Latest Updates
-
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാലഭൈരവ പ്രീതിക്കും അനുഗ്രഹത്തിനും ഉത്തമനാള്; കാലാഷ്ടമി പൂജാരീതിയും ശുഭസമയവും
പഞ്ചാംഗമനുസരിച്ച് എല്ലാ മാസവും കൃഷ്ണപക്ഷത്തിന്റെ എട്ടാം ദിവസമാണ് കാലാഷ്ടമി വ്രതം ആചരിക്കുന്നത്. ഈ ദിവസം ആചാരപ്രകാരം ഭക്തര്‍ കാലഭൈരവനെ ആരാധിക്കുന്നു. കാലഭൈരവനെ ആരാധിക്കുന്നതിനായുള്ള ഏറ്റവും നല്ല ദിവസമാണ് കാലാഷ്ടമി. ഒരു വര്‍ഷത്തില്‍ ആകെ 12 കലഷ്ടമികള് വരുന്നുണ്ട്.
അതുപ്രകാരം പൗഷമാസത്തിലെ കാലാഷ്ടമി വരുന്നത് ഡിസംബര്‍ 16 വെള്ളിയാഴ്ചയാണ്. ഇത് ഭൈരവ അഷ്ടമി, കാലഭൈരവ അഷ്ടമി എന്നും അറിയപ്പെടുന്നു. കാലഭൈരവനെ പ്രീതിപ്പെടുത്താന്‍ ഈ പ്രത്യേക ദിവസം ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു. കാലാഷ്ടമിയുടെ പൂജാരീതികളും ആരാധനയും വ്രതനിയമങ്ങളും അറിയാന്‍ ലേഖനം വായിക്കൂ.

2022 ഡിസംബര്‍ കാലാഷ്ടമി ശുഭസമയം
കാലാഷ്ടമി 2022 - 16 ഡിസംബര്‍, വെള്ളിയാഴ്ച
അഷ്ടമി തിഥി ആരംഭം - 15 ഡിസംബര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39 ന്
അഷ്ടമി തിഥി അവസാനം - 16 ഡിസംബര്‍ വെള്ളിയാഴ്ച 3:00 മണിക്ക്.
ആയുഷ്മാന്‍ യോഗം - ഡിസംബര്‍ 16 രാവിലെ 7.46 മുതല്‍ 17ന് രാവിലെ 7.34 വരെ
അഭിജിത മുഹൂര്‍ത്തം - 11.43 മുതല്‍ 12.24 വരെ

കാലാഷ്ടമിയുടെ പ്രാധാന്യം
കാലാഷ്ടമി നാളില്‍ പരമേശ്വരന്റെ രൂപമായ കാലഭൈരവനെ ആരാധിക്കുന്നു. ഈ ദിവസം കാലഭൈരവനെ ആരാധിക്കുന്നതിലൂടെ ഒരാള്‍ക്ക് പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കും. സന്തോഷവും ഐശ്വര്യവും എല്ലാ പ്രവൃത്തികളിലും വിജയവും ലഭിക്കും. കാലാഷ്ടമി ദിനത്തില്‍ ഭക്തര്‍ വ്രതമെടുക്കുകയും കോപം, അത്യാഗ്രഹം, മറ്റെല്ലാ ആസക്തികളില്‍ നിന്ന് മുക്തി നേടാനായി കാലഭൈരവനെ ആരാധിക്കുകയും ചെയ്യുന്നു. കാലഭൈരവന്റെ അനുഗ്രഹത്താല്‍ ഭക്തര്‍ക്ക് നല്ല ആരോഗ്യവും സമ്പത്തും ഐശ്വര്യവും ആത്മീയതയും കൈവരുന്നു. എല്ലാ ക്ഷേത്രങ്ങളുടെയും കാവല്‍ക്കാരനായ കാലഭൈരവന്, ക്ഷേത്രപാലന് എന്നും അറിയപ്പെടുന്നു. വിശേഷ ദിവസങ്ങളില്‍ ദിയകളും മധുരപലഹാരങ്ങളും നല്‍കുന്നതിനായി ഭക്തര്‍ ഭൈരവ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. പൂര്‍ണ്ണ ഭക്തിയോടെ കാലഭൈരവനെ ആരാധിക്കുന്ന ഭക്തര്‍ക്ക് കണ്ണേറില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു.

