Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നാഗദൈവങ്ങളുടെ അനുഗ്രഹം, കഷ്ടപ്പാടുകള്‍ പടികടക്കും; കര്‍ക്കിടകത്തിലെ ആയില്യം ആരാധന
നാഗദൈവങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് ആയില്യം നക്ഷത്രമെന്ന് കരുതപ്പെടുന്നു. എല്ലാ മാസവും ആയില്യം നക്ഷത്ര നാളില്‍ നാഗരാജാവും നാഗകന്യയും അവരുടെ പരിവാരങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ നാഗദൈവങ്ങളെയും പ്രീതിപ്പെടുത്തുന്നതിനായി ആചാരങ്ങളോടെ പൂജ നടത്തപ്പെടുന്നു. ഭക്തര്‍ ഈ ദിവസം വ്രതവും എടുക്കാറുണ്ട്. നാഗദൈവങ്ങള്‍ നമ്മുടെ മണ്ണിന്റെയും സംസ്കാരത്തിന്റെയും സംരക്ഷകരായി കണക്കാക്കുന്നു. പണ്ടുകാലം മുതല്‍ തന്നെ നാഗങ്ങളെ ആരാധിച്ചുപോന്നിരുന്നു.
നാഗരാജാവിനും നാഗയക്ഷിയ്ക്കും വേണ്ടിയുള്ളതാണ് ആയില്യ പൂജ. മലയാള മാസങ്ങളിലെ ആയില്യം നാളില്‍ ഇത് വളരെ പ്രൗഢിയോടെ നടത്തപ്പെടുന്നു. ശാപദോഷം, സന്താനദോഷം, മാറാവ്യാധികള്‍ എന്നിവ നാഗാരാധനയിലൂടെ മാറുമെന്ന് വിശ്വസിക്കപ്പെടുന്നു. കര്‍ക്കിടകത്തിലെ ആയില്യം വരുന്നത് ഓഗസ്റ്റ് 16 ബുധനാഴ്ചയാണ്. ഈ ദിവസം നാഗരാധന നടത്തിയാല്‍ എല്ലാ സര്‍പ്പദോഷങ്ങളും ഒഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. കര്‍ക്കിടക ആയില്യത്തിലെ നാഗാരാധനാ രീതികളും പ്രാധാന്യവും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ആയില്യം വ്രതനിയമം
ആയില്യ വ്രതം ആയില്യം നക്ഷത്രത്തിന്റെ തലേദിവസം മുതല്‍ ആരംഭിക്കുന്നു. ഈ ദിവസവും അടുത്ത രണ്ടുദിവസവും ഭക്തര്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കണം. ആയില്യം നക്ഷത്ര ദിവസം പലരും പൂര്‍ണ്ണമായ വ്രതം എടുക്കാറുണ്ട്. ഭാഗിക വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പഴങ്ങളോ ലളിതമായ ഭക്ഷണമോ കഴിക്കാവുന്നതാണ്. പിറ്റേന്ന് രാവിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി ശിവക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥം കുടിച്ച് വ്രതം മുറിക്കാം. വ്രതദിനത്തില്‍ 'ഓം നമഃ ശിവായ' മന്ത്രം ജപിക്കുക. നാഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയോ നാഗ മൂര്‍ത്തികളെ ആരാധിക്കുകയോ ചെയ്താല്‍ അഞ്ച് തവണ പ്രദക്ഷിണം നടത്തുക.
എന്താണ് സര്‍പ്പദോഷം
മുന്‍ ജന്മത്തില് നിങ്ങള്‍ സര്‍പ്പത്തെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്തിരുന്നുവെങ്കില്‍ ഇത് നിങ്ങളുടെ ജാതകത്തില്‍ സര്‍പ്പദോഷമായി ഭവിക്കുന്നു. രാഹു ശിരസ്സാണ്, കേതു സര്‍പ്പത്തിന്റെ വാലാണ്. സര്‍പ്പദോഷത്തിന് പ്രത്യേക സമയപരിധിയില്ല. ഇതൊരു കഠിനമായ ദോഷമാണ്. ഈ ദോഷം ബാധിച്ച വ്യക്തി തന്റെ മുന്‍ ജന്മത്തില് പാമ്പുകളെ കൊല്ലുകയോ അവയെ ഉപദ്രവിക്കുകയോ ചെയ്തിരിക്കുമെന്ന് കരുതപ്പെടുന്നു.

