For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടക മാസത്തില്‍ 27 നക്ഷത്രത്തിനും ഫലങ്ങള്‍ ഇപ്രകാരം

|

കര്‍ക്കിടകം എന്ന പുണ്യമാസത്തിലേക്ക് കടക്കുകയാണ് മലയാളികള്‍. ഇത് രാമായണ മാസം എന്നും അറിയപ്പെടുന്നു. ആറുമാസം നീണ്ടുനില്‍ക്കുന്ന കര്‍ക്കടക സംക്രാന്തിയില്‍ നിന്നാണ് ദക്ഷിണായനം ആരംഭിക്കുന്നത്. സൂര്യന്‍ ഓരോ രാശിചക്രത്തിലും മാറിമാറി സഞ്ചരിക്കും. അങ്ങനെ ദക്ഷിണായന കാലഘട്ടത്തിന്റെ ആറുമാസം കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു രാശിചിഹ്നങ്ങളിലായി നീണ്ടുനില്‍ക്കും.

Most read: Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കുംMost read: Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കും

കര്‍ക്കിടക മാസത്തില്‍ പിതൃതര്‍പ്പണം, രാമായണ പാരായണം എന്നിവയെല്ലാം പുണ്യം നല്‍കുന്ന പ്രവര്‍ത്തികളാണ്. ഈ മാസം 27 നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ എന്തൊക്കെ ഗുണദോഷ ഫലങ്ങള്‍ കൈവരുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. തൊഴിലില്‍ പലതരം നേട്ടങ്ങളും പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹകരണമുണ്ടാകും. കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം വരും. ഈ സമയം നിങ്ങളുടെ കഴിവും ആത്മവിശ്വാസവും ഉയര്‍ന്നതായിരിക്കും. രോഗങ്ങളെ കരുതിയിരിക്കുക. ദാമ്പത്യജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടേക്കാം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാര്‍ക്ക് ഈ സമയം കടബാധ്യതകളില്‍ നിന്ന് മുക്തി ലഭിക്കും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. ജീവിത പുരോഗതിക്കായി അദ്ധ്വാനിക്കും. ഈ കാലയളിവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കല, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാകും. ബന്ധുക്കളുടെ സഹായങ്ങള്‍ പ്രതീക്ഷിക്കാം. യാത്രകള്‍ക്ക് അവസരമുണ്ടാകും. പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഉദര രോഗങ്ങള്‍ നിങ്ങള്‍ക്ക് പ്രശ്‌നമായേക്കാം. ശത്രുക്കളെ കരുതിയിരിക്കുക.

Most read:ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തിMost read:ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തി

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറുകാര്‍ക്ക് ഈ സമയം ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. കുടുംബാന്തരീക്ഷം സുഖകരമാകില്ല. വീട് വിട്ട് നില്‍ക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. വിദേശത്ത് ജോലിയുള്ളവര്‍ക്ക് ഈ സമയം അനുകൂലമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ആഗ്രഹിച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം നല്ലതാണ്. ശത്രുക്കളെ ജയിക്കാനാകും. ഈ കാലയളവില്‍ നിങ്ങള്‍ അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് പരമാവധി ഒഴിവാക്കണം.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറുകാര്‍ക്ക് ഈ സമയം വരുമാനം വര്‍ദ്ധിക്കുമെങ്കിലും ചെലവും അതിനു കണക്കായി ഉയരും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഉയര്‍ച്ച ലഭിക്കും. ചില തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നേക്കാം. പണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ സൂക്ഷിക്കുക, അവ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സമയം ശത്രുക്കളെ ജയിക്കാനാകും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഉദര സംബന്ധമായ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം.

Most read:ദോഷമുള്ള ഗ്രഹങ്ങളെ ശാന്തമാക്കി ഭാഗ്യം വരാന്‍ ദിവസവും ചെയ്യേണ്ടത്Most read:ദോഷമുള്ള ഗ്രഹങ്ങളെ ശാന്തമാക്കി ഭാഗ്യം വരാന്‍ ദിവസവും ചെയ്യേണ്ടത്

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറുകാര്‍ക്ക് ജോലിസ്ഥലത്ത് നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ സംസാരം നിയന്ത്രിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിയുണ്ടാകും. കുടുംബ സ്വത്ത് സംബന്ധിച്ച തീരുമാനങ്ങള്‍ അനുകൂലമാകും. ഈ സമയം നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കേണ്ടതുണ്ട്. ബിസിനസ് യാത്രകള്‍ പ്രയോജനം ചെയ്യും. വീട്ടില്‍ സന്തോഷത്തിന്റെ അവസരങ്ങളുണ്ടാകും. ദാമ്പത്യജീവിതം മെച്ചപ്പെടും. രോഗങ്ങളെ കരുതിയിരിക്കണം.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാര്‍ക്ക് ഈ കാലയളവില്‍ ചെലവ് വര്‍ദ്ധിക്കും. എന്നിരുന്നാലും പണനേട്ടം സാധ്യമാണ്. പുതിയ വീട്, വാഹനം എന്നിവ വാങ്ങാന്‍ പദ്ധതി തയാറാക്കും. ബന്ധുക്കളുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. മനസ് അസ്വസ്ഥമാകും. രോഗങ്ങളെ കരുതിയിരിക്കേണ്ടതായുണ്ട്. സാമൂഹികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം ലഭിക്കും.

