Latest Updates
-
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍
Karthika Nakshatra 2023: ജനുവരി മുതല്‍ ഡിസംബര്‍ വരെ സമ്പൂര്‍ണ വര്‍ഷഫലം
കാര്‍ത്തിക നക്ഷത്രം യനക്ഷത്ര സമൂഹത്തിലെ 27-ാമത്തെ നക്ഷത്രങ്ങളില്‍ വരുന്നതാണ്. ഈ നക്ഷത്രത്തിന് ധാരാളം പ്രത്യേകതകള്‍ ഉണ്ട് എന്ന് നമുക്കറിയാം. മേടം, ഇടവം രാശിയില്‍ കാര്‍ത്തികക്ക് സ്ഥാനമുണ്ട്. ഇത് ഒരു അഗ്നി നക്ഷത്രമാണ്. അതിലുപരി സൂര്യനാണ് ഈ നക്ഷത്രത്തെ ഭരിക്കുന്നതും. അഗ്നി നക്ഷത്രമായത് കൊണ്ട് തന്നെ ഊര്‍ജ്ജവും ശക്തിയും ഇവരോടൊപ്പം എപ്പോഴും നിലനില്‍ക്കുന്നു. കാര്‍ത്തിക എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മൂര്‍ച്ചയുള്ള വസ്തു എന്നാണ്.

കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ധാരാളം സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ഇത് ചിലപ്പോള്‍ നാശം വിതക്കുന്നതോ അല്ലെങ്കില്‍ സൃഷ്ടിക്കപ്പെടുന്നതോ ആയിരിക്കാം. എന്നാല്‍ ഇവരില്‍ അല്‍പം ആക്രമണ സ്വഭാവം ഉണ്ടായിരിക്കും. എങ്കിലും ഇവര്‍ പ്രശ്‌നക്കാരല്ല എന്നത് മനസ്സിലാക്കണം. വിശുദ്ധിയുള്ള നക്ഷത്രമായാണ് കാര്‍ത്തിക നക്ഷത്രക്കാരെ കണക്കാക്കുന്നത്. കാര്‍ത്തിക നക്ഷത്രത്തിന്റെ പ്രത്യേകതകളും 2023-ലെ ഇവരുടെ സമ്പൂര്‍ണഫലവും നമുക്ക് വായിക്കാം.
കാര്‍ത്തിക നക്ഷത്രത്തിന്റെ പ്രത്യേകതകള്‍

കാര്‍ത്തിക നക്ഷത്രത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ച പുരുഷ നക്ഷത്രക്കാര്‍ ഏത് കാര്യത്തിനും കഴിവുള്ളവരായിരിക്കും. ഇവര്‍ മിടുക്കരായിരിക്കും. എന്നാല്‍ ഇവരുടെ പ്രശ്‌നം എന്ന് പറയുന്നത് ഇവര്‍ക്ക് ക്ഷമയില്ലായ്മ ഉണ്ട് എന്നതാണ്. ഒരു കാര്യത്തിലും ക്ഷമയോടെ കാത്തിരിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നില്ല. പെട്ടെന്ന് തന്നെ അടുത്ത ഘട്ടത്തിലേക്ക് ഇവര്‍ എത്തുന്നു. എന്നാല്‍ സ്ത്രീകളാണെങ്കില്‍ ഇവര്‍ വളരെയധികം സഹിക്കുന്നവരും സെന്‍സിറ്റീവ് സ്വഭാവമുള്ളവരും ആയിരിക്കും. മാത്രമല്ല ഇവര്‍ക്ക് ഏത് വികാരവും അതിന്റെ ഉന്നതിയില്‍ പ്രകടിപ്പിക്കുന്നതിനായിരിക്കും താല്‍പ്പര്യം. ഇവര്‍ ഒരിക്കലും ആരേയും പിന്തുടരുകയില്ല.
മികച്ച മാസങ്ങള്‍

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് 2023-ല്‍ 12 മാസങ്ങളിലും ഏറ്റവും മികച്ച മാസങ്ങള്‍ ഏതൊക്കെയെന്നും മോശം മാസങ്ങള്‍ ഏതൊക്കെയെന്നും നമുക്ക് നോക്കാം. കാര്‍ത്തിക നക്ഷത്രത്തിന് അനുകൂല ഫലങ്ങള്‍ നല്‍കുന്ന നല്ല മാസങ്ങള്‍ 2023-ല്‍ ജനുവരി, ഓഗസ്റ്റ്, ഒക്ടോബര്‍ എന്നിവയാണ്. എന്നാല്‍ വളരെയധികം കഠിനവും ദോഷകരവുമായ ഫലങ്ങള്‍ നല്‍കുന്ന മാസങ്ങള്‍ ഫെബ്രുവരി, മാര്‍ച്ച്, മെയ്, ജൂലൈ, നവംബര്‍ എന്നിങ്ങനെയാണ്. എന്നാല്‍ ഗുണദോഷ സമ്മിശ്രമായ ചില മാസങ്ങളും ഉണ്ട്. അവ 2023 ഏപ്രില്‍, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ എന്നിങ്ങനെയാണ്. ഈ സമയം കാര്യമായ നേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടാവാതെ സ്ഥിരമായി നില്‍ക്കുന്നു.
കരിയര്‍

