For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃക്കാര്‍ത്തികയിലെ ദീപം ഇങ്ങനെയെങ്കില്‍ വീട്ടില്‍ ഐശ്വര്യം നിറയും

|

കാര്‍ത്തിക ദീപത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ ദീപം കൊളുത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്താണ് ചടങ്ങുകള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്താണ് ഇതിന്റെ ഐതിഹ്യം എന്നിവയെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെ കാര്യങ്ങള്‍ ആണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. കാര്‍ത്തിക ദീപത്തിന്റെ കാര്യത്തില്‍ ചില ചടങ്ങുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഇതിന്റെ നക്ഷത്രവും സമയവും തീയ്യതിയും അറിയുന്നതിനും ഈ ലേഖനം വായിക്കാവുന്നതാണ്.

കാര്‍ത്തിക പൂര്‍ണിമയില്‍ 12 രാശിക്കാരും ദാനം ചെയ്യണം ഇതെല്ലാംകാര്‍ത്തിക പൂര്‍ണിമയില്‍ 12 രാശിക്കാരും ദാനം ചെയ്യണം ഇതെല്ലാം

ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക ദീപം. ഈ ദിനത്തില്‍ ശിവനെയും അദ്ദേഹത്തിന്റെ പുത്രനായ മുരുകനെയും ആണ് ഭക്തര്‍ ആരാധിക്കുന്നത്. തമിഴ്‌നാട്ടിലാണ് ഈ ആഘോഷം കൂടുതല്‍ ആഘോഷിക്കുന്നത്. എന്നാല്‍ നമ്മുടെ നാട്ടിലും ഇത് അഘോഷിക്കാറുണ്ട് എന്നുള്ളതാണ് സത്യം. കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമി ദിവസം കാര്‍ത്തിക നക്ഷത്രം നിലനില്‍ക്കുന്ന സമയത്ത് പൗര്‍ണമി ദിനത്തിലാണ് ഇത് ആചരിക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

കാര്‍ത്തിക ദിനത്തില്‍ ആരാധിക്കാന്‍

കാര്‍ത്തിക ദിനത്തില്‍ ആരാധിക്കാന്‍

ഭക്തര്‍ ശിവനെയും ശിവ പുത്രനായ കാര്‍ത്തികേയനേയും ആണ് ഈ ദിനത്തില്‍ ആരാധിക്കുന്നത്. ദീപാവലി പോലെ, കാര്‍ത്തിക ദീപവും വിളക്കുകളുടെ ഉത്സവമാണ്. ഈ ദിനത്തില്‍ വീടുകളിലും ക്ഷേത്രങ്ങളിലും വൈകുന്നേരം ദീപങ്ങള്‍ അല്ലെങ്കില്‍ വിളക്കുകള്‍ കത്തിക്കുന്നു. കാര്‍ത്തിക ദീപം 2021 തീയതിയും നക്ഷത്ര സമയവും മറ്റ് വിശദാംശങ്ങളും അറിയുന്നതിന് വായിക്കൂ.

ഈ വര്‍ഷത്തെ കാര്‍ത്തിക ദീപം

ഈ വര്‍ഷത്തെ കാര്‍ത്തിക ദീപം

ഈ വര്‍ഷത്തെ കാര്‍ത്തിക ദീപം നവംബര്‍ 19- ന് ആഘോഷിക്കും. നക്ഷത്രത്തിന്റെ സമയം നമുക്ക് നോക്കാവുന്നതാണ്. നവംബര്‍ 19 ന് പുലര്‍ച്ചെ 1:30 ന് ആരംഭിച്ച് നവംബര്‍ 20 ന് പുലര്‍ച്ചെ 4:29 ന് ഈ ദിനം അവസാനിക്കും. ഈ ദിനത്തില്‍ വീട് മുഴുവന്‍ വിളക്ക് കൊളുത്തി മഹാദേവനേയും പുത്രനായ കാര്‍ത്തികേയനേയും ആരാധിക്കുന്നത് എന്തുകൊണ്ടും വീട്ടിലേക്ക് ഐശ്വര്യം കൊണ്ട് വരുന്നു എന്നാണ് പറയുന്നത്. ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടി നമുക്ക് ഈ ദിനം ധാരാളം വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കാവുന്നതാണ്.

