For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കന്നി മാസത്തില്‍ 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഫലം

|

മലയാള മാസത്തിലെ ആറാമത്തെ മാസമാണ് കന്നി മാസം. ഈ മാസത്തില്‍ നിങ്ങള്‍ ഓരോ നക്ഷത്രക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഓരോ നക്ഷത്രക്കാരിലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍ നേട്ടങ്ങള്‍ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാവുന്നതാണ്.

Kanni Month Star Predictions In Malayalam

കന്നി മാസത്തില്‍ നിങ്ങള്‍ ഓരോ നക്ഷത്രക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. എന്നാല്‍ ഓരോരുത്തരുടേയും ജനന സമയവും നാഴികയും വിനാഴികയും എല്ലാം നോക്കിയാണ് ഫലങ്ങളില്‍ വ്യത്യാസം വരുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടക്കൂര്‍:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂര്‍:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കന്നി മാസത്തില്‍ ആദ്യ പാദത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ഇവര്‍ക്ക് തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതോടൊപ്പം തന്നെ ഇത് പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ നിറക്കുന്നു. എന്നാല്‍ ഇവരില്‍ മാസം പകുതിയാവുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അപ്രതീക്ഷിത ചിലവുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. അത് കൂടാതെ ആശുപത്രി കാര്യങ്ങള്‍ക്ക് പണം കൂടുതല്‍ ചിലവാക്കേണ്ടി വരുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

ഇടവക്കൂര്‍: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂര്‍: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറുകാര്‍ക്ക് കന്നി മാസത്തില്‍ വളരെയധികം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇവരില്‍ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവുന്നു. ജോലിക്കാര്യത്തില്‍ ആദ്യം അല്‍പം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും പിന്നീട് നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി കിട്ടുന്നതിന് ഭാഗ്യമുണ്ട്. ഇവരില്‍ കുടുംബ ജീവിതത്തില്‍ മികച്ച അന്തരീക്ഷം ഉണ്ടാക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് പ്രമോഷന്‍ കിട്ടുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മാറ്റം വരുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയും ഈ മാസം കാണുന്നുണ്ട്.

മിഥുനക്കൂര്‍:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )

മിഥുനക്കൂര്‍:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )

മിഥുനക്കൂറുകാര്‍ക്ക് വളരെയധികം ഗുണകരമായ ഒരു മാസമാണ് കന്നി മാസം. ഇവരില്‍ കുടുംബത്തില്‍ പല മികച്ച കാര്യങ്ങളും സംഭവിക്കുന്നുണ്ട്. പല വിധത്തിലും ഗുണം നല്‍കുന്ന മാസമാണ് മിഥുനക്കൂറുകാര്‍ക്ക് കന്നി മാസം. മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യത കാണുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ജീവിതത്തിലെ എല്ലാ ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

കര്‍ക്കിടകക്കൂര്‍:- (പുണര്‍തം 1/4, പൂയം, ആയില്യം )

കര്‍ക്കിടകക്കൂര്‍:- (പുണര്‍തം 1/4, പൂയം, ആയില്യം )

കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം പൊതുവേ അനുകൂലമല്ലാത്ത ഫലങ്ങളാണ് സംഭവിക്കുന്നത്. എന്നാല്‍ പിന്നീട് ഇത് മികച്ച അവസ്ഥയിലേക്ക് എത്തുന്നു. ആരോഗ്യകാര്യങ്ങളില്‍ അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ നഷ്ടം നിങ്ങളില്‍ ഉണ്ടാക്കുന്നു. കടം വാങ്ങുന്നവര്‍ ശ്രദ്ധിക്കണം. വാഹന ഉപയോഗം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കണം. വിവാഹതത്തിന്റെ കാര്യത്തില്‍ ധൃതി പിടിച്ച് തീരുമാനം എടുക്കരുത്. ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

