Latest Updates
-
ശൂല യോഗം ഇന്ന്: വലിയ സാമ്പത്തിക തീരുമാനങ്ങൾ വേണ്ട, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നഷ്ടം ഒഴിവാക്കാം -
മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം! അണുബാധയേൽക്കാതെ പാദങ്ങൾ സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തുവും ശുചിത്വവും ഒത്തുചേരുന്ന ഈ സ്ഥലം ശ്രദ്ധിച്ചോ? -
ഓണം 2026: ഇന്നത്തെ രാഹുകാലം, യമഗണ്ടം, ഗുലികകാലം സമയങ്ങൾ; ഷോപ്പിംഗിനും യാത്രയ്ക്കും മുൻപ് ഇതൊന്ന് നോക്കൂ -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഭാഗ്യവും സുരക്ഷയും ഉറപ്പ്! -
തിരുവോണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സുരക്ഷിതത്വവും ഉറപ്പാക്കാം! -
ബ്യൂട്ടി പാർലറുകളിൽ കോസ്മെറ്റിക് ഇൻജക്ഷൻ എടുക്കരുത്; നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ആ മുന്നറിയിപ്പ് ഇതാ -
ഉത്രട്ടാതി നാളിലെ ശുഭമുഹൂർത്തങ്ങൾ: ഈ 5 രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
140 കിലോയിൽ നിന്ന് 85 കിലോയിലേക്ക്! റാം കപൂർ ഭാരം കുറച്ചത് എങ്ങനെ? കുറുക്കുവഴികളില്ലാത്ത ആ രഹസ്യം -
ശുക്രൻ തുലാം രാശിയിലേക്ക്: സെപ്റ്റംബർ 2-ലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക-പ്രണയ ജീവിതത്തെ എങ്ങനെ ബാധിക്കും?
സീതാസമേതനായി ശ്രീരാമന് അനുഗ്രഹവര്‍ഷം ചൊരിയുന്ന 30 ദിനങ്ങള്‍
രാമായണ മാസത്തിന് തുടക്കം കുറിക്കുകയായി, ഇനിയെന്നും നിങ്ങളുടെ സന്ധ്യകളെ രാമായണ മുഖരിതമാക്കുന്ന ഒരു മാസമാണ് വരാന്‍ പോവുന്നത്. നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളാണ് ഈ മാസം ഉണ്ടാവുന്നത്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുകയും ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി രാമായണ മാസത്തില്‍ ശ്രീരാമന് നിങ്ങളെ അനുഗ്രഹിക്കുന്നു. രാമായണ ശീലുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് കര്‍ക്കിടക മാസത്തില്‍ രാമായണം വായിക്കേണ്ടത് എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്.
കര്‍ക്കിടക മാസത്തില്‍ നിരവധി ചിട്ടകള്‍ ഉണ്ട്. രാമായണം വായിക്കുമ്പോഴും ഇതേ ചിട്ടകള്‍ തന്നെ പാലിക്കേണ്ടതായുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് കര്‍ക്കിടക മാസം എന്തൊക്കെയാണ് പ്രത്യേകതകള്‍ രാമായണം വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം നിലനിര്‍ത്തുന്നതിന് ഈ ദിനം സഹായിക്കുന്നു. എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

പാരായണത്തില്‍ ശ്രദ്ധിക്കാന്‍
രാമായണ പാരായണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം ചിട്ടകള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതായുണ്ട്. രാമായണ മാസത്തില്‍ ആണെങ്കിലും അല്ലാതേയും രാമായണം വായിക്കുമ്പോള്‍ രാമായണത്തിന് യാതൊരു വിധത്തിലുള്ള കേടുപാടുകളും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് കൂടാതെ നിലത്ത് വെച്ച് ഒരിക്കലും രാമായണം വായിക്കരുത്. മാത്രമല്ല ശുദ്ധിയുള്ള വൃത്തിയുള്ള പീഠത്തില്‍ വെച്ച് വേണം രാമായണം പാരായണം ചെയ്യുന്നതിന്.
കുളി കഴിഞ്ഞ് ശുദ്ധിയോടെ വേണം രാമായണം വായിക്കുന്നതിന്. അത് മാത്രമല്ല ശ്രീരാമ പട്ടാഭിഷേകത്തിന്റെ പടം തൊഴുത് വേണം രാമായണം പാരായണം ചെയ്യുന്നതിന്. അതോടൊപ്പം തന്നെ വടക്ക് അഭിമുഖമായി ഇരുന്ന് വേണം രാമായണം വായിക്കുന്നതിന്. എന്നാല്‍ വായിക്കുമ്പോള്‍ അക്ഷരത്തെറ്റുകള്‍ ഇല്ലാതെ വേണം വായിക്കുന്നതിന്. അല്ലാത്ത പക്ഷം അത് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം നല്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

