Latest Updates
-
ബുധാദിത്യ യോഗം 2026: കരിയറിലും ഇന്റർവ്യൂകളിലും തിളങ്ങാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സർവ്വാർത്ഥ സിദ്ധി യോഗം 2026: ഈ സമയത്ത് എന്ത് ചെയ്യണം? അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
കര്‍ക്കിടകത്തില്‍ ധനഭാഗ്യം ഈ നക്ഷത്രങ്ങള്‍ക്ക്
കര്‍ക്കിടകത്തില്‍ ധനഭാഗ്യം ഈ നക്ഷത്രങ്ങള്‍ക്ക്
കര്‍ക്കിടക മാസം പൊതുവേ ആരോഗ്യത്തിന് ദോഷവും അതേ സമയം രാമായണ മാസമെന്ന രീതിയില്‍ പുണ്യ മാസവുമെന്നു പറയാം.
നക്ഷത്ര ഫല പ്രകാരം നല്ല ഫലങ്ങളും മോശം ഫലങ്ങളുമെല്ലാമുണ്ട്. കര്‍ക്കിടക മാസത്തില്‍ ഇത്തരം നക്ഷത്ര ഫലത്തിന് പ്രധാന്യം ഏറുകയും ചെയ്യുന്നു.
ചില പ്രത്യേക നക്ഷത്രങ്ങള്‍ കര്‍ക്കിടക മാസത്തില്‍ ധനവും ധാന്യവും നേടുവാന്‍ മികച്ചതാകും. കര്‍ക്കിടക മാസത്തില്‍ സര്‍വ്വൈശ്വര്യവും നേടുന്ന നക്ഷത്രങ്ങള്‍ എന്നു വേണം, പറയുവാന്‍. ഇത്തരം ചില നക്ഷത്രങ്ങളെക്കുറിച്ചറിയൂ,

അശ്വതി
അശ്വതി നക്ഷത്രം കര്‍ക്കിടക മാസം ഏറെ ഉന്നതി നേടുന്ന ഒരു നക്ഷത്രമാണ്. കര്‍ക്കിടകത്തില്‍ സര്‍വ്വൈശ്വര്യ സാധ്യതയുള്ള നക്ഷത്രം എന്നു വേണം, പറയുവാന്‍.

രാഹിണി, മൂലം
രാഹിണി, മൂലം നക്ഷത്രങ്ങളും കര്‍ക്കിടകത്തില്‍ ഉത്തമ ഫലം കാണിയ്ക്കുന്ന നക്ഷത്രങ്ങളാണ്. മൂലത്തന് ഏഴര, കണ്ടക ശനിയെങ്കിലും വീടു വയ്ക്കാനും മറ്റുമുള്ള ഭാഗ്യം കണ്ടു വരുന്നു.

ഉത്രം
ഉത്രം അത്യുത്തമമായ നാളാണ്. ഉത്രം നക്ഷത്രക്കാര്‍ക്കും കര്‍ക്കിടക മാസത്തില്‍ പല ഉയര്‍ച്ചകളും േേജ്യാതിഷ പ്രകാരം പറയുന്നു. വാഹനം, വസ്ത്രം, ആഡംബരം തുടങ്ങി കാര്യങ്ങളെല്ലാം തന്നെ ഈ നാളുകാര്‍ക്ക് ഫലമായി പറയുന്ന ഒന്നാണ്

വിശാഖം
വിശാഖമാണ് നക്ഷത്ര പ്രകാരം ഉന്നത പദവിയില്‍ എത്താന്‍ സാധിയ്ക്കുന്ന മറ്റൊരു നക്ഷത്രം. ഈ കര്‍ക്കിടക മാസം ഇവര്‍ക്ക് സര്‍വ്വൈശ്വര്യവും ഉയര്‍ച്ചയും പറയുന്നു. ജോലി തേടുന്നവര്‍ക്ക് നല്ല ജോലിയ്ക്കു സാധ്യത. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പ്രൊമോഷന് സാധ്യതയുമുണ്ട്. നല്ല പദവികളില്‍ എത്താന്‍ ഭാഗ്യം ഈ കര്‍ക്കിട മാസം ഫലമായി പറയുന്നു.

ആയില്യം നക്ഷത്രം
ആയില്യം നക്ഷത്രം സന്താനങ്ങള്‍ക്ക് ഭാഗ്യമുള്ള സമയമാണ്. സത്സന്താനത്തിന് യോഗമുള്ള സമയം. ഭൂമി വാങ്ങാന്‍, അന്യദേശ വാസം തുടങ്ങിയവയെല്ലാം ഈ നക്ഷത്രങ്ങള്‍ക്കു ഫലമായി പറയുന്നു.

ഉത്രാടം
ഉത്രാടം ശക്തിവത്തായ നക്ഷത്രമാണ്. ഈ കര്‍ക്കിടക മാസം ഇവര്‍ക്ക് അവാര്‍ഡുകളോ ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും ധനാഗമനം. പിതൃസ്വത്ത്, മാതൃ സ്വത്ത്, ഭൂമി സംബന്ധമായ ക്രയ, വിക്രയം എന്നിവയ്ക്കു യോഗം കാണുന്നു.

തിരുവോണം
തിരുവോണം നക്ഷത്രത്തിനും കര്‍ക്കിടക മാസം പുതിയ ജോലി, വിവാഹം, കാര്യ സാധ്യം എന്നിവയെല്ലാം ഫലമായി പറയുന്നു. കര്‍ക്കിടക മാസ ഫലം തിരുവോണത്തിന് ഭാഗ്യം കൊണ്ടു വരുന്ന സമയമാണെന്നു വേണം, പറയുവാന്‍. വീടു മോടി പിടിപ്പിയ്ക്കാനും വീടു നിര്‍മാണത്തിനും വാഹനത്തിനം വസ്ത്രത്തിനുമെല്ലാം ഭാഗ്യമുള്ളതായി പറയുന്നു.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രത്തിന് കണ്ടക ശനിയെങ്കില്‍ പോലും പഠനത്തിലും സ്പോര്‍ട്സ്, ആര്‍ട്സ് എന്നിവയ്ക്കും ധനത്തിനുമെല്ലാം ഭാഗ്യമുള്ളതായി പറയുന്നു. ആഗ്രഹിയ്ക്കുന്നതു വരാന്‍ ഭാഗ്യമുള്ള നക്ഷത്രമെന്നു വേണം, പറയുവാന്‍.

വിഷ്ണു പ്രീതി
ഈ നക്ഷത്രക്കാരെല്ലാം തന്നെ വിഷ്ണു പ്രീതി വരുത്തുന്നതു നല്ലതാണ്. ഭഗവാന് പാല്പായസം, തുളസീമാല തുടങ്ങിയ വഴിപാടുകളും ഏറെ നല്ലതാണെന്നു വേണം, പറയുവാന്‍.



Click it and Unblock the Notifications
