For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തി

|

തകര്‍ത്തു പെയ്യുന്ന കാലവര്‍ഷത്തിനിടെ ആത്മീയ പ്രാധാന്യമുള്ള ഒരു സമയം കൂടി കടന്നുവരുന്നു. ജൂലൈ 16ന് സൂര്യന്‍ മിഥുനം രാശി വിട്ട് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ഹിന്ദുമത വിശ്വാസങ്ങള്‍ പ്രകാരം ഇത് കര്‍ക്കിടക സംക്രാന്തിയായി ആഘോഷിക്കുന്നു. ജ്യോതിശാസ്ത്രമനുസരിച്ച്, ഈ ദിവസം മുതല്‍ സൂര്യന്റെ കിരണങ്ങള്‍ ദക്ഷിണാര്‍ദ്ധഗോളത്തില്‍ ലംബമായി വീഴാന്‍ തുടങ്ങുന്നു. ഇതിനെ ദക്ഷിണായണം എന്ന് വിളിക്കുന്നു.

Most read: ദുരിതനിവാരണത്തിനും ആഗ്രഹസാഫല്യത്തിനും കുമാരഷഷ്ഠി വ്രതംMost read: ദുരിതനിവാരണത്തിനും ആഗ്രഹസാഫല്യത്തിനും കുമാരഷഷ്ഠി വ്രതം

ഈ ദിവസം മുതല്‍ സൂര്യദേവന്റെ യാത്ര തെക്ക് ആരംഭിക്കുന്നു, അത് മകരസംക്രാന്തി വരെ നീണ്ടുനില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം മുതല്‍ ആറുമാസം വരെയുള്ള കാലഘട്ടത്തെ ദേവന്മാരുടെ രാത്രി എന്ന് വിളിക്കുന്നു. വെള്ളിയാഴ്ച കര്‍ക്കടക സംക്രാന്തി ആഘോഷിക്കുന്ന വേളയില്‍ ഈ ദിവസത്തിന്റെ മതപരമായ ആചാരങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വായിച്ചറിയാം.

കര്‍ക്കിടക സംക്രാന്തി

കര്‍ക്കിടക സംക്രാന്തി

ഒരു രാശിചക്രത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സൂര്യന്റെ പ്രവേശനത്തെ അല്ലെങ്കില്‍ സംക്രമണത്തെ സംക്രാന്തി എന്ന് വിളിക്കുന്നു. ഏത് രാശിചക്രത്തിലേക്ക് പ്രവേശിച്ചാലും ആ രാശിചക്രത്തിന്റെ പേരിലാണ് ആ സംക്രാന്തി അറിയപ്പെടുന്നത്. സൂര്യന്‍ കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തെ കര്‍ക്കടക സംക്രാന്തി എന്ന് വിളിക്കുന്നു. മതപരമായും ജ്യോതിഷപരമായും ഈ സംക്രാന്തി വളരെ പ്രത്യേകതയുള്ളതായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സൂര്യന്‍ മിഥുനം രാശി വിട്ട് കര്‍ക്കിടകത്തിലേക്ക് പ്രവേശിക്കും. 2021 ഓഗസ്റ്റ് 17 വരെ സൂര്യന്‍ ഈ രാശി ചിഹ്നത്തില്‍ തുടരും.

ദക്ഷിണായനം ആരംഭിക്കുന്നു

ദക്ഷിണായനം ആരംഭിക്കുന്നു

ആറുമാസം നീണ്ടുനില്‍ക്കുന്ന കര്‍ക്കടക സംക്രാന്തിയില്‍ നിന്നാണ് ദക്ഷിണായനം ആരംഭിക്കുന്നത്. സൂര്യന്‍ ഒരു രാശിചക്രത്തില്‍ ഒരു മാസം നിലകൊള്ളും. അങ്ങനെ ദക്ഷിണായന കാലഘട്ടത്തിന്റെ ആറുമാസം കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു രാശിചിഹ്നങ്ങളിലായി നീണ്ടുനില്‍ക്കും. ജ്യോതിഷമനുസരിച്ച്, ഒരു വര്‍ഷത്തില്‍ രണ്ട് അയനമുണ്ട്. അയനം എന്നാല്‍ മാറ്റം എന്നാണ്. അതായത്, സൂര്യന്റെ സ്ഥാനം വര്‍ഷത്തില്‍ രണ്ടുതവണ മാറുന്നു. സൂര്യന്‍ 6 മാസം ഉത്തരായനത്തിലും 6 മാസം ദക്ഷിണായനത്തിലും തുടരുന്നു.

Most read:സൂര്യന്‍ കര്‍ക്കിടകം രാശിയില്‍; 12 രാശിക്കും ജീവിതത്തില്‍ മാറ്റങ്ങള്‍Most read:സൂര്യന്‍ കര്‍ക്കിടകം രാശിയില്‍; 12 രാശിക്കും ജീവിതത്തില്‍ മാറ്റങ്ങള്‍

ദക്ഷിണായനത്തിന്റെ പ്രാധാന്യം

ദക്ഷിണായനത്തിന്റെ പ്രാധാന്യം

വിശ്വാസങ്ങള്‍ അനുസരിച്ച്, ദക്ഷിണായന കാലഘട്ടം ദേവന്മാരുടെ രാത്രിയായി കണക്കാക്കപ്പെടുന്നു. ദക്ഷിണായനസമയത്ത്, രാത്രിയുടെ ദൈര്‍ഘ്യം കൂടുകയും പകല്‍ ദൈര്‍ഘ്യം കുറയുകയും ചെയ്യുന്നു. ജ്യോതിഷമനുസരിച്ച്, സൂര്യന്‍ ദക്ഷിണായനത്തിലായിരിക്കുമ്പോള്‍, അത് തെക്കോട്ട് ഒരു ചായ്വോടെ നീങ്ങുന്നു. ദക്ഷിണായനത്തില്‍ വിവാഹം, ഉപനയനം തുടങ്ങിയ ശുഭപ്രവൃത്തികള്‍ പലരും ചെയ്യാറില്ല. ദക്ഷിണായനകാലത്ത് വര്‍ഷം, ശരത്, ഹേമന്തം എന്നീ മൂന്ന് സീസണുകളുണ്ട്.

ഉത്തരായനത്തിന്റെ പ്രാധാന്യം

ഉത്തരായനത്തിന്റെ പ്രാധാന്യം

ഉത്തരായന മാസം ദേവീദേവന്മാരുടെ ദിവസമായി കണക്കാക്കുന്നു. ഉത്തരായനത്തിന്റെ 6 മാസങ്ങളില്‍ ഗൃഹപ്രവേശം, യജ്ഞം, ഉപവാസം, ആചാരങ്ങള്‍, വിവാഹം തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. ഉത്തരായന കാലത്ത് പകല്‍ ദൈര്‍ഘ്യമേറിയതും രാത്രി ദൈര്‍ഘ്യം കുറഞ്ഞതുമാണ്. തീര്‍ത്ഥാടനത്തിനും ഉത്സവങ്ങള്‍ക്കും അനുയോജ്യമാണ് ഈ സമയം. ശിശിരം, വസന്തം, വേനല്‍ എന്നിങ്ങനെ മൂന്ന് സീസണുകള്‍ ഉത്തരായന കാലത്ത് വരുന്നു.

Most read:ജാതകത്തില്‍ കേതുദോഷം അറിയാതെ പിന്തുടരും; ലാല്‍ കിതാബിലുണ്ട് പരിഹാരംMost read:ജാതകത്തില്‍ കേതുദോഷം അറിയാതെ പിന്തുടരും; ലാല്‍ കിതാബിലുണ്ട് പരിഹാരം

