For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Karkidaka Vavu 2022 :ബലി സ്വീകരിക്കാന്‍ പൂര്‍വ്വികരെത്തും; കര്‍ക്കിടക വാവില്‍ പിതൃമോക്ഷത്തിന്

|

ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലി ഞായറാഴ്ചയാണ് വരുന്നത്. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികള്‍ ചെയ്യുന്ന കര്‍മ്മമാണ് ബലിതര്‍പ്പണം. മരിച്ച് പോയ പിതൃക്കള്‍ നമ്മുടെ ബലി തര്‍പ്പണം സ്വീകരിക്കാന്‍ വരുമെന്നാണ് വിശ്വാസം. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലിതര്‍പ്പണം നടത്തുന്നത്. ചരിത്ര കാലം മുതല്‍ തന്നെ ഇത്തരത്തിലൊരു ആചാരവും വിശ്വാസവും ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ നിലനിന്നിരുന്നു. പിതൃക്കളുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനായാണ് ബലിയിടുന്നത്. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലിയിടുന്നത്. ഈ ദിവസം പിതൃക്കള്‍ക്കായി ബലി തര്‍പ്പണം നടത്തിയാല്‍ പൂര്‍വ്വികരുടെ ആത്മാവിന് മോക്ഷം ലഭിക്കും എന്നാണ് നിലനില്‍ക്കുന്ന വിശ്വാസം.

ബലി തര്‍പ്പണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതിലുപരി എല്ലാ മാസവും ബലി തര്‍പ്പണം നടത്താമെങ്കിലും കര്‍ക്കിടകമാസത്തില്‍ ബലി തര്‍പ്പണം നടത്തുന്നത് പിതൃക്കള്‍ക്ക് കൂടുതല്‍ പുണ്യം നല്‍കുന്നു എന്നാണ് വിശ്വാസം. വറുതിയുടെ കാലമാണെങ്കില്‍ പോലും രാമായണ പാരായണ ശീലുകളുടേയും വിശുദ്ധിയുടേയും മാസമാണ് കര്‍ക്കിടകമാസം. എന്തൊക്കെയാണ് ഈ മാസത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

Karkidaka Vavu 2021

ബലി കര്‍മ്മം ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. എല്ലാ മാസത്തേയും കറുത്ത വാവ് ദിവസം ഇത്തരത്തില്‍ ബലി തര്‍പ്പണം നടത്താവുന്നതാണ്. എന്നാല്‍ കറുത്ത വാവ് ദിവസം നടത്തുന്ന ബലി തര്‍പ്പണം നടത്തുന്നതിലൂടെ കൂടുതല്‍ പുണ്യം ലഭിക്കുന്നു എന്നാണ് പറയുന്നത്. നദിക്കരകളിലാണ് പ്രധാനമായും ബലിതര്‍പ്പണം നടത്തുക. ഒഴുകുന്ന വെള്ളത്തില്‍ വേണം തര്‍പ്പണം നടത്തേണ്ടത്. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കര്‍ക്കടക വാവു ബലി

കര്‍ക്കടക വാവു ബലി

കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കിടക വാവ് ബലി നടത്തേണ്ടത്. ആലുവ പുഴയുടെ തീരത്ത് ബലി തര്‍പ്പണം നടത്താറുണ്ട് എല്ലാ കൊല്ലവും. എന്നാല്‍ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നമ്മുടേയും നമ്മുടെ ചുറ്റും നില്‍ക്കുന്നവരുടേയും സുരക്ഷയെ കരുതിയും നമുക്ക് വീട്ടില്‍ തന്നെ ബലിതര്‍പ്പണം നടത്താവുന്നതാണ്. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി നടത്തുന്ന കര്‍മ്മമാണ് ഇത്. മരിച്ച് പോയ പിതൃക്കള്‍ക്ക് ബലിയിടുന്നതിലൂടെ മോക്ഷപ്രാപ്തി ലഭിക്കുമെന്നും അവര്‍ ബലി സ്വീകരിക്കുമെന്നുമാണ് വിശ്വാസം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബലിതര്‍പ്പണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. നമ്മുടെ പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ നടത്തുന്നതായതിനാല്‍ മനസ്സും ശരീരവും ശുദ്ധിയോടെ നിലനിര്‍ത്തണം. ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കണം. ബലി തര്‍പ്പണം നടത്തുന്നതിന്റെ തലേ ദിവസം മുതല്‍ തന്നെ ബലിയിടുന്ന വ്യക്തി പൂര്‍ണമായും മനശുദ്ധിയും ശരീരശുദ്ധിയും പാലിച്ചിരിക്കണം. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ പാടില്ല. പൂര്‍ണമായ ഉപവാസം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കാം.

സ്ത്രീകള്‍ ബലിതര്‍പ്പണം നടത്തുമ്പോള്‍

സ്ത്രീകള്‍ ബലിതര്‍പ്പണം നടത്തുമ്പോള്‍

സ്ത്രീകള്‍ ബലി തര്‍പ്പണം നടത്തുന്നത് ഈ അടുത്ത കാലത്ത് തുടങ്ങിയതാണ്. പണ്ട് വിശ്വാസപ്രകാരം പുരുഷന്‍മാര്‍ മാത്രമേ ബലിയിട്ടിരുന്നുള്ളൂ. കാരണം പുത്രന്‍മാരിലൂടെയാണ് പിതാവിന് മോക്ഷപ്രാപ്തി ലഭിക്കുക എന്ന വിശ്വാസമാണ് ഇതിന് പിന്നിലുള്ളത്. എന്നാല്‍ ഇന്ന് സ്ത്രീകളും ബലിതര്‍പ്പണം നടത്തുന്നുണ്ട്. ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകള്‍ ബലി തര്‍പ്പണം നടത്താതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ദോഷഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം.

വാവ് ഒരിക്കല്‍ എടുക്കണം

വാവ് ഒരിക്കല്‍ എടുക്കണം

ബലി തര്‍പ്പണം നടത്തുന്നതിന്റെ തലേ ദിവസമാണ് വാവ് ഒരിക്കല്‍ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടത്. ബലി തര്‍പ്പണത്തിന്റെ തലേ ദിവസം ഒരു നേരം അരിയാഹാരം കഴിച്ച് വ്രത ശുദ്ധിയോടെ വേണം ബലിതര്‍പ്പണം നടത്താന്‍. എന്നാല്‍ ഉപവസിക്കാന്‍ പാടില്ല. മാത്രമല്ല ഭഗവാന് പ്രസാദം നേദിച്ച് പുലര്‍ച്ചെ ഉണര്‍ന്ന് കുളിച്ച് തര്‍പ്പണം നടത്തുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇതാണ് നിങ്ങളുടെ ജീവിതത്തില്‍ പിതൃമോക്ഷത്തിന് ബലിയിടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

പൂജയില്‍ ശ്രദ്ധിക്കാന്‍

പൂജയില്‍ ശ്രദ്ധിക്കാന്‍

വിളക്ക്, കിണ്ടിയിലെ വെള്ളം, എള്ള്, അരി, പുഷ്പം, കര്‍പ്പൂരം, ചന്ദനത്തിരി, വാഴയില, ദര്‍ഭപ്പുല്ല്, എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. എന്നാല്‍ ബ്രാഹ്മണര്‍ ബലി തര്‍പ്പണം നടത്തുമ്പോള്‍ അരി ഉപയോഗിക്കാറില്ല. ഇതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. മുകളില്‍ പറഞ്ഞ അത്രയും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ബലി തര്‍പ്പണം നടത്താവുന്നതാണ്. കൃത്യമായ കര്‍മ്മിയുടെ ഉപദേശത്തില്‍ വേണം ബലിയിടേണ്ടത്.

ബലി തര്‍പ്പണം നടത്താന്‍

ബലി തര്‍പ്പണം നടത്താന്‍

രണ്ട് തിരിയിട്ട് നിലവിളക്ക് കൊളുത്തി നാക്കില വെച്ച് മൂന്ന് പിടി പച്ചരിയും എള്ളും ചേര്‍ത്ത് കുഴച്ച് വെക്കുക. നാക്കിലയുടെ ഇടതു വശത്ത് ചെറുളയും പച്ച മഞ്ഞളും വെക്കണം. ബലിയിടുന്ന ആള്‍ തെക്കോട്ട് തിരിഞ്ഞിരുന്ന് കിണ്ടിയിലെ വെള്ളം എടുത്ത് കറുകപ്പുല്ലുകള്‍ കിണ്ടിയിലെ വെള്ളത്തില്‍ മുക്കി നാക്കിലയിടെ ഒരറ്റത്ത് സ്ഥാപിക്കുക.

