Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കര്ക്കിടകത്തില് വീട്ടില് ചെയ്യരുത് ഇതൊന്നും: മഹാലക്ഷ്മി ഇറങ്ങിപ്പോവും
കര്ക്കിടക മാസത്തിന് തുടക്കം കുറിക്കാന് ഇനി ദിവസങ്ങള് മാത്രം. ഈ മാസത്തെ രാമായണ മാസം എന്നറിയപ്പെടുന്ന പുണ്യമാസമായാണ് കണക്കാക്കുന്നത്. മലയാളം കലണ്ടറിലെ അവസാന മാസം കൂടിയാണ് ഇത്. എന്നാല് ചിങ്ങമാസത്തോടെ പുത്തന് വര്ഷത്തിന് തുടക്കം കുറിക്കുന്നു. 2023- ജൂലൈ 17-നാണ് കര്ക്കിടക മാസത്തിന് തുടക്കം കുറിക്കുന്നത്. എന്നാല് ഓഗസ്റ്റ് 16-ന് കര്ക്കിടക മാസം അവസാനിക്കുന്നു. കര്ക്കിടക മാസത്തില് തന്നെയാണ് കര്ക്കിടക വാവു ബലിയും നടക്കുന്നത്. മരിച്ച പൂര്വ്വികര്ക്കും ബന്ധുക്കള്ക്കും ബലി സമര്പ്പിക്കുന്നത് ഈ ദിനത്തിലാണ്.
ജൂലൈ 29, ഓഗസ്റ്റ് 12 തീയതികളിലാണ് കര്ക്കിടകമാസം ഏകാദശി വ്രതവും ജൂലൈ 31, ഓഗസ്റ്റ് 13 തീയതികളിലാണ് കര്ക്കിടക മാസത്തിലെ പ്രദോഷ വ്രതവും വരുന്നത്. ഇത് കൂടാതെ ജൂലൈ 24നാണ് മുരുക ഷഷ്ഠി വ്രതവും ആഘോഷിക്കപ്പെടുന്നത്. ഇതെല്ലാം തന്നെ കര്ക്കിടക മാസത്തില് മികച്ച് നില്ക്കുന്ന ദിനങ്ങള് തന്നെയാണ്. എന്നാല് കര്ക്കിടക മാസത്തിന് തുടക്കം കുറിക്കുന്നതിന് മുന്പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്നും വീടുകളില് ഐശ്വര്യം നിറക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ഈ ദിനങ്ങള് ചെയ്യേണ്ടതും ചെയ്യാന് പാടില്ലാത്തതും എന്ന് നമുക്ക് നോക്കാം.

കര്ക്കിടക മാസത്തിന്റെ പ്രാധാന്യം
കേരളത്തില് കര്ക്കിടക മാസത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. കലണ്ടറിലെ അവസാന മാസമായത് കൊണ്ട് തന്നെ പുത്തന് വര്ഷത്തെ വരവേല്ക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നതും ഈ മാസത്തില് തന്നെയാണ്. ഈ മാസത്തെ രാമായണ മാസം എന്നും അറിയപ്പെടുന്നുണ്ട്. വറുതിയുടെ കാലമായത് കൊണ്ട് തന്നെ കര്ക്കിടകമാസത്തെ പഞ്ഞമാസമായാണ് കണക്കാക്കുന്നത്. ഈ ദിനങ്ങളില് ഒരു മാസത്തോളം ക്ഷേത്രങ്ങളിലും വീടുകളിലും രാമായണം പാരായണം ചെയ്യുന്നു. ഈ ദിനത്തിന് മുന്പായി വീടുകളില് പ്രത്യേക ആചാരങ്ങളും ചടങ്ങുകളും നിലനില്ക്കുന്നു.
കര്ക്കിടക സംക്രാന്തി
കര്ക്കിടക സംക്രാന്തി ദിനത്തിലാണ് വീടുകളില് ശുദ്ധീകരണവും ആചാരങ്ങളും നടക്കുന്നത്. കര്ക്കിടക സംക്രാന്തി ദിനത്തില് വീട്ടില് നിന്ന് ജ്യേഷ്ഠാഭഗവതിയെ കുടിയിറക്കുകയും ലക്ഷ്മി ദേവിയെ കുടിയിരുത്തുകയും ചെയ്യുന്നു. അതിന് വേണ്ടി വീടിന്റെ എല്ലാ മുക്കും മൂലയും വൃത്തിയാക്കുകയും പുണ്യാഹം തളിക്കുകയും പ്രത്യേക ചടങ്ങുകള് ആരംഭിക്കുകയും ചെയ്യുന്നു. ഈ സമയം വീട്ടില് നിന്നും മൂശേട്ട കുടിയിറങ്ങും എന്നും ലക്ഷ്മി ദേവി വീട്ടില് കുടിയിരിക്കും എന്നുമാണ് വിശ്വാസം.

എന്തുകൊണ്ട് കര്ക്കിടക മാസം?
എന്തുകൊണ്ടാണ് കര്ക്കിടകമാസത്തിന് ഇത്രയും പ്രാധാന്യം നല്കുന്നത് എന്ന് നമുക്ക് നോക്കാം. പണ്ടുള്ള കാലത്ത് വെള്ളപ്പൊക്കവും കനത്ത മഴയും ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. ആ കാലത്ത് ഭൂരിഭാഗം ആളുകളും കൃഷിയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. അതുകൊണ്ട് തന്നെ വെള്ളപ്പൊക്കത്തില് കൃഷിയിടങ്ങള് വെള്ളത്തിനടിയിലായതോടെ ആളുകള്ക്ക് പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടായി. പ്രകൃതിയെ ശാന്തമാക്കുന്നതിന് വേണ്ടി ഈ സമയം ആളുകള് രാമായണം പാരായണം ചെയ്യുകയും ചെയ്തു. അത്തരം ആചാരങ്ങള് എല്ലാം തന്നെ ഇന്നും ആളുകള് പിന്തുടരുന്നു.

ദോഷഫലങ്ങളെ ഇല്ലാതാക്കാന്
ഭക്തരായവര് എല്ലാം തന്നെ ഈ സമയം വീട്ടില് ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറക്കുന്നതിന് വേണ്ടി രാമായണം പാരായണം ചെയ്യുന്നു. മാത്രമല്ല ഭഗവതിയെ ആരാധിക്കുന്നത് ഈ ദിനത്തില് നല്ലതാണ്. ഭഗവതി സേവ നടത്തുന്നതും നല്ലതാണ്. പൂജകളും ആചാരങ്ങളും എല്ലാം ഈ ദിനത്തില് നിങ്ങളെ സഹായിക്കുന്നു. ദേവിയെ മനസ്സില് ധ്യാനിച്ച് ലളിതാ സഹസ്രനാമം ചൊല്ലുകയും അര്ച്ചനകള് നടത്തുകയും ചെയ്യുന്നു. മിക്ക ദേവീക്ഷേത്രങ്ങളിലും എല്ലാ ദിവസവും കര്ക്കിടക മാസത്തില് വൈകുന്നേരം സഹസ്രനാമ അര്ച്ചനയും നടത്തുന്നു. ഇതെല്ലാം വീട്ടില് ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറക്കുന്നു.



Click it and Unblock the Notifications

