‍ 13 വരെ കരുതിയിരിക്കണം
മലയാള മാസത്തിലെ എട്ടാമത്തെ മാസമാണ് മീനം. മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 13 വരെ നീളുന്ന 31 ദിവസങ്ങളിലാണ് നിങ്ങള്‍ക്ക് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. രാശിചക്ര പ്രകാരം പന്ത്രണ്ടാമത്തെ രാശിയായാണ് മീനത്തെ കണക്കാക്കുന്നത്. മീനം 2-ന് ചൊവ്വ മകരത്തില്‍ നിന്ന് കുംഭത്തിലേക്ക് പ്രവേശിക്കുകയാണ്. അതിന്റെ ഫലമായി അത് നമ്മുടെ നക്ഷത്രത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്.
ഏതൊക്കെ നക്ഷത്രക്കാരിലാണ് ദോഷഫലങ്ങള്‍ ഉണ്ടാവുന്നത് ആരൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. 27 നക്ഷത്രക്കാരില്‍ ദോഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. എന്തൊക്കെയാണ് ദോഷ പരിഹാരത്തിന് വേണ്ടി ചെയ്യേണ്ടത് എന്നും നോക്കാം.

കാര്‍ത്തിക
ഗുണദോഷസമ്മിശ്രമാണെങ്കിലും കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ സമയം ദോഷഫലങ്ങള്‍ അല്പം കൂടിയിരിക്കുന്ന സമയമാണ്. മീന മാസത്തില്‍ ഇവര്‍ക്ക് ത്രിഗ്രഹ യോഗമുണ്ടെങ്കിലും അതോടൊപ്പം തന്നെ ദോഷഫലങ്ങളും ഉണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ ഇവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. അത് മാത്രമല്ല സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ പലപ്പോഴും ഇവര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളും അല്പം ശ്രദ്ധിക്കണം.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്കും അല്പം ദോഷങ്ങള്‍ നിലനില്‍ക്കുന്ന സമയമാണ്. ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിലൂടെ അതിന് ഒരു പരിധി വരെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. പ്രയത്നത്തിന് ഫലം കണ്ടെത്താനാവാതെ വരുന്നത് നിങ്ങളെ വിഷമത്തിലാക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും അനാവശ്യ ആശങ്കകള്‍ നിലനില്ക്കുന്നു. അച്ഛന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധ വേണം. സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കാനിടയുണ്ട്.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്കും അല്പം പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സമയമാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന ഓരോ കാര്യവും വളരെയധികം ശ്രദ്ധിച്ച് വേണം. ജോലി അന്വേഷിക്കുന്നവര്‍ക്ക് അവസാന നിമിഷത്തിലാണ് അനുകൂലമായ ഫലം ലഭിക്കുന്നത്. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സമയം കൂടുതല്‍ ആവശ്യമായി വരുന്നു. വാഗ്ദാനങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാതെ പോവുന്നു. ഇതെല്ലാം മറ്റുള്ളവര്‍ക്ക് നിങ്ങളിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുന്നു. ഗണപതി ഭഗവാനെ ആരാധിക്കുകയാണ് ചെയ്യേണ്ടത്.
മകം
മകം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എങ്കിലും ദോഷഫലങ്ങളാണ് ഏറ്റവും കൂടുതല്‍ മികച്ച് നില്‍ക്കുന്നത്. സാംക്രമിക രോഗങ്ങള്‍ നിങ്ങളെ ബാധിക്കാനിടയുണ്ട്. ഏത് കാര്യം ചെയ്യുമ്പോഴും ജാഗ്രത വളരെയധികം ആവശ്യമാണ്. പല കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ശ്രദ്ധ പല കോണിലേക്കായി മാറിപ്പോവുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലൂടെ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അതിന് കൂടുതല്‍ സമയം എടുക്കുന്നു.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് പല കോണില്‍ നിന്നും അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരുന്നു. ലോണ്‍ എടുക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതില്‍ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രത നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധ നഷ്ടപ്പെടാതെ മുന്നോട്ട് പോവേണ്ടതാണ്. ചെറിയ നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അതിന് വേണ്ടി വളരെധികം കഷ്ടപ്പെടേണ്ടി വരുന്നു.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ജനപിന്തുണ വളരെയധികം കുറവായിരിക്കും. സ്വന്തം കാര്യം പോലും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് പലപ്പോഴും സമയം തികയാതെ വരുന്നു. സഹോദരങ്ങളുടെ സഹായം ഇല്ലാതാവുന്നു. അതെല്ലാം തന്നെ ജീവിതത്തില്‍ നിങ്ങളെ ഒറ്റപ്പെടുത്തുന്നു. സാമ്പത്തികമായി വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ഇതെല്ലാം തന്നെ മീന മാസത്തെ ദോഷഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications
