For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃദോഷത്തെ പാടേ അകറ്റും കര്‍ക്കിടക വാവ് ബലിയും ആചാരങ്ങളും

|

ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് വരുന്നത് ജൂലൈ 28-നാണ്. ഏറെ പ്രാധാന്യത്തോടെ നാം കാണുന്ന ഒരു ദിനമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിനത്തിലാണ് ബലിതര്‍പ്പണം നടത്തുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് കര്‍ക്കിടക മാസത്തിലെ അമാവാസിക്ക് ഇത്രയേറെ പ്രാധാന്യം എന്ന് നമ്മളില്‍ പലരും ചിന്തിക്കാം. എന്നാല്‍ കര്‍ക്കിടക മാസത്തിലെ ഈ വാവ് ബലി തര്‍പ്പണം നടത്തുന്നത് ദേവസാന്നിധ്യമുള്ള മാസമായ കര്‍ക്കിടക മാസത്തിലാണ് എന്നതാണ് പ്രത്യേകത. പിതൃകര്‍മ്മം ചെയ്യുന്നതിലുടെ ഇത്തരത്തിലുള്ള ദേവസാന്നിധ്യം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

Karkidaka Vavu Bali:

കര്‍ക്കിടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കും എന്നാണ് വിശ്വാസം. ബലിയിടുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതും ആയുണ്ട്. ബലി ഇടുന്നത് കാക്ക സ്വീകരിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിച്ചെന്നും പിതൃക്കള്‍ സന്തുഷ്ടരായി എന്നുമാണ് പറയപ്പെടുന്നത്. പിതൃക്കള്‍ ബലിക്കാക്കകളായി വരുന്നു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ബലിയിടുന്നതിന്റെ പ്രാധാന്യം, എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ ചടങ്ങുകളാണ് പ്രധാനമായും ഉള്ളത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

കര്‍ക്കിടക വാവുബലിയുടെ പ്രാധാന്യം

കര്‍ക്കിടക വാവുബലിയുടെ പ്രാധാന്യം

കര്‍ക്കിടക മാസത്തിലെ അമാവാസി നാളിലാണ് വാവ് ബലി അര്‍പ്പിക്കുന്നത് എന്ന് നാം പറഞ്ഞു. പല വിധത്തിലുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും ഒത്തു ചേര്‍ന്നതാണ് ബലി തര്‍പ്പണം. അതുകൊണ്ട് തന്നെ നാം അര്‍പ്പിക്കുന്ന കര്‍മ്മങ്ങള്‍ക്ക് അത്രയേറെ പ്രാധാന്യവും ഉണ്ട്. കുടുംബത്തിലെ ഒരു വ്യക്തി മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിന് വേണ്ടിയാണ് ബലി തര്‍പ്പണം നടത്തുന്നത്. കര്‍ക്കിടക മാസത്തില്‍ ചെയ്യുന്ന ബലിതര്‍പ്പണം ഇരട്ടി ഫലം നല്‍കും എന്നും പിതൃക്കളെ കൂടുതല്‍ സന്തോഷിപ്പിക്കും എന്നുമാണ് പറയുന്നത്. ആത്മാവിന് നിത്യ ശാന്തി ലഭിക്കുന്നതിന് കര്‍ക്കിടക മാസത്തിലെ വാവുബലിതര്‍പ്പണം സഹായിക്കുന്നു എന്നാണ് വിശ്വാസം.

