Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
കര്ക്കിടക സംക്രാന്തി: വീട്ടിലെ സര്വ്വദുരിതാവസാനത്തിന് ഇപ്രകാരം: ലക്ഷ്മിസാന്നിധ്യം വര്ഷം മുഴുവന്
കര്ക്കിടക സംക്രാന്തി, കര്ക്കിടക മാസത്തെക്കുറിച്ചും ഈ ദിനത്തിലെ അനുഷ്ഠാനങ്ങളെക്കുറിച്ചും നമുക്ക് പലതും അറിയാം. എന്നാല് കര്ക്കിടക മാസത്തിന് തൊട്ടു മുന്പായി കര്ക്കിടക സംക്രാന്തി ദിനത്തില് ലക്ഷ്മി ദേവിയെ എപ്രകാരം വീടുകളില് കുടിയിരുത്താം എന്നതിനെക്കുറിച്ചും പലര്ക്കും ഇന്നും കൃത്യമായ അറിവില്ല. ദാരിദ്ര്യം കൊടികുത്തി വാണിരുന്ന ഒരു കാലം കര്ക്കിടക മാസത്തില് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിന് ശേഷമുള്ള മാസത്തെ ഐശ്വര്യത്തിന്റെ മാസമായും പുതുവര്ഷമായും കണക്കാക്കിത്തുടങ്ങി. കര്ക്കിടക മാസത്തിന് തൊട്ടു മുന്പായി കര്ക്കിടക സംക്രാന്തി ദിനം ആചരിക്കുന്നു.
വീട്ടില് നിന്നും മൂശേഠയെ പുറത്താക്കി ലക്ഷ്മി ദേവിയെ കുടിയിരുത്തുക എന്നതാണ് ഈ ദിനത്തിലെ പ്രത്യേകതയും. വര്ഷം മുഴുവന് നീണ്ട് നില്ക്കുന്ന ഐശ്വര്യത്തിന് വേണ്ടി വീട്ടില് ലക്ഷ്മി ദേവിയെ കുടിയിരുത്തുന്ന ചടങ്ങാണ് ഇത്. കര്ക്കിടക മാസം ആരംഭിക്കുന്നതിന് തൊട്ട് മുന്പുള്ള ദിവസങ്ങളിലാണ് ഇത് ചെയ്യുന്നത്. പണ്ട് കാലങ്ങളില് പ്രത്യേക ചടങ്ങുകള് ഈ ദിനത്തില് ആചരിച്ചിരുന്നു. എന്നാല് ഇന്ന് പലതും വെറും ചടങ്ങ് മാത്രമായി മാറി. എങ്കിലും കര്ക്കിടക സംക്രാന്തി എപ്രകാരം ആചരിക്കണം എന്നും എന്തൊക്കെ ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാം.

കര്ക്കിടക സംക്രാന്തി
സൂര്യന് കര്ക്കിടകം രാശിയിലേക്ക് മറയുന്നതിനെയാണ് പൊതുവേ സംക്രാന്തി എന്ന് പറയുന്നത്. രാമായാണ മാസത്തില് കര്ക്കിടകത്തിന് മുന്പായി ഇപ്രകാരം സംഭവിക്കുന്നു. അതിനെ കര്ക്കിടക സംക്രാന്തി എന്ന് പറയുന്നു. കര്ക്കിടക സംക്രാന്തി ദിനത്തില് ദേവിയെ കുടിയിരുത്തുന്നതിലൂടെ വീട്ടിലെ എല്ലാ ദുരിതങ്ങളും അവസാനിക്കുകയും ഐശ്വര്യം നിലനില്ക്കുകയും ചെയ്യും എന്നാണ് വിശ്വാസം. കര്ക്കിടക മാസം മുഴുവന് ഈ ദിനത്തില് ദേവിയെ ആരാധിക്കുകയും ജീവിതത്തില് സന്തോഷവും ഐശ്വര്യവും നിറയുകയും ചെയ്യുന്നു. കര്ക്കിടക സംക്രാന്തി എപ്പോഴും പ്രതീക്ഷയുടെ ഉത്സവമായാണ് കണക്കാക്കുന്നത്.
ദേവിയെ എതിരേല്ക്കല്
കര്ക്കിടക മാസത്തില് ദേവിയെ എതിരേല്ക്കുന്നതോടെയാണ് ചടങ്ങുകള് ആരംഭിക്കുന്നത്. ഇത് കര്ക്കിടക മാസത്തില് മാത്രം ചെയ്ത് വരുന്ന ഒന്നാണ്. മഹാലക്ഷ്മി ഈ ദിനത്തില് വീട്ടില് എത്തുന്നു എന്നതാണ് സങ്കല്പ്പം. അതുകൊണ്ട് തന്നെ ഈ ദിനത്തില് ലക്ഷ്മി ദേവിയെ വരവേല്ക്കാന് മിഥുനമാസം അവസാന ദിനം തന്നെ തയ്യാറെടുപ്പുകള് ആരംഭിക്കുന്നു. സംക്രാന്തി ദിനത്തില് വീട് മുഴുവന് അടിച്ച് തുടച്ച് വൃത്തിയാക്കുന്നു. വീട്ടില് നിന്നും പഴയ വസ്തുക്കള് എല്ലാം തന്നെ എടുത്ത് മാറ്റുന്നു. പഴയ മുറം, ചൂല് എന്നിവയെല്ലാം വീട്ടില് നിന്ന് കത്തിച്ച് കളയും.

