Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കര്‍ക്കിടകം 2023: വര്‍ഷാവസാനത്തിലെ ജ്യോതിഷമാറ്റം: ദു:ഖദുരിതങ്ങളകറ്റാന്‍
കര്‍ക്കിടക മാസത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു, ഈ സമയങ്ങളില്‍ പ്രകൃതിയില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. മലയാള വര്‍ഷം അനുസരിച്ച് ഒരു വര്‍ഷത്തിലെ അവസാനമാസമായാണ് കര്‍ക്കിടക മാസത്തെ കണക്കാക്കുന്നത്. വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളാണ് ഈ മാസത്തില്‍ നിലനില്‍ക്കുന്നത്. ജ്യോതിഷപരമായും സാംസ്കാരികപരമായും എല്ലാം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
ക്ഷേത്രങ്ങളിലും വീടുകളിലും രാമായണം പാരായണം ചെയ്യുന്നത് പുണ്യമായി കണക്കാക്കുന്ന ഒരു മാസമാണ് കര്‍ക്കിടക മാസം. അതുകൊണട് തന്നെ ഈ മാസത്തെ രാമായണ മാസം എന്നും അറിയപ്പെടുന്നു. കര്‍ക്കിടകം അരംഭിച്ചത് ജൂലൈ 17-നാണ അവസാനിക്കുന്നത് ഓഗസ്റ്റ് 16-നും. മനസ്സും ശരീരവും ശുദ്ധീകരിക്കുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ അതിന്റേതായ പ്രാധാന്യവും ഇതിനുണ്ട്. കൂടുതല്‍ അറിയാം.

ജ്യോതിഷപരമായ പ്രാധാന്യം
കര്‍ക്കിടക മാസത്തിന് ജ്യോതിഷപരമായ പല വിധത്തിലുള്ള പ്രാധാന്യം ഉണ്ട്. സൂര്യന് കര്‍ക്കിടകം രാശിയിലൂടേയാണ് ഈ സമയം കടന്ന് പോവുന്നത്. അതിന്റെ ഫലമായാണ് കര്‍ക്കിടക സംക്രാന്തി ഉണ്ടാവുന്നത്. ഈ സമയങ്ങളില്‍ രാത്രി സമയം എപ്പോഴും കൂടുതലായിരിക്കും. കര്‍ക്കിടകമാസത്തില്‍ സൂര്യനും ചന്ദ്രനും ഒരു ഗൃഹത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ ദിനത്തില്‍ കര്‍ക്കിടക വാവും ആഘോഷിക്കുന്നത്.
മലയാള വര്‍ഷത്തിലെ ഏറ്റവും മോശം സമയമായാണ് കര്‍ക്കിടക മാസത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു എന്നാണ പറയുന്നത്. ജ്യോതിഷ പ്രകാരം ഒരിക്കലും പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പാടില്ല എന്നാണ് വിശ്വാസം. ഇത് ഐശ്വര്യക്കേടിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നും ജ്യോതിഷം പറയുന്നു. കൂടാതെ കര്‍ക്കിടകത്തെ പഞ്ഞമാസമായാണ് കണക്കാക്കുന്നത്.

ഭൂമിശാസ്ത്രപരമായി പ്രാധാന്യം
ജ്യോതിഷ പരമായി മാത്രമല്ല ഭൂമിശാസ്ത്രപരമായും വളരെയധികം പ്രാധാന്യം ഉണ്ട് എന്നതാണ് സത്യം. പലപ്പോഴും കനത്ത മഴ ആയത് കൊണ്ട് തന്നെ കേരളത്തില്‍ പൂര്‍ണ നാശത്തിന്റെ സമയമായാണ് കറുത്ത വാവിനെ കണക്കാക്കുന്നത്. വിളനാശം, നാശനഷ്ടങ്ങള്‍, രോഗങ്ങള്‍, മരണങ്ങള് എന്നിവക്ക് ഈ മാസം കൂടുതല്‍ കാരണമാകുന്നു എന്നാണ് വിശ്വാസം. കൃഷിക്ക് നാശം സംഭവിക്കുന്നതിനാല്‍ എപ്പോഴും മുന്‍കാലങ്ങളില്‍ സംഭരിച്ച ധാന്യങ്ങളെയാണ് ജനങ്ങള്‍ ആശ്രയിക്കേണ്ടത്. മാത്രമല്ല രോഗവ്യാപനവും വര്‍ദ്ധിക്കുന്നു.
ചെയ്യാന്‍ പാടില്ലാത്തത്
ഈ മാസം പല വിധത്തിലുള്ള കാര്യങ്ങളും ചെയ്യാന്‍ പാടില്ല. ക്ഷാമത്തിന്റെ മാസമായാണ് ഈ സമയം കണക്കാക്കുന്നത്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ വിശേഷാവസരങ്ങള്‍ക്ക് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഒരു തരത്തിലുള്ള പുതിയ സംരംഭങ്ങള്‍ക്കും ഈ മാസം തുടക്കം കുറിക്കുകയില്ല. ചിങ്ങ മാസത്തെ കണക്കാക്കി എല്ലാ കാര്യങ്ങളും മാറ്റി വെക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ കര്‍ക്കിടക മാസം അല്പം കൂടുതല്‍ പ്രാധാന്യം പല കാര്യങ്ങള്‍ക്കും ഉണ്ട്.

രാമായണ പാരായണം
കര്‍ക്കിടകത്തില്‍ രാമായണം പാരായണം ചെയ്യുന്നത് സ്ഥിരമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും രാമായണം പാരായണം ചെയ്യുന്നു. ജീവിതത്തില്‍ ആത്മീയ സമ്പുഷ്ടീകരണം നേടാനും കര്‍ക്കിടകം മാസത്തിലെ ദു:ഖ ദുരിതങ്ങളില്‍ നിന്നും ആശ്വാസം കണ്ടെത്തുന്നതിനും ആണ് ഈ ദിനങ്ങളില്‍ രാമായണം പാരായണം ചെയ്യുന്നത്. ശുദ്ധമായ മനസ്സിനും ശരീരത്തിനും വേണ്ടിയാണ് രാമായണ പാരായണം നടത്തുന്നത്.

നാലമ്പലം ദര്‍ശനം
ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങാണ് നാലമ്പല ദര്‍ശനം. ദശരഥ പുത്രന്മാരുടെ നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതിന് വേണ്ടിയാണ് ഈ ദിനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ശ്രീരാമന്, ഭരതന്, ലക്ഷ്മണന്, ശത്രുഘ്നന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന പ്രാര്‍ത്ഥനകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതോടൊപ്പം ശീപോതി ഒരുക്കല്‍ അല്പം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. വീടിന്റെ അകവും പുറവും വൃത്തിയാക്കുകയും കേടുവന്ന പാത്രങ്ങള്‍, ചൂലുകള്‍ മുതലായവ നശിപ്പിക്കുകയും ചാണകവെള്ളം തളിച്ച് വീട് വൃത്തിയാക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് ഐശ്വര്യം നിറക്കുന്നു.



Click it and Unblock the Notifications

