കര്‍ക്കിടകത്തില്‍ ഗുണവര്‍ദ്ധനവിനും ജന്മനക്ഷത്ര ദോഷത്തിനും 27 നാളുകാരും അനുഷ്ഠിക്കേണ്ടത്

കര്‍ക്കിടക മാസത്തിന് തുടക്കമായി, ജൂലൈ 17-ന് ആരംഭിച്ച് ഓഗസ്റ്റ് 16ന് അവസാവിക്കുന്ന 31 ദിനങ്ങളാണ് കര്‍ക്കിടകത്തിന് ഉള്ളത്. പഞ്ഞമാസത്തെയാണ് പൊതുവേ കര്‍ക്കിടകമാസം സൂചിപ്പിക്കുന്നത്. ദുര്‍ഘടം പിടിച്ച അവസ്ഥകളിലൂടെയാണ് ഈ ദിനങ്ങള്‍ കടന്ന് പോവുന്നത്. അതുകൊണ്ട് തന്നെ ജന്മദോഷങ്ങളും അപ്രകാരം തന്നെയായിരിക്കും. എന്നാല്‍ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിനാണ് കര്‍ക്കിടകത്തെ രാമായണ മാസം എന്ന് പറയുന്നത്.

കര്‍ക്കിടകത്തിന്റെ രാശ്യാധിപന്‍ ചന്ദ്രനാണ്. ശനി കുംഭം രാശിയില്‍ ചതയത്തില്‍ വക്രഗതി സഞ്ചാരത്തിലാണ്. രാഹു- കേതു യഥാക്രമം സഞ്ചരിക്കുന്നത് മേടത്തിലാണ്. ചൊവ്വയാകട്ടെ ചിങ്ങം രാശിയിലും ആണ്. ശുക്രന്‍ ചിങ്ങം രാശിയില്‍ ആണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ 27 നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് കര്‍ക്കിടക മാസത്തില്‍ ജന്മനക്ഷത്രദോഷങ്ങളെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

karkidakam astrology prediciton

മേടക്കൂറ് ( അശ്വതി, ഭരണി, കാർത്തിക 1/4 )
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി ലക്ഷ്മി നാരായണനെയാണ് ആരാധിക്കേണ്ടത്. ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, കൂവളമാല എന്നിവയും വഴിപാടായി സമര്‍പ്പിക്കണം. കൂടാതെ അയ്യപ്പസ്വാമിയെ ആരാധിക്കേണ്ടതാണ്. എല്ലാ തരത്തിലുള്ള ദോഷ പരിഹാരങ്ങളും മാറിക്കിട്ടുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുകയും ചെയ്യുന്നു.

ഇടവക്കൂറ് ( കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശാസ്താവിനെയാണ് ആരാധിക്കേണ്ടത്. ഭഗവാന് നെയ്യഭിഷേകം, നാഗരാജാവിന് അഭിഷേകം സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങ മാല, പാലഭിഷേകം എന്നിവയും വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. ഇതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാ ദോഷ പരിഹാരത്തിനും മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു.

മിഥുനക്കൂറ് ( മകയിരം 1/2 തിരുവാതിര പുണർതം 3/4 ) .
മിഥുനക്കൂറില്‍ വരുന്ന മൂന്ന നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി തൃക്കൈവെണ്ണ സമര്‍പ്പിക്കാവുന്നതാണ്. ഭദ്രകാളി ക്ഷേത്രത്തില്‍ കടുംപായസവും വഴിപാടായി സമര്‍പ്പിക്കണം. വിഘ്‌നങ്ങള്‍ അകറ്റുന്നതിന് വേണ്ട ഇളനീരഭിഷേകവും വഴിപാടായി സമര്‍പ്പിക്കണം. ഇത് നിങ്ങളുടെ എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ഇത്തരം വഴിപാടുകള്‍ സമര്‍പ്പിക്കണം.

karkidakam astrology prediction

കര്‍ക്കിടക്കൂറ് (പുണർതം 1/4 പൂയം , ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഗുണവര്‍ദ്ധനവിന് വേണ്ടി ശനി ഭഗവാനെയാണ് ആരാധിക്കേണ്ടത്. ശിവപഞ്ചാക്ഷരി മന്ത്രവും നിത്യവും ജപിക്കണം. സുബ്രഹ്മണ്യ സ്വാമിക്ക് നിത്യവും പൂജയും ചെയ്യേണ്ടതാണ്. എല്ലാ വിധത്തിലുള്ള ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ എല്ലാ വിധത്തിലുള്ള വഴിപാടുകളും നടത്താവുന്നതാണ്.