കര്‍ക്കിടക സംക്രാന്തി വിശ്വാസം

കര്‍ക്കിടക സംക്രാന്തി വിശ്വാസം

ഈ ദിവസം മുതല്‍ ദക്ഷിണായനം ആരംഭിക്കുന്നു. ഇതോടൊപ്പം, ചതുര്‍മാസും ഈ മാസത്തിലാണ് ആരംഭിക്കുന്നത്. ദേവന്മാര്‍ ഈ കാലയളവില്‍ നിദ്രയിലേക്ക് പോകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ഈ കാലയളവില്‍ ചെയ്ത പ്രവൃത്തികള്‍ക്ക് ദേവന്മാരുടെ അനുഗ്രഹം ലഭിക്കുന്നില്ലെന്ന് വിശ്വസിക്കപ്പെടുന്നു. ദക്ഷിണായനത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ വിഷ്ണുവിനെയും ശിവനെയും പ്രത്യേകമായി ആരാധിക്കുന്നു. വിഷ്ണുവിനെ ഈ ദിവസം തുളസി ഇലകളാല്‍ ആരാധിക്കുന്നു. സൂര്യദേവനെയും കര്‍ക്കിടക സംക്രാന്തിയില്‍ പ്രത്യേകമായി ആരാധിക്കുന്നു. ഈ ദിവസം സൂര്യദേവന് വെള്ളം അര്‍പ്പിക്കുകയും ആദിത്യ സ്‌തോത്രം ചൊല്ലുകയും സൂര്യ മന്ത്രം ചൊല്ലുകയും ചെയ്യുന്ന വ്യക്തിക്ക് ജീവിതത്തില്‍ സൂര്യദോഷം അവസാനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

കര്‍ക്കിടക സംക്രാന്തിയിലെ ദാനകര്‍മ്മം

കര്‍ക്കിടക സംക്രാന്തിയിലെ ദാനകര്‍മ്മം

കര്‍ക്കിടക സംക്രാന്തിയില്‍ പുതിയ ജോലികളൊന്നും ആരംഭിക്കരുതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം, ദരിദ്രര്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും ദാനം ചെയ്യണം. ഈ ദിവസം എണ്ണ ദാനം ചെയ്യുന്നത് പൂര്‍വ്വികരുടെ ആത്മാക്കളുടെ ശാന്തിക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ, കര്‍ക്കിടക സംക്രാന്തിയില്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക് ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളോ പച്ച നിറമുള്ള പഴങ്ങളോ ദാനം ചെയ്യുന്നതും ശുഭപ്രവൃത്തിയാണ്.

Most read:ദോഷമുള്ള ഗ്രഹങ്ങളെ ശാന്തമാക്കി ഭാഗ്യം വരാന്‍ ദിവസവും ചെയ്യേണ്ടത്Most read:ദോഷമുള്ള ഗ്രഹങ്ങളെ ശാന്തമാക്കി ഭാഗ്യം വരാന്‍ ദിവസവും ചെയ്യേണ്ടത്

രാമായണ മാസം

രാമായണ മാസം

കേരളത്തില്‍ കര്‍ക്കിടക മാസം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സംക്രാന്തി അനുഷ്ഠാനങ്ങള്‍ ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി, വൈകുന്നേരം വീടുകള്‍ വൃത്തിയാക്കുകയും വീടിനെ മൂന്നു പ്രാവശ്യം വലംവച്ച് വീട്ടില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കുകയും ചെയ്യും. തുടര്‍ന്ന് ലക്ഷ്മി ദേവിയെ വീട്ടിലേക്ക് ക്ഷണിക്കുന്നു. കേരളത്തില്‍ പിന്തുടരുന്ന പരമ്പരാഗത മലയാള കലണ്ടറിലെ അവസാന മാസമാണ് കര്‍ക്കിടക മാസം. ഈ മാസം രാമായണ മാസം എന്നും അറിയപ്പെടുന്നു. വീടുകളില്‍ രാമായണ ശീലുകള്‍ മുഴങ്ങുന്ന ധന്യമാസമാണ് കര്‍ക്കിടകം.

കര്‍ക്കിടക വാവിലെ പിതൃതര്‍പ്പണം

കര്‍ക്കിടക വാവിലെ പിതൃതര്‍പ്പണം

കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കിടക വാവ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും വളരെ പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ഭൂമിയിലെ ഒരു വര്‍ഷം, പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതിനാലാണ് കര്‍ക്കിടക വാവുബലി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നത്.

Most read:എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെMost read:എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെ

English summary

Kark Sankranti 2021 Date And Significance in Malayalam

The day when Sun enters the Karka rashi is called Karka Sankranti. Read on the date and significance of Karka Sankranti 2021.
X
Desktop Bottom Promotion