തുടക്കം ഇപ്രകാരം
ബാലകാണ്ഡത്തില്‍ വേണം എപ്പോഴും രാമായണം വായിച്ച് തുടങ്ങുന്നതിന്. ശുഭകാര്യങ്ങള്‍ അവസാനിക്കുന്നിടത്ത് വേണം എന്തുകൊണ്ടും രാമായണം വായിച്ച് അവസാനിപ്പിക്കുന്നതിന്. എപ്പോഴും രാമായണം വായിക്കുന്നതിന് മുന്‍പ് ശ്രീരാമ രാമ രാമ എന്ന ഭാഗം വായിച്ച് വേണം ആരംഭിക്കുന്നതിന്. മംഗളകരമായ കാര്യങ്ങളോടെ വേണം അവസാനിപ്പിക്കുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എല്ലാ ദിവസവും വായിക്കുന്ന ദിനങ്ങളാണ് രാമായണം മാസം. അതുകൊണ്ട് തന്നെ യുദ്ധകാണ്ഡത്തിലാണ് അവസാനം എന്നുണ്ടെങ്കില്‍ രാമായണ മാഹാത്മ്യം കൂടി വായിച്ച് വേണം അവസാനിപ്പിക്കുന്നതിന്. അല്ലാത്ത പക്ഷം അത് ദോഷ ഫലങ്ങള്‍ നല്കുന്നു.
കൂടുതല്‍ സമയം ഇരുന്ന് വായിക്കുന്നവര്‍
എന്നാല്‍ രാമായണ പാരായണം ഒരു ദിവസം മുഴുവന്‍ ഇരുന്ന് വായിക്കുന്നവരാണ് എന്നുണ്ടെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും കുളിച്ച് ശുദ്ധിയായി ഇരുന്ന് വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് വേണം രാമായണം വായിക്കുന്നതിന്. മാത്രമല്ല സുര്യോദയത്തില്‍ തുടങ്ങി സൂര്യാസ്തമയത്തില്‍ അവസാനിപ്പിക്കേണ്ടതാണ്. കെടാവിളക്കിന് മുന്നില്‍ ഇരുന്ന് വേണം രാമായണം വായിക്കുന്നതിന്. എത്ര സമയം വേണമെങ്കിലും രാമായണം വായിക്കാന്‍ വേണ്ടി എടുക്കാവുന്നതാണ്.

എല്ലാ ദിവസവും ശ്രദ്ധിക്കാന്‍
നിങ്ങള്‍ രാമായണ മാസം മുഴുവന്‍ രാമായണം വായിക്കുന്ന വ്യക്തിയാണെങ്കില്‍ ഭക്തിയോടെ വേണം രാമായണം പാരായണം ചെയ്യുന്നതിന്. കൂടാതെ മനശു;ദ്ധിയോടെ വേണം രാമായണം വായിക്കുന്നതിന്. മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നതിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് രാമായണ പാരായണം. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിറക്കുന്നതിന് രാമായണ പാരായണം സഹായിക്കുന്നു. വഴിപാട് പോലെ രാമായണം വായിക്കുന്നവര്‍ക്ക് ഒരു തരത്തിലുള്ള ഫലവും ലഭിക്കുന്നില്ല എന്നതാണ് സത്യം.
എന്തുകൊണ്ട് കര്‍ക്കിടക മാസം?
എന്തുകൊണ്ടാണ് കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണം ഇത്രയധികം പ്രധാനപ്പെട്ടതാവുന്നത് എന്ന് നമുക്ക് നോക്കാം. കര്‍ക്കിടക മാസത്തിലെ കാലാവസ്ഥാ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് വേണ്ടി രാമായണം പാരായണം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ അല്ലാതെ തന്നെ രാമായണം പാരായണം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ എപ്പോള്‍ പാരായണം ചെയ്യുമ്പോഴും ഭക്തിയോടെ ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
