Latest Updates
-
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ!
കര്‍ക്കിടകമാസം: ജൂലൈ 17 - ഓഗസ്റ്റ് 16 വരെ 27 നാളുകാര്‍ക്കും സമ്പൂര്‍ണഫലം
കര്‍ക്കിടക മാസത്തിന് തുടക്കം കുറിക്കാനായി. പൊതുവേ കര്‍ക്കിടക മാസത്തെ പഞ്ഞമാസം എന്നാണ് പറയുന്നത്. കാരണം പല കഷ്ടപ്പാടുകളും അനുഭവിക്കേണ്ടി വരുന്ന ഒരു മാസമാണ് എന്നതാണ് കര്‍ക്കിടക മാസം കൊണ്ട് സൂചിപ്പിക്കുന്നത്. ആറ് മാസം നീണ്ട് നില്ക്കുന്ന കര്‍ക്കിടക സംക്രാന്തിയില്‍ നിന്നാണ് ദക്ഷിണായനം ആരംഭിക്കുന്നത്. സൂര്യന്റെ ഓരോ രാശിചക്രത്തിലൂടെയും ഉള്ള സഞ്ചാരം ദക്ഷിണായനത്തില്‍ കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശിചിഹ്നങ്ങളിലാണ് ഇത് നീണ്ട് നില്‍ക്കുന്നത്.
പുണ്യമായ രാമായണ മാസത്തിന് തുടക്കം കുറിക്കുന്ന സമയമാണ് കര്‍ക്കിടക മാസം. ഈ സമയം ജീവിതത്തില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് വേണ്ടി നമുക്ക് ഈ സമയം കൂടുതല്‍ ജ്യോതിഷപരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. കര്‍ക്കിടക മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല മേഖലകളിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ മാസമാണ് കര്‍ക്കിടക മാസം. വിദേശത്ത് നിന്ന് നാട്ടില്‍ തിരിച്ചെത്തുന്നതിനും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള സമയമാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് മെച്ചപ്പെടുന്നു. രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബിസിനസിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് കര്‍ക്കിടക മാസം. ബന്ധുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. രോഗത്തില്‍ നിന്ന് മോചനം, വാഹനം വാങ്ങിക്കുന്നതിനുള്ള യോഗം എന്നിവ കാണുന്നു. ബിസിനസിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നത് കൊണ്ട് തന്നെ സാമ്പത്തിക ലാഭവും ഉണ്ടാവുന്നു. അബദ്ധത്തില്‍ ചാടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധിക്കണം.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. സാമ്പത്തികമായി അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. കുട്ടികള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കുന്നതിനുള്ള സാധ്യത കാണുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. രോഗങ്ങളില്‍ നിന്ന് മോചനമുണ്ടെങ്കിലും രോഗാവസ്ഥയെ അല്പം ഗൗരവത്തോടെ കാണേണ്ടതാണ്. മാസത്തിന്റെ തുടക്കത്തില്‍ പലപ്പോഴും ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. അശ്രദ്ധ പാടില്ല ഒരു കാര്യത്തിലും സാമ്പത്തികം മികച്ചതാവും.