കാലാഷ്ടമി പൂജാവിധി
ആചാരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഭക്തര്‍ അതിരാവിലെ എഴുന്നേറ്റു പുണ്യസ്നാനം ചെയ്യണം. അതിനുശേഷം കാലഭൈരവ വിഗ്രഹമോ യന്ത്രമോ സ്ഥാപിച്ച് വിളക്ക് കത്തിക്കുക. പൂക്കളും പാലും സമര്‍പ്പിച്ച് കാലഭൈരവ കഥ വായിക്കുക, കാലഭൈരവ അഷ്ടകം ജപിക്കുക. കാലഭൈരവനെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പ്രസാദമായ മധുരമുള്ള റൊട്ടി തയ്യാറാക്കുക. വൈകുന്നേരം പൂജ നടത്തിയതിന് ശേഷം മാത്രം കുടുംബാംഗങ്ങള്‍ക്ക് ഈ പ്രസാദം വിതരണം ചെയ്യുക. വ്രതമെടുക്കുന്ന ഭക്തര്‍ സാത്വിക ഭക്ഷണം കഴിച്ച് വ്രതം തുറക്കുക.

കാലാഷ്ടമി നാളിലെ ദോഷ പരിഹാരങ്ങള്‍
രാഹുവിന്റെ ദോഷഫലങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ മാനസിക സമാധാനം, ആരോഗ്യം, സമ്പത്ത്, ഐക്യം, ജീവിതവിജയം എന്നിവയ്ക്കായി കാലഭൈരവനെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. ഇതിലൂടെ നിങ്ങള്‍ക്ക് രാഹുവിനെ പ്രീതിപ്പെടുത്താന്‍ സാധിക്കും. ജീവിതത്തില്‍ തടസ്സങ്ങളോ പ്രതിബന്ധങ്ങളോ നേരിടുന്ന ഭക്തര്‍ കാലഭൈരവ ക്ഷേത്രം സന്ദര്‍ശിച്ച് ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ കാലഭൈരവന് മദ്യവും പാലും സമര്‍പ്പിക്കുക.

ദുഷ്ടശക്തികളെ നീക്കാന്‍
ദുര്‍മന്ത്രവാദം, കണ്ണേറ് തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനായി കാലഭൈരവനെ ആരാധിക്കാം. ഭഗവാന് കാലഭൈരവന് ദുഷ്ടശക്തിയെ നശിപ്പിക്കുന്നവനായി അറിയപ്പെടുന്നു. എല്ലാ ഞായറാഴ്ചയും കാലഭൈരവന് മുധരം കലര്‍ത്തിയ റൊട്ടി അര്‍പ്പിക്കുകയും കാലഭൈരവ വിഗ്രഹത്തിന് മുന്നില്‍ കടുകെണ്ണ ദീപം കത്തിക്കുകയും ചെയ്യുക.

നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുക
കാലാഷ്ടമി ദിനത്തില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് പുണ്യപ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. കാരണം ഭൈരവന്റെ വാഹനമായാണ് കറുത്ത നായയെ കണക്കാക്കുന്നത്. അതുകൊണ്ട് കാലാഷ്ടമി നാളില്‍ നായ്ക്കള്‍ക്ക് പാലും തൈരും മധുരപലഹാരങ്ങളും നല്‍കുക. ഇതുകൂടാതെ ഈ ദിവസം ദരിദ്രര്‍ക്കും ബ്രാഹ്മണര്‍ക്കും ഭക്ഷണം നല്‍കുന്നതും പുണ്യമായി കണക്കാക്കപ്പെടുന്നു.

കാലഭൈരവന് ഇവ അര്‍പ്പിക്കുക
പുരാണങ്ങള്‍ അനുസരിച്ച്, ശക്തിപീഠങ്ങളുടെ അംഗരക്ഷകനായി കാലഭൈരവനെ കണക്കാക്കുന്നു. അതിനാല്‍, എല്ലാ ശക്തിപീഠങ്ങള്ക്കും സമീപം തീര്‍ച്ചയായും ഒരു കാലഭൈരവ ക്ഷേത്രം കാണാം. അരി, ശര്‍ക്കര, എണ്ണ മുതലായവ കാലഭൈരവന് സമര്‍പ്പിക്കുന്നു. രോഗം, ദുരിതം, ശത്രുദോഷം എന്നിവ ശമിപ്പിക്കാന്‍ കാലാഷ്ടമി വ്രതം നിങ്ങളെ സഹായിക്കുന്നു. ഈ ദിവസം, കാലഭൈരവന് പ്രിയപ്പെട്ടവയായ നാരങ്ങ, കറുത്ത എള്ള്, ധൂപവര്‍ഗ്ഗം, കടുകെണ്ണ, ഉഴുന്ന് പരിപ്പ്, പായസം മുതലായവ അര്‍പ്പിക്കാം.



Click it and Unblock the Notifications