Most read:ശത്രുദോഷം, ഇഷ്ടകാര്യസിദ്ധി; പഞ്ചമുഖ ഹനുമാനെ ആരാധിച്ചാല്‍ ഫലം നിശ്ചയംMost read:ശത്രുദോഷം, ഇഷ്ടകാര്യസിദ്ധി; പഞ്ചമുഖ ഹനുമാനെ ആരാധിച്ചാല്‍ ഫലം നിശ്ചയം

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ഈ സമയം ജോലിഭാരം വര്‍ധിക്കും. പ്രവര്‍ത്തികളില്‍ ചില തടസങ്ങള്‍ നേരിടേണ്ടിവരാം. ദാമ്പത്യജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടേക്കാം. സഹോദരങ്ങളുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. ഈ സമയം മനോവിഷമം നിങ്ങളെ അലട്ടിയേക്കാം. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വളരും. ബിസിനസില്‍ ചില നഷ്ടങ്ങളെ കരുതിയിരിക്കുക. ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധചെലുത്തുക.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം ചില ബന്ധങ്ങളില്‍ നിന്ന് അപ്രതീക്ഷിത സഹായം പ്രതീക്ഷിക്കാം. ശത്രുക്കളെ ജയിക്കാനാകും. ഈ സമയം നിങ്ങള്‍ വിവാദങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക. വ്യാപാരികള്‍ക്ക് ലാഭ അവസരങ്ങള്‍ കൈവരും. പ്രണയിതാക്കള്‍ക്കും സമയം അനുകൂലമാണ്. നിങ്ങളുടെ ബന്ധം ജീവിതത്തിന്റെ അടുത്തഘട്ടത്തിലേക്ക് നീക്കാനാകും. ഈ കാലയളവില്‍ ചില മാനസിക വിഷമങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ചെയ്യുന്ന ജോലിയില്‍ ചില തടസങ്ങള്‍ കണ്ടേക്കാം.

Most read:എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെMost read:എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെ

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറുകാര്‍ക്ക് ഈ കാലയളവില്‍ സര്‍ക്കറില്‍ നിന്നും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഓഹരിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. ജോലിചെയ്യുന്നവര്‍ക്ക് ചില മാറ്റങ്ങളുണ്ടാകും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തെളിയും. ആത്മീയ താല്‍പര്യം വര്‍ധിക്കും. ഈ സമയം നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ചിലപ്പോള്‍ ഫലങ്ങള്‍ ലഭിച്ചേക്കില്ല. പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങളില്‍ തടസ്സം നേരിടേണ്ടിവന്നേക്കാം. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കുക. ആരോഗ്യം സംരക്ഷിക്കുക.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് കര്‍ക്കിടക മാസക്കാലയളവില്‍ ജോലി രംഗത്ത് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ പദവികളും ചുമതലകളും കൈവരും. മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സമയം ശുഭമാണ്. കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാനാകും. വ്യാപാരികള്‍ക്കും ലാഭം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷമുണ്ടാകും. സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് നല്ല സമയമാണ്. ദാമ്പത്യജീവിതം സന്തോഷകരമാകും. ആത്മീയതയില്‍ താല്‍പര്യം വളരും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാതിരിക്കുക.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തികമായി നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. എന്നിരുന്നാലും നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കണം. നിങ്ങളുടെ എല്ലാ ജോലികളും ഉത്തരവാദിത്തത്തോടെ ചെയ്യാനാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ജോലിയില്‍ നിങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ നിറയും. ബന്ധുക്കളുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കാം. സ്ത്രീകള്‍ കാരണം മനോവിഷമത്തിന് ഇടവന്നേക്കാം. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം വയറ്, കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാര്‍ക്ക് ഈ കാലയളവില്‍ തൊഴില്‍ രംഗത്ത് നേട്ടമുണ്ടാക്കാനാകും. നിങ്ങളുടെ പ്രശ്‌നങ്ങളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകും. ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തിയാക്കാനാകും. ബിസിനസുകാര്‍ക്ക് നേട്ടമുണ്ടാക്കാനാകും. വിദേശ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. സഹോദരങ്ങളുടെ സഹായം പ്രതീക്ഷിക്കാം. ഈ സമയം നിങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പ്രണയിതാക്കള്‍ക്കും ഇത് നല്ല സമയമാണ്. ശത്രുക്കളെ കരുതിയിരിക്കേണ്ടതുണ്ട്.

English summary

Karkidakam Month Star Prediction in Malayalam

Here are the Karkidakam monthly star prediction in malayalam. Take a look.
X
Desktop Bottom Promotion