Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
നൂറ് യാഗങ്ങള്‍ക്ക് തുല്യമായ ഫലം, മോക്ഷപ്രാപ്തിയോടെ ജീവിതം; കാമദ ഏകാദശി വ്രതം
എല്ലാ വര്‍ഷവും ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി തിഥിയിലാണ് കാമദ ഏകാദശിയായി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ കാമദ ഏകാദശി വരുന്നത് ഏപ്രില്‍ 19 വെള്ളിയാഴ്ചയാണ്. ഈ ദിവസം മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. വിശ്വാസമനുസരിച്ച്, കാമദ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാള്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കും. കാമദ ഏകാദശിയെ മോക്ഷപ്രാപ്തി ഏകാദശി എന്നും വിളിക്കുന്നു.
കാമദ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ നൂറ് യാഗങ്ങള്‍ക്ക് തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഇതോടൊപ്പം ബ്രഹ്മവധ ദോഷത്തില്‍ നിന്നും ശാന്തി ലഭിക്കും. കൂടാതെ, ഒരു വ്യക്തി ചെയ്ത എല്ലാ പാപങ്ങളും ഈ വ്രതം കഴുകിക്കളയുന്നു. കാമദ ഏകാദശിയില്‍ ഭഗവാന് ശ്രീഹരി വിഷ്ണുവിനെ എങ്ങനെ ആരാധിക്കണമെന്ന് നമുക്ക് നോക്കാം.

കാമദ ഏകാദശി 2024
ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി തിഥി ഏപ്രില്‍ 18-ന് വൈകീട്ട് 5.31-ന് ആരംഭിച്ച് അടുത്ത ദിവസം ഏപ്രില്‍ 19-ന് രാത്രി 8.04-ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഉദയ തിഥി പ്രകാരം ഏപ്രില്‍ 19 ന് വെള്ളിയാഴ്ച കാമദ ഏകാദശി ആഘോഷിക്കും. ഏപ്രില്‍ 20ന് രാവിലെ 05:50 മുതല്‍ 8:26 വരെ വ്രതം മുറിക്കാം. ഈ സമയത്ത് കുളിക്കുകയും ധ്യാനിക്കുകയും വിഷ്ണുവിനെ ആരാധിക്കുകയും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത് വ്രതം അവസാനിപ്പിക്കുകയും ചെയ്യുക.
കാമദ ഏകാദശി വ്രതത്തിന്റെ പ്രാധാന്യം
ചൈത്രമാസത്തിലെ കാമദ ഏകാദശിയെ ഹിന്ദു കലണ്ടറിലെ ആദ്യ ഏകാദശി എന്ന് വിളിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ ദിവസം ശ്രീ ഹരി വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെയും മന്ത്രങ്ങള്‍ ജപിക്കുന്നതിലൂടെയും ഭക്തരുടെ എല്ലാ പാപങ്ങളും നശിക്കുന്നു. ഹിന്ദുമതത്തില്‍ ബ്രാഹ്മണനെ കൊല്ലുന്നത് ഏറ്റവും വലിയ പാപമായി കണക്കാക്കപ്പെടുന്നു. കാമദ ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ ബ്രാഹ്മണനെ വധിച്ചതിന്റെ പാപം പോലും ഇല്ലാതാകുമെന്നാണ് വിശ്വാസം.
കാമദ ഏകാദശി പൂജാവിധി
കാമദ ഏകാദശി നാളില്‍ ഭഗവാന് ശ്രീ ഹരി വിഷ്ണുവിന് പഴങ്ങള്‍, പുഷ്പങ്ങള്‍, പാല്, എള്ള്, പഞ്ചാമൃതം എന്നിവ സമര്‍പ്പിക്കണം. ഇതോടൊപ്പം ഏകാദശി വ്രതത്തിന്റെ കഥയും കേള്‍ക്കണം. ഇതുകൂടാതെ രാത്രി വിഷ്ണുവിനെ ആരാധിക്കുകയും ദ്വാദശി നാളില്‍ ബ്രാഹ്മണനോ ദരിദ്രനോ ഭക്ഷണം നല്കിയ ശേഷമേ വ്രതം മുറിക്കാവൂ.
ഉപവാസ നിയമം
ഉപവാസമെടുത്ത് വിഷ്ണു നാമങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് ദാനധര്‍മ്മാദികള്‍ ചെയ്ത് ഭക്തിപൂര്‍വ്വം കാമദ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ മനോകാമനകളും ആഗ്രഹങ്ങളും സഫലമാകുമെന്നും, മറ്റെല്ലാ അഭിവൃദ്ധികളും കൈവരുമെന്നുമാണ് വിശ്വാസം. ഏകാദശിയുടെ തലേന്നാളായ ദശമി ദിവസം ഒരിക്കല്‍ ഭക്ഷണം കഴിക്കുക. ഏകാദശി ദിവസം അന്നപാനാദികള്‍ പാടില്ലെന്നാണ് വിധി. അന്ന് രാവിലെ ഏണ്ണ തേയ്ക്കാതെ കുളിച്ച്, മനസ്സില്‍ അന്യചിന്തകള്‍ക്കൊന്നും ഇട നല്‍കാതെ ശുദ്ധമനസ്സോടെ ശുഭ്രവസ്ത്രം ധരിച്ച് ഭഗവാനെ ധ്യാനിക്കണം. വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഭഗവാനെ വന്ദിച്ച് പ്രദക്ഷിണം വയ്ക്കുന്നതും വിഷ്ണു സഹസ്രനാമം ജപിക്കുന്നതും മൗനവ്രതം പാലിക്കുന്നതും ഉത്തമമാണ്.
വ്രത രീതി
ഈ ദിവസം നിങ്ങള്‍ ഭഗവദ് ഗീത, ഏകാദശി മാഹാത്മ്യം തുടങ്ങിയവ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. തുളസീതീര്‍ത്ഥം സേവിക്കുക. പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കാന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് അരിഭക്ഷണം ഒഴികെ ഗോതമ്പോ, പാലോ പഴങ്ങളോ മറ്റ് ലഘുവായ ഭക്ഷണമോ കഴിക്കാവുന്നതാണ്. ദ്വാദശി ദിവസം രാവിലെ കുളിച്ച ശേഷം വ്രതം മുറിക്കണം.
കടബാധ്യത കുറയ്ക്കാന്‍
കാമദ ഏകാദശി ദിനത്തില്‍ ആല്മരത്തിന് വെള്ളം സമര്‍പ്പിക്കുക. 11 തവണ അതിനെ വലംവയ്ക്കുക. ഓരോ പരിക്രമത്തിലും ആള്മരത്തില് ചരട് കെട്ടുക. ഈ പ്രതിവിധി നിങ്ങളുടെ കടബാധ്യത കുറയ്ക്കും.
ബിസിനസ് നേട്ടത്തിന്
ആല്‍മരത്തിന്റെ അഞ്ച് ഇലകള്‍ എടുത്ത് അതില്‍ മഞ്ഞള്‍ പുരട്ടി സ്വസ്തിക വരച്ച് മഹാവിഷ്ണുവിന് സമര്‍പ്പിക്കുക. ഈ പ്രതിവിധിയിലൂടെ നിങ്ങള്‍ക്ക് ബിസിനസ്സില്‍ വര്‍ദ്ധനവ് ഉണ്ടാകും. ധനലാഭത്തിനുള്ള സാധ്യതകളും കൈവരും.
കരിയര്‍ തടസം നീക്കാന്‍
കാമദ ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിന്റെ 'ഓം നമോ ഭഗവതേ നാരായണായ' മന്ത്രം 108 തവണ ജപിക്കുകയും ഓരോ ജപത്തിനും ഒരു ജമന്തിപ്പൂവ് വീതം വിഷ്ണുവിന് സമര്‍പ്പിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ജോലിയുടെ തടസ്സങ്ങള്‍ നീക്കും.
സാമ്പത്തിക നേട്ടത്തിന്
ഏഴ് മഞ്ഞള്‍ എടുത്ത് ഒരു മഞ്ഞ തുണിയില്‍ കെട്ടി വിഷ്ണുവിന് സമര്‍പ്പിക്കുക. എന്നിട്ട് ആ കെട്ടിയ തുണി നിങ്ങളുടെ നിലവറയില്‍ സൂക്ഷിക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യും.
കുടുംബകലഹം നീക്കാന്‍
മഹാവിഷ്ണുവിനെ സ്മരിച്ച് ഒരു ശംഖില്‍ വെള്ളം നിറച്ച് വീടാകെ തളിക്കുക. ഇതോടൊപ്പം ശംഖില്‍ വെള്ളം നിറച്ച് തുളസി ചെടിയിലും അര്‍പ്പിക്കുക. ഈ പ്രതിവിധി നിങ്ങളുടെ കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കുന്നതായിരിക്കും.
പോസിറ്റീവ് എനര്‍ജിക്ക്
വൈകുന്നേരം വീട്ടില്‍ തുളസി ചെടിയുടെ മുന്നില്‍ വിളക്ക് തെളിയിക്കുക. ഇത് നിങ്ങളുടെ വീട്ടില്‍ പോസിറ്റിവിറ്റി സന്നിവേശിപ്പിക്കുകയും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും ചെയ്യും.



Click it and Unblock the Notifications