Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിനാശങ്ങളെ നിയന്ത്രിക്കുന്ന ശിവാവതാരം കാലഭൈരവന്; കാലാഷ്ടമി ആരാധനാരീതിയും പൂജാവിധിയും
ഹിന്ദു ഗ്രന്ഥങ്ങളില്‍ കാലാഷ്ടമി വ്രതത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. പഞ്ചാഗം പ്രകാരം, കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ഈ വ്രതം ആചരിക്കുന്നത്. ഈ ദിവസം കാലഭൈരവനു സമര്‍പ്പിച്ചിരിക്കുന്നു. കാലഭൈരവനെ ശിവന്റെ അവതാരമായി കണക്കാക്കുന്നു. അധിക ശ്രാവണ മാസത്തിലെ കാലാഷ്ടമി വരുന്നത് ഓഗസ്റ്റ് 8 ചൊവ്വാഴ്ചയാണ്. ഈ ദിവസം തന്നെ മംഗള ഗൗരി വ്രതവും വരുന്നു.
അത്തരമൊരു സാഹചര്യത്തില്‍, ഈ ദിവസത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഈ ദിവസം ഭൈരവനെ ആരാധിക്കുന്നതിലൂടെ എല്ലാ പ്രതിസന്ധികളില്‍ നിന്നും ഭക്തര്‍ക്ക് മോചനം ലഭിക്കുന്നു. നിങ്ങളുടെ വെല്ലുവിളികളും പ്രതിബന്ധങ്ങളും നീങ്ങുന്നു. കാലാഷ്ടമി വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യവും ആരാധനാരീതിയും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കാലാഷ്ടമി പൂജാരീതി
ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം പൂജാമുറിയില്‍ കാലഭൈരവന്റെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. ഇതിനുശേഷം ശിവനെയും ഗണേശനെയും പ്രതിഷ്ഠിക്കുക. അതിനുശേഷം ഭൈരവനാഥിന് പുഷ്പങ്ങള്‍, അരി, മാല, വിളക്ക് മുതലായവ സമര്‍പ്പിക്കുക.
'ഓം കാലഭൈരവായ നമഃ' എന്ന കാലഭൈരവന്റെ മന്ത്രം ജപിക്കുക. ഇതോടൊപ്പം പൂജാവേളയില്‍ എണ്ണവിളക്ക് കത്തിക്കുക. വൈകുന്നേരങ്ങളില്‍ ഭൈരവ ക്ഷേത്രത്തില്‍ പോയി കാലഭൈരവനെ പ്രാര്‍ത്ഥിക്കുക. ഇതോടൊപ്പം ഈ ദിവസം കാലഭൈരവന്റെ വാഹനമായ നായക്ക് ഭക്ഷണവും നല്‍കുക.
കാലാഷ്ടമി വ്രതം പ്രാധാന്യം
ജ്യോതിഷ പ്രകാരം, കാലാഷ്ടമി നാളില്‍ ദിവസം മുഴുവന്‍ ഉപവസിച്ച് കാലഭൈരവനെ ആരാധിക്കുന്നവര്‍ക്ക് കാലഭൈരവന് അനുഗ്രഹം ചൊരിയുന്നു. ഭക്തരുടെ വിഷമങ്ങള്‍ അകറ്റുന്നു. കാലഭൈരവനെ ആരാധിക്കുന്നത് ശിവന്റെ അനുഗ്രഹവും നേടിത്തരുന്നു. ശത്രുഭയം അവസാനിക്കുകയും രഹസ്യ ശത്രുക്കള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.