 സാധാരണ ബലി തര്‍പ്പണം

സാധാരണ ബലി തര്‍പ്പണം

കുടുംബാംഗങ്ങള്‍ മരിച്ചാല്‍ അന്നേക്ക് പതിനാറ് ദിവസം തികയുന്ന അന്നാണ് ബലി തര്‍പ്പണം നടത്തുക. ഇത് കൂടാതെ എല്ലാ വര്‍ഷം മരണപ്പെട്ട നക്ഷത്രത്തില്‍ ബലി തര്‍പ്പണം നടത്തുന്നു. എന്നാല്‍ ഇത് നോക്കാതെയാണ് കര്‍ക്കിടകവാവ് ബലി അനുഷ്ഠിക്കുന്നത്. പല ക്ഷേത്രങ്ങളിലും പുഴയുടെ തീരങ്ങളിലും എല്ലാം കര്‍ക്കിടക വാവ് ബലി നടത്തുന്നുണ്ട്. എന്നാല്‍ ബലിയിടുന്നതിന് മുന്‍പ് ബലിയിടുന്ന വ്യക്തി അനുഷ്ഠിക്കേണ്ട ചില ചടങ്ങുകളുണ്ട്. അവ എന്തൊക്കെയെന്ന് ഓരോരുത്തരും അറിഞ്ഞിരിക്കണം.

ചടങ്ങുകള്‍ ഇപ്രകാരം

ചടങ്ങുകള്‍ ഇപ്രകാരം

ബലിയിടുന്ന വ്യക്തി ചടങ്ങ് നടത്തുന്നതിന്റെ തലേദിവസം ഒരിക്കല്‍ എടുക്കണം. അതായത് ഒരു നേരം മാത്രം അരിഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിനെയാണ് ഒരിക്കല്‍ എന്ന് പറയുന്നത്. ഇത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. നദീതിരത്തോ ക്ഷേത്രപ്രദേശങ്ങളിലോ ഒഴുകുന്ന ജലാശയങ്ങളിലോ ആണ് ബലി തര്‍പ്പണം നടത്തേണ്ടത്. അതിന് വേണ്ടി ഒരു കര്‍മ്മി നമ്മളോടൊപ്പം ഉണ്ടായിരിക്കും. ബലിതര്‍പ്പണം നടത്തുന്നതിന് മുന്‍പ് വെളുത്ത വസ്ത്രം ധരിച്ച് നദിയില്‍ മുങ്ങി നിവര്‍ന്ന് ബലിയിടുന്നതിന് ഇരിക്കുന്നത് പോലെ ഇരുന്നു വേണം ബലിയിടാന്‍.

ബലിതര്‍പ്പണം ചെയ്യേണ്ടത്

ബലിതര്‍പ്പണം ചെയ്യേണ്ടത്

തര്‍പ്പണം നടത്തുന്നതിന് ജലമാണ് ഉപയോഗിക്കുന്നത്. ശേഷം അതില്‍ എള്ള്, അരി, പാല്‍, പുഷ്പങ്ങള്‍, കറുക എന്നിവയെല്ലാം ചേര്‍ക്കുന്നു. തര്‍പ്പണം നടത്തുന്ന വ്യക്തി ആണായാലും പെണ്ണായാലും ശരീരശുദ്ധിയും മനശു:ദ്ധിയും പാലിക്കേണ്ടതാണ്. ഒരു നേരം മാത്രം അരിഭക്ഷണം കഴിച്ച് ബലി അര്‍പ്പിച്ച് കഴിയുന്നത് വരെ ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ പാടില്ല. പൂര്‍ണ ഉപവാസം അനുഷ്ഠിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ചെറിയ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

