Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
Kaal Sarpa Dosha: രാഹുകേതുക്കള്‍ സ്വഭാവം മാറ്റുന്നു: ഓരോ ചുവടിലും നഷ്ടങ്ങളും മരണഭയവും ഇവര്‍ക്ക്
കാലസര്‍പ്പയോഗത്തെ പലരും ഭയത്തോടെയാണ് കാണുന്നത്. കാരണം അതിന്റെ പ്രതികൂലഫലങ്ങള്‍ തന്നെയാണ് ഏവരേയും പ്രതിസന്ധിയിലാക്കുന്നത്. പലപ്പോഴും അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ നല്‍കുന്നവരും നിസ്സാരമല്ല. രാഹുകേതുക്കളുടെ മാറ്റമാണ് ഇത്തരത്തില്‍ കാലസര്‍പ്പയോഗത്തിന് കാരണമാകുന്നത്. ഒരു വ്യക്തിയുടെ ജനനസമയത്ത് സപ്തഗ്രഹങ്ങള്‍ രാഹുവിന്റേയും കേതുവിന്റേയും വശത്ത് മാത്രമായിരിക്കുന്ന അവസ്ഥയെയാണ് കാലസര്‍പ്പ ദോഷം എന്ന് പറയുന്നത്.
ഏറ്റവും അനിഷ്ട ഫലങ്ങള്‍ നല്കുന്ന യോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കാലസര്‍പ്പദോഷം. ഇത് മാനസികവും ശാരീരികവുമായ ദോഷങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ മരണഭയം ഉണ്ടാക്കുമെങ്കിലും ആയുസ്സിന് ദോഷം വരുന്ന കാര്യങ്ങള്‍ ചെയ്യുന്നില്ല എന്നതാണ് സത്യം. കാലസര്‍പ്പയോഗം എത്രത്തോളം ഗുരുതരമായ അവസ്ഥകള്‍ സാമ്പത്തിക കാര്യങ്ങളിലും ജോലിയുടെ കാര്യത്തിലും ഉണ്ടാക്കുന്നു എന്ന് നോക്കാം.

ജോലിയില്‍ പ്രതിസന്ധികള്‍
കാലസര്‍പ്പ ദോഷം ജോലിയിലും കര്‍മ്മരംഗത്തും വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കുകയില്ല. ജോലി ലഭിച്ചാലും അതില്‍ നിലനിന്ന് പോവുന്നതിന് സാധിക്കണം എന്നില്ല. കൂടാതെ ജീവിതത്തില്‍ ജോലിയില്‍ നിന്ന് ഒരു രൂപ പോലും സമ്പാദിക്കാന്‍ സാധിക്കുകയില്ല. അത് മാത്രമല്ല ജീവിതത്തിലെ ഓരോ ഘട്ടത്തിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആവര്‍ത്തിച്ചുള്ള സാമ്പത്തിക ജോലി നഷ്ടം നിങ്ങളെ പ്രശ്നത്തിലാക്കുന്നു. കൂടാതെ ജോലിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പുരോഗതിയും ഉണ്ടാവണം എന്നില്ല. എല്ലാ തരത്തിലും ദോഷങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ പല പ്രതീക്ഷകളും നഷ്ടപ്പെടുന്നു.
സാമ്പത്തിക പ്രതിസന്ധി
സാമ്പത്തിക പ്രതിസന്ധി പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി പരിശ്രമിച്ച് കഷ്ടപ്പെടുന്ന സമയമാണ് കാലസര്‍പ്പ ദോഷം നല്‍കുന്നത്. ഉറക്കത്തില്‍ പോലും പാമ്പിനെ സ്വപ്നം കാണുന്നത് പലപ്പോഴും കാലസര്‍പ്പ ദോഷത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് നിങ്ങളെ തള്ളിവിടുന്നതിന് സര്‍പ്പദോഷത്തിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം ഈ സമയം മുന്നോട്ട് പോവുന്നതിന്. ബിസിനസ് ചെയ്താലും രക്ഷപ്പെടണം എന്നില്ല. അത് പലപ്പോഴും നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പുരോഗതിയും ഉണ്ടാവുന്നില്ല.
സ്വകാര്യ ജീവിതത്തിലും ദോഷങ്ങള്‍
സ്വകാര്യ ജീവിതത്തിലും ദോഷങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാലസര്‍പ്പദോഷം കാരണമാകുന്നു. കാല സര്‍പ്പദോഷത്തിന്റെ സ്വാധീനത്തില്‍ പലപ്പോഴും ദോഷകാരനായവര് കബളിപ്പിക്കപ്പെടുന്നു. കൂടാതെ മോശം കൂട്ടുകെട്ടുകള്‍ നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. യാതൊരു തെറ്റും ചെയ്യാതെ ഇവര്‍ സമൂഹത്തില്‍ കുപ്രസിദ്ധിയിലേക്ക് എത്തുന്നു. ആളുകള്‍ക്ക് നിങ്ങളോട് വെറുപ്പ് അകാരണമായി വര്‍ദ്ധിക്കുന്നു. ദാമ്പത്യ പ്രശ്നങ്ങളും സന്താനപ്രതിസന്ധികളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ദാമ്പത്യ പ്രശ്നങ്ങളില്‍ നിങ്ങള്‍ക്ക് എത്രയൊക്കെ കബളിപ്പിക്കപ്പെട്ടാലും അത് പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു.
്അപകടങ്ങള് കൂടെ തന്നെ
അപകടങ്ങള്‍ കൂടെ തന്നെ ഉള്ളവരായിരിക്കും കാലസര്‍പ്പദോഷം ബാധിക്കുന്നവര്‍. ഇവരില്‍ മരണഭയം ഉണ്ടാവുമെങ്കിലും ആയുസ്സിന് ദോഷം വരുത്തുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളില്‍ പലപ്പോഴും അപകടങ്ങള്‍ വര്‍ദ്ധിക്കുകയും പ്രതിസന്ധികളിലേക്ക് നിങ്ങളെത്തുകയും ചെയ്യുന്നു. എല്ലാ വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും നഷ്ടങ്ങളും ഉണ്ടാവുന്ന സാഹചര്യമായതിനാല്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടം ജീവിതത്തില്‍ ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