12 രാശിക്കാരില്‍ നാണം കുണുങ്ങികളായ രാശിക്കാര്‍ ഇവരാണ്12 രാശിക്കാരില്‍ നാണം കുണുങ്ങികളായ രാശിക്കാര്‍ ഇവരാണ്

ചിങ്ങക്കൂര്‍:-(മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂര്‍:-(മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറുകാര്‍ക്ക് ഈ മൂന്ന് നക്ഷത്രത്തില്‍ മികച്ച മാസമായിരിക്കും. ഇവരില്‍ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നുണ്ട്. വരുമാനത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു. ബിസിനസ് വര്‍ദ്ധിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ഇരട്ടിയാവുന്നു. ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ മികച്ച സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും ഉള്ള സാധ്യതയെ തള്ളിക്കളയരുത്.

കന്നിക്കൂര്‍:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)

കന്നിക്കൂര്‍:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)

കന്നിക്കൂറുകാര്‍ക്ക് ഈ മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. ഇവരില്‍ ആദ്യത്തെ പകുതി മികച്ചതായി മാറുന്നുണ്ട്. എന്നാല്‍ പിന്നീട് ശ്രദ്ധിക്കണം. വെറുതെ പോലും പണം അനാവശ്യമായി ചിലവാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുന്നവര്‍ അശ്രദ്ധ കാണിക്കരുത്. വിവാഹം കഴിച്ചവര്‍ അവരുടെ ജീവിതത്തില്‍ മികച്ച സമയമായി കണക്കാക്കുന്ന മാസമാണ് ഇത്. പണത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കുന്നു. ദൈവാദീനം ഉള്ള സമയമായിരിക്കും.

തുലാക്കൂര്‍:-(ചിത്തിര1/2,ചോതി, വിശാഖം3/4)

തുലാക്കൂര്‍:-(ചിത്തിര1/2,ചോതി, വിശാഖം3/4)

തുലാക്കൂറുകാര്‍ക്ക് മികച്ച മാസമാണ് ഇതെന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം ഇവരെ കാത്ത് പല വിധത്തിലുള്ള പോസിറ്റീവ് ചിന്തകളും ഈ മാസം ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ക്ക് ഇവര്‍ തുടക്കമിടുന്നു. തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പുതിയ ജോലി ലഭിക്കുന്നതിനോ അല്ലെങ്കില്‍ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യത കൂടുതലാണ്. സന്താനസൗഭാഗ്യത്തിനുള്ള സാധ്യത ഈ നക്ഷത്രക്കാര്‍ക്കുണ്ട്. ഇവര്‍ ചെന്നു കേറുന്നിടത്ത് ഐശ്വര്യം നിലനില്‍ക്കുന്നുണ്ട്.

വൃശ്ചികക്കൂര്‍:-(വിശാഖം1/4,അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂര്‍:-(വിശാഖം1/4,അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂറുകാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന ഒരു സമയമാണ് ഈ മാസം. ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജവും ഐശ്വര്യവും വര്‍ദ്ധിക്കുന്ന സമയമാണ് ഈ മാസം. ജോലിക്കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. മക്കളുടെ അപ്രതീക്ഷിത വിജയം ജീവിതത്തില്‍ സന്തോഷം ഇരട്ടിയാക്കുന്നു. വീട് പുതുക്കി പണിയുന്നതിനുള്ള സാധ്യതയുണ്ട്. വസ്തുസംബന്ധമായ ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ജോലിയിലൂടെ നേട്ടങ്ങള്‍ തേടിയെത്തുന്നു.

