Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
കര്‍ക്കിടകം 31 ദിനവും ജന്മനാള്‍ പ്രകാരം വഴിപാടുകള്‍ നടത്തൂ: സര്‍വ്വദോഷ പരിഹാരം ഇതാ
കര്‍ക്കിടക മാസത്തിന് തുടക്കമായി, ഈ സമയം പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഇതില്‍ തന്നെ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് എപ്പോഴാണ് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നത്. അതിന് വേണ്ടി നമ്മള്‍ എന്തൊക്കെ ചെയ്യണം എന്നതാണ്. കര്‍ക്കിടക മാസത്തിലെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി 30 ദിവസവും ക്ഷേത്രത്തില്‍ വഴിപാടുകള്‍ സമര്‍പ്പിക്കണം.
കര്‍ക്കിടക ദോഷഫലങ്ങളെ അകറ്റുന്നതിനും കര്‍ക്കിടക മാസത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും വേണ്ടി ക്ഷേത്രത്തില്‍ ഇനി പറയുന്ന വഴിപാടുകള്‍ നടത്തേണ്ടതാണ്. ഓരോ നക്ഷത്രക്കാരും അവരുടെ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ വഴിപാടുകളാണ് നടത്തേണ്ടത് എന്ന് നമുക്ക് നോക്കാം.

മേടക്കൂറ് ( അശ്വതി, ഭരണി, കാർത്തിക 1/4 )
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് നടത്തേണ്ടതാണ്. മലര്‍നിവേദ്യം വഴിപാടായി സമര്‍പ്പിക്കുന്നതിലൂടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഗ്രഹമാറ്റങ്ങള്‍ മൂലം ഉണ്ടാവുന്ന എല്ലാ വിധ ദോഷഫലങ്ങള്‍ക്കും പരിഹാരം കാണാന്‍ ജന്മനക്ഷത്ര ദിനത്തില്‍ മലര്‍നിവേദ്യം ഭഗവാന് വഴിപാടായി സമര്‍പ്പിക്കാം.
ഇടവക്കൂറ് ( കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടകത്തില്‍ ഐശ്വര്യത്തിന് വേണ്ടി ഗണപതിഭഗവാന് വഴിപാട് സമര്‍പ്പിക്കണം. ഭഗവാന് നിത്യവും വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കണം. ഗണപതിഹോമം വഴിപാടായി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തില്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. ഗണേശന്റെ നാമങ്ങള്‍ സ്ഥിരമായി ഉരുവിടുന്നതിനും ശ്രദ്ധിക്കണം.
മിഥുനക്കൂറ് ( മകയിരം 1/2 തിരുവാതിര പുണർതം 3/4 ) .
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും നേടി എടുക്കുന്നതിന് വേണ്ടി ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനവും ചുവന്ന പുഷ്പങ്ങള്‍ വഴിപാടായി സമര്‍പ്പിക്കുകയും കുങ്കുമാഭിഷേകം സമര്‍പ്പിക്കുകയും ചെയ്യുക. ദേവി സ്‌തോത്രം ഉരുവിടുന്നതിനും ശ്രദ്ധിക്കണം. ലളിതാസഹസ്രനാമം 30 ദിവസവും പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണർതം 1/4 പൂയം , ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഉയര്‍ച്ചക്കും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക് എന്നിവ വഴിപാടായി സമര്‍പ്പിക്കണം. ഇത് കര്‍ക്കിടക മാസത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ഉയര്‍ച്ചയിലേക്ക് എത്തുന്നതിനും സഹായിക്കുന്നു. ജീവിതം തന്നെ ഇവരില്‍ മാറിപ്പോവുന്നു.
ചിങ്ങക്കൂറ് ( മകം, പൂരം ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസത്തില്‍ ചെയ്യേണ്ട പ്രധാന വഴിപാട് എന്ന് പറയുന്നത് സുബ്രഹ്മണ്യ സ്വാമിക്ക് വഴിപാട് സമര്‍പ്പിക്കണം എന്നതാണ്. പ്രത്യേകിച്ച് ജന്മനക്ഷത്ര ദിനത്തില്‍ ഭഗവാന് ത്രിമധുരം വഴിപാടായി സമര്‍പ്പിക്കണം. ദിനവും ദേവി പാരായണം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇത് കര്‍ക്കിടകമാസത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കന്നിക്കൂറ് ( ഉത്രം 3/4 അത്തം, ചിത്തിര 1/2 )
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വളരെയധികം ശുഭകരമായ സമയത്തിന് വേണ്ട ഗണപതിഭഗവാനെ ആരാധിക്കുകയും ഗണപതി ക്ഷേത്രത്തില്‍ വഴിപാടുകള്‍ സമര്‍പ്പിക്കുകയും വേണം. രാമായണം പാരായണം ചെയ്യുന്നതിനും ഈ മാസം ശ്രദ്ധിക്കണം. എല്ലാ കര്‍ക്കിടക ദോഷങ്ങളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
തുലാക്കൂറ് ( ചിത്തിര 1/2 ചോതി, വിശാഖം 3/4 )
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കി ഐശ്വര്യവും ധനനേട്ടവും പുരോഗതിയും വര്‍ദ്ധിപ്പിക്കുന്നതിന് ശ്രീകൃഷ്ണനെ പ്രാര്‍തഥിക്കണം. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പാല്‍പ്പായസം തൃക്കൈവെണ്ണ എന്നിവ വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുന്നത് എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വൃശ്ചികക്കൂറ് (വിശാഖം 1/4 അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദേവി അനുഗ്രഹം എപ്പോഴും ഉണ്ടാവുന്നതിനും കര്‍ക്കിടക ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടി ദേവി ക്ഷേത്രത്തില്‍ ത്രിമധുരം വഴിപാടായി സമര്‍പ്പിക്കണം. കൂടാതെ ശിവഭഗവാന് എള്ളെണ്ണയില്‍ പിന്‍ വിളക്ക് സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം. ഇതിലൂടെ കര്‍ക്കിടക ദോഷങ്ങളെ ഇല്ലാതാക്കുകയും ആഗ്രഹസാഫല്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കി കര്‍ക്കിടക മാസത്തില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കദളിപ്പഴവും വെണ്ണയും വഴിപാടായി സമര്‍പ്പിക്കണം. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ഉപേക്ഷയും വിചാരിക്കരുത്. ഇത് കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. എല്ലാ തരത്തിലുള്ള കര്‍ക്കിടക ദോഷങ്ങളേയും ഇല്ലാതാക്കുന്നു.
മകരക്കൂറ് ( ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2 )
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദേവി ക്ഷേത്ര ദര്‍ശനം വളരെ അത്യാവശ്യമായി ചെയ്യേണ്ട ഒന്നാണ്. കര്‍ക്കിടത്തിലെ എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നതിനും ഐശ്വര്യവും സമ്പത്സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിന് ഗണപതിഭഗവാനെ ആരാധിക്കുകയും ഗണപതി ക്ഷേത്രത്തില്‍ ഒറ്റ വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ഇത് ദോഷഫലങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നു.

കുംഭക്കൂറ് ( അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കര്‍ക്കിടക ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും വേണ്ടി വിഷ്ണു ഭഗവാന് പാല്‍പ്പായസവും കദളിപ്പഴവും വഴിപാടായി സമര്‍പ്പിക്കുക.
മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി, രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കര്‍ക്കിടക മാസ ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും വേണ്ടി ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു, മാത്രമല്ല കര്‍ക്കിടക മാസ പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.x



Click it and Unblock the Notifications