ബലിതര്‍പ്പണം ചെയ്യേണ്ടത്

ബലിതര്‍പ്പണം ചെയ്യേണ്ടത്

ബലിതര്‍പ്പണത്തിനായി ഇരിക്കുന്ന വ്യക്തി വിളക്ക്, കിണ്ടിയിലെ വെള്ളം, എള്ള്, അരി, പുഷ്പം, കര്‍പ്പൂരം, ചന്ദനത്തിരി, വാഴയില, ദര്‍ഭപ്പുല്ല്, എന്നിവയുടെ മുന്നില്‍ ഇരിക്കണം. ശേഷം കര്‍മ്മിയുടെ ഉപദേശത്തില്‍ കര്‍മ്മം നടത്താവുന്നതാണ്. ആദ്യം വിളക്ക് കൊളുത്തി നാക്കിലയിട്ട് മൂന്ന് പിടി അരിയും എള്ളും കുഴച്ച് വെക്കണം. അതിന് ശേഷം നാക്കിലയുടെ ഇടതു വശത്തായാണ് മറ്റ് ദ്രവ്യങ്ങളായ ചെറുളയും മഞ്ഞളും വെക്കേണ്ടത്. പിന്നീട് ബലിയിടാന്‍ ഇരിക്കുന്ന വ്യക്തി തെക്ക് ഭാഗത്തേക്ക് തിരിഞ്ഞ് കിണ്ടിയിലെ വെള്ളത്തില്‍ കറുകപ്പുല്ല് എടുത്ത് മൂന്ന് പ്രാവശ്യം മുക്കി ഇലയുടെ അറ്റത്ത് വെക്കണം.

ബലിതര്‍പ്പണം ചെയ്യേണ്ടത്

ബലിതര്‍പ്പണം ചെയ്യേണ്ടത്

പിന്നീട് മാറ്റി വെച്ചിരിക്കുന്ന എള്ളും അരിയും ഉരുളയാക്കി പവിത്രം വിരലിലണിഞ്ഞ് നെഞ്ചില്‍ ചേര്‍ത്ത് ഉരുള വെച്ച് പിതൃക്കളെ ധ്യാനിക്കുക. എല്ലാം ഈശ്വരനില്‍ സമര്‍പ്പിക്കുന്നു എന്നാണ് ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം. പിന്നീട് വെള്ളമെടുത്ത് പിണ്ഡത്തിന് മുകളില്‍ സമര്‍പ്പിക്കുക. ഇത് ചെയ്ത ശേഷം നമസ്‌കരിച്ച് കിണ്ടിയിലെ വെള്ളം കൊണ്ട് കൈകള്‍ കഴുകി ഇലയുടെ മുകള്‍ ഭാഗത്ത് നിന്ന് അല്‍പം കീറിയ ശേഷം ദര്‍ഭപ്പുല്ലും അല്‍പം എടുത്ത് തലക്ക് മുകളിലുടെ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് പുറകിലേക്ക് ഇടുക. പിന്നീട് കൈകഴുകി ഇടതേ കൈയ്യില്‍ ഇലയും വലതേ കൈയ്യില്‍ കിണ്ടിയും എടുത്ത് പ്രാര്‍ത്ഥിച്ച് ഇല പുഴയില്‍ ഒഴുക്കുക. പുഴയില്‍ ഒഴുക്കാത്തവര്‍ തെക്ക് ഭാഗത്ത് വെച്ച ശേഷം കൈകൊട്ടി കാക്കയെ വിളിക്കാവുന്നതാണ്. കാക്ക ബലിച്ചോറ് കഴിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷം കിട്ടി എന്നാണ് അര്‍ത്ഥം.

കര്‍ക്കിടക വാവ്; വീട്ടിലും ബലിയിടാം ആചാരമിങ്ങനെകര്‍ക്കിടക വാവ്; വീട്ടിലും ബലിയിടാം ആചാരമിങ്ങനെ

ബലി സ്വീകരിക്കാന്‍ പൂര്‍വ്വികരെത്തും; കര്‍ക്കിടക വാവില്‍ പിതൃമോക്ഷത്തിന്ബലി സ്വീകരിക്കാന്‍ പൂര്‍വ്വികരെത്തും; കര്‍ക്കിടക വാവില്‍ പിതൃമോക്ഷത്തിന്

English summary

Karkidaka Vavu Bali: Importance And Traditions In Malayalam

Here in this article we are sharing the importance and traditions of karkidaka vavu bali in malayalam. Take a look.
Story first published: Thursday, July 21, 2022, 17:54 [IST]
X
Desktop Bottom Promotion