Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
കര്‍ക്കിടകത്തില്‍ ലക്ഷ്മിദേവി കയറിവരും: ആയിരം വ്രതം നോറ്റപുണ്യം ഈ ദിനത്തില്‍
കര്‍ക്കിടക മാസത്തില്‍ നമ്മള് പല കാര്യങ്ങളും ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കാരണം പൊതുവേ കര്‍ക്കിടക മാസത്തെ മോശം മാസമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്തുണ്ടാവുന്ന മോശം മാറ്റങ്ങള്‍ എല്ലാം തന്നെ നമ്മുടെ ജീവിതത്തേയും ബാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും കര്‍ക്കിടക മാസത്തില്‍ നാം നിര്‍ബന്ധമായും പാലിക്കേണ്ട ചില ചിട്ടകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പ്രത്യേകിച്ച് വീട്ടില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി കര്‍ക്കിടക മാസത്തില്‍ സ്ത്രീകള്‍ അനുഷ്ഠിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.
ഹനുമാന് സ്വാമിയെയാണ് കര്‍ക്കിടക മാസത്തിലെ ചില വിശേഷ ദിവസങ്ങളില്‍ ആരാധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഹനുമാന് സ്വാമിക്ക് വേണ്ടി സ്ത്രീകള്‍ ചില പ്രത്യേക പൂജകളും വഴിപാടുകളും ഈ ദിനത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. ആയിരം പൂജകള്‍ വ്രതാനുഷ്ഠാനങ്ങളും നടത്തിയ പുണ്യമാണ് ഈ ദിനത്തില്‍ ലഭിക്കുന്നത്. ഉദ്ദിഷ്ട കാര്യസിദ്ധിക്ക് വേണ്ടിയാണ് ഈ ദിനത്തില്‍ പൂജകള്‍ നടത്തേണ്ടത്. സ്ത്രീകള്‍ കര്‍ക്കിടക മാസത്തില്‍ ചെയ്തിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പിതൃദോഷങ്ങളകറ്റാന്
പിതൃദോഷങ്ങള്‍ അകറ്റുന്നതിന് വേണ്ടി കര്‍ക്കിടക മാസത്തില്‍ ചില പ്രത്യേക പൂജകള്‍ സ്ത്രീകള്‍ ചെയ്യേണ്ടതുണ്ട്. അതാണ് ഹനുമാന് പൊട്ടുകുത്തല്‍ എന്ന് അറിയപ്പെടുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കും പിതൃദോഷങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഈ ദിനത്തില്‍ പ്രത്യേക പൂജകള്‍ അനുഷ്ഠിക്കുന്നത്. ആയിരം പൂജകള്‍ നടത്തുന്നതിന്റെ പുണ്യമാണ് ഈ ദിനത്തില്‍ പൂജ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. കൃത്യമായി ഇത്തരം കാര്യങ്ങള്‍ ഹനുമാന് സ്വാമിക്ക് വേണ്ടി ചെയ്താല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നല്കുന്നു.
ഐതിഹ്യം
രാമരാവണ യുദ്ധ സമയത്ത് സീതാദേവിയെ കാണുന്നതിന് വേണ്ടി അശോകവനിയില്‍ എത്തിയ ഹനുമാന് സീതാ ദേവിയുടെ നെറ്റിയിലെ സിന്ദൂരം കണ്ട് ഇത് എന്തിനാണെന്ന് ചോദിക്കുകയുണ്ടായി. ശ്രീരാമന്റെ ദീര്‍ഘായുസ്സിന് വേണ്ടിയാണ് എന്ന് സീത പറഞ്ഞപ്പോള്‍ തന്റെ ശരീരം മുഴുവന്‍ ഹനുമാന് സിന്ദൂരം ചാര്‍ത്തുകയാണ് ഉണ്ടായത്. ഇതോടെ ഹനുമാന് വളരെ പ്രിയപ്പെട്ടതായാണ് സിന്ദൂരം കണക്കാക്കുന്നത്. അന്ന് മുതലാണ് രാമായണ മാസത്തില്‍ സ്ത്രീകള്‍ ഇത്തരത്തില്‍ സിന്ദൂര വന്ദ്യപൂജ ചെയ്യാന്‍ ആരംഭിച്ചത്.