ധനുക്കൂര്‍: (മൂലം,പൂരാടം, ഉത്രാടം 1/4)

ധനുക്കൂര്‍: (മൂലം,പൂരാടം, ഉത്രാടം 1/4)

ധനുക്കൂറുകാര്‍ക്ക് മികച്ച സമയമായിരിക്കും ഈ മാസം. മികച്ചത് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. എല്ലാ ദിവസവും പോസിറ്റീവ് ഊര്‍ജ്ജത്തോടെ എഴുന്നേല്‍ക്കുന്നവരായി ഇവര്‍ മാറും. സാമ്പത്തികമായി മികച്ച സമയമായിരിക്കും ഈ നക്ഷത്രക്കാര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമായിരിക്കും എങ്കിലും അലസത കാണിച്ച് തുടങ്ങിയാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. വിദേശത്ത് പോവുന്നവര്‍ക്ക് മികച്ച സമയമായിരിക്കും എന്നുള്ളതാണ്.

മകരക്കൂര്‍:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

മകരക്കൂര്‍:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

മകരക്കൂറില്‍ മുകളില്‍ പറഞ്ഞ മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ മാസത്തില്‍ മുടങ്ങിപോയ ചില കാര്യങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. ഒരു കാരണവശാലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മറ്റുള്ളവരോട് ചോദിക്കേണ്ട അവസ്ഥ വരുന്നില്ല. പരീക്ഷകളിലും മറ്റും മികച്ച വിജയം നേടുന്നതിന് ഇവര്‍ എപ്പോഴും കഠിനമായി പരിശ്രമിക്കണം. ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം തന്നെ ഒരുമിച്ച് വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. കുടുംബത്തില്‍ സന്തോഷം വരുന്ന നിമിഷങ്ങളായിരിക്കും ഈ മാസം. എല്ലാ വിധത്തിലും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഉള്ള പരിഹാരം ലഭിക്കുന്നു.

കുംഭക്കൂര്‍:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂര്‍:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഈ മാസം മികച്ച ഫലം ലഭിക്കുമെങ്കിലും ഗുണദോഷ സമ്മിശ്രമാണ് കാര്യങ്ങള്‍. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും രണ്ട് വട്ടം ആലോചിക്കണം. സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ നടത്തുന്നതിന് ശ്രദ്ധിക്കണം. ജോലി സംബന്ധമായി നിരവധി യാത്രകള്‍ സംഭവിക്കുന്നുണ്ട്. പരീക്ഷയില്‍ മികച്ച വിജയം ഇവരെ തേടിയെത്തുന്നു, വിവാഹയോഗത്തിനുള്ള സാധ്യത ഈ മാസം ഉണ്ടാവുന്നുണ്ട്. ഉപരിപഠനത്തിന് വേണ്ടി പലവിധത്തില്‍ ശ്രമിക്കുമെങ്കിലും പലപ്പോഴും ഇവര്‍ക്ക് പരാജയം സംഭവിക്കുന്നു.

സര്‍വ്വദോഷ പരിഹാരവും ശത്രുനാശവും; ഗണേശകവച സ്‌തോത്രം ജപിക്കേണ്ട ദിനംസര്‍വ്വദോഷ പരിഹാരവും ശത്രുനാശവും; ഗണേശകവച സ്‌തോത്രം ജപിക്കേണ്ട ദിനം

മീനക്കൂര്‍:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)

മീനക്കൂര്‍:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)

മീനക്കൂറുകാര്‍ക്ക് ഈ മാസം മികച്ച ഫലങ്ങള്‍ എന്നാണ് പറയുന്നത്. കുടുംബ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സന്തോഷകരമായ ജീവിതമാണ് ഈ മാസത്തില്‍ ഇവര്‍ക്ക് ഉണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഇല്ലാത്ത ഒരു സമയമായിരിക്കും ഇവരെ കാത്തിരിക്കുന്നത്. മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് സാമ്പത്തികം അല്‍പം ശ്രദ്ധിക്കണം. പല കാര്യങ്ങളും പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട് പണി തുടങ്ങുന്നതിന് ഇവര്‍ സമയം കണ്ടെത്തും. ജോലിക്കാര്യത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു.

English summary

Kanni Month Star Predictions In Malayalam

Here in this article we are sharing Kanni monthly star prediction in malayalam. Take a look.
X
Desktop Bottom Promotion