Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
ശകവര്‍ഷത്തിലെ ആദ്യത്തേത്; സര്‍വ്വപാപങ്ങളും നീക്കും കാമദ ഏകാദശി; ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും
ഹിന്ദുപുരാണങ്ങള്‍ അനുസരിച്ച് ചൈത്രമാസത്തിലെ ശുക്ലപക്ഷ ഏകാദശി കാമദ ഏകാദശിയായി ആചരിക്കുന്നു. ഈ ദിവസം വൈകുണ്ഠനാഥനെ വിധിപ്രകാരം ആരാധിക്കുന്നു. ഇതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുമെന്നു വിശ്വസിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് അറിയാതെ ചെയ്ത പാപങ്ങളില്‍ നിന്ന് മോചനവും ലഭിക്കും. പത്മപുരാണം അനുസരിച്ച്, കാമദ ഏകാദശി വ്രതം ഒരു വ്യക്തിയെ ഏറ്റവും വലിയ പാപങ്ങളില്‍ നിന്ന് പോലും മോചിപ്പിക്കുന്നു.
ഈ വര്‍ഷത്തെ കാമദ ഏകാദശി വ്രതം ഏപ്രില്‍ ഒന്നിന് ആചരിക്കും. കാമദ ഏകാദശി തിഥി മാര്‍ച്ച് 31 ന് പുലര്‍ച്ചെ 1.59 ന് ആരംഭിച്ച് ഏപ്രില്‍ 1 ന് പുലര്‍ച്ചെ 4.48 ന് അവസാനിക്കും. അതുകൊണ്ട് ഏപ്രില്‍ 1 ന് കാമദ ഏകാദശി വ്രതം അനുഷ്ഠിക്കും. ശകവര്‍ഷത്തിലെ ആദ്യത്തെ ഏകാദശി എന്ന പ്രത്യേകതയും കാമദ ഏകാദശിക്ക് ഉണ്ട്. കാമദ ഏകാദശിയുടെ പൂജാവിധിയും ആരാധനാരീതിയും എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

കാമദ ഏകാദശി 2023 ശുഭസമയം
ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഏപ്രില്‍ 1, 2 തീയതികളില്‍ കാമദ ഏകാദശി വ്രതം ആചരിക്കും. ആദ്യ ദിവസം കുടുംബാംഗങ്ങള്‍ വ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദമായിരിക്കും. രണ്ടാം ദിവസം വൈഷ്ണവ സമുദായത്തിന്റെ ഏകാദശിയാണ്.
ചൈത്ര ശുക്ല ഏകാദശി തീയതി ആരംഭം - 1 ഏപ്രില്‍, 01.58 am
ചൈത്ര ശുക്ല ഏകാദശി തീയതി അവസാനം - 2 ഏപ്രില്‍, 04.19 am

കാമദ ഏകാദശി വ്രതത്തിന്റെ പ്രാധാന്യം
ചൈത്രമാസത്തിലെ കാമദ ഏകാദശിയെ ഹിന്ദു കലണ്ടറിലെ ആദ്യ ഏകാദശി എന്ന് വിളിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ ദിവസം ശ്രീ ഹരി വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെയും മന്ത്രങ്ങള്‍ ജപിക്കുന്നതിലൂടെയും ഭക്തരുടെ എല്ലാ പാപങ്ങളും നശിക്കുന്നു. ഹിന്ദുമതത്തില്‍ ബ്രാഹ്മണനെ കൊല്ലുന്നത് ഏറ്റവും വലിയ പാപമായി കണക്കാക്കപ്പെടുന്നു. കാമദ ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ ബ്രാഹ്മണനെ വധിച്ചതിന്റെ പാപം പോലും ഇല്ലാതാകുമെന്നാണ് വിശ്വാസം.

കാമദ ഏകാദശി പൂജാവിധി
കാമദ ഏകാദശി നാളില്‍ ഭഗവാന് ശ്രീ ഹരി വിഷ്ണുവിന് പഴങ്ങള്‍, പുഷ്പങ്ങള്‍, പാല്, എള്ള്, പഞ്ചാമൃതം എന്നിവ സമര്‍പ്പിക്കണം. ഇതോടൊപ്പം ഏകാദശി വ്രതത്തിന്റെ കഥയും കേള്‍ക്കണം. ഇതുകൂടാതെ രാത്രി വിഷ്ണുവിനെ ആരാധിക്കുകയും ദ്വാദശി നാളില്‍ ബ്രാഹ്മണനോ ദരിദ്രനോ ഭക്ഷണം നല്കിയ ശേഷമേ വ്രതം മുറിക്കാവൂ.

