Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ആയുസ്സ് വരെ തുലാസിലാക്കും കാലസര്‍പ്പദോഷം: ഒരേയൊരു പരിഹാരം ഇത് മാത്രം
കാലസര്‍പ്പദോഷം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ എന്താണ് കാലസര്‍പ്പ ദോഷം, എന്തൊക്കെയാണ് ഇതിന്റെ ഫലങ്ങള്‍, എന്തൊക്കെയാണ് പരിഹാരം എന്നത് വളരെയധികം ശ്രദ്ധിക്കണം. ഒരു വ്യക്തിയുടെ ജാതകത്തില്‍ രാഹുവിനും കേതുവിനും ഇടയില്‍ ഏഴ് ഗ്രഹങ്ങളും സ്ഥിതി ചെയ്യുമ്പോഴാണ് കാലസര്‍പ്പ ദോഷം ഉണ്ടാവുന്നത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി എന്നീ ഗ്രഹങ്ങളാണ് ഇത്തരത്തില്‍ സ്ഥിതി ചെയ്യുന്നത്. രാഹുവും കേതുവും നിഴല്ഗ്രഹങ്ങളാണ് എന്ന് നമുക്കറിയാം. അവ മറ്റെല്ലാം ഗ്രഹങ്ങള്‍ക്കിടയിലും കൂടി വരുമ്പോഴാണ് കാലസര്‍പ്പ ദോഷം രൂപപ്പെടുന്നത്.
പല വിധത്തിലാണ് കാലസര്‍പ്പ ദോഷങ്ങളുള്ളത്. അതില്‍ രാഹുവിന്റേയും കേതുവിന്റേയും സ്ഥാനങ്ങളെ ആശ്രയിച്ചാണ് കാലസര്പ്പദോഷങ്ങള് ഉണ്ടാവുന്നത്. അതില്‍ അനന്തന്, ഗുളികന്, വാസുകി, ശംഖപാലന്, പത്മന്, മഹാപദ്മന്‍ തുടങ്ങിയവരാണ് കാലസര്‍പ്പ ദോഷത്തിന് കാരണക്കാര്‍. എന്തൊക്കെയാണ് ഇതിന്റെ പ്രശ്നങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്താണ് പരിഹാരം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

കരിയര്‍ പ്രശ്നങ്ങള്‍
കാലസര്പ്പദോഷമുള്ള വ്യക്തികളില്‍ പലപ്പോഴും കരിയറില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഇതിന്റെ ഫലമായി ഉള്ള ജോലി വരെ നഷ്ടപ്പെടുന്നതിനുള്ള സാഹചര്യമുണ്ടാകും. അത് മാത്രമല്ല ചിലരില്‍ ജോലി നഷ്ടം, പതിവു ജോലിയില്‍ നിന്നുള്ള മാറ്റങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവും. ഇതെല്ലാം തന്നെ പലപ്പോഴും നിങ്ങളെ ബാധിച്ച കാലസര്പ്പദോഷത്തിന്റെ ഫലമായാണ് സംഭവിക്കുന്നത്. അംഗീകാരക്കുറവ് വരെ ഉണ്ടാവുന്നു എന്നതാണ് സത്യം.
സാമ്പത്തിക അസ്ഥിരത
അപ്രതീക്ഷിത ചെലവുകള്‍, സമ്പാദ്യത്തിലെ ബുദ്ധിമുട്ടുകള്‍, ബിസിനസ്സിലോ നിക്ഷേപങ്ങളിലോ നഷ്ടം എന്നിവയെല്ലാം തന്നെ പലപ്പോഴും കാലസര്പ്പദോഷത്തിന്റെ ഫലമായാണ് സംഭവിക്കുന്നത്. ഇത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുന്നു എന്ന് മാത്രമല്ല അത് കൂടുതല്‍ വെല്ലുവിളികള്‍ സാമ്പത്തിക അസ്ഥിരത ജീവിതത്തില്‍ ഉണ്ടാവുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍
കാലസര്പ്പദോഷമുള്ളവര്ക്കെങ്കില് അവരില്‍ പലപ്പോഴും ഉത്കണ്ഠ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ അപ്രതീക്ഷിതമായ മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുന്നു. ഇതെല്ലാം തന്നെ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളിലുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അതെല്ലാം കാലസര്പ്പദോഷഫലമായി സംഭവിക്കുന്നതാണ്.
മാനസിക സമ്മര്‍ദ്ദം
ഭയം, ആശയക്കുഴപ്പം, വൈകാരിക അസ്ഥിരത അല്ലെങ്കില്‍ ആത്മവിശ്വാസക്കുറവ് എന്നിവയെല്ലാം തന്നെ നിങ്ങളില്‍ കൂടുതലുണ്ടാവുന്നത് പലപ്പോഴും കാലസര്‍പ്പദോഷം മൂലം ഉണ്ടാവുന്നതാണ്. അതോടൊപ്പം തന്നെ ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങള്‍ സ്ഥിരമായി നിലനില്ക്കുന്നു. വിവാഹത്തിലും കാലതാമസം സംഭവിക്കുന്നു കൂടാതെ ദാമ്പത്യ ജീവിതത്തില്‍ വളരെയധികം തടസ്സങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുകയും ചെയ്യുന്നു.
പരിഹാരങ്ങള്‍
കാലസര്പ്പദോഷത്തിനുള്ള പരിഹാരം എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാലസര്‍പ്പ ദോഷത്തെ പൂര്‍ണമായും നീക്കം ചെയ്യാം. അത് മാത്രമല്ലരാഹു, കേതു മന്ത്രങ്ങള്‍ പതിവായി ജപിക്കുക:
''ഓം രാം രഹുവേ നമഃ''
''ഓം കേതുവേ നമഃ'' അത് കൂടാതെ തിങ്കളാഴ്ചകളിലോ പ്രദോഷസമയത്തോ ശിവനെ ആരാധിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. നാഗപഞ്ചമിദിനത്തില് നാഗങ്ങള്‍ക്ക് നൂറും പാലും അര്‍പ്പിക്കുകയോ നാഗക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക. ഇത് കൂടാതെ പക്ഷിമൃഗാദികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണം നല്‍കാവുന്നതാണ്. പോസിറ്റീവ് മാനസികാവസ്ഥയും ആത്മീയ വിശ്വാസവും നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം തന്നെ കാലസര്‍പ്പ ദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications