For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടക സംക്രാന്തി: സൂര്യന്റെ ഈ രാശിമാറ്റത്തില്‍ ചടങ്ങുകള്‍ ഇപ്രകാരം

|

കര്‍ക്കിടക സംക്രാന്തി എന്നത് പലരും പലപ്പോഴും കേട്ടുപരിചയമുള്ള ഒന്നാണ്. ശീപോവതിയെ അകത്ത് കയറ്റി ചേട്ടയെ പുറത്തേക്ക് കളയുക എന്ന ചടങ്ങ് നാം കേട്ടിട്ടുള്ളതാണ്. എന്നാല്‍ ഈ ദിനത്തിന് മറ്റ് പല പ്രത്യേകതകളും ഉണ്ട്. സൂര്യന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍ സംഭവിക്കുന്നതാണ് കര്‍ക്കിടക സംക്രാന്തി. ചേട്ടയെ കളയല്‍ ഉള്‍പ്പടെ പല വിധത്തിലുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സമയം കൂടിയാണ് ഇത്. കര്‍ക്കിടക മാസം തുടങ്ങിക്കഴിഞ്ഞാല്‍ ആ ദിവസം മുതല്‍ എല്ലാ വീടുകളിലും വൃത്തിയാക്കലും ചേട്ടയെ കളയലും തന്നെയായിരുന്നു ഉണ്ടായിരുന്നത്.

Karka Sankranti 2022

മിഥുന മാസം അവസാന ദിവസമാണ് ചേട്ടയെ കളഞ്ഞ് സംക്രാന്തി ആഘോഷിക്കുന്നതിന് നമ്മള്‍ തയ്യാറെടുക്കുന്നത്. ഈ ദിനത്തില്‍ പല വിധത്തിലുള്ള ചടങ്ങുകളും പല വീടുകളിലും നടത്തുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതാണ് സത്യം. കാരണം പണ്ട് നിലനിന്നിരുന്ന ആചാരങ്ങളും ചടങ്ങുകളും പല വീടുകളിലും ഇന്നും തുടര്‍ന്ന് പോരുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ ദിനത്തിനും അതിന്റേതായ പ്രത്യേകതയും ഇന്നും ഉണ്ട്. കര്‍ക്കിടക സംക്രാന്തി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

എന്താണ് കര്‍ക്കിടക സംക്രാന്തി?

എന്താണ് കര്‍ക്കിടക സംക്രാന്തി?

സൂര്യന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോഴാണ് കര്‍ക്കിടക സംക്രാന്തി ആചരിക്കുന്നത്. ഇത് കാര്‍ഷിക മേഖലക്ക് മികച്ചതായാണ് കണക്കാക്കുന്നത്. കാരണം കര്‍ക്കിടക സംക്രാന്തിയോടെയാണ് മണ്‍സൂണ്‍ ആരംഭിക്കുന്നത്. മകര സംക്രാന്തി പോലെ തന്നെയാണ് കര്‍ക്കിടക സംക്രാന്തിയും ആചരിക്കുന്നത്. പല കാര്യങ്ങള്‍ക്കും സംക്രാന്തി ദിനം അനുകൂലമാണെന്ന് കണക്കാക്കപ്പെടുന്നു. വിശ്വാസത്തിലധിഷ്ഠിതമായവരാണെങ്കില്‍ ഇവര്‍ക്ക് ജ്യേഷ്ഠാ ഭഗവതിയെ പുറത്താക്കി ശ്രീപാര്‍വ്വതിയെ വീട്ടില്‍ കുടിയിരുത്തേണ്ട മികച്ച ദിനം എന്നാണ് കണക്കാക്കാന്‍ സാധിക്കുന്നത്. ഈ ആചാരം ഇന്നും പല വീടുകളിലും നിലനില്‍ക്കുന്നത് തന്നെയാണ്.

കര്‍ക്കിടക സംക്രാന്തി ആചരിക്കുന്നത്

കര്‍ക്കിടക സംക്രാന്തി ആചരിക്കുന്നത്

കേരളത്തിലെ നല്ലൊരു ശതമാനം വീടുകളിലും കര്‍ക്കിടക സംക്രാന്തി ആഘോഷിക്കുന്നുണ്ട്. അതിന് വേണ്ടി കര്‍ക്കിടക സംക്രാന്തി ദിനത്തില്‍ വീടുകളിലെ അഴുക്കും മാറാലയും എല്ലാം വൃത്തിയാക്കി കിണ്ടിയില്‍ വെള്ളം നിറച്ച് വാല്‍ക്കണ്ണാടി, കണ്ണാടി, ദശപുഷ്പങ്ങള്‍, അഷ്ടമംഗല്യം, നിറപറ, നാഴി, സിന്ദൂരം, ചന്ദനം എന്നിവയെല്ലാം വെക്കുന്നു. ഇതിന്റെ പുറകേ ശ്രീപാര്‍വ്വതി വീട്ടിലേക്ക് എഴുന്നെള്ളും എന്നും ദശപുഷ്പം ചൂടി പോവുന്നു എന്നുമാണ് വിശ്വാസം. ഇത്തരം കാര്യങ്ങള്‍ ഇന്നും തുടര്‍ന്ന് പോരുന്നവര്‍ ധാരാളമുണ്ട്.

പ്രത്യേകതകള്‍

പ്രത്യേകതകള്‍

ഹിന്ദു വിശ്വാസ പ്രകാരം ദക്ഷിണായനം ആരംഭിക്കുന്നത് കര്‍ക്കിടക സംക്രന്തിയോടെയാണ്. ഈ സമയത്ത് അതായത് ആറ് മാസത്തില്‍ ദേവന്‍മാര്‍ ഉറങ്ങുന്നു എന്നാണ് വിശ്വാസം. ഈ ദിവസം ഭക്തര്‍ വ്രതം അനുഷ്ഠിക്കുകയും മഹാവിഷ്ണുവിനെ ആരാധിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നതിനാല്‍ കര്‍ക്കിടക സംക്രാന്തിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നമ്മുടെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ സാധിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഇന്നും പലരും ഇതെല്ലാം തുടര്‍ന്ന് പോരുന്നു.

കര്‍കടക സംക്രാന്തി 2022: തീയതിയും സമയവും

കര്‍കടക സംക്രാന്തി 2022: തീയതിയും സമയവും

ഈ വര്‍ഷം 2022 ജൂലൈ 16 ശനിയാഴ്ച കര്‍ക്കിടക സംക്രാന്തി ആഘോഷിക്കും. ഈ മാസത്തിന് തുടക്കം കുറിക്കുന്നതിലൂടെ പലര്‍ക്കും വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നു. കാരണം ഇപ്പോഴും നമ്മുടെ വരുമാന സ്രോതസ്സില്‍ മികച്ച് നില്‍ക്കുന്നത് കാര്‍ഷിക മേഖല തന്നെയാണ്. ഈ സമയത്ത് മണ്‍സൂണ്‍ ആരംഭിക്കുന്നു. ഇത് കാര്‍ഷിക മേഖലക്ക് മികച്ച ഫലം നല്‍കുന്നു. അതുകൊണ്ടാണ് കാര്‍ഷിക മേഖലക്ക് അനുയോജ്യമായ സമയമായി കര്‍ക്കിടക സംക്രാന്തി കണക്കാക്കപ്പെടുന്നത്. ദക്ഷിണായനത്തിന്റെ അവസാനത്തെയാണ് ഇത് കണക്കാക്കുന്നത്. അതിന് ശേഷമാണ് ഉത്തരായനം ആരംഭിക്കുന്നത്.

മഹാവിഷ്ണുവിനെ ആരാധിക്കുന്നു

മഹാവിഷ്ണുവിനെ ആരാധിക്കുന്നു

ഈ ദക്ഷിണായനത്തിന്റെ നാല് മാസങ്ങളില്‍ ഭക്തര്‍ വിഷ്ണുവിനെയാണ് ആരാധിക്കുന്നത്. ഇത് കൂടാതെ പൂര്‍വ്വികരുടെ മോക്ഷപ്രാപ്തിക്ക് വേണ്ടിയും ഈ ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടത്തുന്നുണ്ട്. പിതൃതര്‍പ്പണം നടത്തുന്നതും ബലിയിടുന്നതും എല്ലാം ഈ ദിനത്തിന്റെ പ്രത്യേകതകളെ ചൂണ്ടിക്കാണിക്കുന്നതാണ്. കര്‍ക്കിടക മാസത്തില്‍ പിതൃക്കള്‍ നമ്മുടെ വീട് സന്ദര്‍ശിക്കും എന്നൊരു വിശ്വാസം നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ പിതൃക്കള്‍ക്ക് വേണ്ടി പ്രത്യേക ചടങ്ങുകള്‍ നടത്തുന്നു. ഇത് കൂടാതെ വാവടയുണ്ടാക്കി പിതൃക്കള്‍ക്ക് നിവേദിക്കുകയും ചെയ്യുന്നു. ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് എന്ന പ്രത്യേകതയും ഈ ദിനത്തിന് ഉണ്ട്.

Weekly Horoscope: വരുന്ന ആഴ്ചയിലെ വാരഫലം: മേടം - മീനം വരെ സമ്പൂര്‍ണഫലംWeekly Horoscope: വരുന്ന ആഴ്ചയിലെ വാരഫലം: മേടം - മീനം വരെ സമ്പൂര്‍ണഫലം

ശ്രാവണ മാസ ആരാധന ഇപ്രകാരം: വര്‍ഷം മുഴുവന്‍ ഐശ്വര്യം ഫലംശ്രാവണ മാസ ആരാധന ഇപ്രകാരം: വര്‍ഷം മുഴുവന്‍ ഐശ്വര്യം ഫലം

Read more about: puja significance പൂജ
English summary

Karka Sankranti 2022 Date, History, Puja Vidhi, Rituals and Significance In Malayalam

Here in this article we are sharing the date, history, puja vidhi, rituals and significance of karka sankranti in malayalam. Take a look.
X
Desktop Bottom Promotion