Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തീരാദുരിതങ്ങള്‍ക്ക് അവസാനം, ലക്ഷ്മി കടാക്ഷം, ദാമ്പത്യം അത്യുത്തമം: രാമായണം ഈ ഭാഗം വായിക്കൂ
രാമായണ മാസത്തിന് തുടക്കം കുറിച്ചിട്ട് ഇന്നേക്ക് അഞ്ച് ദിവസമായി. പ്രകൃതിയിലെ പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമായത് കൊണ്ട് തന്നെ കര്‍ക്കിടകം മാസം വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല ജ്യോതിഷ മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന മാറ്റങ്ങള്‍ക്ക് വേണ്ടിയാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ അത് പ്രതികൂല ഫലങ്ങള്‍ നല്കുന്നു. എന്നാല്‍ രാമായണ മാസത്തില്‍ രാമായണം വായിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില ഭാഗങ്ങള്‍ ഉണ്ട്.
രാമായണത്തിലെ ചില ഭാഗങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. ദാരിദ്ര്യയോഗം ഇല്ലാതാക്കുന്നതിനും ലക്ഷ്മീ സാന്നിധ്യം കുടുംബത്തില്‍ നിറക്കുന്നതിനും വിവാഹ ജീവിതത്തിലെ തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു രാമായണ പാരായണം. എന്നാല്‍ ഈ ഫലങ്ങള്‍ എല്ലാം തന്നെ രാമായണത്തിലെ ഏത് ഭാഗങ്ങള്‍ വായിച്ചാലാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ദാമ്പത്യ കലഹത്തിന് പരിഹാരം
ദാമ്പത്യ കലഹം എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാവും. കാരണം ഇത് ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്നതാണ ് സത്യം. എന്നാല്‍ സീതാമന്ത്രം ജപിക്കുന്നതിലൂടെ ദാമ്പത്യ കലഹത്തിന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. 'ഓം നമോഭഗവതൈ്യ ജനകാത്മജായൈ വിശ്വമോഹിപരമാത്മികായൈ നമ:' എന്ന ശ്ലോകം ജപിക്കുന്നതിലൂടെ ദാമ്പത്യ കലഹം ഇല്ലാതാവുകയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുകയും ചെയ്യുന്നു. ഇതിന് പ്രത്യേകം വ്രതം എടുക്കേണ്ടതായോ അല്ലെങ്കില്‍ മന്ത്രോപദേശത്തിന്റേയോ ആവശ്യമില്ല.
കര്‍ക്കിടകമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച മുതല്‍ തന്നെ ഈ മന്ത്രം ജപിക്കാവുന്നതാണ്. വെളുത്ത വാവ് തുടങ്ങി 7- ദിവസവും വിളക്ക് കൊളുത്തിയതിന് ശേഷം സന്ധ്യാസമയത്ത് ഈ മന്ത്രം ജപിക്കാവുന്നതാണ്. 108 തവണ ഇത് ചൊല്ലേണ്ടതാണ്. മികച്ച മാറ്റങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ദാമ്പത്യ കലഹത്തിന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സഹായിക്കുന്നു. രാമായണ പാരായണം വളരെയധികം മികച്ച അനുഭവങ്ങളാണ് നല്‍കുന്നത്.

തീരാദുരിതങ്ങള്‍ക്ക് പരിഹാരം
തീരാദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മേഘനാദവധം പാരായണം ചെയ്യാവുന്നതാണ്. രാവണ പുത്രനായ മേഘനാദന്. മേഘനാദനെ വധിക്കുന്നത് ലക്ഷ്മണനാണ്. എന്നാല്‍ രാവണ സൈന്യത്തിലെ ശക്തിമാനായ ഇന്ദ്രജിത്തിന്റെ മായാവിദ്യയിലൂടെ രാമലക്ഷ്മണന്മാരും വാനര സൈന്യവും തോല്‍വിയുടെ വക്കിലെത്തുന്നു. എന്നാല്‍ മേഘനാദനെ ലക്ഷ്മണന് വധിക്കുകയും അതിലൂടെ മുന്നേറുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ രാമായണത്തിലെ മേഘനാദവധം പാരായണം ചെയ്താല്‍ അലച്ചിലുകള്‍, തീരാദുരിതങ്ങള്‍ എന്നിവ പൂര്‍ണമായും ഇല്ലാതാവുന്നു. അത് മാത്രമല്ല 21 ദിവസം തുടര്‍ച്ചയായി ജപിക്കുന്നതിന് ശ്രദ്ധിക്കണം.
ലക്ഷ്മീ കടാക്ഷം ജീവിതത്തില്‍
ലക്ഷ്മീ ദേവിയുടെ കടാക്ഷത്തിന് വേണ്ടി ശ്രീരാമ പൂജ വരുന്ന ഭാഗം വായിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സീതാ സമേതനായ ശ്രീരാമസ്വാമിയെ അഷ്ടദള പത്മത്തില്‍ പൂജിക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ അങ്ങോളമിങ്ങോളം ലക്ഷ്മീ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നു. കടബാധ്യത കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ദിനവും ഭഗവാനെ ഇപ്രകാരം ആരാധിക്കാവുന്നതാണ്. 'ഓം നമോ ഭഗവതേ രാമായ ലക്ഷ്മീയുക്തായ ജാനകീപതയേ നമഃ എന്ന മന്ത്രം കര്‍ക്കിടക മാസം ദിനവും ജപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തിലെ എല്ലാ വിധത്തിലുള്ള തടസ്സങ്ങളും അകലുന്നു. 336 തവണ ഈ മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഇതിലൂടെ നിലനില്ക്കുന്നു.

ശത്രുദോഷ നിവാരണത്തിന്
ശത്രുദോഷ നിവാരണത്തിന് വേണ്ട് രാമായണത്തില്‍ രാവണവധം പാരായണം ചെയ്യാവുന്നതാണ്. ഇത് ശത്രുദോഷത്തെ ഇല്ലാതാക്കുകയും വ്രതനിഷ്ഠയോടെ 21 ദിവസം പാരായണം ചെയ്യുന്നതിനും ശ്രദ്ധിക്കണം. ഇത് ശത്രുദോഷത്തെ ഇല്ലാതാക്കുകയും ദൃഷ്ടിദോഷം, ശത്രുദോഷം എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. രാവണ വധം പാരായണം ചെയ്യുന്നതിന് അത്യുത്തമ ദിനമായി കണക്കാക്കുന്നത് ബുധന്‍, വ്യാഴം എന്നീ ദിനങ്ങളാണ്. ഇത് നിങ്ങളുടെ മുജ്ജന്മ പാപത്തേയും ഇല്ലാതാക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications

