Latest Updates
-
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
വീട്ടിലെ രാമായണ പാരായണത്തില്‍ ഈ തെറ്റുകള്‍ വരുത്തരുത്: ദോഷങ്ങള്‍ വിട്ടുമാറില്ല
രാമായണ പാരായണം ഉയര്‍ന്ന് കേള്‍ക്കുന്ന സന്ധ്യകളാണ് ഇനി ഓരോ ദിനവും. ഓരോ സന്ധ്യകളേയും ഭക്തിപൂരിതമാക്കുന്നതിന് രാമായണം ദിനവും പാരായണം ചെയ്യാവുന്നതാണ്. എന്നാല്‍ വീട്ടില്‍ രാമായണം പാരായണം ചെയ്യുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കര്‍ക്കിടകത്തില്‍ രാമായണ പാരായണം വളരെ പുണ്യമായ ഒരു കര്‍മ്മമായി തന്നെയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ ചിട്ടകള്‍ പാലിച്ച് വേണം രാമായണം പാരായണം ചെയ്യുന്നതിന്. എല്ലായിടത്തും വായിക്കാവുന്ന ഒരു ഗ്രന്ഥമാണ് രാമായണം. എന്നാല്‍ വീട്ടില്‍ കര്‍ക്കിടക മാസത്തില്‍ വായിക്കുമ്പോള്‍ നാം ഓര്‍മ്മയില്‍ വെക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.
സ്ത്രീ-പുരുഷ ഭേദമന്യേ രാമായണം പാരായണം ചെയ്യുന്നവര്‍ ഉണ്ട്. ഇത് വീട്ടിലും ക്ഷേത്രത്തിലും പാരായണം ചെയ്യുന്നവര്‍ നിരവധിയാണ്. ചെറിയ പ്രായത്തിലേ രാമായണം പാരായണം ചെയ്ത് തുടങ്ങിയാല്‍ പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഓരോ ഭവനത്തിലും രാമായണം പാരായണം ചെയ്യുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. എന്നാല്‍ രാമായണം പാരായണം ചെയ്യുന്നതിന് മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഉത്തമ സമയം ശ്രദ്ധിക്കണം
തോന്നുമ്പോള്‍ അല്ല രാമായണം വായിക്കേണ്ടത്. എപ്പോഴും രാമായണ പാരായണത്തിന് അത്യുത്തമ സമയം എന്ന് പറയുന്നത് രാത്രി ഏഴ്മണിക്കും പത്ത മണിക്കും ഇടയുള്ള സമയമാണ്. ഇതിനെ ദുര്ഗ്ഗായാമം എന്നാണ് പറയുന്നത്. എന്നാല്‍ ഇത് കൂടാതെ തൃസന്ധ്യക്കും രാവിലെ പത്ത് മണി കഴിഞ്ഞുള്ള ജ്യേഷ്ഠ യാമത്തിലും രാമായണം പാരായണം നടത്താവുന്നതാണ്. എന്നാല്‍ പതിനൊന്നര മുതല്‍ പന്ത്രണ്ടര വരെയുള്ള സമയങ്ങളില്‍ രാമായണ പാരായണം നടത്താന്‍ പാടുകയില്ല. ഇത് ഗുണത്തേക്കാള്‍ ദോഷം കൊണ്ട് വരുന്നു.
വായിക്കുന്ന ദിക്ക്
രാമായണം വായിക്കാന്‍ ഇരിക്കുന്ന ദിക്കും വളരെ പ്രധാനപ്പെട്ടതാണ്. വടക്കോട്ട് തിരിഞ്ഞ് ഇരുന്ന് വേണം രാമായണം വായിക്കുന്നത്. ഇതാണ് ഏറ്റവും ഉത്തമമായ ദിക്ക്. ഇത് കൂടാതെ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞിരിക്കുന്നതും നല്ലതാണ്. എന്നാല്‍ തെക്കോട്ട് തിരിഞ്ഞിരുന്ന് രാമായണം വായിക്കുന്നത് നിങ്ങള്‍ക്ക് ദോഷം നല്കുന്നു. അത് നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് പറയുന്നത്.

വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കണം
രാമായണം പാരായണം ചെയ്യുന്നതിന് മുന്‍പായി വിളക്ക് കൊളുത്ത് പ്രാര്‍ത്ഥിക്കണം. ഓട്ട് വിളക്ക് വേണം കത്തിച്ച് വെക്കുന്നതിന്. വിളക്കില്‍ പാര്‍വ്വതി പരമേശ്വരന്മാരും മുപ്പത്തിമുക്കോടി ദേവതകളും സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ പാര്‍വ്വതി സമേതനായി ശിവനും ഈ വിളക്കില്‍ സ്ഥിതതി ചെയ്യുന്നു എന്നാണ് പറയുന്നത്. മാത്രമല്ല വിളക്ക് വെറും തറയില്‍ വെക്കരുത്. എന്തെങ്കിലും വസ്തുവിന്റെ പുറത്ത് വേണം വിളക്ക് വെക്കുന്നതിന്. രാമായണം വെക്കുമ്പോഴും വെറും തറയില്‍ വെക്കരുത്. പീഠത്തിന് മുകളിലോ അല്ലെങ്കില്‍ പലകക്ക് മുകളിലോ വേണം വെക്കുന്നതിന്.
വായിക്കുന്നതിന് മുന്‍പ്
രാമായണം വായിക്കുന്നതിന് മുന്‍പായി മനശുദ്ധിയും ശരീരശുദ്ധിയും നിര്‍ബന്ധമാണ്. കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിച്ച് വേണം രാമായണ പാരായണത്തിന് ഇരിക്കേണ്ടത്. ആദ്യം ശ്രീരാമ സ്തുതി ചൊല്ലിയ ശേഷം വേണം രാമായണം പാരായണം ചെയ്യുന്നതിന്. തുളസി കൊണ്ട് പൂജ നടത്തിയ ശേഷം വേണം രാമായണം വായിക്കുന്നതിന്. ശേഷം ഗണപതി, സരസ്വതി, പാര്‍വ്വതി, ത്രിമൂര്‍ത്തികള്‍ എന്നിവരെ വന്ദിക്കണം. അതിന് ശേഷം വേണം രാമായണ പാരായണം ചെയ്യേണ്ടത്. തെറ്റുകള്‍ ഉച്ചരിക്കാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം.

എത്ര സമയം വായിക്കണം
രാമായണം പൂര്‍ണമായും വായിച്ച് തീര്‍ക്കുന്നതിന് വേണ്ടി 10 മണിക്കൂര്‍ സമയമാണ് എടുക്കുന്നത്. എന്നാല്‍ ദിവസവും 20 മിനിറ്റ് വീതം എടുത്ത് നമുക്ക് രാമായണം പാരായണം ചെയ്യാവുന്നതാണ്. വായന ആരംഭിക്കുമ്പോള്‍ വലത്തേ പേജില്‍ നിന്ന് ആരംഭിച്ച് വലത്തേ പേജില്‍ നിന്ന് തന്നെ അവസാനിപ്പിക്കത്തക്ക വിധം വേണം രാമായണം പാരായണം ചെയ്യുന്നതിന്, വലതേ പേജില്‍ അവസാനിക്കുമ്പോള്‍ ലക്ഷ്മി സാന്നിധ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നതാണ് സത്യം. ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള രാമായണ പാരായണം നടത്താവുന്നതാണ്.
വായന നിര്‍ത്തുമ്പോള്‍
ഒരിക്കലും അശുഭകരമായ വസ്തുതകള്‍ അവസാനിക്കുന്നിടത്ത് രാമായണം വായന അവസാനിപ്പിക്കരുത്. എപ്പോഴും ശുഭകരമായ കാര്യങ്ങള്‍ വരുന്നിടത്ത് വേണം പാരായണം നിര്‍ത്തുന്നതിന്. മാത്രമല്ല പതിനഞ്ചാം ദിവസം ബാലി വധം, ഇരുപത്തി അഞ്ചാം ദിവസം കുംഭകര്‍ണ വധം, ഇരുപത്തി എട്ടാം ദിവസം രാവണ വധം, മുപ്പതാം ദിവസം പട്ടാഭിഷേകം എന്നിങ്ങനെ വേണം വായിക്കുന്നതിന്. ചിങ്ങമാസം ആരംഭിക്കുന്നതിന മുന്‍പ് വായന പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. വീട്ടില്‍ സ്ഥിരമായി രാമായണം വായിച്ചാല്‍ അവിചെ പാര്‍വ്വതി-പരമേശ്വര സാന്നിധ്യം ഉണ്ടാവും എന്നാണ് വിശ്വാസം..



Click it and Unblock the Notifications