കാര്‍ത്തിക ദീപത്തിന്റെ പ്രാധാന്യം

കാര്‍ത്തിക ദീപത്തിന്റെ പ്രാധാന്യം

കാര്‍ത്തിക ദീപവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലൊന്ന് അനുസരിച്ച്, കാര്‍ത്തിക ദീപം ദിനത്തിലാണ് മുരുകന്‍ ജനിച്ചത്. താരകാസുരന്‍ എന്ന അസുരനെ ഉന്മൂലനം ചെയ്യാന്‍ ശിവന്‍ തന്റെ തൃക്കണ്ണിലെ അഗ്‌നിജ്വാലയില്‍ നിന്ന് മുരുകനെ സൃഷ്ടിച്ചു എന്നാണ് വിശ്വാസം. ആറ് മുഖങ്ങളും പന്ത്രണ്ട് കൈകളുമായി ജനിച്ച മുരുകനെ ആറ് വ്യത്യസ്ത കൃതികളാണ് വളര്‍ത്തിയത്. അതായത് ദൂല, നിതത്‌നി, അബ്രയന്തി, വര്‍ഷയന്തി, മേഘയന്തി, ചിപ്പുനിക എന്നിവരായിരുന്നു അവര്‍. മറ്റൊരു കഥയനുസരിച്ച്, അവര്‍ പ്രഭ, ആഭ, തേജ, ഭവ്യ, ശോഭ, സുകൃതി എന്നീ പേരുകളിലും അറിയപ്പെടുന്നു.

കാര്‍ത്തിക ദീപത്തിന്റെ പ്രാധാന്യം

കാര്‍ത്തിക ദീപത്തിന്റെ പ്രാധാന്യം

തത്പുരുഷം, അഘോരം, സദ്യോജാതം, വാമദേവം, ഈശാനം, അധോമുഖം എന്നീ ആറ് മുഖങ്ങളും ഓരോ പ്രത്യേക സ്വഭാവത്തെ പ്രതിനിധീകരിക്കുന്നതാണ്. മറ്റൊരു പതിപ്പ് അനുസരിച്ച്, ശിവന്റെ മൂന്നാം കണ്ണിലെ അഗ്‌നിയില്‍ നിന്നാണ് മുരുകന്‍ സൃഷ്ടിക്കപ്പെട്ടത്. ശരവണ പൊയ്‌ഗോയ് എന്ന തടാകത്തില്‍ ആറ് വ്യത്യസ്ത ഭാഗങ്ങളിലായാണ് ഭഗവാന്‍ ജനിച്ചത് എന്നാണ് വിശ്വാസം. തുടര്‍ന്ന്, ദേവി പാര്‍വതി മുരുകന്റെ രൂപം നല്‍കുന്നതിനായി ആറ് ഭാഗങ്ങളും ഒരുമിച്ച് കൊണ്ടുവന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മുരുകന്‍ ആറുമുഖന്‍ എന്ന് അറിയപ്പെടുന്നത്.

കാര്‍ത്തിക ദീപത്തിന്റെ പ്രാധാന്യം

കാര്‍ത്തിക ദീപത്തിന്റെ പ്രാധാന്യം

കാര്‍ത്തിക ദീപവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യമനുസരിച്ച്, മഹാവിഷ്ണുവും ബ്രഹ്മാവും പരസ്പരം മേല്‍ക്കോയ്മ അവകാശപ്പെടുന്നത് കണ്ടതിന് ശേഷം ഈ ദിവസം ശിവന്‍ ഒരു പ്രകാശകിരണമായി ഉയര്‍ന്നു വന്നു എന്നാണ് പറയുന്നത്. അതുകൊണ്ട്, അഹങ്കാരമാണ് ഒരാളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നതെന്ന് അവരെ ഓര്‍മ്മിപ്പിക്കാന്‍ ശിവന്‍ ആഗ്രഹിച്ചു. അതിനാല്‍ പ്രകാശകിരണത്തിന്റെ ഉറവിടവും അവസാനവും കണ്ടെത്താന്‍ ശിവന്‍ ബ്രഹ്മാവിനോടും വിഷ്ണുവിനോടും ആവശ്യപ്പെട്ടു.

