Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാമായണമാസം 5-ാം ദിനം മുതല്‍ സുന്ദരകാണ്ഡം വായിക്കൂ: സര്‍വ്വകാര്യസിദ്ധി ഫലം ഉറപ്പ്
രാമായണ മാസത്തിന് തുടക്കം കുറിച്ചു, വളരെയധികം പ്രധാനപ്പെട്ട ഒരു മാസമാണ് എന്നത് കൊണ്ട് തന്നെ ഈ മാസം ഈശ്വരാധീനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി രാമായണ പാരായണം പല ഹൈന്ദവ ഗൃഹങ്ങളിലും നിത്യക്കാഴ്ചയാണ്. രാമായണം വായിക്കുന്നത് നമ്മുടെ ജീവിതത്തില്‍ അനുകൂലവും സന്തോഷകരവുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. രാമായണത്തിലെ അഞ്ചാമത്തെ അ്ധ്യായമാണ് സുന്ദരകാണ്ഡം. ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണ് രാമായണത്തിലെ ഏഴ് കാണ്ഡങ്ങള്‍.
സുന്ദരകാണ്ഡം അര്‍ത്ഥമാക്കുന്നത് എന്താണെന്ന് വെച്ചാല്‍ നമ്മുടെ തെറ്റുകളെ പ്രതിരോധിക്കുന്നതിനും അതിന് വേണ്ടി പരിഹാരം കാണുന്നതിനും ഉള്ള വഴികള്‍ സുന്ദരകാണ്ഡത്തിലുണ്ട് എന്നതാണ് സത്യം. അത് കൂടാതെ ഒരു വ്യക്തിയുടെ പാതയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാനും സന്തോഷവും സമ്പത്തും നിലനിര്‍ത്തുന്നതിനും സുന്ദരകാണ്ഡം സഹായിക്കുന്നു എന്നാണ് പറയുന്നത്. ലങ്കയിലേക്കുള്ള ഹനുമാന്റെ യാത്രയും സീതയുടെ സമീപം എത്തിയതിനെക്കുറിച്ചും എല്ലാം വിവരിക്കുന്നത് സുന്ദരകാണ്ഡത്തിലാണ്. സുന്ദരകാണ്ഡം വായിക്കുന്നതിന്റെ പ്രാധാന്യവും ഫലവും എന്താണെന്ന് നോക്കാം.

സുന്ദരകാണ്ഡം നല്‍കുന്നത്
സുന്ദരകാണ്ഡം വായിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു. ആഗ്രഹ പൂര്‍ത്തീകരണത്തിനും പ്രതിസന്ധികളെ പരിഹരിക്കുന്നതിനും എല്ലാം സുന്ദരകാണ്ഡം സഹായിക്കുന്നു. ഗ്രഹമാറ്റങ്ങളുടെ ഫലമായി ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതിലൂടെ സാധിക്കുന്നു. ജീവിതത്തില്‍ നിത്യേന ഉണ്ടാവുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു സുന്ദരകാണ്ഡ പാരായണം.
വിശ്വസിച്ച് പാരായണം ചെയ്യുന്നവര്‍ക്ക് മോക്ഷം നല്കുന്നു. പ്രത്യേകിച്ച് കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്നതിന്റെ ഫലമായി തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് സഹായിക്കുന്നു സുന്ദരകാണ്ഡം. ജീവിതത്തിലുണ്ടാവുന്ന എല്ലാ വെല്ലുവിളികളും ഇല്ലാതാക്കുകയും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നതിന് സുന്ദരകാണ്ഡ പാരായണം സഹായിക്കുന്നു. ജോലിയിലെ തടസ്സങ്ങളെ ഇല്ലാതാക്കുകയും ജീവിതം പ്രതീക്ഷയോടെ മുന്നോട്ട് പോവുകയും ചെയ്യുന്നതിന് സുനന്ദരകാണ്ഡം സഹായിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും എന്തിനും ഏതിനും ധൈര്യം നല്‍കുകയും ചെയ്യുന്നു.

മാനസികാരോഗ്യത്തിനും സമ്മര്‍ദ്ദം ഉത്കണ്ഠ എന്നിവയെ ഇല്ലാതാക്കുന്നതിനും സുന്ദരകാണ്ഡം മികച്ചതാണ്. ഇത് നിങ്ങളുടെ മനസ്സിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ചൊവ്വാദോഷം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിനും ജാതകത്തിലെ ചൊവ്വയുടെ ദോഷഫലത്തെ ഇല്ലാതാക്കുന്നതിനും സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് നല്ലതാണ്. കൂടാതെ നിങ്ങള്‍ക്ക് ചുറ്റും അല്ലെങ്കില്‍ വീട്ടിലും ഉള്ള നെഗറ്റീവ് ഊര്‍ജ്ജത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് നല്ലതാണ്. ഇത് ഐശ്വര്യവും ഭാഗ്യവും മൊത്തത്തിലുള്ള ക്ഷേമവും നല്കുന്നു.
ഏത് തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് സുന്ദരകാണ്ഡം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ജീവിതത്തിലെ നേട്ടങ്ങളിലേക്കാണ് സുന്ദരകാണ്ഡപാരായണം സഹായിക്കുന്നത്. കൂടാതെ ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ഉറപ്പ് നല്‍കുന്നതിനും കര്‍ക്കിടക മാസത്തിലെ സുന്ദരകാണ്ഡ പാരായണം സഹായിക്കുന്നു. കുടുംബ കലഹങ്ങളുള്ളവര്ക്ക് കുടുംബത്തിന്റെ ഭദ്രത ഉറപ്പ് വരുത്തുന്നതിന് സുന്ദരകാണ്ഡം പാരായണം ചെയ്യാം. സുന്ദരകാണ്ഡം പാരായണവും ഹനുമാന് സ്വാമിയെ ആരാധിക്കുന്നതും ജീവിതത്തിലെ എല്ലാ തടസ്സങ്ങളേയും പാടേ അകറ്റുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

