Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ആര്‍ത്തവ രൂപത്തില്‍ ദേവീ ആരാധന, സതീദേവിയുടെ യോനീഭാഗം വീണ സ്ഥലം; രഹസ്യങ്ങളുടെ കാമാഖ്യ ക്ഷേത്രം
Kamakhya Temple : അമ്പരപ്പിക്കുന്ന ധാരാളം അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് ഇന്ത്യയിലെ ക്ഷേത്രങ്ങള്‍. പൗരാണിക പ്രൗഢിയോടെ നിലകൊള്ളുന്ന ധാരാളം ക്ഷേത്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തില്‍ പ്രശസ്തമായ ഒരു ക്ഷേത്രമാണ് കാമാഖ്യ ദേവി ക്ഷേത്രം. ഇന്ത്യയിലെ ശക്തിപീഠങ്ങളില്‍ ഒന്നായ അസമിലെ നീലാചല്‍ കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന കാമാഖ്യ ക്ഷേത്രം ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു ക്ഷേത്രമാണ്. കാരണം, ഇവിടെ ആരാധിക്കപ്പെടുന്നത് ദേവിയുടെ യോനിയാണ്.
ആര്‍ത്തവം ആഘോഷിക്കപ്പെടുന്ന ഒരു ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. ഹിന്ദുമത വിശ്വാസപ്രകാരം ഒരു സ്ത്രീയുടെ ആര്‍ത്തവ സമയത്ത് അവര്‍ക്ക് അമ്പലങ്ങളില്‍ പ്രവേശനമില്ല. മതപരമായ ഒരു കാര്യത്തിലും അവരെ ഇടപ്പെടുത്തില്ല. എന്നാല്‍ കാമാഖ്യ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തും പ്രവേശിക്കാന്‍ സാധിക്കും. ദേവിയെ ആര്‍ത്തവ സമയത്ത് ആരാധിക്കുന്ന ക്ഷേത്രമാണിത്. കാമാഖ്യ ക്ഷേത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ നമുക്ക് നോക്കാം.

സതീദേവിയുടെ യോനി പതിച്ച സ്ഥലം
ദക്ഷയാഗ സമയത്ത് തന്റെ പിതാവിനെ കാണാനായി എത്തിയ സതീദേവിയെ ദക്ഷന്‍ അപമാനിച്ചു. ആ ദുഃഖം താങ്ങാനാകാതെ സതീദേവി യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കി. സതീദേവിയുടെ ഭര്‍ത്താവായ പരമശിവന്‍ സതിയുടെ ശരീരം കയ്യിലെടുത്ത് ലോകം മുഴുവന്‍ അലഞ്ഞു നടന്നു. ഇതില്‍ നിന്ന് പരമേശ്വനെ പിന്തിരിപ്പിക്കാനായി മഹാവിഷ്ണു തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് സതിയുടെ ശരീരം പല കഷ്ണങ്ങളാക്കി നുറുക്കി ഓരോ ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. അതില്‍ സതി ദേവിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് പിന്നീട് കാമാഖ്യ ക്ഷേത്രമായി മാറിയത്. സതി ദേവിയുടെ ശരീര ഭാഗങ്ങള്‍ വീണയിടമെല്ലാ ശക്തി പീഠങ്ങള്‍ നിലവില്‍ വന്നുവെന്നുവെന്നും പറയുന്നു.
വിഗ്രഹമില്ലാതെ ആരാധന
52 ശക്തിപീഠങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. അഘോരികളുടെയും താന്ത്രികരുടെയും ശക്തികേന്ദ്രമായാണ് ഇതിനെ കണക്കാക്കുന്നത്. അസമിന്റെ തലസ്ഥാനമായ ദിസ്പൂരില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ നിലഞ്ചല്‍ പര്‍വതത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ മാതൃദേവതയുടെ വിഗ്രഹമോ ചിത്രമോ ഇല്ല എന്നതാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. ശ്രീകോവിലില്‍ യോനിയുടെ ആകൃതിയിലുള്ള കല്ല് മാത്രമേ ഉള്ളൂ. ദേവിയുടെ മഹാമുദ്രയെ യോനി രൂപം എന്ന് വിളിക്കുന്നു. ഇത് മുഴുവന്‍ പ്രപഞ്ചത്തിന്റെയും കേന്ദ്ര ബിന്ദുവായി കണക്കാക്കപ്പെടുന്നു. ഇവിടെ ഒരു കുളമുണ്ട്, അത് എല്ലായ്‌പ്പോഴും പൂക്കളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രത്തില്‍ ദേവിയുടെ യോനിയാണ് ആരാധിക്കുന്നത്. പ്രകൃതിദത്തമായ നീരുറവയായതിനാല്‍ ഇവിടം എപ്പോഴും നനവുള്ളതാണ്. ഈ നീരുറവയിലെ വെള്ളം വളരെ ഫലപ്രദവും ശക്തവുമായി കണക്കാക്കപ്പെടുന്നു. ഈ വെള്ളം സ്ഥിരമായി കഴിച്ചാല്‍ എല്ലാ രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഭൂമിയില്‍ നിന്ന് 20 അടി താഴെയുള്ള ഒരു ഗുഹയിലാണ് സ്ഥിതി ചെയ്യുന്നത്.