ചിങ്ങക്കൂറ് ( മകം, പൂരം ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടിയും ഗുണവര്‍ദ്ധനവിന് വേണ്ടിയും വിഷ്ണു സഹസ്രനാമം ജപിക്കേണ്ടതാണ്. കൂടാതെ ശിവക്ഷേത്രത്തില്‍ നിത്യവും ദര്‍ശനം നടത്തുക. കൂടാതെ ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ചെമ്പരത്തി മാല സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എല്ലാ തരത്തിലുള്ള ദോഷഫലങ്ങളും ഇതിലൂടെ ഇല്ലാതാവുന്നു.

കന്നിക്കൂറ് ( ഉത്രം 3/4 അത്തം, ചിത്തിര 1/2 )
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി നൂറൂം പാലും സമര്‍പ്പിക്കേണ്ടതാണ്. ഗണപതിഹോമം എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും നീങ്ങുന്നതിന് നിങ്ങളെ സഹായിക്കുന്നതിന് വേണ്ടി ദിനവും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇതിലൂടെ ഇല്ലാതാക്കാം.

karkidakam astrology prediction

തുലാക്കൂറ് ( ചിത്തിര 1/2 ചോതി, വിശാഖം 3/4 )
തൂലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി ഗണപതി ഹോമം വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ ശാസ്താവിന് പാലഭിഷേകവും വിഷ്ണു സഹസ്രനാമ ജപവും നടത്തണം. കൂടാതെ വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. അതോടൊപ്പം ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇതിലൂടെ ലഭിക്കുന്നു.

വൃശ്ചികക്കൂറ് (വിശാഖം 1/4 അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്രത്തില്‍ ശര്‍ക്കര പായസം വഴിപാടായി സമര്‍പ്പിക്കണം. കൂടാതെ ഗണപതി ഭഗവാന് ദോഷ പരിഹാരത്തിന് വേണ്ടി കറുകമാല സമര്‍പ്പിക്കേണ്ടതാണ്. ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ച ദിനത്തില്‍ ദര്‍ശനം നടത്തുന്നതും ഭഗവാന് കൂവള മാല സമര്‍പ്പിക്കുന്നതും നല്ലതാണ്. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്രത്തില്‍ പശുവിന്‍ പാല്‍ കൊണ്ട് ധാര വഴിപാടായി സമര്‍പ്പിക്കണം. ഇത് കൂടാതെ ഭഗവാന് പിന്‍വിളക്ക് കത്തിക്കുന്നതിനും ശ്രദ്ധിക്കണം. വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശാസ്താവിന് നീരാഞ്ജനം വഴിപാടായി സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം. വിഷ്ണു ഭഗവാന് പാല്‍പ്പായസം സമര്‍പ്പിക്കാവുന്നതാണ്.

karkidakam astrology prediction

മകരക്കൂറ് ( ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2 )
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ദോഷ പരിഹാരങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പാല്‍ പായസം വിഷ്ണുഭഗവാന് വ്യാഴാഴ്ച ദിനങ്ങളില്‍ നടത്തേണ്ടതാണ്. ഇത് കൂടാതെ നാഗപ്രീതിക്ക് വേണ്ടിയും ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ എല്ലാ ദോഷഫലങ്ങളും ഇല്ലാതാവുകയും സന്താനസൗഭാഗ്യം ഉണ്ടാവുകയും ചെയ്യുന്നു.

കുംഭക്കൂറ് ( അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇത് മാത്രമല്ല ദിനവും ഗണേശ അഷ്ടോത്തരം ജപിക്കുകയും ചെയ്യുക. സുബ്രഹ്മണ്യ സ്വാമിക്ക് എല്ലാ തരത്തിലുള്ള ദോഷങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് സാധിക്കുന്നു. ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക. ഇതിലൂടെ ഗുണവര്‍ദ്ധനവ് ഉണ്ടാവുകയും ജീവിതത്തില്‍ മാറ്റം സംഭവിക്കുകയും ചെയ്യുന്നു.

മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി, രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ ഫലങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടി ദേവി ക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. ഇത് കൂടാതെ ശാസ്താവിനെ എള്ള് തിരി സമര്‍പ്പിക്കുക. അതോടൊപ്പം തന്നെജീവിതത്തിലെ എല്ലാ ദോഷഫലങ്ങളേയും അകറ്റുന്നതിന് വേണ്ടി ദേവി ക്ഷേത്ര ദര്‍ശനത്തോടൊപ്പം ദേവിക്ക് പട്ട് സമര്‍പ്പിക്കുകയും ചെയ്യുക. ഇത് എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും നിങ്ങളില്‍ നിന്ന് അകറ്റുന്നു.

karkidakam astrology prediction

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion