Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
കര്‍ക്കിടകത്തിലെ സര്വ്വദോഷങ്ങളകറ്റും ഹനുമാന് സ്വാമി: ഏഴരശനി, കണ്ടകശനി ഭയമേ വേണ്ട
കര്‍ക്കിടക മാസത്തില്‍ ശ്രീരാമദാസനായ ഹനുമാന് സ്വാമിയേയും പ്രാര്‍ത്ഥിക്കേണ്ടതിന്റെ അനിവാര്യത നിസ്സാരമല്ല. തന്റെ ഭക്തരെ കൈവിടാത്ത ദേവനാണ് ഹനുമാന് സ്വാമി എന്നത് പലരുടേയും അനുഭവത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഭഗവാന്റെ അനുഗ്രഹത്തിലൂടെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. രാമായണ മാസത്തിലെ രാമായണ പാരായണത്തിലൂടെ നമുക്ക് ഹനുമാന് സ്വാമിയേയും ആരാധിക്കാവുന്നതാണ്.
ശ്രീരാമന്റെ ഉറ്റ തോഴനും സന്തത സഹചാരിയും എല്ലാമാണ് ഹനുമാന് സ്വാമി. സര്‍വ്വ കാര്യവിജയത്തിനും ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും എല്ലാം ഹനുമാന് സ്വാമിയുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുന്നു. ചിരഞ്ജീവിയാണ് ഹനുമാന് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ ദോഷങ്ങളേയും ഒരുപോലെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രീരാമ ഭക്തനായ ഹനുമാന് സ്വാമിയെ ആരാധിക്കാം.

രാമായണം വായിക്കുന്നത്
രാമായണ മാസത്തില്‍ രാമായണം വായിക്കുന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് എന്ന് നമുക്കറിയാം. അതില്‍ തന്നെ ഹനുമാന് സ്വാമിയുടെ വീരശൂരപരാക്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സുന്ദരകാണ്ഡം വായിക്കുന്നത് നിങ്ങളുടെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദോഷങ്ങളേയും ഹനുമാന് സ്വാമി ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. ഭഗവാനിലുള്ള അടിയുറച്ച വിശ്വാസം തന്നെയാണ് ജീവിതത്തില്‍ ഐശ്വര്യവപം സന്തോഷവും നല്‍കുന്നത്.
സുന്ദരകാണ്ഡം പാരായണം ചെയ്യുമ്പോള്‍
കര്‍ക്കിടക മാസത്തില്‍ രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യുമ്പോള്‍ ശത്രുപരാജയം, ബന്ധുസമാഗമം. ബന്ധനത്തില്‍ നിന്ന് മോചനം എന്നിവ നിങ്ങളെ തേടി വരരുന്നു. കൂടാതെ ഭക്തിയൂടെ മൂര്‍ത്തിമത്ഭാവമായ ഹനുമാന് സ്വാമിയെ ആരാധിക്കുന്നതിലൂടെ ശ്രീരാമസ്വാമിയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. തന്റെ സ്വാമിയുടെ ആഗ്രഹത്തിനും ഇംഗിതത്തിനും പ്രാധാന്യം കൊടുത്ത് മുന്നേറുന്നതിനായിരുന്നു ഹനുമാന് സ്വാമിയുടെ താല്‍പ്പര്യവും. അതുകൊണ്ട് തന്നെ ഹനുമാന് സ്വാമിയെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതവും ഉയരത്തില്‍ എത്തുന്നു.

ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു
നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് ഹനുമാന് സ്വാമിയുടെ അനുഗ്രഹത്തിലൂടെ സാധിക്കുന്നു. ഏത് ദോഷകാലത്തും ജാതക പ്രതിസന്ധികളിലും ഹനുമാന് സ്വാമിയെ ആരാധിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു. സുന്ദരകാണ്ഡം പാരായണം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുകയും ബ്രഹമചര്യം സംരക്ഷിക്കുകയും വേണം. ഇത നിങ്ങളില്‍ ഭഗവാന്റെ അനുഗ്രഹം സര്വ്വകാലത്തോളം നിലനില്‍ക്കുന്നതിന് സഹായിക്കുന്നു.
ശനിദോഷത്തെ പാടേ അകറ്റുന്നു
ശനിദോഷത്തെ പാടേ അകറ്റുന്നതിനും ഹനുമാന് സ്വാമിയെ ആരാധിക്കാവുന്നതാണ്. ഹനുമാന്റെ ഭക്തരെ ഒരിക്കലും ശനി ബാധിക്കുകയില്ല. ശനിഗ്രഹത്തിന്റെ അധിപനാണ് ശാസ്താവ്. അതുകൊണ്ട് തന്നെ ശാസ്താവിനോടൊപ്പം ഹനുമാനേയും ആരാധിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവ ഇല്ലാതാക്കുന്നതിന് വേണ്ടി ഹനുമാന് സ്വാമിയെ സ്ഥിരമായി ആരാധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ശനിയുടെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ചൊവ്വയുടെ ദോഷഫലങ്ങള്‍ അകറ്റാന്‍
ചൊവ്വയുടെ ദോഷഫലങ്ങളെ അകറ്റുന്നതിന് വേണ്ടിയും നമുക്ക് ഹനുമാന് സ്വാമിയെ ആരാധിക്കാവുന്നതാണ്. ഹനുമാന് സ്വാമിയെ ആരാധിക്കുന്നതിന്റെ ഫലമായി ധൈര്യം, ഐശ്വര്യം, വാക്സാമര്ത്ഥ്യം, രോഗമുക്തി, എന്നിങ്ങനെയുള്ളവ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് കൂടാതെ ഭയം, തടസ്സം, മറ്റ് ദോഷങ്ങള്‍ എന്നിവയെ ഇല്ലാതാക്കുന്നതിനും ഹനുമാന് സ്വാമിയെ ആരാധിക്കാവുന്നതാണ്. വ്യാഴത്തിന്റെ പ്രീതി വര്‍ദ്ധിപ്പിക്കുന്നതിനും ഹനുമാന് സ്വാമിയെ കര്‍ക്കിടക മാസത്തില്‍ ആരാധിക്കണം.



Click it and Unblock the Notifications