3 ദിവസം അടച്ചിടുന്ന ക്ഷേത്രം
ജൂണ്‍ മാസത്തില്‍ മൂന്ന് ദിവസം കാമാഖ്യ ദേവിയുടെ ക്ഷേത്രം അടച്ചിടുന്നു. ഈ ദിവസങ്ങളില്‍ സതി ദേവിക്ക് ആര്‍ത്തവമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മൂന്ന് ദിവസങ്ങളില്‍ പുരുഷന്മാര്‍ക്ക് പോലും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഈ 3 ദിവസങ്ങളില്‍ ദേവിയുടെ മുന്നില്‍ ഒരു വെളുത്ത തുണി സൂക്ഷിക്കുന്നു, അതിന്റെ നിറം 3 ദിവസം കൊണ്ട് ചുവന്നതായി മാറുന്നു. അമ്പുവച്ചി തുണി എന്നാണ് ഈ തുണിയുടെ പേര്. ഇതാണ് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത്. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തിന്റെ വാതിലുകള്‍ സ്വയമേവ അടയുന്നു. ഇതിനുശേഷം, നാലാം ദിവസം, കാമാഖ്യ ദേവിയുടെ വിഗ്രഹം കുളിപ്പിച്ച്, ചടങ്ങുകള്‍ നടത്തിയ ശേഷം ക്ഷേത്രം വീണ്ടും തുറക്കുന്നു. ഇത്തരമൊരു അത്ഭുതവും ആരാധനാ രീതിയും ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയില്ല.
മൂന്ന് തവണ സന്ദര്‍ശിക്കേണ്ട ക്ഷേത്രം
ഈ ക്ഷേത്രത്തില്‍ മൂന്ന് തവണ ദര്‍ശനം നടത്തുന്നവര്‍ക്ക് ലൗകിക ബന്ധനത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം. തന്ത്രവിദ്യയ്ക്ക് പ്രസിദ്ധമാണ് ഈ ക്ഷേത്രം. ദൂരദേശങ്ങളില്‍ നിന്നുള്ള സന്യാസിമാരും ഋഷിമാരും വരെ ഇവിടെ ദര്‍ശനത്തിനായി എത്തുന്നു.
അമ്പുവച്ചി മേള
എല്ലാ വര്‍ഷവും ഇവിടെ ഒരു വലിയ മേള നടക്കുന്നു. അമ്പുവച്ചി മേള എന്നാണ് ഇതിനെ വിളിക്കുന്നത്. ജൂണിലാണ് ഈ മേള നടക്കുന്നത്. ദേവി ഋതുമതിയായ സമയത്താണ് ഈ മേള നടക്കുന്നത്. ഈ കാലയളവില്‍ ക്ഷേത്രത്തില്‍ ആര്‍ക്കും പ്രവേശനമില്ല.
ദുര്‍മന്ത്രവാദത്തില്‍ നിന്ന് രക്ഷ
ഈ സ്ഥലം തന്ത്ര സാധന വിദ്യകളുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായി കണക്കാക്കപ്പെടുന്നു. സന്യാസിമാരും അഘോരിമാരും നിരന്തരമായി ഇവിടെയെത്തുന്നു. ഇവിടെ വന്‍തോതില്‍ മന്ത്രവാദ വിദ്യകള്‍ നടക്കുന്നു. ആര്‍ക്കെങ്കിലും ദുര്‍മന്ത്രവാദത്തിന്റെ ദോഷഫലം ബാധിച്ചിട്ടുണ്ടെങ്കില്‍, അയാള്‍ക്ക് ഇവിടെ വന്നാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് മോചനം നേടാനാകുമെന്ന് പറയപ്പെടുന്നു. കാമാഖ്യയിലെ തന്ത്രിമാരും സന്യാസിമാരും അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ്. ദുഷ്ടശക്തികളെ അകറ്റാനും ഇവിടുത്തെ തന്ത്രികള്‍ക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു. വിവാഹം, സന്താനങ്ങള്‍, സമ്പത്ത്, മറ്റ് ആഗ്രഹങ്ങള്‍ എന്നിവയ്ക്കായി പലരും കാമാഖ്യ ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു.
മൃഗബലി
ഇവിടെ മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നു. പോത്തിനെയും ആടിനെയും ബലിയര്‍പ്പിക്കുന്നത് പതിവാണെങ്കിലും ഇവിടെ ഒരു പെണ്‍ മൃഗത്തെയും ബലിയര്‍പ്പിക്കാറില്ല. ഇതോടൊപ്പം മാതൃദേവിയെ പ്രീതിപ്പെടുത്താന്‍ കന്യാപൂജയും ഭണ്ഡാരവും സംഘടിപ്പിക്കാമെന്നാണ് വിശ്വാസം. അതുവഴി നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറപ്പെടും.



Click it and Unblock the Notifications