ജ്യോതിഷ പ്രാധാന്യം
ജാതകത്തില്‍ രാഹു രണ്ടാം ഭാവത്തിലും കേതു എട്ടാം ഭാവത്തിലും നില്‍ക്കുമ്പോഴോ ലഗ്നത്തില്‍ നിന്നോ ചന്ദ്രന് രാശിയില്‍ നിന്നോ രാഹു ഒന്നാം ഭാവത്തില്‍ നില്‍ക്കുമ്പോഴോ ഏഴാം ഭാവത്തില്‍ കേതു നില്‍ക്കുമ്പോഴോ ആണ് സര്‍പ്പദോഷം അഥവാ നാഗദോഷം ഉണ്ടാകുന്നത്. എല്ലാ ആറാമത്തെ ഭാവത്തിലും സര്‍പ്പദോഷം ഉണ്ടാകുന്നു. രാഹുവും കേതുവും എപ്പോഴും 180 ഡിഗ്രി അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. അവ പരസ്പരം ഏഴ് ഭാവങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു.
സര്‍പ്പദോഷം എങ്ങനെ ബാധിക്കുന്നു
സര്‍പ്പദോഷം ബാധിച്ചവര്‍ക്ക് ജീവിതത്തില്‍ നിരവധി കഷ്ടതകള്‍ നേരിടേണ്ടി വരും. പതിവായി ആരോഗ്യപ്രശ്നങ്ങള്‍, ആയുസ്സ് കുറയുക, മാനസിക പ്രശ്നങ്ങള്‍, അസന്തുഷ്ടമായ ദാമ്പത്യം, വേര്‍പിരിയല്‍, പ്രൊഫഷണല്‍ രംഗത്ത് അസ്ഥിരത, സാമ്പത്തിക നഷ്ടം, പ്രശസ്തിക്ക് കളങ്കം എന്നിവ നേരിടേണ്ടിവരും.

സര്‍പ്പദോഷത്തിന് ആയില്യം നാളിലെ പരിഹാരം
ആയില്യം നാളില്‍ നിങ്ങള്‍ക്ക് നാഗക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. മഞ്ഞള്‍പ്പൊടി, നൂറും പാലും, ആയില്യപൂജ തുടങ്ങിയവയാണ് ആയില്യ നാളില്‍ നാഗക്ഷേത്രങ്ങളിലും നാഗത്തറകളിലും സമര്‍പ്പിക്കാവുന്ന പ്രധാന വഴിപാടുകള്‍. ആയില്യവ്രതം എടുക്കുന്നവര്‍ തലേന്നുമുതല്‍ ബ്രഹ്മചര്യം പാലിക്കണം. തലേന്ന് ഒരിക്കലൂണും ആയില്യം നാളില്‍ പൂര്‍ണ ഉപവാസവും ചെയ്യണം. നോണ്‍ വെജ് ഭക്ഷണം, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.
നാഗപ്രീതിക്ക് ചെയ്യേണ്ടത്
ആയില്യം നാളില്‍ നാഗപ്രീതിക്കായി ഓം ഹ്രീം നാഗരാജായ നമഃ, ഓം നമഃ ശിവായ, ശ്രീ നാഗരാജ മൂലമന്ത്രം, ശ്രീ നാഗരാജ ഗായത്രി, നവ നാഗസ്തോത്രം തുടങ്ങിയ മന്ത്രങ്ങള്‍ 108 തവണ ജപിക്കണം. 21 ദിവസം ജപം തുടര്‍ന്നാല്‍ നാഗദോഷം ഒഴിഞ്ഞ് നിങ്ങള്‍ക്ക് ഐശ്വര്യം ലഭിക്കുന്നതായിരിക്കും. ആയില്യം, പഞ്ചമി, കറുത്തവാവ്, പൗര്‍ണ്ണമി, ബുധന്‍, വ്യാഴം, ഞായര്‍, തിങ്കള്‍ ദിവസങ്ങള്‍ നാഗ മന്ത്രജപത്തിന് ഉത്തമമായ ദിവസങ്ങളായി കണക്കാക്കുന്നു.
അഷ്ടനാഗ മന്ത്രം
ഓം അനന്തായനമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാര്‍ക്കോടകായ നമ:
ഓം ഗുളികായനമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ:



Click it and Unblock the Notifications