കര്‍ക്കിടക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തൊഴിലില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. പല കാര്യങ്ങളിലും അനുകൂല നടപടികള്‍ ഉണ്ടാവുന്നത് കൊണ്ട് തന്നെ പൊതുവേ ഗുണപരമായ നേട്ടങ്ങള്‍ ഉണ്ട് എന്നാണ് കര്‍ക്കിടക മാസത്തിന്റെ പ്രത്യേകത. യാത്രകള്‍ നടത്തേണ്ടതായി വരുന്നു. കുട്ടികളില്ലാത്തവര്‍ക്ക് അതിനുള്ള സാധ്യത കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു. സാമ്പത്തികം ശരാശരി ആയിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അമിത ശ്രദ്ധ പുലര്‍ത്തുക.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കര്‍ക്കിടക മാസത്തില്‍ ഉണ്ടാവുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി നിങ്ങള്‍ക്ക് അവസരങ്ങള്‍ ധാരാളം ലഭിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സുഹൃത്തുക്കളില്‍ നിന്ന ഗുണനുഭവങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. മാനസിക സംഘര്‍ഷം കുറയുകയും അതിലൂടെ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സഹോദരങ്ങളുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അധികാരികളില്‍ നിന്ന് അനുകൂലമായ തീരുമാനം പല കാര്യങ്ങളിലും ഉണ്ടാവുന്നു. ഭക്ഷണത്തില്‍ അലര്‍ജിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ നല്കുന്ന സമയമാണ് കര്‍ക്കിടക മാസം. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. സര്‍ക്കാരില്‍ നിന്നും നിങ്ങളെ തേടി ആനുകൂല്യങ്ങള്‍ വരുന്നു. ജീവിത പങ്കാളിക്ക് സന്തോഷം നല്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ബിസിനസിലെ മാറ്റങ്ങള്‍ ജീവിതത്തെ ബാധിക്കുന്നു. അത് പക്ഷേ അനുകൂലമായ മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്. സഹോദരങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ബിസിനസില്‍ ആഗ്രഹിക്കുന്ന നേട്ടങ്ങളും മാറ്റങ്ങളും കൊണ്ട് വരാന്‍ സാധ്യതയുണ്ട്.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് കര്‍ക്കിടക മാസം. തൊഴില്‍ മേഖലയില്‍ നിങ്ങളെ തേടി അനുകൂലമായ പല കാര്യങ്ങളും ഉണ്ടാവുന്നു. ബന്ധുക്കളുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സന്താനസൗഭാഗ്യം നിങ്ങളെ തേടി വരുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭക്ഷണം അല്പം ശ്രദ്ധിക്കണം.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന ഒരു മാസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സഹോദരങ്ങളുടെ കാര്യത്തില്‍ സന്തോഷം നല്കുന്ന നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ബന്ധുസമാഗമം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൃഷിയില്‍ നിന്ന് ധനലാഭം ഉണ്ടാവുന്നു. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തടസ്സപ്പെട്ട് കിടന്നിരുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഈ കാലഘട്ടത്തില്‍ ഉണ്ടാവുന്നു. തൊഴില്‍ മാറ്റങ്ങള്‍ എന്തുകൊണ്ടും അനുകൂല ഫലങ്ങള്‍ നല്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. സൗഹൃദങ്ങള്‍ നിമിത്തം പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം ലഭിക്കുന്നു.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് കര്‍ക്കിടക മാസം. ഭൂമി സംബന്ധമായ ഇടപാടില്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് അനുകൂല സാഹചര്യമായിരിക്കും. വിദേശ പഠനത്തിന് പോവുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മനസ്സിന്റെ സന്തോഷം വര്‍ദ്ധിക്കുന്നു. പരീക്ഷകളില്‍ വിജയം കൈവരിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് കര്‍ക്കിടക മാസം. സാമ്പത്തിക വിഷമതകള്‍ വര്‍ദ്ധിക്കുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. എന്നാല്‍ മാസത്തിന്റെ അവസാനത്തോടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ധൃതിപിടിച്ച് ഒരു കാര്യത്തിലും തീരുമാനം എടുക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ തെറ്റായ ഒരു തീരുമാനം ആവുന്നതിനുള്ള സാധ്യതയുണ്ട്.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രോഗവും ദുരിതവും ഉണ്ടാവുന്ന ഒരു മാസമാണ് കര്‍ക്കിടകമാസം. സാമ്പത്തികമായി പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. സുഹൃത്തുക്കളില്‍ നിന്ന് പണം ലഭിക്കുന്ന ഒരു മാസമാണ് കര്‍ക്കിടക മാസം. മനസ്സിനിണങ്ങിയ പങ്കാളിയെ ലഭിക്കുന്നു. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ചിലപ്പോള്‍ കടുത്ത നിരാശയിലൂടെ നിങ്ങള്‍ക്ക് കടന്ന് പോവേണ്ടി വരുന്നു. സഹപ്രവര്‍ത്തകരുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന അവസ്ഥയില്‍ മാറ്റം വരുന്നു.



Click it and Unblock the Notifications