കരിയറില്‍ ഇവര്‍ക്ക് പുരോഗമനമുള്ള ഒരു വര്‍ഷമായിരിക്കും. എന്നാല്‍ ഏത് തീരുമാനം എടുക്കുമ്പോഴും രണ്ട് വട്ടം ചിന്തിക്കാന്‍ ശ്രദ്ധിക്കണം. പലപ്പോഴും ആക്രമണ സ്വഭാവം ഇവര്‍ക്ക് കൂടുതലായതിനാല്‍ കരിയറിലും അത് പ്രതിഫലിച്ചേക്കാം. ഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അനുകൂല സ്ഥാനത്തായിരിക്കും നിലനില്‍ക്കുന്നത്. പക്ഷേ ചില അവസരങ്ങളില്‍ നിങ്ങള്‍ക്ക് അതിന്റെ ഫലം ലഭിക്കണം എന്നില്ല. കരിയറില്‍ ഒരു വശം മാത്രം ചിന്തിക്കാതെ വ്യത്യസ്ത വീക്ഷണ കോണിലൂടെ കാര്യങ്ങളെ സമീപിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പല പ്രശ്‌നങ്ങളും നിങ്ങള്‍ നേരിടേണ്ടി വരും. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നേരിടേണ്ടി വരുന്നു. ജീവിതത്തില്‍ അതുകൊണ്ട് തന്നെ അതനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം.
ധനകാര്യം
സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു. നിങ്ങള്‍ നിക്ഷേപം നടത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം എന്നതാണ്. ഏപ്രില്‍ വരെ തിടുക്കത്തില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് പിന്‍മാറണം. എന്നാല്‍ മെയ് മാസമാവുമ്പോഴേക്ക് നിങ്ങള്‍ക്ക് നല്ല നിക്ഷേപവും സാമ്പത്തിക നേട്ടവും ഉണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഒന്നും തന്നെ ഇല്ല എന്നത് തന്നെയാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രത്യേകതയും. വളരെ അനുകൂലമായ സമയമായിരിക്കും നിങ്ങള്‍ക്ക് ഈ വര്‍ഷം, സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്നത്. ഒരു വലിയ കുതിച്ച് ചാട്ടം നടത്തുന്നതിന് അനുകൂല ഫലവും നേട്ടവും നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ് 2023. നിങ്ങളുടെ സാമ്പത്തിക സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി പുതിയ പ്രോജക്ടുകളോ ബിസിനസ്സോ ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം.
കുടുംബം

കുടുംബത്തിന്റെ കാര്യത്തില്‍ 2023 കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അത്ര അനുകൂല ഫലങ്ങള്‍ അല്ല നല്‍കുന്നത്. ഇവര്‍ക്ക് ഗ്രഹങ്ങളുടെ സ്ഥാനം അനുകൂലമെങ്കിലും പലപ്പോഴും ബന്ധങ്ങളുടെ കാര്യത്തില്‍ ഇത് മികച്ചതായിരിക്കണം എന്നില്ല. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് വേണ്ടി നിങ്ങള്‍ പലപ്പോഴും മറ്റ് കാര്യങ്ങള്‍ മറന്നേക്കാം. ഇത് പലപ്പോഴും പിന്നീട് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ആവേശകരമായ കാര്യങ്ങള്‍ക്ക് തിടുക്കം കൂട്ടുന്നത് വഴി അത് കുടുംബത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്താം. ബന്ധങ്ങളില്‍ പലപ്പോഴും മന്ദത നിലനില്‍ക്കാം. അത് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ വര്‍ഷം പകുതിയാവുമ്പോള്‍ ഈ മന്ദതയെല്ലാം മാറുന്നു. ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ ഒത്തു ചേരുന്നതിന് നിങ്ങള്‍ക്ക് അവസരങ്ങള്‍ ധാരാളം ലഭിക്കുന്നു.
ആരോഗ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ നല്‍കുന്ന മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ആരോഗ്യപരമായി ഇവര്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. അത് മാത്രമല്ല പലപ്പോഴും റിസ്‌ക് എടുക്കുന്നതിന് തയ്യാറാവുമ്പോള്‍ അത് ആരോഗ്യ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ട കാര്യം ശാരീരികമായി യാതൊരു വിധത്തിലുള്ള റിസ്‌കും എടുക്കരുത് എന്നതാണ്. കാരണം ഇത് കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. യാത്ര ചെയ്യുമ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ആരോഗ്യം ഇടക്കിടക്ക് പരിശോധിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ 2023 മെയ് മാസത്തിന് ശേഷം നിങ്ങളുടെ ആരോഗ്യവും ഊര്‍ജ നിലയും ക്രമേണ മെച്ചപ്പെടും. നിങ്ങളെ വിട്ടുമാറാതെ പിന്തുടര്‍ന്ന ആരോഗ്യ പ്രശ്‌നത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്ന ഒരു വര്‍ഷമായിരിക്കാം 2023. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