കാര്‍ത്തിക ദീപത്തിന്റെ പ്രാധാന്യം

കാര്‍ത്തിക ദീപത്തിന്റെ പ്രാധാന്യം

അതിനാല്‍ മഹാവിഷ്ണു ഒരു പന്നിയായി രൂപമെടുക്കുകയും ഭൂമിയില്‍ ആഴത്തില്‍ കുഴിച്ച് നോക്കുകയും ചെയ്തു. ബ്രഹ്മാവ് ഹംസരൂപം ധരിച്ച് ആകാശത്തേക്ക് പറന്നു. നീണ്ട തിരച്ചിലിന് ശേഷം, പ്രകാശ സ്രോതസ്സ് കണ്ടെത്തുന്നതില്‍ ബ്രഹ്മാവ് പരാജയപ്പെട്ടപ്പോള്‍, തന്റെ വിജയത്തിന് വേണ്ടി കേതകി അല്ലെങ്കില്‍ താഴം എന്ന പൂവിനെ ഉപയോഗിച്ച് ശിവനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സത്യം മനസ്സിലാക്കിയ പരമശിവന്‍, കള്ളം പറഞ്ഞതിന് ബ്രഹ്മാവിന്റെ അഞ്ച് തലകളില്‍ ഒന്ന് അറുത്തുമാറ്റി ശിക്ഷിച്ചു. കള്ളസാക്ഷ്യം പറഞ്ഞ പുഷ്പയും ശിക്ഷിക്കപ്പെട്ടു. ശിവപൂജയ്ക്ക് ഭക്തര്‍ കേതകി പുഷ്പം ഉപയോഗിക്കാത്തതിന്റെ കാരണം ഇതാണ്.

വീട്ടില്‍ ഐശ്വര്യത്തിന്

വീട്ടില്‍ ഐശ്വര്യത്തിന്

വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിന് ഈ ദിനത്തില്‍ വിളക്ക് വെച്ച് പ്രാര്‍ത്ഥിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ എല്ലായിടത്തും വിളക്ക് തെളിയിക്കുന്നതിലൂടെ തിന്മ ഇല്ലാതാവുകയും നന്മയുടെ പ്രകാശ കിരണം എല്ലായിടത്തേക്കും വ്യാപിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നെഗറ്റീവ് എനര്‍ജി ഇല്ലാതായി പോസിറ്റീവ് എനര്‍ജി നിറക്കുന്നു. ഇത് ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്നാണ് വിശ്വാസം.

വാസ്തുപ്രകാരം നേട്ടങ്ങള്‍

വാസ്തുപ്രകാരം നേട്ടങ്ങള്‍

തൃക്കാര്‍ത്തിക ദിനത്തില്‍ വിളക്ക് കൊളുത്തുന്നത് വാസ്തുപ്രകാരം നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഈ ദിനത്തില്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ജീവിതത്തിലെ ഐശ്വര്യവും പോസിറ്റീവ് എനര്‍ജിക്കും കാരണമാകും എന്നാണ് വിശ്വാസം. തൃക്കാര്‍ത്തിക ദിനത്തില്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് ശിവപഞ്ചാക്ഷരി മന്ത്രം ജപിച്ച് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ശേഷം, വൈകുന്നേരവും കുളിച്ച് മുരുകനേയും ശിവനേയും മനസ്സില്‍ ധ്യാനിച്ച് കാര്‍ത്തിക വിളക്കിന് തിരി കൊളുത്തേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യം നിറയും എന്നാണ് വിശ്വാസം.

English summary

Karthigai Deepam 2021 Date, Story, History, Rituals Nakshatra Timings, Importance and Significance in Malayalam

Here in this article we are sharing the date, story, history, rituals, nakshtara timings, iportance and significance of kakrthigai deepam. Take a look.
Story first published: Wednesday, November 17, 2021, 11:43 [IST]
X
Desktop Bottom Promotion