Latest Updates
-
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്!
ശംഖുചക്ര ഗദാധാരി ഭാവത്തില്‍ മഹാവിഷ്ണുവിനെ ഭജിക്കുന്ന കാമിക ഏകാദശി; പാപമോചനത്തിന് ഉത്തമദിനം
ഹിന്ദു കലണ്ടര്‍ പ്രകാരം ചതുര്മാസമാണ് ഇപ്പോള്‍ നടക്കുന്നത്. അതായത് മഹാവിഷ്ണു നാലുമാസം യോഗനിദ്രയില്‍ തുടരുന്ന കാലം. എന്നാല്‍ ചതുര്‍മാസത്തില്‍ ആരാധന, വ്രതം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയില്‍ ചതുര്‍മാസത്തിലെ രണ്ടാമത്തെ ഏകാദശി വ്രതം കാമിക ഏകാദശി വ്രതമായി ആചരിക്കും. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒട്ടേറെ ഗുണഫലങ്ങള്‍ ലഭിക്കുന്നു.
ചതുര്‍മാസത്തിലെ ഏകാദശിയില്‍ വിഷ്ണു ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികള്‍ പോലും ഒഴിവാകുന്നുവെന്നും എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ശ്രാവണ മാസത്തിലെ കാമിക ഏകാദശി വ്രതത്തിന്റെ മംഗളകരമായ സമയവും ആരാധനയുടെ പ്രാധാന്യവും എന്താണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കാമിക ഏകാദശി 2023 ശുഭസമയം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തീയതി ജൂലൈ 12 ന് വൈകുന്നേരം 05.59 മുതല്‍ ആരംഭിക്കും. ഈ തീയതി ജൂലൈ 13 വൈകുന്നേരം 06.24 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ കാമിക ഏകാദശി വ്രതം ജൂലൈ 13ന് വ്യാഴാഴ്ച ആചരിക്കും.
കാമിക ഏകാദശി ശുഭയോഗം
ഈ വര്‍ഷത്തെ കാമിക ഏകാദശി ജൂലൈ 13 വ്യാഴാഴ്ചയാണ്. വ്യാഴാഴ്ചയും ഏകാദശി തിഥിയും ശ്രീ ഹരിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇതോടൊപ്പം ശൂലയോഗം, ബുധാദിത്യ യോഗം എന്നിവയും ഈ ദിവസം രൂപീകരിക്കും. ജൂലൈ 12ന് രാവിലെ 09.40 മുതല്‍ അടുത്ത ദിവസം ജൂലൈ 13-ന് രാവിലെ 08.53 വരെയാണ് ശൂല യോഗം. ശ്രാവണ മാസത്തിലെ കാമിക ഏകാദശിയില്‍ മഹാവിഷ്ണുവിനെ മഞ്ഞനിറത്തിലുള്ള സാധനങ്ങള്‍ കൊണ്ട് പൂജിക്കുകയും ദാനം ചെയ്യുകയും ചെയ്യുന്നത് യാഗത്തിന് തുല്യമായ പുണ്യങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.
കാമിക ഏകാദശി പൂജാവിധി
ഏകാദശി നാളില്‍ കുളിച്ച് ശുദ്ധി നേടിയ ശേഷം മഹാവിഷ്ണുവിനെ പഞ്ചാമൃതവും കുങ്കുമം കലര്‍ന്ന വെള്ളവും കൊണ്ട് അഭിഷേകം ചെയ്യുക. വിഷ്ണുവിന്റെ 108 നാമങ്ങള്‍ ജപിക്കുക. ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്കല്, ദക്ഷിണ നല്കല് എന്നിവയും ഏകാദശി വ്രതത്തില്‍ വളരെ പ്രധാനമാണ്. ഈ വ്രതം അനുഷ്ഠിക്കുന്നവന്റെ ആഗ്രഹങ്ങളെല്ലാം ശ്രീഹരി വിഷ്ണു സഫലമാകുന്നു.