പുജ ചെയ്യേണ്ടത് എപ്പോള്‍?
സിന്ദൂരവന്ദ്യ പൂജ എപ്പോഴാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ വേണം സ്ത്രീകള്‍ ഈ പൂജ ചെയ്യുന്നതിന്. അതിന് വേണ്ടി അതിരാവിലെ എഴുന്നേറ്റ് ഹനുമാന് സ്വാമിയുടെ ചിത്രത്തിന് മുന്നില്‍ നെയ് വിളക്ക് കൊളുത്തി വേണം പൂജ ആരംഭിക്കുന്നതിന്. 'ശുക്ലാംബരധരം വിഷ്ണും ശശി വര്‍ണ്ണം ചതുര്‍ഭുജം പ്രസന്ന വദനം ധ്യായേത് സര്‍വ്വ വിഘ്നോപശാന്തയേ' എന്ന മന്ത്രം ജപിച്ച് വേണം പൂജ ആരംഭിക്കാന്‍. ശേഷം വിളക്ക് കൊളുത്തിക്കഴിഞ്ഞ് അടക്കയും വെറ്റിലയും ദക്ഷിണയായി സമര്‍പ്പിച്ച് വേണം പൂജയിലേക്ക് കടക്കുന്നതിന്.
ആഗ്രഹ പൂര്‍ത്തീകരണം ഫലം
പിതൃമോക്ഷവും ലക്ഷ്മീ സാന്നിധ്യവും ആഗ്രഹ പൂര്‍ത്തീകരണവും ഈ പൂജയുടെ ഫലമായി ഭക്തര്ക്കുണ്ടാവുന്നു. ചന്ദനത്തിരി, കര്‍പ്പൂരം എന്നിവ കത്തിച്ച് ആഗ്രഹങ്ങള്‍ ഹനുമാന് സ്വാമിക്ക് സിന്ദൂരം ചാര്‍ത്തി പറയണം. എന്നാല്‍ സിന്ദൂരം ചാര്‍ത്തുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. സിന്ദൂരം ചാര്‍ത്തുന്നതിന് മുന്‍പ് വെറ്റില, അടക്ക, അരി, ശര്‍ക്കര, പൂക്കള്‍ എന്നിവയും ഭഗവാന് സമര്‍പ്പിക്കണം. ശേഷം വേണ്ം സിന്ദൂരം ചാര്‍ത്തുന്നതിന്.

സിന്ദൂരം ചാര്‍ത്തുന്നത് എപ്രകാരം?
വലത് കൈയ്യില്‍ മോതിരവിരലാല്‍ വേണം സിന്ദൂരം ചാര്‍ത്താന്‍. അതിന് ആദ്യം കുങ്കുമം ചാര്‍ത്തണം, അതിന് ശേഷം മഞ്ഞള്‍, ചന്ദനം, എണ്ണ എന്നിവ കൊണ്ട് മിക്സ് ചെയ്ത മിശ്രിതവും ചാര്‍ത്തേണ്ടതാണ്. ഹനുമാന് സ്വാമിയുടെ ചിത്രത്തില്‍ വാല് ഉള്‍പ്പടെയുള്ള ഭാഗത്ത് വേണം സിന്ദൂരം ചാര്‍ത്തുന്നതിന്. അത്തരത്തില്‍ 41 ദിവസമാണ് സിന്ദൂരം ചാര്‍ത്തേണ്ടത്. കര്‍ക്കിടക മാസത്തില്‍ സ്ത്രീകള്‍ ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നാണ് വിശ്വാസം.
അനുഷ്ഠിക്കേണ്ടത് ഇപ്രകാരം
ശ്രീരാമജയം, എന്ന് പത്ത് തവണ ചൊല്ലിയതിന് ശേഷം തന്റെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ഹനുമാന് സ്വാമിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് കൂടാതെ എല്ലാ വിധത്തിലുള്ള ദു:ഖദുരിതങ്ങളും അകറ്റി സര്‍വ്വൈശ്വര്യവും നല്കണമേ എന്നും ഭഗവാനോട് ഈ സമയം പ്രാര്‍ത്ഥിച്ചാല്‍ അത് ജീവിതത്തില്‍ സന്തോഷവും സമാധാനവും ലക്ഷ്മീ സാന്നിധ്യവും നല്കുന്നു എന്നാണ് വിശ്വാസം. പൂജയുടെ അവസാന നാളില്‍ 21 വടമാലയും വെറ്റിലമാലയും ഭഗവാന് സമര്‍പ്പിക്കേണ്ടതാണ്. ഇത് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു. കര്‍ക്കിടക മാസത്തില്‍ നിങ്ങള്‍ ഇത് ചെയ്താല്‍ കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്ക്കുന്നു.



Click it and Unblock the Notifications

