Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
രാഹുകേതുക്കളുടെ വിളയാട്ടം, കാളസര്‍പ്പദോഷം ദുരിതം വിതയ്ക്കും ഈ 5 രാശിക്ക്; വെല്ലുവിളികള്‍ ചില്ലറയല്ല
ജ്യോതിഷമനുസരിച്ച്, രാഹുവും കേതുവും ഒരു ആകാശ സര്‍പ്പത്തിന്റെ തലയെയും വാലിനെയും പ്രതിനിധീകരിക്കുന്ന നിഴല്‍ ഗ്രഹങ്ങളാണ്. ഇവ രണ്ടും ശക്തമാണെന്നും ഒരു വ്യക്തിയുടെ ജീവിതത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ജാതകത്തിലെ എല്ലാ ഗ്രഹങ്ങളും രാഹുവിനും കേതുവിനും ഇടയില്‍ വീഴുമ്പോള്‍, അത് കാളസര്‍പ്പദോഷത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ദോഷഫലങ്ങള്‍ ഗ്രഹങ്ങളുടെ സ്ഥാനവും ജാതകത്തിലെ രാഹുവും കേതുവിന്റെ ബലവും അനുസരിച്ച് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ജാതകത്തില്‍ കാളസര്‍പ്പദോഷം ഉള്ള ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ വരുമെന്നാണ് വിശ്വാസം. വിവാഹത്തിലെ കാലതാമസം, ബന്ധങ്ങളിലെ പ്രശ്നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ആരോഗ്യപ്രശ്നങ്ങള്‍, കരിയര്‍ വളര്‍ച്ചയിലെ തടസ്സങ്ങള്‍ എന്നിവ കാളസര്‍പ്പ ദോഷത്തിന്റെ ചില പൊതുവായ ഫലങ്ങളാണ്.

കാളസര്‍പ്പദോഷം ഈ 5 രാശിക്ക് പ്രശ്നങ്ങള്‍
ഏപ്രില്‍ 23ന് മുതല്‍ കാളസര്പ്പദോഷത്തിന്റെ രൂപീകരണം ആരംഭിച്ചുകഴിഞ്ഞു. ഓരോ രാശിചിഹ്നത്തിന്റെയും ജാതകത്തില്‍ ഏകദേശം ഒരു മാസം വരെ ഇതിന്റെ ഫലം നിലനില്ക്കും. ജ്യോതിഷം അനുസരിച്ച്, ഒരു വ്യക്തിയുടെ പ്രണയ ജീവിതത്തിലും ദാമ്പത്യ ബന്ധങ്ങളിലും തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ കാളസര്‍പ്പ ദോഷത്തിന് കഴിവുണ്ട്.
ഈ ദോഷം സൃഷ്ടിക്കുന്ന നെഗറ്റീവ് എനര്‍ജി പങ്കാളികള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍, തര്‍ക്കങ്ങള്‍, വേര്‍പിരിയല്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വിവാഹത്തിന് കാലതാമസമോ ബുദ്ധിമുട്ടുകളോ ഉണ്ടാവുകയും ചെയ്യും. കാളസര്‍പ്പ ദോഷത്തിന്റെ ഈ സമയത്ത് കഷ്ടപ്പാട് നേരിടേണ്ടിവരുന്ന 5 രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കാളസര്‍പ്പദോഷ സമയത്ത് രാഹു 9ാം ഭാവത്തിലും കേതു മൂന്നാം ഭാവത്തിലും നില്ക്കും. നിങ്ങള്‍ക്ക് ഈ സമയം പിതാവ്, സഹോദരങ്ങള്‍ എന്നിവരുമായി പോരടിക്കേണ്ടിവന്നേക്കാം. കുടുംബജീവിതത്തില്‍ വേദനയും പിരിമുറുക്കവും സൃഷ്ടിക്കും. ക്ഷമ, മാര്‍ഗനിര്‍ദേശം തേടല്‍, വ്യക്തിപരമായ തത്ത്വങ്ങളില്‍ നിലകൊള്ളുക എന്നിവ ഈ സമയം നിങ്ങള്‍ ശീലിക്കേണ്ടതാണ്.