കാമിക ഏകാദശി വ്രതത്തിന്റെ പ്രാധാന്യം
വിശ്വാസമനുസരിച്ച് കാമിക ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കുന്നു. ഇതോടൊപ്പം ഏകാദശി വ്രതാനുഷ്ഠാനത്തില്‍ പൂജിച്ചാല്‍ പിതൃക്കളുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കും. ഈ പ്രത്യേക ദിനത്തില്‍ ദാനകര്‍മ്മങ്ങള്‍ നടത്തുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ദരിദ്രര്‍ക്ക് ഭക്ഷണമോ പണമോ വസ്ത്രമോ ദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മോക്ഷം ലഭിക്കുന്നു. ഈ ദിവസത്തില്‍ തുളസി ആരാധനയ്ക്കും പ്രത്യേക പ്രാധാന്യമുണ്ട്. എന്നാല്‍ ഏകാദശി നാളില്‍ അബദ്ധത്തില്‍ പോലും തുളസിയെ തൊടരുത് എന്ന് ഓര്‍മ്മിക്കുക.
ബന്ധം ദൃഢമാകാന്‍
കുടുംബാംഗങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ഭിന്നതയുണ്ടെങ്കില്‍, ജ്യോതിഷ പ്രകാരം പൂജാവേളയില്‍ ദക്ഷിണാവര്‍ത്തി ശംഖില്‍ വെള്ളം നിറച്ച് വിഷ്ണുവിന് സമര്‍പ്പിക്കുക. ആരാധനയ്ക്ക് ശേഷം, ഈ വെള്ളം കുടുംബാംഗങ്ങള്‍ക്കിടയില്‍ പ്രസാദമായി വിതരണം ചെയ്യുക. ഇത് നിങ്ങളുടെ പരസ്പര ബന്ധങ്ങളെ ശക്തിപ്പെടുത്തും.
സാമ്പത്തിക പുരോഗതിക്ക്
സാമ്പത്തിക പുരോഗതിക്കായി കാമിക ഏകാദശി നാളില്‍ തുളസി ചെടിയുടെ മുന്നില്‍ നെയ്യ് വിളക്ക് കൊളുത്തി 11 പ്രാവശ്യം തുളസി ചെടിയെ വണങ്ങി ഓം നമോ ഭഗവതേ നാരായണ എന്ന് ചൊല്ലുക. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം നീങ്ങുന്നതായിരിക്കും.

കരിയറില്‍ വിജയത്തിന്
നിങ്ങളുടെ കരിയറില്‍ പുരോഗതി ആഗ്രഹിക്കുന്നുവെങ്കില്‍, ജ്യോതിഷ പ്രകാരം ഒരു ആലിലയില്‍ മഞ്ഞള്‍ കൊണ്ട് ഒരു സ്വസ്തിക ചിഹ്നം ഉണ്ടാക്കി 'ഓം നമോ ഭഗവതേ നാരായണ' എന്ന് പറഞ്ഞ് വിഷ്ണുവിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുക. ഇതോടൊപ്പം മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങളോ വാഴപ്പഴമോ പ്രസാദമായി നല്‍കുക.
കടബാധ്യത നീങ്ങാന്‍
കടബാധ്യതയില്‍ നിന്ന് മുക്തി നേടാനായി നിങ്ങള്‍ കാമിക ഏകാദശി നാളില്‍ ആല്മരത്തില് ഒരു നൂല് ചുറ്റി 11 പ്രാവശ്യം പ്രദക്ഷിണം ചെയ്യുക. പരിക്രമം പൂര്‍ത്തിയാക്കിയ ശേഷം, ആല്‍മരത്തിന്റെ വേരില്‍ വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം, കടബാധ്യത വേഗത്തില്‍ മാറാനായി കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുക.
ആഗ്രഹസാഫല്യത്തിന്
ആഗ്രഹ പൂര്‍ത്തീകരണത്തിനായി കാമിക ഏകാദശി നാളില്‍ മഹാവിഷ്ണുവിനെ പാലില്‍ കുങ്കുമപ്പൂ കലര്‍ത്തി അഭിഷേകം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ മഹാവിഷ്ണു ഉടന്‍ സന്തുഷ്ടനാകുമെന്നാണ് വിശ്വാസം. ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.
ശംഖ് വീട്ടില്‍ കൊണ്ടുവരിക
മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കണമെങ്കില്‍ കാമിക ഏകാദശി തിഥിയില്‍ പാഞ്ചജന്യ ശംഖ് വീട്ടില്‍ കൊണ്ടുവരിക. വാസ്തു ശാസ്ത്ര പ്രകാരം ഈ ശംഖ് വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു.
ഓടക്കുഴല്‍
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണ ഭഗവാന് ഓടക്കുഴല്‍ വളരെ പ്രിയപ്പെട്ടതാണ്. ദ്വാപരയുഗത്തില്‍ ഭഗവാന് കൃഷ്ണന് എപ്പോഴും ഒരു ഓടക്കുഴല്‍ തന്റെ കൂടെ സൂക്ഷിച്ചിരുന്നു. വീട്ടില്‍ ഓടക്കുഴല്‍ വച്ചാല്‍ വാസ്തു ദോഷങ്ങള്‍ മാറുന്നതായിരിക്കും. കാമിക ഏകാദശിയില്‍ ഒരു പുല്ലാങ്കുഴല്‍ വീട്ടില്‍ കൊണ്ടുവരിക.



Click it and Unblock the Notifications
