Latest Updates
-
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
കര്‍ക്കിടക മാസം തുടങ്ങിയിട്ടും ഇതൊന്നും ഒഴിവാക്കിയില്ലേ: കുടുംബത്തില്‍ ഐശ്വര്യക്കേട് മാറില്ല
കര്‍ക്കിടകമാസം ആരംഭിച്ചിട്ട് ഇന്നേക്ക് നാല് ദിവസത്തോളമായി. പൊതുവേ കര്‍ക്കിടക മാസത്തെ വളരെ മോശം ഫലം നല്കുന്ന ഒരു മാസമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അല്പം കരുതലോടെയാണ് ഈ മാസത്തെ പലരും വരവേല്‍ക്കുന്നത്. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ നാം ചെയ്യേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം പലപ്പോഴും കര്‍ക്കിടകമാസത്തില്‍ നാം ചെയ്യാന്‍ പാടില്ലാത്തതായ ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ലക്ഷ്മി ദേവിയെ കുടിയിരുത്തി മൂശേട്ടയെ പുറന്തള്ളുന്ന ഒരു സമയമാണ് കര്‍ക്കിടക മാസം. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നതിനും ലക്ഷ്മീ സാന്നിധ്യത്തിനും വേണ്ടി ഈ സമയം നമ്മള് ചില കാര്യങ്ങള്‍ വീട്ടില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്നും ലക്ഷ്മീ ദേവിയെ കുടിയിരുത്തുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

പൂജാമുറിയില്‍ നിന്ന് തുടക്കം
പൂജാമൂറിയില്‍ നിന്നാണ് കര്ക്കിടകത്തിന് തുടക്കം കുറിക്കേണ്ടത്. കാരണം എല്ലാം ഐശ്വര്യത്തോടെ ആരംഭിക്കുന്നതിന് പൂജാമുറിയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി പൂജാമുറിയിലെ പൊട്ടിയ ചിത്രങ്ങളും കീറിയ പടങ്ങളും എല്ലാം പൂര്‍ണമായും മാറ്റുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യക്കേടിലേക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരം ചിത്രങ്ങള്‍ മാറ്റിയതിന് ശേഷം മഞ്ഞള്‍ കലക്കിയ വെള്ളം കൊണ്ട് ശുദ്ധിവരുത്തുന്നതിനും ശ്രദ്ധിക്കണം.
പഴകിയ ആഹാരങ്ങള്‍ ഒഴിവാക്കുക
പലപ്പോഴും നമ്മുടെയെല്ലാം ഫ്രിഡ്ജില്‍ പഴകിയ ആഹാരങ്ങളോ പച്ചക്കറികളോ പഴങ്ങളോ എല്ലാം ഉണ്ടാവുന്നു. എന്നാല്‍ ഇവയെല്ലാം തന്നെ കര്‍ക്കിടകം തുടങ്ങുന്നതിന് മുന്‍പ് തന്നെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ദോഷം കൊണ്ട് വരുന്ന ഒന്നായാണ് കണക്കാക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും ശ്രദ്ധിക്കുന്നില്ല. പഴകിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെ കര്‍ക്കിടക മാസത്തില്‍ വീട്ടില്‍ വെക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത് നിങ്ങളുടെ ജീവിതത്തെ ദാരിദ്ര്യത്തിലേക്ക് എത്തിക്കും എന്നാണ് പറയുന്നത്.

കീറിയതും പഴകിയതുമായ വസ്ത്രങ്ങള്‍
പലരുടേയും വീട്ടില്‍ കീറിയതും പഴകിയതുമായ വസ്ത്രങ്ങള്‍ ഉണ്ടായിരിക്കും. കീറിപ്പഴകിയ തുണികള്‍ വീട്ടില്‍ വെക്കുന്നത് ശനിദോഷത്തെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ദോഷഫലങ്ങളെ ഒഴിവാക്കുന്നതിന് വേണ്ടി ഇത്തരം വസ്ത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ നിങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഒരു തരത്തിലും ജീവിതത്തില്‍ സൈ്വര്യവും സമാധാനവും ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
നിലവിളക്കിലെ എണ്ണ ചോരാതെ ശ്രദ്ധിക്കണം
കര്‍ക്കിടക മാസത്തില്‍ മാത്രമല്ല നിലവിളക്കിലെ എണ്ണ ചോരാതെ സൂക്ഷിക്കണം. ഇത് നിങ്ങള്‍ക്ക് ദാരിദ്ര്യം കൊണ്ട് വരുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വീട്ടില്‍ വിളക്ക് കൊളുത്തുന്നവര്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിളക്കിലെ എണ്ണ ചോരുന്നത് പലപ്പോഴും പല വിധത്തിലുള്ള ദാരിദ്ര്യ ദു:ഖത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പ്രത്യേകിച്ച് കര്‍ക്കിടക മാസത്തില്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

തുളസിത്തറയും പ്രധാനപ്പെട്ടത്
തുളസിത്തറക്ക് ചുറ്റും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം. രാമായണ മാസത്തില്‍ തുളസിയെ വളരെയധികം പ്രാധാന്യത്തോടെ സംരക്ഷിച്ച് പോന്നാല്‍ തന്നെ വീട്ടില്‍ കര്‍ക്കിടക മാസത്തില്‍ ഐശ്വര്യം നിറയുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം നിറഞ്ഞ് നില്‍ക്കുന്നതിന് സഹായിക്കുന്നു. മഹാലക്ഷ്മിയുടെ സാന്നിധ്യം വീട്ടില്‍ നിറക്കുന്നതിന് ഇത് സഹായിക്കുന്നു. ലക്ഷ്മീ സമേതനായ വിഷ്ണുഭഗവാന്റെ സാന്നിധ്യവും തുളസിത്തറയുടെ സ്വാധീനത്തില്‍ ഉണ്ടാവുന്നു എന്നതാണ് സത്യം.
കട്ടിലിനടിഭാഗം വൃത്തിയാക്കാം
കട്ടിലിനടിഭാഗം വൃത്തിയാക്കുന്നതിനും അലമാരക്ക് ഇരുവശവും വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കാരണം മാറാലയും അഴുക്കും പൊടിയും ഈ ഭാഗങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കട്ടിലിന് അടിഭാഗം മാത്രമല്ല വീട് മൊത്തത്തില്‍ വൃത്തിയാക്കി വെക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വീട്ടില്‍ ഐശ്വര്യക്കേട് നിലനില്‍ക്കുന്നതിന് സാധ്യതയുണ്ട്. പ്രത്യേകിച്ച് കര്‍ക്കിടക മാസത്തില്‍.



Click it and Unblock the Notifications