തുലാം
കാളസര്പ്പദോഷത്തില് രാഹു ഏഴാം ഭാവത്തിലും കേതു ഒന്നാം ഭാവത്തിലും നില്ക്കുന്ന കാലഘട്ടത്തില്‍ തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുകയും വിവാഹത്തിന് കാലതാമസം നേരിടുകയും ചെയ്യും. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഈ വെല്ലുവിളികളെ ക്ഷമയോടെയും തുറന്ന മനസ്സോടെയും നേരിടുക. വിശ്വസിക്കാവുന്നവരില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടുക.

ധനു
രാഹു അഞ്ചാം ഭാവത്തിലും കേതു പതിനൊന്നാം ഭാവത്തിലും നില്ക്കുന്നതിനാല് കാളസര്‍പ്പദോഷ സമയത്ത് ധനു രാശിക്കാര്‍ക്ക് അവരുടെ പ്രണയ ജീവിതവുമായി ബന്ധപ്പെട്ട വെല്ലുവിളികളുയര്‍ന്നു വന്നേക്കാം. അതുപോലെ കുട്ടികളുമായോ ബിസിനസ്സുമായോ ബന്ധപ്പെട്ട പ്രശ്നങ്ങളും അനുഭവപ്പെടാം. ഇത് നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പിരിമുറുക്കവും തടസ്സങ്ങളും സൃഷ്ടിക്കും. ക്ഷമയോടെ ഈ വെല്ലുവിളികളെ സമീപിക്കുക.

മകരം
രാഹു നാലാം ഭാവത്തിലും കേതു പത്താം ഭാവത്തിലും നില്ക്കുന്ന ഈ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് അവരുടെ കരിയറുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നല്‍കിയേക്കാം. അമ്മയുമായുള്ള ബന്ധം വഷളായേക്കാം. ജീവിതത്തിന്റെ പല മേഖലകളിലും തടസ്സങ്ങളും പിരിമുറുക്കവും സൃഷ്ടിക്കും. ഈ വെല്ലുവിളികളെ ജാഗ്രതയോടെയും ക്ഷമയോടെയും നേരിടുക.

കുംഭം
കുംഭ രാശിക്കാര്‍ക്ക് രാഹു മൂന്നാം ഭാവത്തിലും കേതു ഒമ്പതാം ഭാവത്തിലും നില്ക്കുന്നതിനാല് യാത്രാ പദ്ധതികളില്‍ കാലതാമസമോ തടസമോ ഉണ്ടായേക്കാം. കൂടാതെ, നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തിന് വെല്ലുവിളികളും പിരിമുറുക്കവും നേരിടേണ്ടി വന്നേക്കാം. ക്ഷമയോടെയും തുറന്ന ആശയവിനിമയത്തോടെയും നിങ്ങളുടെ പ്രശ്നങ്ങളെ മറികടക്കുക. വിശ്വസിക്കാവുന്നവരില്‍ നിന്ന് പിന്തുണ തേടുക.

ജാതകത്തിലെ കാളസര്‍പ്പ ദോഷത്തിന് പ്രതിവിധി
* നിങ്ങളുടെ ജാതകത്തില്‍ കാളസര്‍പ്പദോഷം ഉണ്ടെങ്കില്‍, തിങ്കളാഴ്ച ശിവന് വെള്ളിയില്‍ തീര്‍ത്ത ഒരു ജോടി സര്‍പ്പവും പാമ്പും സമര്‍പ്പിക്കുക.
* തിങ്കളാഴ്ച രുദ്രാഭിഷേകം ചെയ്യുക.
* കളിമണ്ണില്‍ 1.25 ലക്ഷം മഹാദേവന്മാരെ ഉണ്ടാക്കി അവരെ ആരാധിക്കുകയും മഹാമൃത്യുഞ്ജയ മന്ത്രം 1100 തവണ ജപിക്കുകയും ചെയ്യുക. ഇതിന് സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുകയും ചെയ്യാം.
* രാഹുവിന്റെ ബീജമന്ത്രം ജപിക്കുക - ഓം രാ രാഹുവേ നമഃ എന്ന മന്ത്രം 1.25 ലക്ഷം തവണ ജപിക്കുക.
* കേതുവിന്റെ ബീജ മന്ത്രം ജപിക്കുക - ഓം സ്രാന്‍ ശൃണ് സ്രൗണ് എസ് കേതുവേ നമഃ- എന്ന മന്ത്രം 1.25 ലക്ഷം തവണ ജപിക്കുക



Click it and Unblock the Notifications