കാലാഷ്ടമി ശുഭസമയം
ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയില്‍ ഓഗസ്റ്റ് 8 ന് ചൊവ്വാഴ്ച പുലര്‍ച്ചെ 4.14ന് കാലാഷ്ടമി ആരംഭിക്കും. ഇതിനുശേഷം, ബുധനാഴ്ച രാത്രി, അതായത് ഓഗസ്റ്റ് 9 രാത്രി 3.52 മിനിറ്റ് വരെ ഈ ദിനം തുടരും. ഈ തീയതിയില്‍ വൈകുന്നേരം ശിവലിംഗത്തില്‍ പാലും തൈരും അഭിഷേകം ചെയ്ത് 21 കൂവള ഇല സമര്‍പ്പിച്ചാല്‍ സാമ്പത്തിക പ്രശ്നങ്ങളും കടങ്ങളും അവസാനിക്കും. ഈ ദിവസം നായയ്ക്ക് മധുരം കലര്‍ത്തിയ ഭക്ഷണം നല്‍കുന്നതിലൂടെ കാലഭൈരവന് വളരെയേറെ സന്തോഷിക്കുകയും നിങ്ങള്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യുന്നു.
കാലഭൈരവന്റെ അനുഗ്രഹത്തിന്
കാലഭൈരവനെ പ്രീതിപ്പെടുത്താന്‍, കാലാഷ്ടമി നാളില്‍ ഭൈരവന്റെ വിഗ്രഹത്തിന് മുന്നില്‍ കടുകെണ്ണ വിളക്ക് തെളിയിക്കുക. കാലാഷ്ടമി ദിനത്തില്‍ ഒരു പാവപ്പെട്ട യാചകന് വസ്ത്രം ദാനം ചെയ്യുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ശ്രീ കാലഭൈരവാസ്തകം പാരായണം ചെയ്യുക, 21 കൂവള ഇലയില്‍ ചന്ദനം കൊണ്ട് 'ഓം നമഃ ശിവായ' എഴുതി ശിവലിംഗത്തിന് സമര്‍പ്പിക്കുക.
കാലാഷ്ടമി ദിനത്തില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് പുണ്യപ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. കാരണം ഭൈരവന്റെ വാഹനമായാണ് കറുത്ത നായയെ കണക്കാക്കുന്നത്. കാലാഷ്ടമി നാളില്‍ നായ്ക്കള്‍ക്ക് പാലും തൈരും മധുരപലഹാരങ്ങളും നല്‍കുക.

ദുഷ്ടശക്തികളെ അകറ്റാന്‍
ദുര്‍മന്ത്രവാദം, കണ്ണേറ് തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനായി കാലഭൈരവനെ ആരാധിക്കാം. ഭഗവാന് കാലഭൈരവന് ദുഷ്ടശക്തിയെ നശിപ്പിക്കുന്നവനായി അറിയപ്പെടുന്നു. എല്ലാ ഞായറാഴ്ചയും കാലഭൈരവന് മുധരം കലര്‍ത്തിയ റൊട്ടി അര്‍പ്പിക്കുകയും കാലഭൈരവ വിഗ്രഹത്തിന് മുന്നില്‍ കടുകെണ്ണ ദീപം കത്തിക്കുകയും ചെയ്യുക.
രാഹുദോഷം നീക്കാന്‍
രാഹുവിന്റെ ദോഷഫലങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ മാനസിക സമാധാനം, ആരോഗ്യം, സമ്പത്ത്, ഐക്യം, ജീവിതവിജയം എന്നിവയ്ക്കായി കാലഭൈരവനെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. ഇതിലൂടെ നിങ്ങള്‍ക്ക് രാഹുവിനെ പ്രീതിപ്പെടുത്താന്‍ സാധിക്കും. ജീവിതത്തില്‍ തടസ്സങ്ങളോ പ്രതിബന്ധങ്ങളോ നേരിടുന്ന ഭക്തര്‍ കാലഭൈരവ ക്ഷേത്രം സന്ദര്‍ശിച്ച് ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ കാലഭൈരവന് മദ്യവും പാലും സമര്‍പ്പിക്കുക.
ഇക്കാര്യങ്ങള്‍ ചെയ്യരുത്
കാലാഷ്ടമി നാളില്‍ മദ്യപാനം പാടില്ല. കൂടാതെ, നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണവും ഒഴിവാക്കണം. ഈ ദിവസം അഹങ്കാരം കാണിക്കരുത്, മുതിര്‍ന്നവരെ അനാദരിക്കരുത്, സ്ത്രീകളെ അപമാനിക്കരുത്. ഈ ദിവസം മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈ ദിവസം ഒരു മൃഗത്തെയും ശല്യപ്പെടുത്തരുത്. ഇത് ചെയ്യുന്നതിലൂടെ കാലഭൈരവന് കോപിക്കുന്നു. മാതാപിതാക്കളെയും അധ്യാപകരെയും അപമാനിക്കരുത്.



Click it and Unblock the Notifications