വീടിന്റെ അകവും ചുറ്റുപാടുകളും എല്ലാം വൃത്തിയാക്കി പുണ്യാഹം തളിച്ച് ശുദ്ധിയാക്കുന്നു. വീടിന്റെ പൂമുഖത്ത് അരിമാവ് കൊണ്ട് അണിഞ്ഞ് മനോഹരമാക്കുന്നു. ഇതിന് മുന്പായി ജ്യേഷ്ഠാ ഭഗവതിയെ വീട്ടില് നിന്നും പുറത്താക്കി ശുദ്ധിയാക്കുന്നു. ഇത്രയും ചെയ്ത് കഴിഞ്ഞാല് പൂജാമുറിയില് പ്രത്യേക കാര്യങ്ങള് ചെയ്യേണ്ടതുണ്ട്. ദശപുഷ്പവും, വാല്ക്കണ്ണാടിയും, മഷിച്ചെപ്പും, സിന്ദൂരച്ചെപ്പും അക്ഷതവും എല്ലാം അഷ്ടമംഗല്യത്തട്ടില് ഒരുക്കേണ്ടതുണ്ട്. കൂടാതെ കിണ്ടിയില് വെള്ളം നിറച്ച് വിളക്ക് കൊളുത്തി പ്രാര്ത്ഥിക്കണം ഇനി വരുന്ന എല്ലാ ദിവസങ്ങളിലും. ശ്രീഭഗവതിയെയാണ് ഈ ദിനത്തില് പ്രാര്ത്ഥിക്കേണ്ടത്.
അന്നപൂര്ണേശ്വരിയുടെ ദിനങ്ങള്
ഈ ദിനത്തില് ദേവി അന്നപൂര്ണേശ്വരിയായി മാറുന്നു എന്നാണ് സങ്കല്പ്പം. അതിന്റെ ഫലമായി ഇല്ലം നിറ എന്ന ചടങ്ങുകളും ഈ മാസത്തില് ചെയ്യുന്നു. ശ്രീഭഗവതിയേയും അന്നപൂര്ണേശ്വരിയേയും സങ്കല്പ്പിച്ച് വീടിന്റെ പ്രധാന വാതിലിന് മുകളില് നെല്ക്കതിര് തൂക്കിയിടുന്ന ചടങ്ങും ഈ ദിനത്തിലെ പ്രത്യേകതയാണ്. കതിരും കാഞ്ഞിരത്തിന്റെ ഇലയും ചെത്തിപ്പൂവും ചേര്ന്നാണ് ക്ഷേത്രത്തില് നിന്നും ഇല്ലം നിറക്കായി ഓരോ വീട്ടിലേക്കും കൊണ്ട് വരുന്നത്.

രാമായണ പാരായണവും നാമജപവും
കര്ക്കിടക മാസത്തെ രാമായണ മാസം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഈ ദിനങ്ങളില് നിത്യവും രാമായണം പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് ഐശ്വര്യവും സമൃദ്ധിയും നിങ്ങളില് നിറക്കുന്നു. കൂടാതെ ഭഗവതിയുടെ അനുഗ്രഹത്തിന് വേണ്ടി ദേവി ഭജനം നടത്തുന്നതിനും ശ്രദ്ധിക്കുക. ഭഗവതി സേവ നടത്തുന്നതും കര്ക്കിടകത്തിലെ പ്രത്യേകതയാണ്. ഇന്നും ഇതെല്ലാം കാത്തു സൂക്ഷിക്കുന്നവരും നിരവധിയാണ്. ഈ മാസം ദേവി ക്ഷേത്ര ദര്ശനം നടത്തുന്നതും നല്ലതാണ്. എല്ലാ തരത്തിലുള്ള ദോഷങ്ങളേയും അകറ്റി നന്മയും ഐശ്വര്യവും ഈ ദിനത്തില് ലക്ഷ്മി ദേവി നമുക്ക് നല്കുന്നു.



Click it and Unblock the Notifications