ഉപവാസം
ഉപവാസമെടുത്ത് വിഷ്ണു നാമങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് ദാനധര്‍മ്മാദികള്‍ ചെയ്ത് ഭക്തിപൂര്‍വ്വം കാമദ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ മനോകാമനകളും ആഗ്രഹങ്ങളും സഫലമാകുമെന്നും, മറ്റെല്ലാ അഭിവൃദ്ധികളും കൈവരുമെന്നുമാണ് വിശ്വാസം. ഏകാദശിയുടെ തലേന്നാളായ ദശമി ദിവസം ഒരിക്കല്‍ ഭക്ഷണം കഴിക്കുക. ഏകാദശി ദിവസം അന്നപാനാദികള്‍ പാടില്ലെന്നാണ് വിധി. അന്ന് രാവിലെ ഏണ്ണ തേയ്ക്കാതെ കുളിച്ച്, മനസ്സില്‍ അന്യചിന്തകള്‍ക്കൊന്നും ഇട നല്‍കാതെ ശുദ്ധമനസ്സോടെ ശുഭ്രവസ്ത്രം ധരിച്ച് ഭഗവാനെ ധ്യാനിക്കണം. വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഭഗവാനെ വന്ദിച്ച് പ്രദക്ഷിണം വയ്ക്കുന്നതും വിഷ്ണു സഹസ്രനാമം ജപിക്കുന്നതും മൗനവ്രതം പാലിക്കുന്നതും ഉത്തമമാണ്.

ഉപവാസ രീതി
ഈ ദിവസം നിങ്ങള്‍ ഭഗവദ് ഗീത, ഏകാദശി മാഹാത്മ്യം തുടങ്ങിയവ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. തുളസീതീര്‍ത്ഥം സേവിക്കുക. പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കാന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് അരിഭക്ഷണം ഒഴികെ ഗോതമ്പോ, പാലോ പഴങ്ങളോ മറ്റ് ലഘുവായ ഭക്ഷണമോ കഴിക്കാവുന്നതാണ്. ദ്വാദശി ദിവസം രാവിലെ കുളിച്ച ശേഷം വ്രതം മുറിക്കണം.

ആല്‍മര ആരാധന
കാമദ ഏകാദശി ദിനത്തില്‍ ആല്മരത്തിന് വെള്ളം സമര്‍പ്പിക്കുക. 11 തവണ അതിനെ വലംവയ്ക്കുക. ഓരോ പരിക്രമത്തിലും ആള്മരത്തില് ചരട് കെട്ടുക. ഈ പ്രതിവിധി നിങ്ങളുടെ കടബാധ്യത കുറയ്ക്കും.

ആല്മരത്തില് ചരട് കെട്ടുക
ആല്‍മരത്തിന്റെ അഞ്ച് ഇലകള്‍ എടുത്ത് അതില്‍ മഞ്ഞള്‍ പുരട്ടി സ്വസ്തിക വരച്ച് മഹാവിഷ്ണുവിന് സമര്‍പ്പിക്കുക. ഈ പ്രതിവിധിയിലൂടെ നിങ്ങള്‍ക്ക് ബിസിനസ്സില്‍ വര്‍ദ്ധനവ് ഉണ്ടാകും. ധനലാഭത്തിനുള്ള സാധ്യതകളും കൈവരും.

വിഷ്ണു ആരാധന
കാമദ ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിന്റെ 'ഓം നമോ ഭഗവതേ നാരായണായ' മന്ത്രം 108 തവണ ജപിക്കുകയും ഓരോ ജപത്തിനും ഒരു ജമന്തിപ്പൂവ് വീതം വിഷ്ണുവിന് സമര്‍പ്പിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ജോലിയുടെ തടസ്സങ്ങള്‍ നീക്കും.

മഞ്ഞള്‍ പ്രതിവിധി
ഏഴ് മഞ്ഞള്‍ എടുത്ത് ഒരു മഞ്ഞ തുണിയില്‍ കെട്ടി വിഷ്ണുവിന് സമര്‍പ്പിക്കുക. എന്നിട്ട് ആ കെട്ടിയ തുണി നിങ്ങളുടെ നിലവറയില്‍ സൂക്ഷിക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യും.

ശംഖ്
മഹാവിഷ്ണുവിനെ സ്മരിച്ച് ഒരു ശംഖില്‍ വെള്ളം നിറച്ച് വീടാകെ തളിക്കുക. ഇതോടൊപ്പം ശംഖില്‍ വെള്ളം നിറച്ച് തുളസി ചെടിയിലും അര്‍പ്പിക്കുക. ഈ പ്രതിവിധി നിങ്ങളുടെ കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കുന്നതായിരിക്കും.

തുളസി
വൈകുന്നേരം വീട്ടില്‍ തുളസി ചെടിയുടെ മുന്നില്‍ വിളക്ക് തെളിയിക്കുക. ഇത് നിങ്ങളുടെ വീട്ടില്‍ പോസിറ്റിവിറ്റി സന്നിവേശിപ്പിക്കുകയും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും ചെയ്യും.



Click it and Unblock the Notifications