ചടങ്ങുകള്‍

ചടങ്ങുകള്‍

പച്ചരിയും എള്ളും കുതിര്‍ത്ത് വെച്ചതില്‍ കുറച്ചെടുത്ത് ഉരുളയാക്കി. ഈ ഉരുള നെഞ്ചില്‍ ചേര്‍ത്ത് വെച്ച് മരിച്ച് പോയ പിതൃക്കളെ മനസ്സില്‍ ധ്യാനിച്ച് കറുകപ്പൂവിന്റെ നടുവിലായി വെക്കുക. പിന്നീട് അല്‍പം ചെറുളയും മഞ്ഞളും കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് പിണ്ഡത്തിന് സമീപം സമര്‍പ്പിക്കണം. ഇത്തരത്തില്‍ അഞ്ച് തവണ ചെയ്യേണ്ടതാണ്.

ഐശ്വര്യം നിറയാന്‍ കര്‍ക്കിടകമാസം ഇത് ചെയ്യൂഐശ്വര്യം നിറയാന്‍ കര്‍ക്കിടകമാസം ഇത് ചെയ്യൂ

അവസാന ഘട്ടം

അവസാന ഘട്ടം

എല്ലാം ചെയ്ത ശേഷം നമസ്‌കരിച്ച് കൈകഴുകി ഇലയുടെ മുകള്‍ ഭാഗം ഒരു ഇഞ്ച് നീളത്തില്‍ കീറണം. അതിന് ശേഷം വീണ്ടും നമസ്‌കരിച്ച ഇല നിവര്‍ത്തി വെക്കണം. പിന്നീട് പിണ്ഡത്തില്‍ നിന്ന് ദര്‍ഭപ്പുല്ല് ഉള്‍പ്പടെയുള്ളവ എടുത്ത് ഇത് തലക്ക് മുകളിലൂടെ പുറകിലേക്കിടുക. കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് കൈകഴുകി പിണ്ഡവും പൂവും എല്ലാം ഇലയിലിടേണ്ടതാണ്.

ബലി തര്‍പ്പണം നടത്തേണ്ടത്

ബലി തര്‍പ്പണം നടത്തേണ്ടത്

പിന്നീട് കൈകഴുകി ഇടത്തേ കൈയ്യില്‍ ഇലയും വലത്തേ കൈയ്യില്‍ കിണ്ടിയും എടുത്ത് പ്രാര്‍ത്ഥിച്ച ശേഷം ഇല പുഴയില്‍ കൊണ്ട് ചെന്ന് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കി വിടണം. അല്ലെങ്കില്‍ ഇല തെക്കോട്ടാക്കി വെച്ച് ഒന്നു കൂടി വെള്ളം കൊടുത്ത ശേഷം നമസ്‌കരിച്ച് കൈകൊട്ടി കാക്കയെ വിളിക്കാവുന്നതാണ്. കാക്ക വന്ന് പിണ്ഡം സ്വീകരിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിച്ചു എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതാണ്. ഇത്രയുമാണ് പിതൃമോക്ഷത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍.

കര്‍ക്കിടകത്തില്‍ ഈ ചിട്ടകള്‍ പാലിക്കണം; ഐശ്വര്യം പടികയറി വരുംകര്‍ക്കിടകത്തില്‍ ഈ ചിട്ടകള്‍ പാലിക്കണം; ഐശ്വര്യം പടികയറി വരും

English summary

Karkidaka Vavu 2022 : Karkidaka Vavu Bali Date, Significance and Importance in Malayalam

Karkidaka Vavu 2021 : Here in this articles we are discussing about the Karkidaka Vavu Bali Date, Significance and Importance in Malayalam. Take a look.
X
Desktop Bottom Promotion